എയ്ഡ്സിൽ നിന്ന് നിങ്ങളേത്തന്നെ എങ്ങനെ സംരക്ഷിക്കാം?
ഒന്നാമതായി മലിനീകരണത്തിന്റെ ഉറവുകൾ ഒഴിവാക്കുക. നിങ്ങൾ അതെങ്ങനെ ചെയ്യുന്നു? സർവ്വശക്തനായ ദൈവം നൽകിയിരിക്കുന്ന പെരുമാറ്റ നിലവാരങ്ങൾക്കനുയോജ്യമായി ജീവിക്കുന്നതിനാൽ. ഇവ ഇപ്പോൾ എയ്ഡ്സ് നിമിത്തം മരിക്കുന്ന ആയിരങ്ങളെ എങ്ങനെ സംരക്ഷിക്കുമായിരുന്നുവെന്ന് പരിചിന്തിക്കുക.
ഏറ്റവും അപകടസാദ്ധ്യതയുള്ള കൂട്ടം
ഇവർ ലൈംഗികമായി പ്രവർത്തനനിരതരായ സ്വവർഗ്ഗസംഭോഗികളാണ്, വിശേഷിച്ച് പുതിയ പങ്കാളികളെ അന്വേഷിക്കുന്നതിനാൽ തുടരുന്നവർ. ബൈബിൾ പറയുന്നു:
“നീ ഒരു സ്ത്രീയോടുകൂടെ ശയിക്കുന്നതുപോലെ, നീ ഒരു പുരുഷനോടുകൂടെ ശയിക്കരുത്. അത് വെറുക്കത്തക്ക കാര്യമാണ്.”—ലേവ്യപുസ്തകം 18:22.
“പുരുഷൻമാർ സ്ത്രീകളുടെ സ്വാഭാവിക ഉപയോഗം വിടുകയും അന്യോന്യം പുരുഷൻമാർക്ക് പുരുഷൻമാരോട് കാമാസക്തി ജ്വലിക്കുകയും അശ്ലീലത പ്രവർത്തിക്കുകയും തങ്ങളുടെ തെറ്റിനു തക്ക പൂർണ്ണപ്രതിഫലം തങ്ങളിൽതന്നെ സ്വീകരിക്കുകയും ചെയ്തു.”—റോമർ 1:27.
“തെറ്റു വരുത്തരുത്. യാതൊരു ദുർവൃത്തനോ വിഗ്രഹാരാധിയോ വ്യഭിചാരമോ സ്വവർഗ്ഗരതിയോ സംബന്ധിച്ചു കുറ്റക്കാരായിരിക്കുന്ന ആരെങ്കിലുമോ, . . . ദൈവരാജ്യം അവകാശമാക്കുകയില്ല.”—1 കൊരിന്ത്യർ 6:9, 10, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
വേറെ ആർ സാദ്ധ്യതയുള്ളവരാണ്?
പുരുഷനായാലും സ്ത്രീയായാലും എയ്ഡ്സ് വൈറസുള്ള ആരെങ്കിലുമായി ലൈംഗിക ബന്ധങ്ങളിലേർപ്പെടുന്ന ആളുകൾ. ബൈബിൾ ഇതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു:
“വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യവും വിവാഹശയ്യ നിർമ്മലവുമായിരിക്കട്ടെ, എന്തെന്നാൽ ദൈവം ദുർവൃത്തരെയും വ്യഭിചാരികളെയും ന്യായംവിധിക്കും.”—എബ്രായർ 13:4.
“ആകയാൽ ദുർവൃത്തി, അശുദ്ധി, ലൈംഗീകതൃഷ്ണ, എന്നിവ സംബന്ധിച്ച് ഭൂമിയിലുള്ള നിങ്ങളുടെ ശരീരാവയവങ്ങളെ മരിപ്പിക്കുക. ആ കാര്യങ്ങൾ നിമിത്തം ദൈവ ക്രോധം വരുന്നു.—കൊലോസ്യർ 3:5, 6.
ഏറ്റവും ഉയർന്ന അപകടസാദ്ധ്യതയുള്ള മറ്റുള്ളവർ
അണുബാധിതമായ സൂചികൾ ഉപയോഗിച്ചു കുത്തിവെച്ചുകൊണ്ട് തങ്ങളുടെ ശരീരങ്ങളെ മയക്കുമരുന്നുകളാൽ മലിനീകരിക്കുന്ന മയക്കുമരുന്ന് ദുരുപയോക്താക്കൾ. മദ്യമത്തു സംബന്ധിച്ച ബൈബിളിന്റെ കുറ്റവിധി മദ്യലഹരി ഉളവാക്കുന്നതുപോലെതന്നെ സ്തംഭിപ്പിക്കുന്നതോ മനസ്സിനെ ലക്ഷീകരിക്കുന്നതോ ആയ ശക്തമായ ഫലങ്ങളോടുകൂടിയ ആധുനികമയക്കുമരുന്നുകൾക്കും ബാധകമാകുമെന്നു തീർച്ചയാണ്.
“നമുക്ക് ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊണ്ട് ജഡത്തിലെയും ആത്മാവിലെയും സകല മാലിന്യവും നീക്കി നമ്മേത്തന്നെ ശുദ്ധീകരിക്കാം.”—2 കൊരിന്ത്യർ 7:1
“വഴിതെറ്റിക്കപ്പെടരുത്. ദുർവൃത്തരോ . . . മദ്യപാനികളോ . . . ദൈവരാജ്യം അവകാശമാക്കുകയില്ല.”—1 കൊരിന്ത്യർ 6:9, 10.
ഉയർന്ന അപകടസാദ്ധ്യതയുള്ള വേറൊരു കൂട്ടർ
രക്തപ്പകർച്ചയിലൂടെ മലിനരക്തം സ്വീകരിക്കുന്നവർ. മനുഷ്യരക്തം ആഹരിക്കുന്നതിനെ ബൈബിൾ വിലക്കിയത് പ്രാധാന്യമർഹിക്കുന്നു. അതു പറയുന്നു:
“നീ യാതൊരു രക്തവും ഭക്ഷിക്കരുത്. എന്തുകൊണ്ടെന്നാൽ ഏതുതരം മാംസത്തിന്റെയും ദേഹി അതിന്റെ രക്തമാണ്. അതു ഭക്ഷിക്കുന്ന ഏവനും ഛേദിക്കപ്പെടും.”—ലേവ്യപുസ്തകം 17:14.
“രക്തം വർജ്ജിച്ചുകൊണ്ടിരിക്കുകയെന്ന ഈ അത്യാവശ്യകാര്യങ്ങൾ ഒഴികെ കൂടുതലായി യാതൊരു ഭാരവും നിങ്ങൾക്കു കൂട്ടാതിരിക്കുന്നതിനെ പരിശുദ്ധാത്മാവും ഞങ്ങൾ തന്നെയും അനുകൂലിച്ചിരിക്കുന്നു.”—പ്രവൃത്തികൾ 15:28, 29.
ഈ കാര്യങ്ങൾ സംബന്ധിച്ച ബൈബിൾ തത്വങ്ങൾ അനുസരിക്കാനോ എന്തു ചെയ്യണമെന്ന് നമ്മോടു പറയാൻ ദൈവത്തിന് അവകാശമുണ്ടെന്നുള്ള വസ്തുത അംഗീകരിക്കാനോ എല്ലാവരും സന്നദ്ധരല്ല. എന്നാൽ അങ്ങനെ ചെയ്തിട്ടുള്ളവർ അതിൽ സന്തുഷ്ടരാണ്. (g86 4/22)