ദൈവം യഥാർത്ഥത്തിൽ അവൻ സ്ഥിതിചെയ്യുന്നുവോ?
സമാധാനത്തിന്റെ ഒരു ദൈവമുണ്ടോ? അനേകരെ സംബന്ധിച്ച് ആ ചോദ്യം കുറേക്കൂടെ കൃത്യമായിരിക്കണം—യഥാർത്ഥത്തിൽ ഒരു ദൈവമുണ്ടോ?
ദശലക്ഷക്കണക്കിന് നിരീശ്വരൻമാർ ഇല്ല എന്ന് ഉത്തരം പറയുന്നു! അജ്ഞേയവാദികൾ “(ദൈവത്തെപ്പോലെയുള്ള) ഏതെങ്കിലും ആത്യന്തിക യാഥാർത്ഥ്യം അറിയപ്പെടുന്നില്ല, സാദ്ധ്യതയനുസരിച്ച് അറിയാൻ കഴികയുമില്ല എന്ന വീക്ഷണം പുലർത്തുന്നു.” എന്നിരുന്നാലും നൂറ്റിയമ്പതു കോടിയിൽപരം മതവിശ്വാസികൾ ഒരു ദൈവമുണ്ടെന്നു പറയുന്നു, അവനെ സംബന്ധിച്ചുള്ള അവരുടെ വിശ്വാസങ്ങൾ ഗുരുതരമായി വിഭിന്നമാണെങ്കിലും.
ഈ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം കിട്ടാൻ മാർഗ്ഗമുണ്ടോ? തൃപ്തികരമായ ഉത്തരം എന്നതിനാൽ ഞങ്ങൾ അർത്ഥമാക്കുന്നത് നമ്മുടെ ചിന്താശക്തിക്കും വികാരത്തിനും ആകർഷകമായ ഉത്തരം എന്നാണ്.
അപ്പോൾ, ദൈവവിശ്വാസത്തിന് തടസ്സമായി നിൽക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്? യോഹന്നാൻ എന്ന ബൈബിളെഴുത്തുകാരന്റെ വാക്കുകളിൽ ഒരു തടസ്സം നമുക്കു കാണാം. “യാതൊരു മനുഷ്യനും ഒരു സമയത്തും ദൈവത്തെ കണ്ടിട്ടില്ലാത്തതുകൊണ്ട് അവൻ സ്ഥിതിചെയ്യുന്നില്ലെന്ന് ദശലക്ഷങ്ങൾ ന്യായവാദം ചെയ്യുന്നു. “കാഴ്ചയാണ് വിശ്വാസം” എന്ന് അവർ പറയുന്നു. എന്നാൽ അത് കൃത്യമായി സയുക്തികമാണോ?
യഥാർത്ഥത്തിൽ, നമ്മളൊരിക്കലും കണ്ടിട്ടില്ലാത്തവയിൽ നമ്മളെല്ലാം വിശ്വസിക്കുന്നുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സാഹചര്യ തെളിവിനാലും അനുമാനത്താലും അങ്ങനെയുള്ളവ സ്ഥിതിചെയ്യേണ്ടതാണെന്ന് നാം അറിയുന്നു. ദൃഷ്ടാന്തത്തിന്, റേഡിയോ വീചികളോ റ്റെലിവിഷൻ തരംഗങ്ങളോ എക്സ്റേകളോ ആർ കണ്ടിരിക്കുന്നു? എന്നാൽ ഒരു റേഡിയോയിലോ ഒരു റ്റെലിവിഷൻ സെറ്റിലോ ഒരു എക്സ്റേപ്ലേറ്റിലോ ഉളവാക്കപ്പെടുന്ന ഫലങ്ങളാൽ അവ സ്ഥിതിചെയ്യുന്നുണ്ടെന്ന് നാം അറിയുന്നു. അതുപോലെതന്നെ, ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കാൻ നമുക്ക് സാഹചര്യ തെളിവും അനുമാനവും ഉപയോഗിക്കാൻ കഴിയും.
സൂചനകൾ പിന്തുടരൽ
ഇന്ന് സൗരയൂഥത്തെ നാം സംശയിക്കാതെ അംഗീകരിക്കുന്നു. എന്നിരുന്നാലും, വെറും 140 വർഷം മുമ്പ് അതിനെ സംബന്ധിച്ച മനുഷ്യന്റെ ഗ്രാഹ്യം പരിമിതമായിരുന്നു. ആ കാലത്ത് ഭൂമിയിൽനിന്നും സൂര്യനിൽനിന്നും ഏറ്റവും അകലത്തിലുള്ള നെപ്റ്റ്യൂണിന്റെ അസ്തിത്വത്തെക്കുറിച്ച് സംശയമുണ്ടായിരുന്നു. എന്തുകൊണ്ട്? അതിന്റെ അസ്തിത്വത്തിലേക്ക് വിരൽ ചൂണ്ടിയ സൂചനകൾ—ഫലങ്ങൾ നിമിത്തം തന്നെ.
നാഷനൽ ജ്യോഗ്രാഫിക്ക് ഇങ്ങനെ വിശദീകരിക്കുന്നു: “ഒരു അറിയപ്പെടാത്ത [അങ്ങനെ വിദൂരത്തിൽ കാണാതെ സ്ഥിതിചെയ്യുന്ന] ഗ്രഹത്തിന്റെ ഗുരുത്വാകർഷണം യുറാനസ് അതിന്റെ മുൻകൂട്ടി പറയപ്പെട്ട ഭ്രമണപഥത്തിൽ നിന്ന് മാറിപ്പോകാൻ നിർബ്ബന്ധിതമാക്കുന്നുവെന്ന് 1840-കളിൽ വെവ്വേറെ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഒരു ഫ്രഞ്ചുകാരനും ഒരു ഇംഗ്ലീഷുകാരനും നിഗമനം ചെയ്തു.” അതുകൊണ്ട് അവർ എന്തു ചെയ്തു? കാണാതെ കിടക്കുന്ന ഗ്രഹം എവിടെയായിരിക്കേണ്ടതാണെന്ന് അവർ കണക്കുകൂട്ടി, “ഒരു മണിക്കൂർ നേരത്തെ അന്വേഷണഫലമായി നെപ്റ്റ്യൂൺ കണ്ടുപിടിക്കപ്പെട്ടു.”
മറ്റു പല സംഗതികളിലെന്നപോലെ, ജ്യോതിശാസ്ത്രജ്ഞൻമാർ കാര്യങ്ങളെ അഥവാ സൂചനകളെ പഠിക്കുകയും അനന്തരം ഗവേഷണത്താൽ കാരണം കണ്ടുപിടിക്കുകയും ചെയ്തു. മനുഷ്യന്റേതിനെക്കാൾ ഉയർന്ന ഒരു ബുദ്ധിശക്തിയുടെ അസ്തിത്വം സ്ഥാപിക്കാൻ എന്തെങ്കിലും ഫലങ്ങൾ ഉണ്ടോ? (g86 2/22)
[3-ാം പേജിലെ ചിത്രം]
നെപ്റ്റ്യൂൺ കാണപ്പെടുന്നതിനു മുമ്പുപോലും യുറാനസിൻമേലുള്ള അതിന്റെ ഗുരുത്വാകർഷണത്താൽ അതിന്റെ അസ്തിത്വം സൂചിപ്പിക്കപ്പെട്ടിരുന്നു. സമാനമായ ഒരു വിധത്തിൽ, ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കാൻ കഴിയുമോ?