ലോകത്തെ വീക്ഷിക്കൽ
ലൈംഗിക നിയമം റദ്ദാക്കപ്പെട്ടു.
കാനഡായിലെ ഒരു ജഡ്ജി ക്രിമിനൽ നിയമസംഹിതയിലെ ഒരു വകുപ്പു് ഭരണഘടനാ വിരുദ്ധമെന്നു് വിധിയെഴുതി. കാരണം അതു് 14 വയസ്സിൽ താഴെയുള്ള സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന പുരുഷൻമാർക്കെതിരെ വിവേചനകാണിക്കുന്നു. പതിമൂന്നു വയസ്സുള്ള ഒരു പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പട്ടുവെന്നു് കുറ്റമാരോപിക്കപ്പെട്ട ഒൻറ്റേയോയിലൈ ലണ്ടനിലുള്ള 21 വയസ്സുകാരനെതിരെയുള്ള കുറ്റങ്ങൾ ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി തള്ളിക്കളഞ്ഞുവെന്നു് ടൊറോൻറോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. തന്റെ തീരുമാനത്തിന്റെ അടിസ്ഥാനം പ്രസ്താവിച്ചുകൊണ്ടു്, ആ നിയമം മേലാൽ “1985-ൽ ന്യായമോ യുക്തിപൂർവ്വമോ” അല്ല എന്നു് ജഡ്ജിയായ കില്ലീൻ പറഞ്ഞു.
ജല ടൈം-ബോംബ്
“തുരങ്കങ്ങളെയും അടിത്തറകളെയും അഗാധമായ അടിത്തറകളെപ്പോലും ഭീഷണിപ്പെടുത്തുന്ന” ഒരു അളവിലേക്കു് ബ്രിട്ടന്റെ പ്രമുഖ നഗരങ്ങൾക്കു കീഴിലുള്ള ജലവിതാനം ക്രമേണ ഉയർന്നുകൊണ്ടിരിക്കുന്നു, എന്നു് ലണ്ടനിലെ ഡെയ്ലി ടെലഗ്രാഫ് പറയുന്നു. ഇരുനൂറുവർഷങ്ങളായി ഫാക്ടറികൾ വ്യാവസായിക ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനു് ലക്ഷക്കണക്കിനു് ഗ്യാലൻ വെള്ളം പമ്പു് ചെയ്തിരുന്നു. ഇപ്പോൾ ഫാക്ടറികളുടെ സ്ഥാനം വൻ നഗരങ്ങളിൽ നിന്നു് വെളിയിലേക്കു് നീക്കിയതും പൊതുവിലുള്ള വ്യാവസായിക മാന്ദ്യവും സിവിൾ എൻജീനിയറിംഗ് വിദഗ്ദ്ധൻമാർ “ടൈം ബോംബ് എന്നു് വിളിക്കുന്ന ഭയം ജനിച്ചിരിക്കുന്നു. ലണ്ടനിലെ ജലവിതാന മുന്നറിയിപ്പു് 1970-ന്റെ ആരംഭം മുതൽ ഒരു വർഷം ഏതാണ്ടു് മൂന്നു് അടി (1 മീ.) ഉയരുന്നതായി വെളിപ്പെടുത്തുന്നു. ലിവർ പൂളിൽ നിന്നും ബർമിംഹാമിൽനിന്നും ഗുരുതരമായ പ്രശ്നങ്ങൾ റിപ്പോർട്ടുചെയ്യപ്പെടുന്നു. അവിടെ റെയിൽ തുരങ്കങ്ങളും കേബിൾ പൈപ്പു് ലൈനുകളും ഉപയോഗപ്രദമായി നിലനിർത്തുന്നതിനു് ഇപ്പോൾതന്നെ പമ്പിംഗ് ഉപകരണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
“അജാതരുടെ അവകാശങ്ങൾ”
അലസിപ്പിച്ച 16,433 ഭൂണങ്ങൾ എന്തുചെയ്യണമെന്നതു സംബന്ധിച്ചു് മൂന്നുവർഷമായി നിലനിൽക്കന്ന ഒരു നിയമകുരുക്കു് ഈയിടെ പരിഹരിക്കപ്പെട്ടു. അവ ലോസു് ആൻജലസ് പ്രദേശത്തു് ഒരു സ്റ്റീൽ വീപ്പയിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയതു് 1982-ൽ ആയിരുന്നു. ഗർഭഛിദ്രവിരോധികൾ അവയ്ക്കു ഒരു മതപരമായ ശവശംസ്ക്കാരം നൽകാൻ ആഗ്രഹിച്ചു, എന്നാൽ സ്ത്രീ—പൗരസ്വാതന്ത്ര്യ സമൂഹങ്ങൾ അതിനെ എതിർത്തു. ഏതെങ്കിലും ഒരു മതം ഭൂണങ്ങൾ സംസ്ക്കരിക്കുന്നതു് സഭയും സംസ്ഥാനാവും തമ്മിലുള്ള വേർപാടിനെ ലംഘിക്കുന്നതായിരിക്കുമെന്നു് ഐക്യനാടുകളിലെ സുപ്രീംകോടതി വിധിയെഴുതി. ഭൂണങ്ങൾക്കു് മതപരമല്ലാത്ത ഒരു ശവസംസ്ക്കാരം നൽകുകയെന്നതായിരുന്നു വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള പരിഹാരം. അവ ശവപ്പെട്ടി പോലുള്ള ആറ് പെട്ടികളിൽ അടക്കം ചെയ്തു് മൂന്നു അജ്ഞാത ശവക്കുഴികളിൽ മറവു ചെയ്തു. ശവസംസ്ക്കാരത്തിനു് കൂടിവന്നവർക്കു് പ്രസിഡൻറ് റെയ്ഗൻ ഈ സന്ദേശം അയച്ചു. “നിരപരാധികളായ ഈ മരിച്ചവരിൽ നിന്നു് അജാതരുടെ അവകാശങ്ങൾ പുനസ്ഥിതീകരിക്കുന്നതിനു് നമുക്കു് വർദ്ധിച്ച ആവേശം ഉൾക്കൊള്ളാം.”
വേദനാജനകമായ മാറ്റം
സോവ്യറ്റ് യൂണിയനിൽ ഗണ്യമായ ഒരു ജനസംഖ്യാ മാറ്റം സംഭവിച്ചിരിക്കുന്നു. മുപ്പതു വർഷം മുമ്പു് ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗം ഗ്രാമങ്ങളിൽ ആയിരുന്നിരിക്കെ അതേ അനുപാതം ഇപ്പോൾ നഗരങ്ങളിൽ ജീവിക്കുന്നു. ദൃഢമായ മൂല്യ സംഹിത സഹിതം ഗ്രാമീണവും പരമ്പരാഗതുമായ ഒരു ജീവിത രീതി മിക്ക പാശ്ചാത്യ രാഷ്ടങ്ങളെയും അപേക്ഷിച്ചു് ദീർഘമായി നിലനിന്നിരുന്ന ഒരു രാജ്യത്തു് ഗോത്രപരമായ കുടുംബസംവിധാനത്തിൽനിന്നു് ന്യൂക്ലിയർ നഗരകുടുംബത്തിലേക്കുള്ള മാറ്റം വേദനാജനകമായ ഫലങ്ങൾ ഉല്പാദിപ്പിച്ചിരിക്കുന്നു,” എന്നു് ന്യൂയോർക്കു് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. “സാമൂഹ്യമൂല്യങ്ങളിലും ജീവിത രീതികളിലും ഒരു മാറ്റം” ഉണ്ടായിരിക്കുന്നു. ഗ്രാമത്തിൽനിന്നും കുടുംബത്തിൽനിന്നും അകന്നുള്ള പുതിയ ജീവിതസ്വാതന്ത്ര്യം മദ്യാസക്തിയിലേക്കും അക്രമത്തിലേക്കുമുള്ള കുടുംബങ്ങളുടെ ശിഥിലീകരണത്തിനു് സംഭാവന ചെയ്തിരിക്കുന്നതായി പറയപ്പെടുന്നു. “ഇന്നത്തെ ചെറുപ്പക്കാരുടെ കുടുംബം സംഘട്ടനം നിറഞ്ഞതും അസ്ഥിരവും ഏതാനും കുട്ടികൾമാത്രം ഉള്ളതും ആകുന്നു,” എന്നു് സോവ്യറ്റ് സയൻസ് അക്കാദമിയിലെ ഉയർന്ന ഗവേഷകനായ വിക്ടർ ഐ. പെരിവെഡെൻസേവ് പറയുന്നു.
വീജാ ബോർഡ് അപകടങ്ങൾ
ഒരു പന്ത്രണ്ടുവയസ്സുകാരി പെൺകുട്ടിയോടു് അവൾക്കു് 13 വയസ്സാകുമ്പോഴേക്കും അവൾ മരിക്കുമെന്നു് ഒരു വീജാബോർഡ് തെറ്റായി പറഞ്ഞതിനുശേഷം അവൾ വളരെ പേടിച്ചു് ഒരു വർഷം ചിലവഴിച്ചതായി ടൊറാൻറോ സ്റ്റാർ റിപ്പോർട്ടു് ചെയ്യുന്നു. വീജാ അത്യന്തം അപകടം പിടിച്ച കളി എന്നു തന്റെ പുസ്തകത്തിൽ, തീർത്തും തെറ്റായ സന്ദേശങ്ങൾ നൽകുന്നതിനു പുറമേ ബോർഡ് അതുപയോഗിക്കുന്നവരിൽ ബുദ്ധിദ്രമം ഉണ്ടാക്കുന്നതായും അപ്പോൾതന്നെ കളിയിൽ മുഴുകുന്നതു നിമിത്തം മറ്റു ചിലർക്കു് സകല യാഥാർത്ഥ്യബോധവും നഷ്ടപ്പെടുന്നതായും അറിയുന്നതായി സ്റ്റോക്കർ ഫണ്ടു് ചൂണ്ടിക്കണിക്കാണിക്കുന്നു. ബോർഡിന്റെ ഉപയോഗം ഒരുവനെ ഭൂത സ്വാധീനത്തിനു് വിധേയനാക്കിയെക്കാമെന്നും അതു് കളിക്കാനുള്ള ഒന്നല്ല എന്നും ടൊറാൻറോ സ്റ്റാർ കുറിക്കൊള്ളുന്നു.
ശിശുവിനു് മയം വരുത്തിയ വെളിച്ചം
നവജാതശിശുക്കളുടെ മുറികളിൽ ഡോക്ടർമാർ മയം വരുത്തിയ വെളിച്ചം ശുപാർശ ചെയ്യുന്നതായി ന്യൂ ഇംഗ്ലണ്ടു് ജേർണൽ ഓഫ് മെഡിസിൻ റിപ്പോർട്ടു് ചെയ്യുന്നു. ഉജ്ജല പ്രകാശമുള്ള ശിശുപരിപാലനമുറികളിൽ സൂക്ഷിക്കുന്ന ശിശുക്കളിൽ നടത്തിയ പഠനം കാഴ്ച ശക്തിയിൽ വൈകല്യങ്ങളിലേക്കു നയിച്ചുകൊണ്ടു് കണ്ണുകളിലെ രക്തക്കുഴലുകൾക്കു് ഹാനിഭവിച്ചതിന്റെ തെളിവു നൽകി. സൂക്ഷമനിരീക്ഷണത്തിനു് നല്ല പ്രകാശ സംവിധാനമുള്ള ശിശുപരിപാലന മുറികളുടെ മൂല്യം നിഷേധിക്കുന്നില്ലെങ്കിലും മാസങ്ങളോ ആഴ്ചകളോ അത്തരം അവസ്ഥകളിൽ കഴിയേണ്ടിവരുന്ന കുട്ടികളെ സംബന്ധിച്ചു് ഡോക്ടർമാരുടെ സംഘം ഉൽക്കണ്ഠ പ്രകടമാക്കി. ഉജ്ജല പ്രകാശം ഓക്സിജനോടുള്ള കണ്ണുകളുടെ സംവേദനീയത വർദ്ധിപ്പിക്കുകയും അപക്വമായ രക്തക്കുഴലുകൾക്കു് ഹാനിവരുന്നതിൽ കലാശിക്കുകയും ചെയ്യുന്നു.
മരവിപ്പിച്ചു് ഉണക്കിയ ഓമന മൃഗങ്ങൾ
മരവിപ്പിച്ചു് ഉണക്കുന്ന വിദ്യകളിൽ ഈയിടെയുണ്ടായ പുരോഗതി ചർമ്മസംസ്കരണത്തിന്റെ വ്യാവസായിക ലോകത്തിൽ പ്രയോഗിക്കപ്പെട്ടിരിക്കുന്നു. ഈ പുതിയ രീതി ഓമനമൃഗങ്ങളുടെ ഉടമസ്ഥരെ ആകർഷിക്കുന്നു. തങ്ങളുടെ ഓമന മൃഗങ്ങൾ നഷ്ടപ്പെടുന്നതിൽ ദുഖിക്കുന്നവർ ചത്തുപോയ മൃഗങ്ങളെ സൂക്ഷിക്കുന്നതിനുള്ള ഒരു അവസരമായി ഇതിനെ കാണുന്നു. പ്രക്രിയ വിവരിച്ചുകൊണ്ടു് ലോസു് ആൻജലസ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നതനുസരിച്ചു് മൃഗങ്ങളെ ഉഴിച്ചിൽ നടത്തുകയും കുടലും മറ്റും എടുത്തുമാറ്റുകയും അണുനാശിനിയിൽ മുക്കുകയും കേടുവരാതെ സുക്ഷിക്കുന്നതിനുള്ള ലായനികൾ കുത്തിവെക്കുകയും ചെയ്യന്നു. അതിനു് കൃത്രിമ കണ്ണുകൾ വെച്ചുപിടിപ്പിക്കുകയും അകത്തു് കമ്പികൾ കൊടുത്തു് ഒരു പ്രത്യേക ഭാവത്തിൽ ഇരുത്തുകയും ചെയ്യുന്നു. വ്യാവസായിക അടിസ്ഥാനത്തിൽ മരവിപ്പിക്കുന്ന ഉപകരണത്തിൽ അനേക ദിവസങ്ങൾ ഇരുന്നതിനു ശേഷം പൂർണ്ണമായി നിർജ്ജലീകരിക്കുന്നതിനു് അതു് മരവിപ്പിച്ചുണക്കുന്ന ഒരു അറയിലേക്കു് നീക്കപ്പെടുന്നു. ഈ പ്രക്രിയക്കു് ഏതാനും ആഴ്ചകൾ മുതൽ ആറുമാസംവരെ സമയം എടുക്കും. പൂച്ചയുടെയോ പട്ടിയുടെയോ വലിപ്പമനുസരിച്ചു് ചെലവു് 400 ഡോളർ മുതൽ 1000 ഡോളർ വരെ വ്യത്യാസപ്പെട്ടിരിക്കും.
വായന പഠിപ്പിക്കൽ
ഒരു സമയത്തു് ഒരു വൈദഗ്ദ്ധ്യം, അങ്ങനെ കുട്ടികളെ വായിക്കാൻ പഠിപ്പിക്കുന്ന ഒരു പുതിയ രീതി വായനയുടെ മണ്ഡലത്തിൽ സമ്മിശ്ര ഫലങ്ങൾ ഉളവാക്കിയിരിക്കുന്നു. ദൃഷ്ടന്തത്തിനു്, കുട്ടിയെ വ്യഞ്ജനാക്ഷരങ്ങൾ പഠിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നു. സ്വരാക്ഷരങ്ങളിലേക്കും ബഹുവചനങ്ങളിലേക്കും തിരിയുന്നതിനുമുമ്പു് അവൻ വൈദഗ്ദ്ധ്യമുള്ളവനാകുന്നതുവരെ അതു് വീണ്ടും പഠിപ്പിക്കുകയും പുനഃപരിശോധിക്കുകയും ചെയ്യുന്നു. ന്യൂയോർക്കു് ടൈംസ് പറയുന്നതനുസരിച്ചു്, ആ നടപടി ക്രമത്തിൽ യഥാർത്ഥ വായന നിർവഹിക്കപ്പെടാത്തപ്പോൾ ഫലങ്ങൾ മോശമായിരുന്നു. പുതിയ രീതി നിർദ്ദേശിച്ച ഒരു യു.എസ്. സർവ്വകലാശാല പ്രൊഫസർ ഇപ്രകാരം സമ്മതിച്ചു: “ഈ (വൈദഗ്ദ്ധ്യങ്ങൾ) പഠിപ്പിക്കുന്നതിൽ കുട്ടികൾക്കു് നൻമ ലഭിച്ചു. എന്നാൽ അവർ വായിക്കുന്നില്ലായിരന്നു.” പൂർണ്ണമായും ഈ രീരി അവലംബിച്ച ഒരു ഡിസ്ട്രിക്റ്റിൽ ഹൈസ്കൂൾ ബിരുദധാരികൾ മൂന്നിലൊരു ഭാഗത്തിനുമാത്രമേ 12-ാം ക്ലാസ്സ് നിലവാരത്തിൽ വായിക്കാൻ കഴിഞ്ഞുള്ളു. അതുകൊണ്ടു് സ്കൂൾ ഡിസ്ട്രിക്റ്റുകൾ ഇപ്പോൾ പുതിയ രീതി ഒരു സാധാരണ വായനാ പരിപാടിയോടുകൂടെ കൂട്ടിച്ചേർത്തു് പ്രയോഗിക്കുന്നു.
നാണ്യപ്പെരുപ്പത്തിന്റെ വില
ബൊളീവിയ ദക്ഷിണ അമേരിക്കയിലെ ഏറ്റവും ദരിദ്രരാഷ്ടമായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. രാജ്യത്തിന്റെ നാണ്യപ്പെരുപ്പം പെസൊക്കു് യാതൊരു വിലയും ഇല്ലാതാക്കിയിരിക്കുന്നു. വിലകൾ 10,000 ശതമാനം എന്ന വാർഷിക നിരക്കിൽ കുതിച്ചുയരുന്നു! ഒരു ഇറച്ചിക്കേക്കിന്റെ വില പത്തു ലക്ഷം പെസൊ ആണെന്നു് ഒരു സന്ദർശകൻ അവകാശപ്പെടുന്നു. അപ്പോൾതന്നെ ഒരു നല്ല ഹോട്ടലിൽ ഒരു രാത്രി ചെലവഴിക്കുന്നതിനു് 35 ദശലക്ഷം പെസൊ ചിലവു വന്നേക്കാം. ബൊളീവിയ 1984-ൽ 230 ലക്ഷം ഡോളർ മൂല്യമുള്ള പെസൊ നോട്ടുകൾ ഇറക്കുമതി ചെയ്തുവെന്നു് പരേഡ് മാസിക റിപ്പോർട്ടു ചെയ്യുന്നു. അവ രാജ്യത്തെ ഇറക്കുമതിയിൽ മൂന്നാം സ്ഥാനത്താണു്, ഖനനം ചെയ്യാനുള്ള ഉപകരണങ്ങളും ആഹാര സാധനങ്ങളും മാത്രമാണു് അതിനേക്കാൾ മുൻപന്തിയിൽ. ബൊളീവിയക്കാർ കടയിൽ പോകുമ്പോൾ ചാക്കിലും ഷാളുകളിലും പെസൊ കെട്ടി പുറത്തു് തൂക്കിയിട്ടുകൊണ്ടുപോകുന്നതു് അസാധാരണമല്ല. അമ്പതുലക്ഷം പെസൊ വിലയുള്ള നോട്ടുകൾ വിതരണം ചെയ്തു തുടങ്ങുന്നതിനു് നാണ്യപ്പെരുപ്പം ഭരണകൂടത്തെ നിർബ്ബിന്ധിതമാക്കിയിരിക്കുന്നു.
ബാങ്കുകൾ കവർച്ച നടത്തുന്നതാരു്
ഒരു പോലീസ് അന്വേഷകൻ ജർമ്മനിയിലെ മ്യൂണിക്കിൽ ബാങ്കു് കവർച്ചക്കാരുടെ ആന്തരവും പശ്ചാത്തലവും സംബന്ധിച്ചു് ഒരു അന്വേഷണം നടത്തി. അയാൾ ബാങ്കു കവർച്ച മുമ്പു് കുറ്റകൃത്യ ചരിത്രം ഉള്ള വ്യക്തികളാൽ മാത്രം നടത്തപ്പെടുന്ന ഒരു കുറ്റകൃത്യമല്ലെന്നുള്ള നിഗമനത്തിൽ എത്തി. പിന്നെയോ അതു “ഏതൊരു വ്യക്തിയുടെയും കുറ്റകൃത്യം” ആയിത്തീർന്നിരിക്കുന്നു. ഇന്നത്തെ ബാങ്കു് കവർച്ചക്കാർ സാമൂഹ്യവും തൊഴിൽപരവും ബുദ്ധിപരവുമായ എല്ലാ നിലകളിൽനിന്നും വരുന്നുവെന്നു് ആ സൂക്ഷമാന്വേഷണം വെളിപ്പെടുത്തി.” എന്നു് ബ്രേമർ നാക്രാഷൻ റിപ്പോർട്ട് ചെയ്യുന്നു. “നിങ്ങൾ ഫാക്ടറി ഉടമസ്ഥനെയും സൈനിക ഉദ്യോഗസ്ഥനെയും ഓഹരിദല്ലാളെയും ശില്പികളെയും കണ്ടെത്തുന്നു; എന്നാൽ ബാങ്കു്തൊഴിലാളിയെത്തന്നെയും പോലീസ് ഓഫീസറെപ്പോലും കണ്ടെത്തുന്നു.” അത്യന്തം സാധാരണമായ പ്രേരകശക്തി കടബാദ്ധ്യതയും ചൂതുകളിപ്രിയവും “അല്ലലില്ലാതെ ജീവിക്കാനുള്ള” ആഗ്രഹവും ആണു്.
യുവ ആത്മഹത്യ സംബന്ധിച്ചു് പുതിയ വെളിച്ചം
കഴിഞ്ഞ 20 വർഷക്കാലത്തു് യുവആത്മഹത്യകൾ ഐക്യനാടുകളിൽ മൂന്നിരട്ടിയിലധികമായിരിക്കുന്നു. ലൂയിസ് വില്ലെ (കെൻറകി) സർവ്വകലാശാലയിൽ നടത്തിയ ഒരു ത്രിവത്സര പഠനം ആത്മഹത്യയേക്കുറിച്ചു് സംസാരിക്കുന്നവർ അതു് ചെയ്യുന്നില്ല എന്ന പൊതുവിൽ അംഗീകരിക്കപ്പെടുന്ന ആശയഗതി ശരിയല്ലെന്നു് കണ്ടെത്തി. പന്ത്രണ്ടു മുതൽ പത്തൊമ്പതു് വയസ്സുവരെ പ്രായമുള്ള യുവാക്കളുടെ 24 ആത്മഹത്യകൾ സംബന്ധിച്ചു് പഠിച്ചതിൽ 17 പേർ മരിക്കാനുള്ള ആഗ്രഹം മുന്നമേ പറഞ്ഞിരുന്നതായും 11 പേർ ആത്മഹത്യചെയ്യുമെന്നു് ഭീഷണിമുഴക്കിയിരുന്നതായും 8 പേർ അതിനു് ശ്രമിച്ചിരുന്നതായും കുറിക്കൊള്ളുകയുണ്ടായി. “ഈ അടിസ്ഥാന വിവരങ്ങൾ നിമിത്തം മരിച്ചിരുന്നെങ്കിലെന്നു് ഒരു കുട്ടി ആഗ്രഹിക്കുന്നതായി ഒരു അദ്ധ്യാപകനോ പിതാവോ വിളിച്ചു പറയുമ്പോൾ ഞങ്ങൾ കൂടുതൽ വേദകത്വമുള്ളവരായിത്തീരുന്നു.” എന്നു് ഗവേഷണ സംഘത്തെ നയിച്ച ഡോക്ടർ മുഹമ്മദ് ഷാഫി പറയുന്നു. ആത്മഹത്യയിലെ വർദ്ധനവു് വിശദീകരിച്ചുകൊണ്ടു്, “മാതാവോ പിതാവോ മാത്രമുള്ള ഭവനങ്ങളുടെ വർദ്ധനവു്, താങ്ങിനിർത്തുന്ന ഘടകം എന്ന നിലയിൽ സഭയുടെ സ്വാധീനത്തിലുണ്ടായ തളർച്ച, മറ്റെന്തിനേക്കാൾ ഉപരി. . .മനുഷ്യസമ്പർക്കത്തിലുണ്ടായ അഭാവം” എന്നിവ ചൂണ്ടിക്കാണിക്കുന്നു എന്നു് ലൂയിസ് വില്ലെയിലെ ദ ക്യൂരിയർ ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.
ജോതിശാസ്ത്ര പരിഹാരം
നിങ്ങൾ ഒരു കപ്പിൽ ഒരു ലായനിയെടുത്ത് സാവധാനം കറക്കുകയാണെങ്കിൽ മുകളിൽ ഒരു കുഴി രൂപമെടുക്കുന്നതു് നിങ്ങൾ കാണും. ഇപ്പോൾ അരിസോണാ സർവ്വകലാശാലയിലെ ഗവേഷകർ ഗ്ലാസ്സ് ഉരുക്കുന്നതിനും ജ്യോതിശാസ്ത്രത്തിൽ ഉപയോഗിക്കുന്ന അനുവൃത്താകാരമായ ദർപ്പണങ്ങൾ ഉണ്ടാക്കുന്നതിനും ആ തത്വം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. മിനിട്ടിൽ 8 മുതൽ 15 പ്രാവശ്യം വരെ കറങ്ങുന്ന അടുപ്പു് ഉപയോഗിച്ചുകൊണ്ടു് അവർ ഇപ്പോൾതന്നെ 2.61 അടിയുള്ള (0.8മീ) ഒരു ഗ്ലാസ്സ് കുഴൽ ഉല്പാദിപ്പിച്ചിരിക്കുന്നു. “തണുപ്പിക്കുമ്പോൾ കുഴലിനു് സാധാരണഗതിയിൽ ആവശ്യമായിരിക്കുന്നതിന്റെ ഒരംശം രാകലും മിനുക്കലും മാത്രമെ ആവശ്യമായിരിക്കുന്നുള്ളു.” എന്നു് സ്ക്കൈ ആൻഡ് ടെലസ്ക്കോപ് മാസിക റിപ്പോർട്ടു” ചെയ്യുന്നു. ലാഭം മറ്റൊരു പ്രധാന ഘടകമാണു്. പ്രവർത്തനസമയത്തു് അല്പം അസംസ്കൃതവസ്തു മാത്രമേ നഷ്ടപ്പെടുന്നുള്ളു. “ഭൂമിയിലായാലും ബഹിരാകാശത്തായാലും വലിയ ടെലസ്ക്കോപ്പുകൾ നിർമ്മിക്കുന്നതിലെ മുഖ്യപടി” കറങ്ങുന്ന അടുപ്പാണു് എന്നു് ആ റിപ്പോർട്ടു പറയുന്നു.
അശ്ലീല ചിത്രങ്ങളും ബലാൽസംഗവും
അമേരിക്കൻ സ്ത്രീകളെ സംബന്ധിച്ചിടത്തോളം മിക്കവരും മനസ്സിലാക്കുന്നതിനേക്കാൾ കൂടുതൽ സർവ്വസാധാരണമായ ഒരനുഭവമാണു് ബലാൽസംഗം എന്നു് യു. എസ് ഫെഡറൽ കമ്മീഷൻ അശ്ലീല ചിത്രങ്ങൾ സംബന്ധിച്ചു് നടത്തിയ വിചാരണകളിൽ ഈയിടെ ലഭിച്ച സാക്ഷ്യത്തിൽ വെളിപ്പടുത്തപ്പെട്ടു. ബലാൽക്കാരത്തിന്റെ അശ്ലീലചിത്രങ്ങൾക്കു് ബലാൽസംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു പങ്കുണ്ടായിരുന്നിട്ടുണ്ടെന്നു് ഗവേഷകരും സാക്ഷ്യപ്പടുത്തി. ടെലിവിഷൻ അക്രമം സംബന്ധിച്ച ദേശീയ സഖ്യത്തിലെ ബോർഡ് അംഗവും “അശ്ലീല ചിത്രങ്ങൾക്കെതിരായ സ്ത്രീകളുടെ” പ്രതിനിധിയും ആയ എവ്ലീന കെയിൻ ഇപ്രകാരം പ്രസ്താവിച്ചു: മർദ്ദനത്തിനും ലൈംഗിക കയ്യേറ്റത്തിനും വിധേയരായ അനേകം സ്ത്രീകൾ ഞങ്ങളുടെയടുത്തു് വരുകയുണ്ടായി, അവരുടെ സംഗതിയിൽ അശ്ലീലചിത്രങ്ങൾ ദുഷ്പെരുമാറ്റത്തിൽ ഒരു പങ്കു നിർവഹിച്ചു. “വിസ്ക്കൻസിൽ സർവ്വകലാശാലയിലെ പ്രൊഫസറായ എഡ്വേർടഡ് ഡോണർസ്റ്റിൻ നടത്തിയ പഠനങ്ങൾ, അശ്ലീലചിത്രങ്ങളും കൊടുംഭീതിയുണ്ടാക്കുന്ന അക്രമ ചലച്ചിത്രങ്ങളും സ്ത്രീകളോടു് ലൈംഗികമല്ലാത്ത അതിക്രമം കാണിക്കുന്ന ചലച്ചിത്രങ്ങളും വീക്ഷിച്ച ശേഷം സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതിനുള്ള വിദ്യാർത്ഥികളുടെ മനസ്സൊരുക്കത്തിൽ വർദ്ധനവു് പ്രകടമാക്കി.
ഞെട്ടിക്കുന്ന സർവ്വെ
തങ്ങളുടെ 20-കളിൽ ജീവിക്കുന്ന അവിവാഹിത സ്ത്രീകളിൽ ഒരു വലിയ പങ്കു് ലൈംഗിക ജീവിതം നയിക്കുന്നതായി കുടുംബാസൂത്രണ വീക്ഷണങ്ങളിൽ നടത്തിയ ഒരു സർവ്വെയുടെ ഫലങ്ങൾ വെളിപ്പെടുത്തി. ഐക്യനാടുകളിലെ അടുത്തടുത്തുള്ള 48 സംസ്ഥാനങ്ങളിൽ നടത്തിയ സർവ്വെയനുസരിച്ചു്, ഈ സർവ്വെയിൽ പങ്കെടുത്ത 1314 സ്ത്രീകളിൽ 82 ശതമാനവും ഏതെങ്കിലും കാലത്തു് ലൈംഗിക സംഭോഗത്തിൽ ഏർപ്പെട്ടിട്ടുണ്ടു്, അതേ സമയം സർവ്വെ നടന്നുകൊണ്ടിരുന്ന ആ മാസത്തിൽ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടതായി 53 ശതമാനം പേർ സമ്മതിച്ചു.
‘മദിച്ചുല്ലസിക്കുന്ന ലോകം’
“മദിച്ചുല്ലസിക്കുന്ന ലോകമാണു്” എന്നു് അന്തരാഷ്ട തൊഴിൽ സംഘടന കാനഡായിലെ ഗ്ലോബ് ആൻഡ് മെയിലിൽ പറയുന്നു. ലഹരിപാനിയങ്ങളുടെ ഉപയോഗം പല രാജ്യങ്ങളിലും വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി ആ റിപ്പോർട്ടു് പ്രകടമാക്കുന്നു. “കഴിഞ്ഞ 20 വർഷംകൊണ്ടു് ലോകത്തിലെ വീഞ്ഞുകുടി 20 ശതമാനവും ചാരായം 50 ശതമാനവും ബീയർ 124 ശതമാനവും വർദ്ധിച്ചതായിട്ടുള്ള” സ്ഥിതിവിവരക്കണക്കു് ലോകവ്യാപകമായിട്ടുള്ള വർദ്ധനവു് സൂചിപ്പിക്കുന്നു. ഓരോ വർഷവും “ഒരു വ്യക്തിക്കു് 86 ലിറ്റർ വീഞ്ഞും 44 ലിറ്റർ ബീയറും 5 ലിറ്റർ ചാരായവും എന്ന കണക്കിൽ ഫ്രാൻസ് പട്ടികയിൽ ഒന്നാം സ്ഥാനത്താണെന്നു് സർവ്വെ വെളിപ്പെടുത്തി. ശുദ്ധമായ ചാരായം കുടിക്കുന്ന കാര്യത്തിൽ ഇറ്റലിയും സ്പെയിനും പോർട്ടുഗലും ഫ്രാൻസിന്റെ അടുത്ത സ്ഥാനത്തു വരുന്നു. കാനഡ പട്ടികയിൽ 16-ാം സ്ഥാനത്താണു്, നോർവ്വെ ഒടുവിലും
ആഗോള ജല ദൗർലഭ്യം
ആഫ്രിക്കയിലെ കഠിന വരൾച്ചനിമിത്തം ഉണ്ടായ പട്ടിണിയുടെയും മരണത്തിന്റെയും ഭീതിപ്പെടുത്തുന്ന ചിത്രം “വരാൻ പോകുന്ന കാര്യങ്ങളുടെ ഒരു മുന്നോടി മാത്രമാണു്” എന്നു് വാഷിംഗ്ടൻ അടിസ്ഥാനമാക്കിയുള്ള ഒരു ഗവേഷണ സംഘടനയായ വാച്ചു് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പുതിയ പഠനം മുന്നറിയിപ്പു നൽകുന്നു. നിലവിലുള്ള ജലസംഭാരങ്ങൾ കേടുവരാതെയും ഫലകരമായും ഉപയോഗിക്കുന്നില്ലെങ്കിൽ അടുത്ത 20 വർഷത്തിനുള്ളിൽ സമ്പന്നരാഷ്ട്രങ്ങൾക്കും വികസ്വരരാഷ്ട്രങ്ങൾക്കും അവയുടെ ജലാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരും. വെള്ളം കേടുവരാതെ സൂക്ഷിക്കൽ: പഴുതില്ലാത്ത മാർഗ്ഗം” എന്ന പഠനം ഇപ്രകാരം കുറിക്കൊള്ളുന്നു: “ജലത്തിന്റെ ആവശ്യം നിറവേറ്റുന്നതിനു് അനവരതം പ്രയത്നിക്കുന്നതിനു പകരം ആവശ്യം നിയന്ത്രിക്കുന്നതിനാൽ മാത്രമേ വെള്ളത്തിന്റെ കാര്യത്തിൽ യഥാർത്ഥത്തിൽ ഭദ്രവും നിലനിൽക്കുന്നതുമായ ഒരു ഭാവിയുടെ പ്രത്യാശയുണ്ടായിരിക്കുകയുള്ളു”
ഭൂകമ്പ അതിജീവകരായ ശിശുക്കൾ
കഴിഞ്ഞ സെപ്റ്റംബറിൽ മെക്സിക്കോ നഗരത്തിനു കീഴിലുള്ള ഭൂമി കുലുങ്ങി, മരിച്ചുപോയ 5000 പേരെയും മുറിവേറ്റ 8000 പേരെയും മനശ്ചാഞ്ചല്യം ഭവിച്ചു് ലക്ഷ്യമില്ലാതെ തെരുവിലൂടെ ചുറ്റിക്കറങ്ങുന്ന നിരവധി അതിജീവകരെയും അവശേഷിപ്പിച്ചുകൊണ്ടുതന്നെ. എങ്കിലും അവിശ്വസനീയമാംവണ്ണം ചരലിൽ മൂടപ്പെട്ട ഏതാനും ശിശുക്കൾ അതിജീവിച്ചു—മെക്സിക്കോ നഗരത്തിലെ ജനറൽ ആശുപത്രിയുടെ നഷ്ടശിഷ്ടങ്ങളിൽ ഒരാഴ്ച കുടുങ്ങിക്കിടന്നശേഷംപോലും. എന്തുകൊണ്ടു്?
നവജാതരിൽ കണ്ടെത്തുന്ന ശരീര ദ്രാവകങ്ങളുടെ കരുതൽ ശേഖരവും സംഘർഷം കൈകാര്യം ചെയ്യാനുള്ള അവരുടെ പ്രാപ്തിയും ശിശുരോഗ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒരു പൂർണ്ണ ഗർഭകാലാനന്തരം ജനിക്കുന്ന ശിശുക്കൾക്കു് “നിർജ്ജലത്തിനെതിരെ അവരെ സംരക്ഷിക്കുന്ന ദ്രാവകങ്ങളുടെ ആധിക്യം ഉണ്ടു്” എന്നു് ന്യൂയോർക്കു് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ജനന പ്രക്രിയ നിമിത്തം നവജാതനു് അഡ്രിനാലിന്റെ ഒരു കൂടിയ ഒഴുക്കുണ്ടാകുന്നു. അതു് അവരുടെ ശരീരങ്ങൾ മണ്ണിലടിയിലാകുന്നതിന്റെ അഘാതവും പോഷണമില്ലായ്മയും തരണം ചെയ്യുന്നതിനു് സഹായിച്ചിരിക്കാമെന്നു് ആ ലേഖനം തുടർന്നു് പറയുന്നു. കൂടാതെ “ഗർഭസ്ഥശിശുവിലെ ഹീമോഗ്ലോബിൻ” നവജാതന്റെ രക്തത്തിൽ കണ്ടെത്തപ്പെടുന്നു. ജനനശേഷം കുറച്ചുസമയത്തേക്കു് കുറച്ചു പ്രാണവായുകൊണ്ടു് ജീവിക്കാൻ ഇതു് അവരെ സഹായിക്കുന്നു. അതു് വിസ്മയകരമാണു്. എന്നാൽ ശിശുക്കൾ സംഘർഷം കൈകാര്യം ചെയ്യാൻ സുസജ്ജരാണു്” എന്നു് മെക്സിക്കോ നഗരത്തിലെ അതിജീവകരായ ശിശുക്കളെ സംബന്ധിച്ചു് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഡോ. റ്റി. ബെറി ബ്രാസൽട്ടൻ പറഞ്ഞു.
“ഭയത്തോടെയുള്ള രൂപകല്പന
നിർമ്മാതാക്കൾ ഒരു പുതിയ വെല്ലുവിളി അഭിമുഖീകരിക്കുന്നു: ഭീകരപ്രവർത്തകരുടെ ആക്രമണത്തിൽനിന്നു് സുരക്ഷിതമായ കെട്ടിടങ്ങൾ എങ്ങനെ രൂപകല്പന ചെയ്യാം. ലോകവ്യാപകമായി 1970-ൽ 293 ഭീകര- ആക്രമണങ്ങൾ ഉണ്ടായി, 1984-ൽ സംഖ്യ 3525 ആയി കുതിച്ചുയർന്നു. പലപ്പോഴും ഭീകര സംഘങ്ങൾ തെരഞ്ഞെടുത്ത ലക്ഷ്യസ്ഥാനമോ? “കൂടുതൽ ഇഷ്ടപ്പെടുന്ന മാർഗ്ഗമെന്ന നിലയിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തു് ബോംബിടുന്ന” കെട്ടിടങ്ങളാണു് എന്നു് പ്രോഗ്രസ്സീവു് ആർക്കിടെക്ച്ചർ പറയുന്നു. കെട്ടിടങ്ങൾ ആയിരിക്കുന്നതെന്തുകൊണ്ടു്? കാരണം അവ സാധാരണ ഗതിയിൽ, ഭേദിക്കാവുന്നതും ചിലപ്പോൾ പ്രതിരൂപവും എല്ലായ്പ്പോഴും കൂടിവരാനുള്ള സ്ഥാനങ്ങളും ആണു്” എന്നു് ആ മാസിക പ്രസ്താവിക്കുന്നു. അതുകൊണ്ടു് അവ കൂടെക്കൂടെ ഭീകരപ്രവർത്തനത്തിന്റെ ക്രൂരരംഗമായി മാറുന്നു. അതുകൊണ്ടു് ഒരു സുരക്ഷിത കെട്ടിടം എന്താണു്? അതു് “അകത്തു് സമ്മേളിച്ച ഒരു ജയിൽ എന്ന നിലയിൽ” ചില സുരക്ഷിതത്വ വിദഗ്ദ്ധർ വർണ്ണിക്കുന്നതായി ആ ലേഖനം കുറിക്കൊള്ളുന്നു. ആളുകൾ തൊട്ടടുത്ത ഭാവിയിൽ ഒരു മോചനം പ്രതീക്ഷിക്കുന്നുവോ? “ഭീകരപ്രവർത്തനം ആധുനിക ജീവിതത്തിന്റെ ഒരവസ്ഥയാണു്.” എന്നു് ഐക്യനാടുകളിൽ ജോർജ്ജ് ടൗണിലെ യുദ്ധതന്ത്ര—സാർവ്വദേശീയ പഠന കേന്ദ്രത്തിൽ ഭീകരപ്രവർത്തനത്തെ ചെറുക്കുന്നതിനുള്ള ഒരധികാരിയായ ഡോ. റോബർട്ട് കൂപ്പർമാൻ പറയുന്നു. “നാം അതിനോടു് പൊരുത്തപ്പെട്ടു് ജീവിക്കേണ്ടിയിരിക്കുന്നു, അതുകൊണ്ടു് എങ്ങനെയെന്നു് നാം നന്നായി അറിഞ്ഞിരിക്കണം.”