രക്തപ്രശ്നം ജപ്പാനിൽ മുഖ്യവാർത്തയായിത്തീരുന്നു
“ . . . രക്തം . . . എന്നിവയിൽ നിന്ന് ഒഴിഞ്ഞിരിക്കുക.” ഈ വ്യക്തമായ കല്പന ബൈബിളിൽ പ്രവൃത്തികൾ 15:29-ൽ നൽകിയിരിക്കുന്നു. ഇത് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയിലെ ഭരണസംഘം എടുത്തു നടപ്പിൽ വരുത്തിയ ഒരു തീരുമാനത്തിന്റെ ഭാഗമാണ്. ഈ സമയം വരെയുള്ള ക്രിസ്ത്യാനികളുടെ പ്രബോധനത്തിനായി ദൈവത്തിന്റെ വചനത്തിൽ അതു രേഖപ്പെടുത്തിയിട്ടുമുണ്ട്.
എന്നിരുന്നാലും ഈ ദിവ്യ വ്യവസ്ഥ ഒന്നാം നൂറ്റാണ്ടിൽ ഒട്ടും പുതിയതായിരുന്നില്ല. ലേവ്യർ 17:10-16-ൽ പ്രസ്താവിച്ചിരിക്കുന്നതുപോലെ 3500 വർഷങ്ങൾക്കു മുമ്പ് മോശയുടെ ന്യായപ്രമാണത്തിൽ രക്തം വർജ്ജിക്കുന്നതിന് കൽപ്പിക്കപ്പെട്ടിരുന്നു. തീർച്ചയായും ഇന്നത്തെ മുഴു മനുഷ്യ സമുദായത്തിന്റെയും ജനകനായിരുന്ന നോഹക്ക് 4300 വർഷങ്ങൾക്കു മുമ്പ് സമാനമായ ഒരു കല്പന നൽകിയിരുന്നു. നാം ഉല്പത്തി 9:4-ൽ അത് ഇപ്രകാരം വായിക്കുന്നു: “മാംസം അതിന്റെ ദേഹി—അതിന്റെ രക്തത്തോടുകൂടെ—മാത്രം നിശ്ചയമായും ഭക്ഷിക്കരുത്.”
ഈ തിരുവെഴുത്തുകളിൽ നിന്ന് ബൈബിളനുസരിച്ചു ജീവിക്കുന്നവർക്ക് രക്തം ദൈവ ദൃഷ്ടിയിൽ വിലയേറിയതാണെന്നു വ്യക്തമാണ്. മനുഷ്യന്റെ സ്രഷ്ടാവും ജീവന്റെ ഈ ധാരയുടെ ദാതാവുമെന്നനിലയിൽ രക്തം എങ്ങനെ ഉപയോഗിക്കണമെന്നു ഉചിതമായി നിർദ്ദേശിക്കുന്നതിനു കഴിയുന്നവൻ അവനാണ്. ജീവൻ നിലനിർത്താൻ ഇതു ഭക്ഷിക്കരുതെങ്കിൽ യുക്ത്യാനുസരണം ഞരമ്പിനുള്ളിലൂടെ പ്രവേശിപ്പിച്ചുകൊണ്ട് അഥവാ രക്തപ്പകർച്ചയിലൂടെ ജീവൻ നിലനിർത്താൻ അതുപയോഗിക്കാനും പാടുള്ളതല്ല. ബൈബിളിലെ ദൈവത്തെ സേവിക്കുന്നവർ അവന്റെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്. അവന്റെ നിലപാടിൽ നിന്നുള്ള വീക്ഷണത്തിൽ അപ്പോസ്തലപ്രവൃത്തികൾ 15:28, 29-ൽ തിരുവെഴുത്തു വ്യക്തമായി കാണിക്കുന്നതുപോലെ വിഗ്രഹത്തിൽ നിന്നും പരസംഗത്തിൽ നിന്നും ഒഴിഞ്ഞിരിക്കുന്നതുപോലെതന്നെ രക്തത്തിൽ നിന്ന് ഒഴിഞ്ഞിരിക്കുന്നതും പ്രധാനമാണ്.
ജപ്പാനെ ഞെട്ടിച്ച ഒരു സംഭവം
പത്തു വയസ്സുണ്ടായിരുന്ന ഡെയ്സുസുക്കി 1985 ജൂൺ 6-ാം തീയതി വൈകുന്നേരം 4:35-ന് തന്റെ സൈക്കിളിൽ സഞ്ചരിക്കയായിരുന്നു. അവൻ യഹോവയുടെ സാക്ഷികളുടെ തദ്ദേശ രാജ്യഹോളിൽ നടത്തപ്പെടുന്ന ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ അവതരിപ്പിക്കുന്നതിന് തന്റെ ആദ്യത്തെ പ്രസംഗം പരിശീലിക്കാൻ പോവുകയായിരുന്നു. അവൻ ഒരു ട്രാഫിക്ക് ലൈറ്റിനടുത്ത് ഒരു വലിയ ട്രക്കിനും ഗാർഡ്റെയ്ലിനും ഇടക്കു നിർത്തി. പച്ച ലൈറ്റ് കണ്ടപ്പോൾ ഡെയ് യാത്ര ആരംഭിച്ചു. അവൻ ട്രക്കിന്റെ പിന്നിലെ വലിയ ടയറുകളാൽ കുരുക്കപ്പെട്ട് മറിച്ചിടപ്പെടുകയും അവന്റെ കാലുകൾ തകർക്കപ്പെടുകയും ചെയ്തു. മുറിവുകളിൽ നിന്ന് രക്തം ശക്തിയായി പ്രവഹിച്ചു. അടുത്തുള്ള ഒരു ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവന്റെ മുറിവു നിമിത്തം അഞ്ചുമണിക്കൂർ കഴിഞ്ഞ് ഡെയ് മരിച്ചു.
ഈ സംഭവം ദേശവ്യാപക വാർത്തയായിത്തീർന്നു. മാതാപിതാക്കൾ രക്തപ്പകർച്ച അനുവദിച്ചില്ലെന്ന വസ്തുതയായിരുന്നു അതിനെ വാർത്താമൂല്യമുള്ളതാക്കിത്തീർത്തത്. ഡെയുടെ പിതാവ് യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചുകൊണ്ടിരിക്കയും മാതാവ് സ്നാനമേറ്റ ഒരു സാക്ഷിയായിത്തീരുകയും ചെയ്തിരുന്നു. മതപരമായ കാരണങ്ങളാൽ രക്തം പകരുന്നതിനുള്ള അഭ്യർത്ഥനയെ അവർ ശക്തമായി നിരാകരിച്ചു. അവർ നിരസിച്ചുകൊണ്ട് എഴുതി വിരലടയാളംവെച്ചുകൊടുക്കുകപോലും ചെയ്തു, വ്യക്തിയുടെ കൈവശം തൽസമയത്ത് അയാളുടെ ഓഫീസ് സീൽ ഇല്ലെങ്കിൽ നിയമപരമാക്കുന്നതിന് അപ്രകാരം ചെയ്യണമായിരുന്നു. അവർ ‘രക്തത്തിൽ നിന്ന് ഒഴിഞ്ഞിരിക്കുക’ എന്ന് ദൈവം തന്റെ ദാസൻമാരോട് നിർബ്ബന്ധമായി കല്പിച്ചിട്ടുള്ള തിരുവെഴുത്ത് അനുസരിക്കുന്നത് ഉചിതമാണെന്ന് പരിഗണിച്ചു.
ആ സമയത്ത് കുട്ടിക്ക് രക്തം നൽകാൻ അനുവദിക്കാത്തതിനാൽ മരിച്ചെങ്കിൽ അവരുടെമേൽ കൊലപാതകക്കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തപ്പെട്ടു. എന്നിരുന്നാലും, ശ്രദ്ധാപൂർവ്വമായ ഒരു പോസ്റ്റ്മോർട്ടം മാതാപിതാക്കളുടെയോ ആശുപത്രിയുടെയോ യാതൊരു അവഗണനയാലുമായിരുന്നില്ല മരണം സംഭവിച്ചത് എന്ന് പിന്നീട് വെളിപ്പെടുത്തി. അതുകൊണ്ട് പോലീസ് കുറ്റമൊന്നും ചുമത്തിയില്ല.
ജപ്പാന്റെ മൂന്നു വൻ ദേശീയ ദിനപ്പത്രങ്ങളും സ്വാധീനമുള്ള തദ്ദേശ പത്രങ്ങളും ഈ സംഭവം സംബ്ബന്ധിച്ച് നീണ്ട ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ടെലിവിഷൻ വാർത്തയിലും റേഡിയോ വാർത്തയിലും അതു പരസ്യം ചെയ്തു. ഈ വിധത്തിൽ വാർത്താമാദ്ധ്യമങ്ങൾ സാധാരണ ജനങ്ങളുടെ വികാരത്തെ ശക്തമായി ആകർഷിച്ചു. അത്തരം വൈകാരിക ആവരണമണിഞ്ഞ സംഭവങ്ങളിൽ വളരെ സാധാരണമായിരിക്കുന്നതുപോലെ അവ വസ്തുതകളെ ഗണ്യമായി വളക്കുകയും ചെയ്തു. പല ലേഖനങ്ങളും സ്പഷ്ടമായും പ്രകോപനപരമായിരുന്നു.
എന്നിരുന്നാലും ഒരു വക്താവ്, ജപ്പാൻകാർ, സുസുക്കി കുടുംബം പ്രകടമാക്കിയതുപോലുള്ള ശക്തമായ മതവിശ്വാസത്താൽ ഭരിക്കപ്പെടുന്നതു സംബ്ബന്ധിച്ച് പരിചിതരല്ല എന്നു സമ്മതിച്ചു. ‘രോഗിയിൽ ഒരു രക്തപ്പകർച്ച അടിച്ചേല്പിക്കയും അയാൾ അതിജീവിക്കയും ചെയ്തിരുന്നുവെങ്കിൽ മാതാപിതാക്കളും രോഗിയും മരണത്തിൽ കലാശിച്ചതിനെക്കാളും അധികം ദണ്ഡനം അനുഭവിക്കുമായിരുന്നു’ എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഈ അടിസ്ഥാനത്തിൽ ഒരുവന് മറ്റൊരാളുടെ വിശ്വാസത്തെ യഥാർത്ഥമായി വിധിക്കാൻ കഴിയുകയില്ലെന്ന് അദ്ദേഹം വിചാരിച്ചു.
ജപ്പാന്റെ ടെലിവിഷൻ ശൃംഖല വൈകാരികമുൻവിധികൾ ഇളക്കിവിടത്തക്കവണ്ണം ഈ സംഭവം സംബ്ബന്ധിച്ച് വലിയ ഒച്ചപ്പാടുണ്ടാക്കി. എന്നാൽ സുസുക്കി കുടുംബത്തിന്റെ വീക്ഷണത്തിൽ ബൈബിളിലെ ദൈവത്തിന്റെ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിക്കുന്നതായിരുന്നു പ്രധാനം. അതുകൊണ്ട് സ്നേഹമതികളും ദൈവഭയമുള്ളവരും ആയിരുന്ന മാതാപിതാക്കൾ, “രക്തത്തിൽ നിന്ന് ഒഴിഞ്ഞിരിക്കുക” എന്ന ബൈബിൾ കല്പന അനുസരിച്ചു. (പ്രവൃത്തികൾ 15:20, 29; 21:25) രക്തത്തിൽ നിന്ന് ഒഴിഞ്ഞിരിക്കാൻ പ്രവൃത്തികളുടെ പുസ്തകത്തിൽ മൂന്നു വ്യത്യസ്ത വാക്യങ്ങളിൽ ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നുള്ള വസ്തുതയും അതിനെ വിഗ്രഹാരാധനയും പരസംഗവും ഒഴിവാക്കണമെന്നുള്ളതിനോട് ചേർത്തു പറഞ്ഞിരിക്കുന്നു എന്നതും സ്രഷ്ടാവ് ഈ കാര്യത്തെ എത്ര ഗൗരവമായി വീക്ഷിക്കുന്നു എന്നു പ്രകടമാക്കുന്നു.
രക്തം നിരസിക്കുന്നതിനാൽ ഒരു വിശ്വസ്ത ക്രിസ്ത്യാനി മരിക്കുന്ന അപൂർവ്വസംഭവത്തിൽ ദൈവത്തിന്റെ വാഗ്ദാനപ്രകാരം അവന്റെ തക്കസമയത്ത് ആ ഒരുവൻ സുനിശ്ചിതമായും പുനരുത്ഥാനപ്പെടുത്തപ്പെടും. “അന്ത്യനാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർപ്പിക്കപ്പെടും എന്നു ഞാനറിയുന്നു,” എന്ന് മാർത്ത തന്റെ സഹോദരനെക്കുറിച്ചു പറഞ്ഞതുപോലെ ഡെയുടെ മാതാപിതാക്കൾക്ക് ഉറപ്പോടെ പറയാൻ കഴിയും.—യോഹന്നാൻ 11:24; 5:28, 29.
യഹോവയുടെ സാക്ഷികളുടെ ഈ വിഷയം പരിപൂർണ്ണമായും മതപരമായ ഒന്നാണ്. അനേക സംഗതിയിലും രക്തപ്പകർച്ച സ്വീകരിക്കുന്നതിനെക്കാൾ അതു തിരസ്ക്കരിക്കുന്നതിൽ അപകടം കുറവാണെന്ന് ന്യായവാദം ചെയ്യാമെന്നതും സത്യമാണ്, എന്തുകൊണ്ടെന്നാൽ രക്തപ്പകർച്ചയിലൂടെ സംക്രമിപ്പിക്കുന്ന എയ്ഡ്സ്, കരൾവീക്കം തുടങ്ങിയ ഗൗരവതരമായ രോഗങ്ങളിൽനിന്ന് വ്യക്തി സംരക്ഷിക്കപ്പെടുന്നു. എന്നിരുന്നാലും ദൈവവചനം അനുസരിക്കുന്ന ക്രിസ്ത്യാനിക്ക് ഇത് രണ്ടാമത്തെ സംഗതിയാണ്. നിത്യജീവൻ പ്രദാനം ചെയ്യാൻ കഴിവുള്ളവനായ ജീവദാതാവായ യഹോവയാം ദൈവത്തെ അനുസരിക്കയും അവന്റെ പ്രീതിയിൽ നിലനിൽക്കുകയും ചെയ്യുക എന്നതിനാണ് മുഖ്യപരിഗണന.—സങ്കീർത്തനം 36:9; റോമർ 2:6, 7.
ചിലപ്പോൾ ഒരു വിശ്വസ്ത ക്രിസ്ത്യാനിക്ക് ‘രക്തത്തിൽനിന്ന് ഒഴിഞ്ഞിരിക്ക’ എന്ന ബൈബിളിന്റെ നിരോധനത്തോട് യോജിച്ചു നിൽക്കുന്നതിനു കുറെ ത്യാഗം ആവശ്യമായിരുന്നേക്കാം. എന്നുവരികിലും ആത്മത്യാഗം പല സമുദായങ്ങളും അംഗീകരിക്കുന്ന ഒരു വിശിഷ്ട ഗുണമാണ്, ഒരുവന്റെ സ്രഷ്ടാവിനെ അനുസരിക്കുന്നതിനുള്ള ആത്മത്യാഗം നിശ്ചയമായും അവന്റെ അംഗീകാരത്തിന്റെ പുഞ്ചിരി ലഭ്യമാക്കും.—ലൂക്കോസ് 9:23, 24.
ഉൾപ്പെട്ടിരിക്കുന്ന തത്വങ്ങൾ മനസ്സിലാക്കാത്തവരിൽ നിന്നുള്ള വൈകാരിക കുറ്റാരോപണത്തോടുകൂടിയ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നിട്ടും സുസുക്കി കുടുംബം സർവ്വശക്തനായ ദൈവത്തെ അനുസരിക്കുന്നതിനുള്ള ബൈബിളിന്റെ മാർഗ്ഗനിർദ്ദേശം ദൃഢനിശ്ചയത്തോടെ പിൻപറ്റുന്നതിനെ തിരഞ്ഞെടുത്തു. (പ്രവൃത്തികൾ 5:29) “ആശ്വാസത്തിന്റെ ദൈവം” ഈ കുടുംബത്തെ അതിന്റെ നിർമ്മലതയിൽ തുടർന്നു പോഷിപ്പിക്കുകയും പുനരുത്ഥാനത്തിലെ വലിയ അനുഗ്രഹം പ്രദാനം ചെയ്യുകയും ചെയ്യട്ടെ!—2 കൊരിന്ത്യർ 1:3, 4. (g86 1/22)
[29-ാം പേജിലെ ചിത്രം]
ഡെയ്സുസുക്കി picture is not in vernacular.