വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 21
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പ്രവൃത്തികൾ ഉള്ളടക്കം

      • യരുശ​ലേ​മി​ലേ​ക്കുള്ള യാത്രാ​മ​ധ്യേ (1-14)

      • യരുശ​ലേ​മിൽ എത്തി​ച്ചേ​രു​ന്നു (15-19)

      • പൗലോ​സ്‌ മൂപ്പന്മാ​രു​ടെ നിർദേശം അനുസ​രി​ക്കു​ന്നു (20-26)

      • ദേവാ​ല​യ​ത്തിൽ ലഹള, പൗലോ​സി​നെ പിടി​കൂ​ടു​ന്നു (27-36)

      • ജനത്തോ​ടു സംസാ​രി​ക്കാൻ പൗലോ​സി​നെ അനുവ​ദി​ക്കു​ന്നു (37-40)

പ്രവൃത്തികൾ 21:1

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 173-174

പ്രവൃത്തികൾ 21:2

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 173-174

പ്രവൃത്തികൾ 21:3

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 173-175

പ്രവൃത്തികൾ 21:4

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 21:10-12

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 175

പ്രവൃത്തികൾ 21:5

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 176

പ്രവൃത്തികൾ 21:8

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 6:3, 5

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 176-177

    വീക്ഷാഗോപുരം,

    7/15/1999, പേ. 25

    12/1/1992, പേ. 16

പ്രവൃത്തികൾ 21:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കന്യക​മാ​രായ.”

ഒത്തുവാക്യങ്ങള്‍

  • +യോവ 2:28; പ്രവൃ 2:17; 1കൊ 11:5

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 176-177

    വീക്ഷാഗോപുരം,

    7/15/1999, പേ. 25

    2/1/1991, പേ. 13

പ്രവൃത്തികൾ 21:10

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 11:27, 28

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 177

പ്രവൃത്തികൾ 21:11

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 9:15, 16
  • +പ്രവൃ 20:22, 23; 21:33

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 177-178, 189

    വീക്ഷാഗോപുരം,

    2/1/1991, പേ. 13-14

പ്രവൃത്തികൾ 21:12

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 177-178

പ്രവൃത്തികൾ 21:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹൃദയം ദുർബ​ല​മാ​ക്കാൻ ശ്രമി​ക്കു​ക​യാ​ണോ?”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:24; 2കൊ 4:10, 11; 2തിമ 4:6

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 177-178

    വീക്ഷാഗോപുരം,

    5/15/2008, പേ. 32

പ്രവൃത്തികൾ 21:14

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

  • *

    അക്ഷ. “ഞങ്ങൾ നിശ്ശബ്ദ​രാ​യി.”

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 178

പ്രവൃത്തികൾ 21:18

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 12:17; 15:13; ഗല 1:19; 2:9; യാക്ക 1:1

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 112, 181-182

    വീക്ഷാഗോപുരം,

    5/15/1997, പേ. 16-17

പ്രവൃത്തികൾ 21:19

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 182

പ്രവൃത്തികൾ 21:20

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 15:1

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 182-183

    വീക്ഷാഗോപുരം,

    3/15/2003, പേ. 23-24

    10/15/2002, പേ. 30

പ്രവൃത്തികൾ 21:21

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

  • *

    അക്ഷ. “നിയമ​ത്തോ​ടു വിശ്വാ​സ​ത്യാ​ഗം കാണി​ക്കാൻ.”

ഒത്തുവാക്യങ്ങള്‍

  • +റോമ 2:28, 29; 1കൊ 7:18-20

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 182, 184-185

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2016, പേ. 15

    വീക്ഷാഗോപുരം,

    3/15/2003, പേ. 24

പ്രവൃത്തികൾ 21:23

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 184-185

    വീക്ഷാഗോപുരം,

    2/1/1991, പേ. 13

പ്രവൃത്തികൾ 21:24

ഒത്തുവാക്യങ്ങള്‍

  • +1കൊ 9:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2023, പേ. 10

    സമഗ്രസാക്ഷ്യം, പേ. 184-185

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2018, പേ. 24-25

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2016, പേ. 15

    വീക്ഷാഗോപുരം,

    3/15/2003, പേ. 24

    6/15/2000, പേ. 14

    2/1/1991, പേ. 13

പ്രവൃത്തികൾ 21:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “രക്തം ഊറ്റി​ക്ക​ള​യാ​തെ കൊന്ന​വ​യു​ടെ മാംസം.”

  • *

    ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ഉൽ 35:2; പുറ 34:15
  • +ഉൽ 9:4; ലേവ 3:17; 17:10; 1ശമു 14:32, 33
  • +ലേവ 17:13; ആവ 12:23, 24
  • +പ്രവൃ 15:28, 29; 1കൊ 6:9; കൊലോ 3:5; 1തെസ്സ 4:3; 1പത്ര 4:3

പ്രവൃത്തികൾ 21:26

ഒത്തുവാക്യങ്ങള്‍

  • +1കൊ 9:20

പ്രവൃത്തികൾ 21:28

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 24:5, 6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2001, പേ. 22-23

    ‘നിശ്വസ്‌തം’, പേ. 243

പ്രവൃത്തികൾ 21:29

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:4; 2തിമ 4:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2001, പേ. 22-23

പ്രവൃത്തികൾ 21:30

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2020, പേ. 31

പ്രവൃത്തികൾ 21:33

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:22, 23; 21:10, 11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2001, പേ. 21

    2/1/1991, പേ. 13-14

പ്രവൃത്തികൾ 21:37

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2011, പേ. 5

പ്രവൃത്തികൾ 21:38

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിജന​ഭൂ​മി​യി​ലേക്ക്‌.” പദാവലി കാണുക.

പ്രവൃത്തികൾ 21:39

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 22:3
  • +ഫിലി 3:4, 5

പ്രവൃത്തികൾ 21:40

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 26:14

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പ്രവൃ. 21:4പ്രവൃ 21:10-12
പ്രവൃ. 21:8പ്രവൃ 6:3, 5
പ്രവൃ. 21:9യോവ 2:28; പ്രവൃ 2:17; 1കൊ 11:5
പ്രവൃ. 21:10പ്രവൃ 11:27, 28
പ്രവൃ. 21:11പ്രവൃ 9:15, 16
പ്രവൃ. 21:11പ്രവൃ 20:22, 23; 21:33
പ്രവൃ. 21:13പ്രവൃ 20:24; 2കൊ 4:10, 11; 2തിമ 4:6
പ്രവൃ. 21:18പ്രവൃ 12:17; 15:13; ഗല 1:19; 2:9; യാക്ക 1:1
പ്രവൃ. 21:20പ്രവൃ 15:1
പ്രവൃ. 21:21റോമ 2:28, 29; 1കൊ 7:18-20
പ്രവൃ. 21:241കൊ 9:20
പ്രവൃ. 21:25ഉൽ 35:2; പുറ 34:15
പ്രവൃ. 21:25ഉൽ 9:4; ലേവ 3:17; 17:10; 1ശമു 14:32, 33
പ്രവൃ. 21:25ലേവ 17:13; ആവ 12:23, 24
പ്രവൃ. 21:25പ്രവൃ 15:28, 29; 1കൊ 6:9; കൊലോ 3:5; 1തെസ്സ 4:3; 1പത്ര 4:3
പ്രവൃ. 21:261കൊ 9:20
പ്രവൃ. 21:28പ്രവൃ 24:5, 6
പ്രവൃ. 21:29പ്രവൃ 20:4; 2തിമ 4:20
പ്രവൃ. 21:33പ്രവൃ 20:22, 23; 21:10, 11
പ്രവൃ. 21:39പ്രവൃ 22:3
പ്രവൃ. 21:39ഫിലി 3:4, 5
പ്രവൃ. 21:40പ്രവൃ 26:14
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പ്രവൃത്തികൾ 21:1-40

അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ

21 അതി​വേ​ദ​ന​യോ​ടെ അവരോ​ടു യാത്ര പറഞ്ഞ്‌ പിരി​ഞ്ഞിട്ട്‌ ഞങ്ങൾ കപ്പൽ കയറി നേരെ കോസിൽ എത്തി. പിറ്റേന്ന്‌ രൊ​ദൊ​സി​ലും അവി​ടെ​നിന്ന്‌ പത്തരയി​ലും ചെന്നു. 2 അവിടെ ഫൊയ്‌നി​ക്യ​യി​ലേക്കു പോകുന്ന ഒരു കപ്പൽ കണ്ട്‌ ഞങ്ങൾ അതിൽ കയറി യാത്ര തുടർന്നു. 3 ഇടതുവശത്തായി കണ്ട സൈ​പ്രസ്‌ ദ്വീപു പിന്നിട്ട്‌ ഞങ്ങൾ സിറിയ ലക്ഷ്യമാ​ക്കി നീങ്ങി. ചരക്ക്‌ ഇറക്കാ​നാ​യി കപ്പൽ സോരിൽ എത്തിയ​പ്പോൾ ഞങ്ങൾ അവിടെ ഇറങ്ങി. 4 ശിഷ്യന്മാരെ കണ്ടുപി​ടിച്ച്‌ ഏഴു ദിവസം ഞങ്ങൾ അവിടെ താമസി​ച്ചു. എന്നാൽ യരുശ​ലേ​മി​ലേക്കു പോക​രു​തെന്ന്‌ അവർ പരിശു​ദ്ധാ​ത്മാ​വി​ന്റെ പ്രേര​ണ​യാൽ പൗലോ​സി​നോട്‌ ആവർത്തി​ച്ചു​പ​റഞ്ഞു.+ 5 അവിടത്തെ താമസം കഴിഞ്ഞ്‌ പോന്ന​പ്പോൾ സ്‌ത്രീ​ക​ളും കുട്ടി​ക​ളും ഉൾപ്പെടെ എല്ലാവ​രും ഞങ്ങളു​ടെ​കൂ​ടെ നഗരത്തി​നു പുറത്തു​വരെ വന്നു. ഞങ്ങൾ കടൽത്തീ​രത്ത്‌ മുട്ടു​കു​ത്തി പ്രാർഥി​ച്ചു. 6 എന്നിട്ട്‌ യാത്ര പറഞ്ഞ്‌ കപ്പൽ കയറി, അവർ വീടു​ക​ളി​ലേ​ക്കും പോയി.

7 സോരിൽനിന്ന്‌ യാത്ര ചെയ്‌ത്‌ ഞങ്ങൾ പ്‌തൊ​ലെ​മാ​യി​സിൽ ഇറങ്ങി. സഹോ​ദ​ര​ന്മാ​രെ കണ്ട്‌ അഭിവാ​ദനം ചെയ്‌ത്‌ ഒരു ദിവസം അവിടെ താമസി​ച്ചു. 8 പിറ്റേന്ന്‌ ഞങ്ങൾ യാത്ര തിരിച്ച്‌ കൈസ​ര്യ​യിൽ എത്തി. അവിടെ ഞങ്ങൾ, തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഏഴു പേരിൽ ഒരാളായ ഫിലിപ്പോസ്‌+ എന്ന സുവി​ശേ​ഷ​കന്റെ വീട്ടിൽ ചെന്ന്‌ താമസി​ച്ചു. 9 ഫിലിപ്പോസിന്‌ അവിവാഹിതരായ* നാലു പെൺമ​ക്ക​ളു​ണ്ടാ​യി​രു​ന്നു. അവർ നാലും പ്രവചി​ക്കു​ന്ന​വ​രാ​യി​രു​ന്നു.+ 10 കുറെ നാൾ ഞങ്ങൾ അവിടെ താമസി​ച്ചു. അപ്പോൾ അഗബൊസ്‌+ എന്നൊരു പ്രവാ​ചകൻ യഹൂദ്യ​യിൽനിന്ന്‌ അവിടെ എത്തി. 11 അഗബൊസ്‌ ഞങ്ങളുടെ അടുത്ത്‌ വന്ന്‌ പൗലോ​സി​ന്റെ അരക്കച്ച എടുത്ത്‌ സ്വന്തം കൈകാ​ലു​കൾ കെട്ടി​യിട്ട്‌ ഇങ്ങനെ പറഞ്ഞു: “‘ഈ അരക്കച്ച​യു​ടെ ഉടമസ്ഥനെ ജൂതന്മാർ യരുശ​ലേ​മിൽവെച്ച്‌ ഇങ്ങനെ കെട്ടി ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ കൈക​ളിൽ ഏൽപ്പി​ക്കും’+ എന്നു പരിശു​ദ്ധാ​ത്മാവ്‌ പറയുന്നു.”+ 12 ഇതു കേട്ട​പ്പോൾ ഞങ്ങളും അവി​ടെ​യു​ണ്ടാ​യി​രുന്ന എല്ലാവ​രും, യരുശ​ലേ​മി​ലേക്കു പോക​രു​തെന്നു പൗലോ​സി​നോട്‌ അപേക്ഷി​ച്ചു. 13 അപ്പോൾ പൗലോ​സ്‌ പറഞ്ഞു: “നിങ്ങൾ എന്താണ്‌ ഈ ചെയ്യു​ന്നത്‌, കരഞ്ഞ്‌ എന്റെ മനസ്സു മാറ്റാൻ നോക്കു​ക​യാ​ണോ?* കർത്താ​വായ യേശു​വി​ന്റെ നാമത്തി​നു​വേണ്ടി യരുശ​ലേ​മിൽവെച്ച്‌ ബന്ധനസ്ഥ​നാ​കാൻ മാത്രമല്ല, മരിക്കാ​നും ഞാൻ തയ്യാറാ​ണ്‌.”+ 14 പൗലോസിനെ പിന്തി​രി​പ്പി​ക്കാ​നാ​കി​ല്ലെന്നു മനസ്സി​ലാ​യ​പ്പോൾ,“എല്ലാം യഹോവയുടെ* ഇഷ്ടം​പോ​ലെ നടക്കട്ടെ” എന്നു പറഞ്ഞ്‌ ഞങ്ങൾ പൗലോ​സി​നെ നിർബ​ന്ധി​ക്കു​ന്നതു നിറുത്തി.*

15 ഇതിനു ശേഷം ഞങ്ങൾ യാത്ര​യ്‌ക്കു​വേണ്ട തയ്യാ​റെ​ടു​പ്പു​കൾ നടത്തി. എന്നിട്ട്‌ യരുശ​ലേ​മി​ലേക്കു പോയി. 16 കൈസര്യയിൽനിന്നുള്ള ചില ശിഷ്യ​ന്മാ​രും ഞങ്ങളോ​ടൊ​പ്പം പോന്നു. ആദ്യകാ​ല​ശി​ഷ്യ​ന്മാ​രിൽ ഒരാളും സൈ​പ്ര​സു​കാ​ര​നും ആയ മ്‌നാ​സോ​ന്റെ അടു​ത്തേക്ക്‌ അവർ ഞങ്ങളെ കൊണ്ടു​പോ​യി. മ്‌നാ​സോ​ന്റെ വീട്ടി​ലാ​ണു ഞങ്ങളുടെ താമസം ഏർപ്പാ​ടാ​ക്കി​യി​രു​ന്നത്‌. 17 യരുശലേമിൽ എത്തിയ​പ്പോൾ സഹോ​ദ​ര​ന്മാർ ഞങ്ങളെ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു. 18 പിറ്റേന്ന്‌ പൗലോ​സ്‌ ഞങ്ങളെ​യും കൂട്ടി യാക്കോബിന്റെ+ അടു​ത്തേക്കു പോയി. മൂപ്പന്മാ​രെ​ല്ലാം അവി​ടെ​യു​ണ്ടാ​യി​രു​ന്നു. 19 പൗലോസ്‌ അവരെ അഭിവാ​ദനം ചെയ്‌തി​ട്ട്‌ തന്റെ ശുശ്രൂ​ഷ​യി​ലൂ​ടെ ജനതകൾക്കി​ട​യിൽ ദൈവം ചെയ്‌ത കാര്യങ്ങൾ വിശദ​മാ​യി വിവരി​ച്ചു.

20 ഇതു കേട്ട​പ്പോൾ അവർ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തി. പക്ഷേ അവർ പൗലോ​സി​നോ​ടു പറഞ്ഞു: “സഹോ​ദരാ, ജൂതന്മാ​രായ ആയിര​ക്ക​ണ​ക്കി​നു വിശ്വാ​സി​ക​ളു​ണ്ടെന്ന്‌ അറിയാ​മ​ല്ലോ. അവർ എല്ലാവ​രും വളരെ കണിശ​മാ​യി നിയമം പാലി​ക്കു​ന്ന​വ​രാണ്‌.+ 21 എന്നാൽ മക്കളെ പരിച്ഛേദന* ചെയ്യി​ക്കു​ക​യോ ആചാരങ്ങൾ അനുഷ്‌ഠി​ക്കു​ക​യോ വേണ്ടെന്നു പറഞ്ഞു​കൊണ്ട്‌ പൗലോ​സ്‌ ജനതകൾക്കി​ട​യി​ലുള്ള ജൂതന്മാ​രെ​യെ​ല്ലാം മോശ​യു​ടെ നിയമം ഉപേക്ഷിക്കാൻ* പഠിപ്പി​ക്കു​ന്നു എന്നൊരു വാർത്ത അവർ കേട്ടി​ട്ടുണ്ട്‌.+ 22 അതുകൊണ്ട്‌ ഇക്കാര്യ​ത്തിൽ നമ്മൾ എന്തു ചെയ്യണം? പൗലോ​സ്‌ വന്നിട്ടു​ണ്ടെന്ന്‌ എന്തായാ​ലും അവർ അറിയും. 23 അതുകൊണ്ട്‌ ഞങ്ങൾ പറയു​ന്ന​തു​പോ​ലെ ചെയ്യുക: നേർച്ച നേർന്നി​ട്ടുള്ള നാലു പേർ ഇവി​ടെ​യുണ്ട്‌. 24 ആ പുരു​ഷ​ന്മാ​രെ കൂട്ടി​ക്കൊ​ണ്ടു​പോ​യി അവരുടെ തല വടിപ്പി​ക്കുക. അവരോ​ടൊ​പ്പം താങ്കളും ആചാര​പ്ര​കാ​രം സ്വയം ശുദ്ധീ​ക​രി​ക്കണം; അവരുടെ ചെലവു​കൾ വഹിക്കു​ക​യും വേണം. താങ്ക​ളെ​പ്പറ്റി കേട്ട​തൊ​ന്നും ശരിയ​ല്ലെ​ന്നും താങ്കളും നിയമം പാലി​ച്ചു​കൊണ്ട്‌ നേരോ​ടെ നടക്കുന്നയാളാണെന്നും+ അപ്പോൾ എല്ലാവർക്കും മനസ്സി​ലാ​കും. 25 എന്നാൽ ജനതക​ളിൽനി​ന്നുള്ള വിശ്വാ​സി​ക​ളു​ടെ കാര്യ​ത്തിൽ, വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ചവ,+ രക്തം,+ ശ്വാസം​മു​ട്ടി ചത്തത്‌,*+ ലൈം​ഗിക അധാർമികത*+ എന്നിവ​യിൽനിന്ന്‌ അവർ അകന്നി​രി​ക്കണം എന്നുള്ള നമ്മുടെ തീരു​മാ​നം നമ്മൾ എഴുതി അയച്ചി​ട്ടു​ണ്ട​ല്ലോ.”

26 പിറ്റേന്ന്‌ പൗലോ​സ്‌ ആ പുരു​ഷ​ന്മാ​രെ കൂട്ടി​ക്കൊ​ണ്ടു​പോ​യി അവരോ​ടൊ​പ്പം ആചാര​പ്ര​കാ​രം സ്വയം ശുദ്ധീ​ക​രി​ച്ചു.+ അവരുടെ ശുദ്ധീ​ക​ര​ണ​കാ​ലം തീരു​ന്നത്‌ എന്നാ​ണെ​ന്നും അവരിൽ ഓരോ​രു​ത്തർക്കും​വേണ്ടി വഴിപാ​ട്‌ അർപ്പി​ക്കേ​ണ്ടത്‌ എന്നാ​ണെ​ന്നും അറിയി​ക്കാൻ പൗലോ​സ്‌ ദേവാ​ല​യ​ത്തിൽ ചെന്നു.

27 ഏഴു ദിവസം തികയാ​റാ​യ​പ്പോൾ ഏഷ്യയിൽനി​ന്നുള്ള ചില ജൂതന്മാർ പൗലോ​സി​നെ ദേവാ​ല​യ​ത്തിൽ കണ്ടിട്ട്‌ ജനക്കൂ​ട്ടത്തെ മുഴുവൻ ഇളക്കി​വിട്ട്‌ പൗലോ​സി​നെ പിടി​കൂ​ടി. 28 അവർ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “ഇസ്രാ​യേൽപു​രു​ഷ​ന്മാ​രേ, ഓടി​വരൂ! ഇയാളാ​ണ്‌ എല്ലായി​ട​ത്തും പോയി നമ്മുടെ ജനത്തി​നും നമ്മുടെ നിയമ​ത്തി​നും ഈ സ്ഥലത്തി​നും എതിരാ​യി ആളുക​ളെ​യെ​ല്ലാം പഠിപ്പി​ക്കു​ന്നത്‌. അതും പോരാ​ഞ്ഞിട്ട്‌, ഇയാൾ ഗ്രീക്കു​കാ​രെ ദേവാ​ല​യ​ത്തി​ലേക്കു കൊണ്ടു​വന്ന്‌ ഈ വിശു​ദ്ധ​സ്ഥലം അശുദ്ധ​മാ​ക്കു​ക​യും ചെയ്‌തു.”+ 29 അവർ നഗരത്തിൽവെച്ച്‌ എഫെ​സൊ​സു​കാ​ര​നായ ത്രൊഫിമൊസിനെ+ പൗലോ​സി​നോ​ടൊ​പ്പം കണ്ടിട്ടു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ പൗലോ​സ്‌ ത്രൊ​ഫി​മൊ​സി​നെ​യും ദേവാ​ല​യ​ത്തിൽ കൊണ്ടു​വ​ന്നി​ട്ടു​ണ്ടാ​കും എന്ന്‌ അവർ കരുതി. 30 നഗരം സംഘർഷ​ഭ​രി​ത​മാ​യി; ജനം ഓടി​ക്കൂ​ടി. അവർ പൗലോ​സി​നെ പിടിച്ച്‌ ദേവാ​ല​യ​ത്തി​നു പുറ​ത്തേക്കു വലിച്ചി​ഴച്ച്‌ കൊണ്ടു​പോ​യി. ഉടനെ വാതി​ലു​കൾ അടയ്‌ക്കു​ക​യും ചെയ്‌തു. 31 അവർ പൗലോ​സി​നെ കൊല്ലാൻ ശ്രമിച്ച ആ സമയത്ത്‌, യരുശ​ലേ​മിൽ സംഘർഷാ​വ​സ്ഥ​യു​ള്ള​താ​യി സൈന്യാ​ധി​പനു വിവരം ലഭിച്ചു. 32 സൈന്യാധിപൻ ഉടനെ പടയാ​ളി​ക​ളെ​യും സൈനി​കോ​ദ്യോ​ഗ​സ്ഥ​രെ​യും കൂട്ടി അവി​ടേക്കു പാഞ്ഞു​ചെന്നു. സൈന്യാ​ധി​പ​നെ​യും പടയാ​ളി​ക​ളെ​യും കണ്ടപ്പോൾ അവർ പൗലോ​സി​നെ അടിക്കു​ന്നതു നിറുത്തി.

33 സൈന്യാധിപൻ അടുത്ത്‌ വന്ന്‌ പൗലോ​സി​നെ അറസ്റ്റു ചെയ്‌തി​ട്ട്‌ രണ്ടു ചങ്ങല​കൊണ്ട്‌ ബന്ധിക്കാൻ കല്‌പി​ച്ചു.+ എന്നിട്ട്‌ പൗലോ​സ്‌ ആരാ​ണെ​ന്നും എന്താണു ചെയ്‌ത​തെ​ന്നും അന്വേ​ഷി​ച്ചു. 34 എന്നാൽ ജനക്കൂട്ടം അതുമി​തും വിളി​ച്ചു​പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. ബഹളം കാരണം സൈന്യാ​ധി​പനു കാര്യ​ങ്ങ​ളൊ​ന്നും വ്യക്തമാ​യി കേൾക്കാൻ പറ്റിയില്ല. അതു​കൊണ്ട്‌ പൗലോ​സി​നെ പടയാ​ളി​ക​ളു​ടെ താമസ​സ്ഥ​ല​ത്തേക്കു കൊണ്ടു​വ​രാൻ സൈന്യാ​ധി​പൻ ഉത്തരവി​ട്ടു. 35 പൗലോസ്‌ പടിക​ളു​ടെ അടുത്ത്‌ എത്തിയ​പ്പോ​ഴേ​ക്കും ജനക്കൂട്ടം അക്രമാ​സ​ക്ത​മാ​യി. 36 “അവനെ കൊന്നു​ക​ള​യുക” എന്ന്‌ ആർത്ത്‌ ജനക്കൂട്ടം പിന്നാലെ ചെന്നതു​കൊണ്ട്‌ പടയാ​ളി​കൾക്കു പൗലോ​സി​നെ എടുത്തു​കൊ​ണ്ടു​പോ​കേ​ണ്ടി​വന്നു.

37 പടയാളികളുടെ താമസ​സ്ഥ​ല​ത്തേക്കു കടക്കാ​റാ​യ​പ്പോൾ പൗലോ​സ്‌ സൈന്യാ​ധി​പ​നോ​ടു ചോദി​ച്ചു: “ഞാൻ അങ്ങയോ​ട്‌ ഒരു കാര്യം പറഞ്ഞോ​ട്ടേ, എനിക്ക്‌ അതിന്‌ അനുവാ​ദ​മു​ണ്ടോ?” അപ്പോൾ സൈന്യാ​ധി​പൻ ചോദി​ച്ചു: “നിനക്കു ഗ്രീക്ക്‌ അറിയാ​മോ? 38 അപ്പോൾ നീയാ​ണല്ലേ, കുറെ നാൾ മുമ്പ്‌ ഒരു കലാപം ഇളക്കി​വിട്ട്‌ 4,000 കഠാര​ക്കാ​രെ മരുഭൂമിയിലേക്കു* കൊണ്ടു​പോയ ഈജി​പ്‌തു​കാ​രൻ?” 39 പൗലോസ്‌ പറഞ്ഞു: “കിലി​ക്യ​യി​ലെ തർസൊസിൽനിന്നുള്ള+ ഒരു ജൂതനാ​ണു ഞാൻ;+ ഒരു പ്രധാ​ന​ന​ഗ​ര​ത്തി​ലെ പൗരൻ. അതു​കൊണ്ട്‌ ഈ ജനത്തോ​ടു സംസാ​രി​ക്കാൻ എന്നെ അനുവ​ദി​ക്കേ​ണമേ എന്നു ഞാൻ അങ്ങയോ​ട്‌ അപേക്ഷി​ക്കു​ക​യാണ്‌.” 40 സൈന്യാധിപൻ അനുവ​ദി​ച്ച​പ്പോൾ പൗലോ​സ്‌ പടിക​ളിൽ നിന്ന്‌ കൈ​കൊണ്ട്‌ ആംഗ്യം കാണിച്ച്‌ ജനക്കൂ​ട്ടത്തെ നിശ്ശബ്ദ​രാ​ക്കി. പൗലോ​സ്‌ എബ്രായ ഭാഷയിൽ+ അവരോ​ട്‌ ഇങ്ങനെ പറഞ്ഞു:

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക