വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പ്രവൃത്തികൾ ഉള്ളടക്കം

      • കൊർന്നേ​ല്യൊ​സിന്‌ ഉണ്ടായ ദിവ്യ​ദർശനം (1-8)

      • ശുദ്ധീ​ക​രിച്ച മൃഗങ്ങ​ളെ​ക്കു​റിച്ച്‌ പത്രോ​സിന്‌ ഉണ്ടായ ദിവ്യ​ദർശനം (9-16)

      • പത്രോ​സ്‌ കൊർന്നേ​ല്യൊ​സി​നെ സന്ദർശി​ക്കു​ന്നു (17-33)

      • പത്രോ​സ്‌ മറ്റു ജനതക​ളി​ലു​ള്ള​വരെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു (34-43)

        • ‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല’ (34, 35)

      • മറ്റു ജനതക​ളി​ലു​ള്ള​വർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ന്നു; സ്‌നാ​ന​മേൽക്കു​ന്നു (44-48)

പ്രവൃത്തികൾ 10:1

അടിക്കുറിപ്പുകള്‍

  • *

    600 പടയാ​ളി​കൾ ഉൾപ്പെട്ട ഒരു റോമൻ സൈനി​ക​വി​ഭാ​ഗം.

  • *

    അഥവാ “ശതാധി​പ​നാ​യി​രു​ന്നു.” അതായത്‌, 100 പടയാ​ളി​ക​ളു​ടെ അധിപൻ.

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 70

    വീക്ഷാഗോപുരം,

    1/1/1991, പേ. 14-15

    5/1/1990, പേ. 30

    3/1/1987, പേ. 12

പ്രവൃത്തികൾ 10:3

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 3:1

പ്രവൃത്തികൾ 10:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 65:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/1/1991, പേ. 14-15

പ്രവൃത്തികൾ 10:6

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 69

പ്രവൃത്തികൾ 10:9

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, പകൽ ഏകദേശം 12 മണി.

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1990, പേ. 30

പ്രവൃത്തികൾ 10:10

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 11:5-10

പ്രവൃത്തികൾ 10:11

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഒരുതരം പാത്രം.”

പ്രവൃത്തികൾ 10:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉരഗങ്ങ​ളും.”

പ്രവൃത്തികൾ 10:14

ഒത്തുവാക്യങ്ങള്‍

  • +ലേവ 11:4, 13-20; 20:25; ആവ 14:3, 19; യഹ 4:14

പ്രവൃത്തികൾ 10:16

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ആ പാത്രം.”

പ്രവൃത്തികൾ 10:17

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 11:11

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 71

പ്രവൃത്തികൾ 10:19

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 13:2; 15:28; 16:6; 20:23

പ്രവൃത്തികൾ 10:22

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 10:1

പ്രവൃത്തികൾ 10:24

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 71-72, 75

    വീക്ഷാഗോപുരം,

    3/15/2014, പേ. 3-4

പ്രവൃത്തികൾ 10:26

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 4:8; പ്രവൃ 14:12-15; വെളി 19:10; 22:8, 9

പ്രവൃത്തികൾ 10:28

ഒത്തുവാക്യങ്ങള്‍

  • +യോഹ 18:28
  • +പ്രവൃ 10:45; എഫ 3:5, 6

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 71-72

പ്രവൃത്തികൾ 10:30

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.

പ്രവൃത്തികൾ 10:32

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 9:43

പ്രവൃത്തികൾ 10:33

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

പ്രവൃത്തികൾ 10:34

ഒത്തുവാക്യങ്ങള്‍

  • +ആവ 10:17; 2ദിന 19:7; റോമ 2:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 1 2022 പേ. 6-7

    സമഗ്രസാക്ഷ്യം, പേ. 72

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 5

    ഉണരുക!,

    നമ്പർ 1 2021 പേ. 7

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2018, പേ. 9

    വീക്ഷാഗോപുരം,

    7/1/2013, പേ. 14

    2/1/2004, പേ. 30

    9/15/1993, പേ. 5

    6/1/1989, പേ. 11

    വീക്ഷാഗോപുരം

    ‘നിശ്വസ്‌തം’, പേ. 201-202

പ്രവൃത്തികൾ 10:35

ഒത്തുവാക്യങ്ങള്‍

  • +റോമ 2:13; 1കൊ 12:13; ഗല 3:28

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ, ലേഖനം 64

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 1 2022 പേ. 6-7

    സമഗ്രസാക്ഷ്യം, പേ. 72

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 5

    ഉണരുക!,

    നമ്പർ 1 2021 പേ. 7

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2018, പേ. 9

    വീക്ഷാഗോപുരം,

    7/1/2013, പേ. 14

    ലഘുപത്രിക

    2/1/2004, പേ. 30

    വീക്ഷാഗോപുരം

    ‘നിശ്വസ്‌തം’, പേ. 201-202

പ്രവൃത്തികൾ 10:36

ഒത്തുവാക്യങ്ങള്‍

  • +യശ 52:7; നഹൂ 1:15
  • +മത്ത 28:18; റോമ 14:9; വെളി 19:11, 16

പ്രവൃത്തികൾ 10:37

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 4:14

പ്രവൃത്തികൾ 10:38

ഒത്തുവാക്യങ്ങള്‍

  • +യശ 11:2; 42:1; 61:1; മത്ത 3:16
  • +യോഹ 3:1, 2
  • +ലൂക്ക 13:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2020, പേ. 31

    ബൈബിളിലെ ഗുണപാഠങ്ങൾ, പേ. 186-187

പ്രവൃത്തികൾ 10:39

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മരത്തിൽ.”

സൂചികകൾ

  • ഗവേഷണസഹായി

    ‘നല്ല ദേശം’, പേ. 28

പ്രവൃത്തികൾ 10:40

ഒത്തുവാക്യങ്ങള്‍

  • +യോന 1:17; 2:10; പ്രവൃ 2:23, 24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 6 2017, പേ. 9

പ്രവൃത്തികൾ 10:41

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 24:30, 31; യോഹ 21:13, 14

പ്രവൃത്തികൾ 10:42

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 17:31; റോമ 14:9; 2കൊ 5:10; 2തിമ 4:1; 1പത്ര 4:5
  • +മത്ത 28:19, 20; പ്രവൃ 1:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2008, പേ. 16, 19

    1/1/2005, പേ. 12

    രാജ്യ ശുശ്രൂഷ,

    2/2003, പേ. 3

പ്രവൃത്തികൾ 10:43

ഒത്തുവാക്യങ്ങള്‍

  • +യശ 53:11; യിര 31:34; ദാനി 9:24
  • +ലൂക്ക 24:27; വെളി 19:10

പ്രവൃത്തികൾ 10:44

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 4:31; 8:14, 15

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 72

    വീക്ഷാഗോപുരം,

    6/1/1989, പേ. 11

പ്രവൃത്തികൾ 10:45

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

  • *

    അഥവാ “വിശ്വ​സ്‌തർ.”

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 72

പ്രവൃത്തികൾ 10:46

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:1, 4; 19:6

പ്രവൃത്തികൾ 10:47

ഒത്തുവാക്യങ്ങള്‍

  • +മത്ത 3:11; പ്രവൃ 8:36; 11:17

പ്രവൃത്തികൾ 10:48

ഒത്തുവാക്യങ്ങള്‍

  • +മത്ത 16:19; പ്രവൃ 2:38

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പ്രവൃ. 10:3പ്രവൃ 3:1
പ്രവൃ. 10:4സങ്ക 65:2
പ്രവൃ. 10:10പ്രവൃ 11:5-10
പ്രവൃ. 10:14ലേവ 11:4, 13-20; 20:25; ആവ 14:3, 19; യഹ 4:14
പ്രവൃ. 10:17പ്രവൃ 11:11
പ്രവൃ. 10:19പ്രവൃ 13:2; 15:28; 16:6; 20:23
പ്രവൃ. 10:22പ്രവൃ 10:1
പ്രവൃ. 10:26ലൂക്ക 4:8; പ്രവൃ 14:12-15; വെളി 19:10; 22:8, 9
പ്രവൃ. 10:28യോഹ 18:28
പ്രവൃ. 10:28പ്രവൃ 10:45; എഫ 3:5, 6
പ്രവൃ. 10:32പ്രവൃ 9:43
പ്രവൃ. 10:34ആവ 10:17; 2ദിന 19:7; റോമ 2:11
പ്രവൃ. 10:35റോമ 2:13; 1കൊ 12:13; ഗല 3:28
പ്രവൃ. 10:36യശ 52:7; നഹൂ 1:15
പ്രവൃ. 10:36മത്ത 28:18; റോമ 14:9; വെളി 19:11, 16
പ്രവൃ. 10:37ലൂക്ക 4:14
പ്രവൃ. 10:38യശ 11:2; 42:1; 61:1; മത്ത 3:16
പ്രവൃ. 10:38യോഹ 3:1, 2
പ്രവൃ. 10:38ലൂക്ക 13:16
പ്രവൃ. 10:40യോന 1:17; 2:10; പ്രവൃ 2:23, 24
പ്രവൃ. 10:41ലൂക്ക 24:30, 31; യോഹ 21:13, 14
പ്രവൃ. 10:42പ്രവൃ 17:31; റോമ 14:9; 2കൊ 5:10; 2തിമ 4:1; 1പത്ര 4:5
പ്രവൃ. 10:42മത്ത 28:19, 20; പ്രവൃ 1:8
പ്രവൃ. 10:43യശ 53:11; യിര 31:34; ദാനി 9:24
പ്രവൃ. 10:43ലൂക്ക 24:27; വെളി 19:10
പ്രവൃ. 10:44പ്രവൃ 4:31; 8:14, 15
പ്രവൃ. 10:46പ്രവൃ 2:1, 4; 19:6
പ്രവൃ. 10:47മത്ത 3:11; പ്രവൃ 8:36; 11:17
പ്രവൃ. 10:48മത്ത 16:19; പ്രവൃ 2:38
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
  • 47
  • 48
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പ്രവൃത്തികൾ 10:1-48

അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ

10 കൈസ​ര്യ​യിൽ കൊർന്നേ​ല്യൊസ്‌ എന്നൊ​രാ​ളു​ണ്ടാ​യി​രു​ന്നു. ‘ഇറ്റലി​ക്കാ​രു​ടെ വിഭാഗം’* എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന സൈനി​ക​വി​ഭാ​ഗ​ത്തി​ലെ ഒരു ഉദ്യോഗസ്ഥനായിരുന്നു* കൊർന്നേ​ല്യൊസ്‌. 2 കൊർന്നേല്യൊസും വീട്ടി​ലു​ള്ള​വ​രും, നല്ല ഭക്തിയും ദൈവ​ഭ​യ​വും ഉള്ളവരാ​യി​രു​ന്നു. കൊർന്നേ​ല്യൊസ്‌ ഒരുപാ​ടു ദാനധർമങ്ങൾ ചെയ്യു​ക​യും പതിവാ​യി ദൈവ​ത്തോട്‌ ഉള്ളുരു​കി പ്രാർഥി​ക്കു​ക​യും ചെയ്‌തു​പോ​ന്നു. 3 അങ്ങനെയിരിക്കെ ഒരു ദിവസം, ഏകദേശം ഒൻപതാം മണി*+ നേരത്ത്‌ കൊർന്നേ​ല്യൊസ്‌ ഒരു ദിവ്യ​ദർശനം കണ്ടു. ഒരു ദൈവ​ദൂ​തൻ അടു​ത്തേക്കു വരുന്ന​തും “കൊർന്നേ​ല്യൊ​സേ” എന്നു വിളി​ക്കു​ന്ന​തും കൊർന്നേ​ല്യൊസ്‌ വ്യക്തമാ​യി കണ്ടു. 4 കൊർന്നേല്യൊസ്‌ ഭയത്തോ​ടെ ദൂതനെ സൂക്ഷി​ച്ചു​നോ​ക്കി​ക്കൊണ്ട്‌, “എന്താണു കർത്താവേ” എന്നു ചോദി​ച്ചു. ദൂതൻ കൊർന്നേ​ല്യൊ​സി​നോ​ടു പറഞ്ഞു: “നിന്റെ പ്രാർഥ​ന​ക​ളും ദാനധർമ​ങ്ങ​ളും ദൈവ​മു​മ്പാ​കെ എത്തി, ദൈവം നിന്നെ ഓർത്തി​രി​ക്കു​ന്നു.+ 5 അതുകൊണ്ട്‌ യോപ്പ​യി​ലേക്ക്‌ ആളയച്ച്‌ പത്രോ​സ്‌ എന്ന്‌ അറിയ​പ്പെ​ടുന്ന ശിമോ​നെ വിളി​ച്ചു​വ​രു​ത്തുക. 6 കടൽത്തീരത്ത്‌ താമസി​ക്കുന്ന ശിമോൻ എന്ന തോൽപ്പ​ണി​ക്കാ​രന്റെ വീട്ടിൽ പത്രോ​സ്‌ അതിഥി​യാ​യി കഴിയു​ക​യാണ്‌.” 7 ദൂതൻ പോയ ഉടനെ കൊർന്നേ​ല്യൊസ്‌ രണ്ടു വേലക്കാ​രെ​യും പരിചാ​ര​ക​രിൽനിന്ന്‌ ദൈവ​ഭ​ക്തി​യുള്ള ഒരു പടയാ​ളി​യെ​യും വിളിച്ച്‌ 8 എല്ലാം വിവരി​ച്ച​ശേഷം അവരെ യോപ്പ​യി​ലേക്ക്‌ അയച്ചു.

9 അവർ യാത്ര ചെയ്‌ത്‌ പിറ്റെ ദിവസം ഏകദേശം ആറാം മണിയായപ്പോൾ* നഗരത്തി​ന്‌ അടുത്ത്‌ എത്തി. ആ സമയത്ത്‌ പത്രോ​സ്‌ വീടിനു മുകളിൽ പോയി പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു. 10 പത്രോസിനു വല്ലാത്ത വിശപ്പു തോന്നി, എന്തെങ്കി​ലും കഴിക്കാൻ പത്രോ​സ്‌ ആഗ്രഹി​ച്ചു. അവർ ഭക്ഷണം തയ്യാറാ​ക്കി​ക്കൊ​ണ്ടി​രുന്ന സമയത്ത്‌ പത്രോ​സ്‌ ഒരു സ്വപ്‌നാ​വ​സ്ഥ​യി​ലാ​യി.+ 11 ആകാശം തുറന്നി​രി​ക്കു​ന്ന​തും ഒരു വലിയ ലിനൻവി​രി​പോ​ലുള്ള എന്തോ ഒന്ന്‌* ആരോ നാലു മൂലയി​ലും പിടിച്ച്‌ ഭൂമി​യി​ലേക്ക്‌ ഇറക്കു​ന്ന​തും പത്രോ​സ്‌ കണ്ടു. 12 അതിൽ ഭൂമി​യി​ലെ എല്ലാ തരം നാൽക്കാ​ലി​ക​ളും ഇഴജന്തുക്കളും* പക്ഷിക​ളും ഉണ്ടായി​രു​ന്നു. 13 ഒരു ശബ്ദം പത്രോ​സി​നോട്‌, “പത്രോ​സേ, എഴു​ന്നേറ്റ്‌ ഇവയെ അറുത്ത്‌ തിന്നൂ” എന്നു പറഞ്ഞു. 14 അപ്പോൾ പത്രോ​സ്‌, “അയ്യോ, അങ്ങനെ പറയരു​തു കർത്താവേ, മലിന​മോ അശുദ്ധ​മോ ആയ ഒന്നും ഞാൻ ഇതുവരെ കഴിച്ചി​ട്ടില്ല”+ എന്നു പറഞ്ഞു. 15 ആ ശബ്ദം രണ്ടാമ​തും പത്രോ​സി​നോട്‌, “ദൈവം ശുദ്ധീ​ക​രി​ച്ച​വയെ നീ മലിന​മെന്നു വിളി​ക്ക​രുത്‌” എന്നു പറഞ്ഞു. 16 മൂന്നാമതും ഇങ്ങനെ സംഭവി​ച്ചു. ഉടൻതന്നെ അതു* തിരികെ ആകാശ​ത്തി​ലേക്ക്‌ എടുക്ക​പ്പെട്ടു.

17 താൻ കണ്ട ദർശന​ത്തി​ന്റെ അർഥ​ത്തെ​ക്കു​റിച്ച്‌ പത്രോ​സിന്‌ ഒരു എത്തും പിടി​യും കിട്ടി​യില്ല. പത്രോ​സ്‌ അതി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ, കൊർന്നേ​ല്യൊസ്‌ അയച്ച ആളുകൾ ശിമോ​ന്റെ വീടു തേടി​പ്പി​ടിച്ച്‌ എത്തി.+ 18 പത്രോസ്‌ എന്ന്‌ അറിയ​പ്പെ​ടുന്ന ശിമോൻ അവിടെ അതിഥി​യാ​യി താമസി​ക്കു​ന്നു​ണ്ടോ എന്ന്‌ അവർ പടിവാ​തിൽക്കൽ നിന്ന്‌ വിളി​ച്ചു​ചോ​ദി​ച്ചു. 19 ദർശനത്തെക്കുറിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രുന്ന പത്രോ​സി​നോ​ടു പരിശുദ്ധാത്മാവ്‌+ പറഞ്ഞു: “അതാ, നിന്നെ അന്വേ​ഷിച്ച്‌ മൂന്നു പേർ വന്നിരി​ക്കു​ന്നു. 20 താഴേക്കു ചെന്ന്‌ ഒട്ടും മടിക്കാ​തെ അവരു​ടെ​കൂ​ടെ പോകുക. ഞാനാണ്‌ അവരെ അയച്ചത്‌.” 21 അപ്പോൾ പത്രോ​സ്‌ താഴെ അവരുടെ അടുത്ത്‌ ചെന്ന്‌, “നിങ്ങൾ അന്വേ​ഷി​ക്കുന്ന ആൾ ഞാനാണ്‌. നിങ്ങൾ വന്നത്‌ എന്തിനാ​ണ്‌” എന്നു ചോദി​ച്ചു. 22 അവർ പറഞ്ഞു: “കൊർന്നേല്യൊസ്‌+ എന്നു പേരുള്ള ഒരു സൈനി​കോ​ദ്യോ​ഗ​സ്ഥ​നുണ്ട്‌. നീതി​മാ​നും ദൈവ​ഭ​യ​മു​ള്ള​വ​നും ആയ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ ജൂതന്മാർക്കു മുഴുവൻ വളരെ നല്ല അഭി​പ്രാ​യ​മാണ്‌. അങ്ങയെ വീട്ടിൽ വരുത്തി അങ്ങയ്‌ക്കു പറയാ​നുള്ള കാര്യങ്ങൾ കേൾക്ക​ണ​മെന്ന്‌ ഒരു വിശു​ദ്ധ​ദൂ​ത​നി​ലൂ​ടെ അദ്ദേഹ​ത്തി​നു ദൈവി​ക​നിർദേശം ലഭിച്ചു.” 23 പത്രോസ്‌ അവരെ വീടിന്‌ അകത്തേക്കു ക്ഷണിച്ചു. അവർ പത്രോ​സി​ന്റെ അതിഥി​ക​ളാ​യി അന്ന്‌ അവിടെ താമസി​ച്ചു.

പിറ്റേന്ന്‌ പത്രോ​സ്‌ അവരോ​ടൊ​പ്പം യാത്ര​യാ​യി. യോപ്പ​യിൽനി​ന്നുള്ള ചില സഹോ​ദ​ര​ന്മാ​രും പത്രോ​സി​ന്റെ​കൂ​ടെ പോയി. 24 അടുത്ത ദിവസം പത്രോ​സ്‌ കൈസ​ര്യ​യിൽ എത്തി. കൊർന്നേ​ല്യൊസ്‌ ബന്ധുക്ക​ളെ​യും ഉറ്റ സുഹൃ​ത്തു​ക്ക​ളെ​യും വിളി​ച്ചു​കൂ​ട്ടി അവരെ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. 25 പത്രോസ്‌ എത്തിയ​പ്പോൾ കൊർന്നേ​ല്യൊസ്‌ പത്രോ​സി​ന്റെ അടുത്ത്‌ ചെന്ന്‌ കാൽക്കൽ വീണ്‌ വണങ്ങി. 26 എന്നാൽ പത്രോ​സ്‌, “എഴു​ന്നേൽക്ക്‌, ഞാനും വെറും ഒരു മനുഷ്യ​നാണ്‌”+ എന്നു പറഞ്ഞു​കൊണ്ട്‌ കൊർന്നേ​ല്യൊ​സി​നെ പിടിച്ച്‌ എഴു​ന്നേൽപ്പി​ച്ചു. 27 പത്രോസ്‌ കൊർന്നേ​ല്യൊ​സി​നോ​ടു സംസാ​രി​ച്ചു​കൊണ്ട്‌ അകത്തേക്കു ചെന്ന​പ്പോൾ കുറെ ആളുകൾ അവിടെ കൂടി​യി​രി​ക്കു​ന്നതു കണ്ടു. 28 പത്രോസ്‌ അവരോ​ടു പറഞ്ഞു: “ഒരു ജൂതൻ മറ്റൊരു ജനതയിൽപ്പെട്ട ഒരാളുടെ അടുത്ത്‌ ചെല്ലു​ന്ന​തും അയാ​ളോട്‌ അടുത്ത്‌ ഇടപഴ​കു​ന്ന​തും ഞങ്ങളുടെ നിയമ​ത്തി​നു വിരു​ദ്ധ​മാ​ണെന്നു നിങ്ങൾക്കു നന്നായി അറിയാ​മ​ല്ലോ;+ എന്നാൽ ഞാൻ ഒരാ​ളെ​യും മലിന​നെ​ന്നോ അശുദ്ധ​നെ​ന്നോ വിളി​ക്ക​രു​തെന്നു ദൈവം എനിക്കു കാണി​ച്ചു​ത​ന്നി​രി​ക്കു​ന്നു.+ 29 അതുകൊണ്ടാണ്‌ ആളയച്ച്‌ വിളി​ച്ച​പ്പോൾ ഒരു മടിയും കൂടാതെ ഞാൻ വന്നത്‌. ഇനി പറയൂ, എന്തിനാ​ണ്‌ എന്നെ വിളി​ച്ചത്‌?”

30 അപ്പോൾ കൊർന്നേ​ല്യൊസ്‌ പറഞ്ഞു: “ഇന്നേക്കു നാലു ദിവസം മുമ്പ്‌ ഇതേ സമയത്ത്‌, അതായത്‌ ഒൻപതാം മണി* നേരത്ത്‌, ഞാൻ വീട്ടിൽ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ വെട്ടി​ത്തി​ള​ങ്ങുന്ന വസ്‌ത്രം ധരിച്ച ഒരു പുരുഷൻ എന്റെ മുന്നിൽ പ്രത്യ​ക്ഷ​പ്പെട്ട്‌ 31 എന്നോടു പറഞ്ഞു: ‘കൊർന്നേ​ല്യൊ​സേ, ദൈവം പ്രീതി​യോ​ടെ നിന്റെ പ്രാർഥന കേട്ടി​രി​ക്കു​ന്നു, നിന്റെ ദാനധർമങ്ങൾ ഓർമി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. 32 അതുകൊണ്ട്‌ യോപ്പ​യി​ലേക്ക്‌ ആളയച്ച്‌ പത്രോ​സ്‌ എന്ന്‌ അറിയ​പ്പെ​ടുന്ന ശിമോ​നെ വിളി​പ്പി​ക്കുക. കടൽത്തീ​രത്ത്‌ ശിമോൻ എന്ന തോൽപ്പ​ണി​ക്കാ​രന്റെ വീട്ടിൽ പത്രോ​സ്‌ അതിഥി​യാ​യി താമസി​ക്കു​ക​യാണ്‌.’+ 33 ഉടനെ ഞാൻ അങ്ങയുടെ അടു​ത്തേക്ക്‌ ആളയച്ചു, വരാൻ അങ്ങ്‌ മനസ്സു​കാ​ട്ടു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ ഞങ്ങളോ​ടു പറയാൻ യഹോവ* അങ്ങയോ​ടു കല്‌പി​ച്ചി​രി​ക്കുന്ന കാര്യങ്ങൾ കേൾക്കാ​നാ​യി ഞങ്ങൾ ഇപ്പോൾ ദൈവ​മു​മ്പാ​കെ കൂടി​വ​ന്നി​രി​ക്കു​ക​യാണ്‌.”

34 അപ്പോൾ പത്രോ​സ്‌ പറഞ്ഞു: “ദൈവം പക്ഷപാതമുള്ളവനല്ലെന്ന്‌+ എനിക്ക്‌ ഇപ്പോൾ ശരിക്കും മനസ്സി​ലാ​യി. 35 ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.+ 36 യേശുക്രിസ്‌തുവിലൂടെയുള്ള സമാധാ​ന​ത്തി​ന്റെ സന്തോഷവാർത്ത+ ഇസ്രാ​യേൽമ​ക്കളെ അറിയി​ച്ച​തി​ലൂ​ടെ ദൈവം അവർക്കു നൽകിയ സന്ദേശം ഇതായി​രു​ന്നു: യേശു എല്ലാവർക്കും കർത്താ​വാണ്‌.+ 37 സ്‌നാനത്തെക്കുറിച്ച്‌ യോഹ​ന്നാൻ പ്രസം​ഗി​ച്ച​ശേഷം, ഗലീല​യിൽനിന്ന്‌ ആരംഭി​ച്ച്‌ യഹൂദ്യ മുഴുവൻ പരന്ന ആ വാർത്ത നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ.+ 38 അതായത്‌, നസറെ​ത്തിൽനി​ന്നുള്ള യേശു​വി​നെ ദൈവം പരിശു​ദ്ധാ​ത്മാ​വി​നാ​ലും ശക്തിയാ​ലും അഭി​ഷേകം ചെയ്‌തെന്നും+ ദൈവം കൂടെയുണ്ടായിരുന്നതിനാൽ+ യേശു ദേശം മുഴുവൻ സഞ്ചരിച്ച്‌ നല്ല കാര്യങ്ങൾ ചെയ്യു​ക​യും പിശാച്‌ കഷ്ടപ്പെ​ടു​ത്തി​യി​രുന്ന എല്ലാവരെയും+ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തെ​ന്നും ഉള്ള വാർത്ത നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. 39 യേശു ജൂതന്മാ​രു​ടെ ദേശത്തും യരുശ​ലേ​മി​ലും ചെയ്‌ത സകല കാര്യ​ങ്ങൾക്കും ഞങ്ങൾ ദൃക്‌സാ​ക്ഷി​ക​ളാണ്‌. എന്നാൽ അവർ യേശു​വി​നെ സ്‌തംഭത്തിൽ* തൂക്കി​ക്കൊ​ന്നു. 40 ദൈവം യേശു​വി​നെ മൂന്നാം ദിവസം ഉയിർപ്പിക്കുകയും+ പലരു​ടെ​യും മുന്നിൽ പ്രത്യ​ക്ഷ​പ്പെ​ടാൻ അനുവ​ദി​ക്കു​ക​യും ചെയ്‌തു. 41 എന്നാൽ എല്ലാവ​രു​ടെ​യും മുന്നിലല്ല, ദൈവം മുന്നമേ നിയമിച്ച സാക്ഷി​ക​ളു​ടെ മുന്നിൽ, അതായത്‌ ഞങ്ങളുടെ മുന്നിൽ, മാത്ര​മാ​ണു യേശു പ്രത്യ​ക്ഷ​പ്പെ​ട്ടത്‌. യേശു മരിച്ച​വ​രു​ടെ ഇടയിൽനി​ന്ന്‌ ഉയിർത്തെ​ഴു​ന്നേ​റ്റ​ശേഷം ഞങ്ങൾ യേശു​വി​നോ​ടൊ​പ്പം തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്‌തു.+ 42 ജീവിച്ചിരിക്കുന്നവർക്കും മരിച്ച​വർക്കും ന്യായാ​ധി​പ​നാ​യി ദൈവം നിയോ​ഗി​ച്ചി​രി​ക്കു​ന്നതു യേശുവിനെയാണ്‌+ എന്നു സമഗ്ര​മാ​യി സാക്ഷീ​ക​രി​ക്കാ​നും ജനത്തോ​ടു പ്രസം​ഗി​ക്കാ​നും കർത്താവ്‌ ഞങ്ങളോ​ടു കല്‌പി​ച്ചു.+ 43 യേശുവിൽ വിശ്വ​സി​ക്കുന്ന എല്ലാവർക്കും ആ പേരി​ലൂ​ടെ പാപ​മോ​ചനം ലഭിക്കുമെന്ന്‌+ എല്ലാ പ്രവാ​ച​ക​ന്മാ​രും യേശു​വി​നെ​ക്കു​റിച്ച്‌ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു.”+

44 പത്രോസ്‌ ഈ കാര്യങ്ങൾ പറഞ്ഞു​കൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ ദൈവ​വ​ചനം കേട്ടു​കൊ​ണ്ടി​രുന്ന എല്ലാവ​രു​ടെ​യും മേൽ പരിശു​ദ്ധാ​ത്മാവ്‌ വന്നു.+ 45 പരിശുദ്ധാത്മാവ്‌ എന്ന സമ്മാനം ജനതക​ളിൽപ്പെ​ട്ട​വർക്കും ലഭിച്ചതു കണ്ട്‌ പത്രോ​സി​ന്റെ​കൂ​ടെ വന്ന, പരിച്ഛേദനയേറ്റ* വിശ്വാസികൾ* അമ്പരന്നു​പോ​യി. 46 ജനതകളിൽപ്പെട്ടവർ അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു​ന്ന​തും ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​തും അവർ കേട്ടു.+ അപ്പോൾ പത്രോ​സ്‌ ചോദി​ച്ചു: 47 “നമ്മളെ​പ്പോ​ലെ​തന്നെ പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ച ഇവർ ജലസ്‌നാ​ന​മേൽക്കു​ന്നതു തടയാൻ ആർക്കു കഴിയും?”+ 48 അങ്ങനെ, യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ അവരെ സ്‌നാ​ന​പ്പെ​ടു​ത്താൻ പത്രോ​സ്‌ കല്‌പി​ച്ചു.+ അവരോ​ടൊ​പ്പം കുറച്ച്‌ ദിവസം താമസി​ക്കാൻ അവർ പത്രോ​സി​നോട്‌ അപേക്ഷി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക