വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 89
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോ​വ​യു​ടെ അചഞ്ചല​സ്‌നേ​ഹത്തെ​ക്കു​റിച്ച്‌ പാടുന്നു

        • ദാവീ​ദു​മാ​യുള്ള ഉടമ്പടി (3)

        • ദാവീ​ദി​ന്റെ സന്തതി എന്നുമു​ണ്ടാ​യി​രി​ക്കും (4)

        • ദൈവ​ത്തി​ന്റെ അഭിഷി​ക്തൻ ദൈവത്തെ “പിതാവ്‌” എന്നു വിളി​ക്കു​ന്നു (26)

        • ദാവീ​ദു​മാ​യുള്ള ഉടമ്പടി മാറ്റമി​ല്ലാ​ത്തത്‌ (34-37)

        • മനുഷ്യ​നു ശവക്കു​ഴി​യിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​കില്ല (48)

സങ്കീർത്തനം 89:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:30, 31; 1ദിന 2:6

സങ്കീർത്തനം 89:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിലനിൽക്കും.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:41; യശ 54:10

സങ്കീർത്തനം 89:3

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:8; 1രാജ 8:16; ലൂക്ക 1:32, 33
  • +സങ്ക 132:11; യഹ 34:23; ഹോശ 3:5; യോഹ 7:42

സങ്കീർത്തനം 89:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വിത്തിനെ.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 17:11; വെളി 22:16
  • +2ശമു 7:12, 13; എബ്ര 1:8

സങ്കീർത്തനം 89:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:5; 71:19
  • +ഇയ്യ 38:6

സങ്കീർത്തനം 89:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സമൂഹം.”

ഒത്തുവാക്യങ്ങള്‍

  • +യശ 6:2, 3
  • +ദാനി 7:9, 10

സങ്കീർത്തനം 89:8

ഒത്തുവാക്യങ്ങള്‍

  • +1ശമു 2:2; സങ്ക 84:12
  • +ആവ 32:4

സങ്കീർത്തനം 89:9

ഒത്തുവാക്യങ്ങള്‍

  • +യിര 31:35
  • +സങ്ക 65:7; 107:29

സങ്കീർത്തനം 89:10

അടിക്കുറിപ്പുകള്‍

  • *

    ഈജിപ്‌തിനെയോ അവിടത്തെ ഫറവോ​നെ​യോ ആയിരി​ക്കാം പരാമർശി​ക്കു​ന്നത്‌.

ഒത്തുവാക്യങ്ങള്‍

  • +യശ 30:7
  • +പുറ 14:26; 15:4
  • +പുറ 3:20; ആവ 4:34; ലൂക്ക 1:51

സങ്കീർത്തനം 89:11

ഒത്തുവാക്യങ്ങള്‍

  • +1കൊ 10:26
  • +1ദിന 29:11; സങ്ക 50:12

സങ്കീർത്തനം 89:12

ഒത്തുവാക്യങ്ങള്‍

  • +യോശ 19:22, 23
  • +ആവ 3:8; യോശ 12:1

സങ്കീർത്തനം 89:13

ഒത്തുവാക്യങ്ങള്‍

  • +പുറ 6:6
  • +പുറ 13:3
  • +സങ്ക 44:3

സങ്കീർത്തനം 89:14

ഒത്തുവാക്യങ്ങള്‍

  • +ആവ 32:4; സങ്ക 71:19; വെളി 15:3
  • +പുറ 34:6; യിര 9:24

സങ്കീർത്തനം 89:15

ഒത്തുവാക്യങ്ങള്‍

  • +സംഖ 10:10; സങ്ക 98:6

സങ്കീർത്തനം 89:17

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഞങ്ങളുടെ കൊമ്പ്‌ ഉയർന്നി​രി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 28:7
  • +1ശമു 2:10

സങ്കീർത്തനം 89:18

ഒത്തുവാക്യങ്ങള്‍

  • +സങ്ക 2:6

സങ്കീർത്തനം 89:19

ഒത്തുവാക്യങ്ങള്‍

  • +1ശമു 18:14
  • +2ശമു 7:8

സങ്കീർത്തനം 89:20

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 13:22
  • +1ശമു 16:12, 13; പ്രവൃ 10:38

സങ്കീർത്തനം 89:21

ഒത്തുവാക്യങ്ങള്‍

  • +സങ്ക 80:17; യശ 42:1

സങ്കീർത്തനം 89:22

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +1ദിന 17:9

സങ്കീർത്തനം 89:23

ഒത്തുവാക്യങ്ങള്‍

  • +2ശമു 3:1; 7:9
  • +സങ്ക 110:1

സങ്കീർത്തനം 89:24

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവന്റെ കൊമ്പ്‌ ഉയരും.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:15; 1ദിന 17:13; പ്രവൃ 13:34

സങ്കീർത്തനം 89:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അധികാ​രം.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:21; സങ്ക 72:8

സങ്കീർത്തനം 89:26

ഒത്തുവാക്യങ്ങള്‍

  • +2ശമു 22:47; സങ്ക 18:2

സങ്കീർത്തനം 89:27

ഒത്തുവാക്യങ്ങള്‍

  • +സങ്ക 2:7; എബ്ര 1:5
  • +1തിമ 6:15; വെളി 1:5; 19:16

സങ്കീർത്തനം 89:28

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 13:34
  • +2ശമു 23:5; സങ്ക 89:34

സങ്കീർത്തനം 89:29

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വിത്തിനെ.”

ഒത്തുവാക്യങ്ങള്‍

  • +യശ 9:7; യിര 33:17; എബ്ര 1:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2006, പേ. 4

    എന്നേക്കും ജീവിക്കൽ, പേ. 118

സങ്കീർത്തനം 89:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിധികൾ.”

സങ്കീർത്തനം 89:32

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധിക്കാ​ര​ത്തി​ന്‌.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:14; 1രാജ 11:14, 31

സങ്കീർത്തനം 89:33

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ വിശ്വ​സ്‌ത​ത​യിൽ വിട്ടു​വീ​ഴ്‌ച കാണി​ക്കില്ല.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:15; 1രാജ 11:32, 36

സങ്കീർത്തനം 89:34

ഒത്തുവാക്യങ്ങള്‍

  • +യിര 33:20, 21
  • +യാക്ക 1:17

സങ്കീർത്തനം 89:35

ഒത്തുവാക്യങ്ങള്‍

  • +സംഖ 23:19; സങ്ക 132:11

സങ്കീർത്തനം 89:36

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വിത്ത്‌.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:16, 17; സങ്ക 72:17; യശ 11:1; യിര 23:5; യോഹ 12:34; വെളി 22:16
  • +ദാനി 7:14; ലൂക്ക 1:32, 33

സങ്കീർത്തനം 89:37

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 32

    4/1/1993, പേ. 32

സങ്കീർത്തനം 89:38

ഒത്തുവാക്യങ്ങള്‍

  • +1ദിന 28:9

സങ്കീർത്തനം 89:39

അടിക്കുറിപ്പുകള്‍

  • *

    അഥവാ “രാജമു​ടി.”

സങ്കീർത്തനം 89:40

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കല്ലു​കൊ​ണ്ടുള്ള അവന്റെ രക്ഷാസ​ങ്കേ​ത​ങ്ങ​ളെ​ല്ലാം.”

സങ്കീർത്തനം 89:41

ഒത്തുവാക്യങ്ങള്‍

  • +ആവ 28:37

സങ്കീർത്തനം 89:42

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അങ്ങ്‌ അവന്റെ എതിരാ​ളി​ക​ളു​ടെ വലങ്കൈ ഉയർത്തി.”

ഒത്തുവാക്യങ്ങള്‍

  • +ആവ 28:25

സങ്കീർത്തനം 89:46

ഒത്തുവാക്യങ്ങള്‍

  • +സങ്ക 13:1

സങ്കീർത്തനം 89:47

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 7:7; സങ്ക 39:5

സങ്കീർത്തനം 89:48

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 30:23; സങ്ക 49:7, 8

സങ്കീർത്തനം 89:49

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:12-15; സങ്ക 132:11; യശ 55:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1986, പേ. 28

സങ്കീർത്തനം 89:50

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മാർവി​ട​ത്തിൽ വഹി​ക്കേ​ണ്ടി​വ​രു​ന്നത്‌.”

സങ്കീർത്തനം 89:52

ഒത്തുവാക്യങ്ങള്‍

  • +സങ്ക 41:13; 72:18

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 89:മേലെഴുത്ത്‌1രാജ 4:30, 31; 1ദിന 2:6
സങ്കീ. 89:21ദിന 16:41; യശ 54:10
സങ്കീ. 89:32ശമു 7:8; 1രാജ 8:16; ലൂക്ക 1:32, 33
സങ്കീ. 89:3സങ്ക 132:11; യഹ 34:23; ഹോശ 3:5; യോഹ 7:42
സങ്കീ. 89:41ദിന 17:11; വെളി 22:16
സങ്കീ. 89:42ശമു 7:12, 13; എബ്ര 1:8
സങ്കീ. 89:6സങ്ക 40:5; 71:19
സങ്കീ. 89:6ഇയ്യ 38:6
സങ്കീ. 89:7യശ 6:2, 3
സങ്കീ. 89:7ദാനി 7:9, 10
സങ്കീ. 89:81ശമു 2:2; സങ്ക 84:12
സങ്കീ. 89:8ആവ 32:4
സങ്കീ. 89:9യിര 31:35
സങ്കീ. 89:9സങ്ക 65:7; 107:29
സങ്കീ. 89:10യശ 30:7
സങ്കീ. 89:10പുറ 14:26; 15:4
സങ്കീ. 89:10പുറ 3:20; ആവ 4:34; ലൂക്ക 1:51
സങ്കീ. 89:111കൊ 10:26
സങ്കീ. 89:111ദിന 29:11; സങ്ക 50:12
സങ്കീ. 89:12യോശ 19:22, 23
സങ്കീ. 89:12ആവ 3:8; യോശ 12:1
സങ്കീ. 89:13പുറ 6:6
സങ്കീ. 89:13പുറ 13:3
സങ്കീ. 89:13സങ്ക 44:3
സങ്കീ. 89:14ആവ 32:4; സങ്ക 71:19; വെളി 15:3
സങ്കീ. 89:14പുറ 34:6; യിര 9:24
സങ്കീ. 89:15സംഖ 10:10; സങ്ക 98:6
സങ്കീ. 89:17സങ്ക 28:7
സങ്കീ. 89:171ശമു 2:10
സങ്കീ. 89:18സങ്ക 2:6
സങ്കീ. 89:191ശമു 18:14
സങ്കീ. 89:192ശമു 7:8
സങ്കീ. 89:20പ്രവൃ 13:22
സങ്കീ. 89:201ശമു 16:12, 13; പ്രവൃ 10:38
സങ്കീ. 89:21സങ്ക 80:17; യശ 42:1
സങ്കീ. 89:221ദിന 17:9
സങ്കീ. 89:232ശമു 3:1; 7:9
സങ്കീ. 89:23സങ്ക 110:1
സങ്കീ. 89:242ശമു 7:15; 1ദിന 17:13; പ്രവൃ 13:34
സങ്കീ. 89:251രാജ 4:21; സങ്ക 72:8
സങ്കീ. 89:262ശമു 22:47; സങ്ക 18:2
സങ്കീ. 89:27സങ്ക 2:7; എബ്ര 1:5
സങ്കീ. 89:271തിമ 6:15; വെളി 1:5; 19:16
സങ്കീ. 89:28പ്രവൃ 13:34
സങ്കീ. 89:282ശമു 23:5; സങ്ക 89:34
സങ്കീ. 89:29യശ 9:7; യിര 33:17; എബ്ര 1:8
സങ്കീ. 89:322ശമു 7:14; 1രാജ 11:14, 31
സങ്കീ. 89:332ശമു 7:15; 1രാജ 11:32, 36
സങ്കീ. 89:34യിര 33:20, 21
സങ്കീ. 89:34യാക്ക 1:17
സങ്കീ. 89:35സംഖ 23:19; സങ്ക 132:11
സങ്കീ. 89:362ശമു 7:16, 17; സങ്ക 72:17; യശ 11:1; യിര 23:5; യോഹ 12:34; വെളി 22:16
സങ്കീ. 89:36ദാനി 7:14; ലൂക്ക 1:32, 33
സങ്കീ. 89:381ദിന 28:9
സങ്കീ. 89:41ആവ 28:37
സങ്കീ. 89:42ആവ 28:25
സങ്കീ. 89:46സങ്ക 13:1
സങ്കീ. 89:47ഇയ്യ 7:7; സങ്ക 39:5
സങ്കീ. 89:48ഇയ്യ 30:23; സങ്ക 49:7, 8
സങ്കീ. 89:492ശമു 7:12-15; സങ്ക 132:11; യശ 55:3
സങ്കീ. 89:52സങ്ക 41:13; 72:18
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
  • 47
  • 48
  • 49
  • 50
  • 51
  • 52
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 89:1-52

സങ്കീർത്ത​നം

എസ്രാഹ്യനായ ഏഥാന്റെ+ മാസ്‌കിൽ.*

89 യഹോ​വ​യു​ടെ അചഞ്ചല​മായ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ഞാൻ എന്നെന്നും പാടും.

എന്റെ നാവ്‌ വരും​ത​ല​മു​റ​ക​ളോ​ടെ​ല്ലാം അങ്ങയുടെ വിശ്വ​സ്‌തത വിവരി​ക്കും.

 2 ഞാൻ പറഞ്ഞു: “അചഞ്ചല​സ്‌നേഹം എന്നെന്നും ഉറച്ചു​നിൽക്കും;*+

അങ്ങ്‌ അങ്ങയുടെ വിശ്വ​സ്‌തത സ്വർഗ​ത്തിൽ സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചി​രി​ക്കു​ന്നു.”

 3 “എന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​നു​മാ​യി ഞാൻ ഒരു ഉടമ്പടി ഉണ്ടാക്കി​യി​രി​ക്കു​ന്നു;+

എന്റെ ദാസനായ ദാവീ​ദി​നോ​ടു ഞാൻ ഇങ്ങനെ സത്യം ചെയ്‌തു:+

 4 ‘ഞാൻ നിന്റെ സന്തതിയെ* എന്നേക്കു​മാ​യി സ്ഥിര​പ്പെ​ടു​ത്തും,+

തലമുറതലമുറയോളം നിന്റെ സിംഹാ​സനം പണിതു​റ​പ്പി​ക്കും.’”+ (സേലാ)

 5 യഹോവേ, സ്വർഗം അങ്ങയുടെ അത്ഭുത​ങ്ങളെ സ്‌തു​തി​ക്കു​ന്നു;

അതെ, വിശു​ദ്ധ​രു​ടെ സഭ അങ്ങയുടെ വിശ്വ​സ്‌ത​തയെ കീർത്തി​ക്കു​ന്നു.

 6 ആകാശങ്ങളിൽ യഹോ​വ​യ്‌ക്കു തുല്യ​നാ​യി ആരാണു​ള്ളത്‌?+

ദൈവപുത്രന്മാരിൽ യഹോ​വ​യെ​പ്പോ​ലെ ആരുണ്ട്‌?+

 7 വിശുദ്ധരുടെ സഭ* ഭയാദ​ര​വോ​ടെ ദൈവത്തെ നോക്കു​ന്നു;+

ദൈവം ചുറ്റു​മു​ള്ള​വ​രെ​ക്കാ​ളെ​ല്ലാം മഹനീ​യ​നും അവരിൽ ഭയാദ​രവ്‌ ഉണർത്തു​ന്ന​വ​നും അല്ലോ.+

 8 യാഹേ, സൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോവേ,

അങ്ങയെപ്പോലെ ശക്തനായി ആരുണ്ട്‌?+

അങ്ങയുടെ വിശ്വ​സ്‌തത അങ്ങയെ വലയം ചെയ്യുന്നു.+

 9 ക്ഷോഭിക്കുന്ന കടലിനെ അങ്ങ്‌ നിയ​ന്ത്രി​ക്കു​ന്നു;+

ഉയർന്നുപൊങ്ങുന്ന കടൽത്തി​ര​കളെ അങ്ങ്‌ ശാന്തമാ​ക്കു​ന്നു.+

10 അങ്ങ്‌ തകർത്ത രാഹാബ്‌*+ കൊല്ല​പ്പെ​ട്ട​വ​നെ​പ്പോ​ലെ വീണു​കി​ട​ക്കു​ന്നു.+

കരുത്തുറ്റ കൈയാൽ അങ്ങ്‌ ശത്രു​ക്കളെ നാലു​പാ​ടും ചിതറി​ച്ചു.+

11 സ്വർഗം അങ്ങയു​ടേത്‌, ഭൂമി​യും അങ്ങയു​ടേത്‌;+

ഫലപുഷ്ടിയുള്ള നിലവും അതിലു​ള്ള​തും അങ്ങല്ലോ ഉണ്ടാക്കി​യത്‌.+

12 തെക്കും വടക്കും സൃഷ്ടി​ച്ചത്‌ അങ്ങല്ലോ;

താബോരും+ ഹെർമോനും+ സന്തോ​ഷ​ത്തോ​ടെ തിരു​നാ​മം സ്‌തു​തി​ക്കു​ന്നു.

13 അങ്ങയുടെ കരം കരുത്തു​റ്റത്‌;+

അങ്ങയുടെ കൈ ബലമു​ള്ളത്‌;+

അങ്ങയുടെ വലങ്കൈ ഉന്നതമാ​യി​രി​ക്കു​ന്നു.+

14 നീതിയും ന്യായ​വും അങ്ങയുടെ സിംഹാ​സ​ന​ത്തി​ന്റെ അടിസ്ഥാ​നം;+

അചഞ്ചലസ്‌നേഹവും വിശ്വ​സ്‌ത​ത​യും തിരു​മു​മ്പിൽ നിൽക്കു​ന്നു.+

15 ആഹ്ലാദാരവങ്ങളോടെ അങ്ങയെ സ്‌തു​തി​ക്കു​ന്നവർ സന്തുഷ്ടർ.+

യഹോവേ, അവർ അങ്ങയുടെ മുഖത്തി​ന്റെ പ്രകാ​ശ​ത്തിൽ നടക്കുന്നു.

16 ദിവസം മുഴുവൻ അവർ അങ്ങയുടെ നാമത്തിൽ ആനന്ദി​ക്കു​ന്നു;

അങ്ങയുടെ നീതി​യാൽ അവർക്ക്‌ ഉന്നമന​മു​ണ്ടാ​യി​രി​ക്കു​ന്നു.

17 അങ്ങല്ലോ അവരുടെ ശക്തിയു​ടെ മഹത്ത്വം;+

അങ്ങയുടെ അംഗീ​കാ​ര​ത്താൽ ഞങ്ങൾ കൂടുതൽ ശക്തരാ​യി​രി​ക്കു​ന്നു.*+

18 ഞങ്ങളുടെ പരിച യഹോ​വ​യു​ടേ​ത​ല്ലോ;

ഞങ്ങളുടെ രാജാവ്‌ ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നാ​യ​വനു സ്വന്തം.+

19 ആ സമയത്ത്‌ അങ്ങ്‌ അങ്ങയുടെ വിശ്വ​സ്‌ത​ദാ​സ​രോ​ടു ദിവ്യ​ദർശ​ന​ത്തിൽ ഇങ്ങനെ പറഞ്ഞു:

“ഒരു വീരനു ഞാൻ ശക്തി പകർന്നി​രി​ക്കു​ന്നു;+

ജനത്തിന്‌ ഇടയിൽനി​ന്ന്‌ തിര​ഞ്ഞെ​ടു​ത്ത​വനെ ഞാൻ ഉന്നതനാ​ക്കി​യി​രി​ക്കു​ന്നു.+

20 എന്റെ ദാസനായ ദാവീ​ദി​നെ ഞാൻ കണ്ടെത്തി;+

എന്റെ വിശു​ദ്ധ​തൈ​ലം​കൊണ്ട്‌ ഞാൻ അവനെ അഭി​ഷേകം ചെയ്‌തു.+

21 എന്റെ കൈ അവനെ താങ്ങും;+

എന്റെ കരം അവനെ ശക്തനാ​ക്കും.

22 ഒരു ശത്രു​വും അവനിൽനി​ന്ന്‌ കപ്പം* ഈടാ​ക്കില്ല;

നീതികെട്ടവർ ആരും അവനെ അടിച്ച​മർത്തില്ല.+

23 അവന്റെ കൺമു​ന്നിൽവെച്ച്‌ അവന്റെ ശത്രു​ക്കളെ ഞാൻ തകർത്ത്‌ തരിപ്പ​ണ​മാ​ക്കും;+

അവനെ വെറു​ക്കു​ന്ന​വരെ ഞാൻ സംഹരി​ക്കും.+

24 എന്റെ അചഞ്ചല​സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും അവന്റെ​കൂ​ടെ​യുണ്ട്‌;+

എന്റെ നാമം​കൊണ്ട്‌ അവൻ കൂടുതൽ ശക്തനാ​കും.*

25 ഞാൻ അവന്റെ കൈ* സമു​ദ്ര​ത്തി​ന്മേ​ലും

അവന്റെ വലങ്കൈ നദിക​ളു​ടെ മേലും വെക്കും.+

26 ‘അങ്ങാണ്‌ എന്റെ പിതാവ്‌; എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ’+ എന്ന്‌

അവൻ എന്നോട്‌ ഉച്ചത്തിൽ വിളി​ച്ചു​പ​റ​യും.

27 ഞാൻ അവനു മൂത്ത മകന്റെ സ്ഥാനം നൽകും;+

അവനെ ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രിൽ പരമോ​ന്ന​ത​നാ​ക്കും.+

28 അവനോടുള്ള എന്റെ അചഞ്ചല​മായ സ്‌നേ​ഹ​ത്തിന്‌ ഒരിക്ക​ലും കുറവ്‌ വരുത്തില്ല;+

അവനോടുള്ള എന്റെ ഉടമ്പടി ഒരിക്ക​ലും ലംഘി​ക്ക​പ്പെ​ടില്ല.+

29 അവന്റെ സന്തതിയെ* ഞാൻ എന്നേക്കു​മാ​യി സ്ഥിര​പ്പെ​ടു​ത്തും;

അവന്റെ സിംഹാ​സനം ആകാശം​പോ​ലെ നിലനിൽക്കു​ന്ന​താ​ക്കും.+

30 അവന്റെ പുത്ര​ന്മാർ എന്റെ നിയമം ഉപേക്ഷി​ക്കു​ന്നെ​ങ്കിൽ,

എന്റെ കല്‌പനകൾ* അനുസ​രിച്ച്‌ നടക്കു​ന്നി​ല്ലെ​ങ്കിൽ,

31 എന്റെ നിയമം ലംഘി​ക്കു​ന്നെ​ങ്കിൽ,

എന്റെ ആജ്ഞകൾ പാലി​ക്കു​ന്നി​ല്ലെ​ങ്കിൽ,

32 ആ അനുസരണക്കേടിനു* ഞാൻ അവരെ വടി​കൊണ്ട്‌ ശിക്ഷി​ക്കും;+

അവരുടെ തെറ്റിനു ഞാൻ അവരെ അടിക്കും.

33 എന്നാൽ അവനോ​ടുള്ള അചഞ്ചല​മായ സ്‌നേഹം ഞാൻ ഒരിക്ക​ലും പിൻവ​ലി​ക്കില്ല;+

എന്റെ വാക്കു പാലി​ക്കാ​തി​രി​ക്ക​യു​മില്ല.*

34 ഞാൻ എന്റെ ഉടമ്പടി ലംഘിക്കുകയോ+

പറഞ്ഞ വാക്കു മാറ്റി​പ്പ​റ​യു​ക​യോ ഇല്ല.+

35 ഞാൻ എന്റെ വിശു​ദ്ധി​യിൽ സത്യം ചെയ്‌തു, അതിനു മാറ്റം വരില്ല;

ദാവീദിനോടു ഞാൻ നുണ പറയില്ല.+

36 അവന്റെ സന്തതി* എന്നും നിലനിൽക്കും;+

സൂര്യനെപ്പോലെ അവന്റെ സിംഹാ​സ​ന​വും എന്റെ മുന്നിൽ നിലനിൽക്കും.+

37 ചന്ദ്രനെപ്പോലെ, ആകാശ​ത്തി​ലെ ഒരു വിശ്വ​സ്‌ത​സാ​ക്ഷി​യാ​യി,

അത്‌ എന്നും സുസ്ഥി​ര​മാ​യി​രി​ക്കും.” (സേലാ)

38 എന്നാൽ, അങ്ങുതന്നെ അവനെ തള്ളിക്ക​ളഞ്ഞു, അവനെ ഉപേക്ഷി​ച്ചു;+

അങ്ങയുടെ അഭിഷി​ക്ത​നോട്‌ അങ്ങയ്‌ക്ക്‌ ഉഗ്ര​കോ​പം തോന്നി​യി​രി​ക്കു​ന്നു.

39 അങ്ങയുടെ ദാസ​നോ​ടുള്ള ഉടമ്പടി അങ്ങ്‌ വെറുത്ത്‌ തള്ളിയി​രി​ക്കു​ന്നു;

അവന്റെ കിരീടം* നിലത്ത്‌ എറിഞ്ഞ്‌ അശുദ്ധ​മാ​ക്കി​യി​രി​ക്കു​ന്നു.

40 അങ്ങ്‌ അവന്റെ കൻമതിലുകളെല്ലാം* തകർത്തു,

അവന്റെ കോട്ടകൾ ഇടിച്ച്‌ നിരത്തി.

41 വഴിപോക്കരെല്ലാം അവനെ കൊള്ള​യ​ടി​ക്കു​ന്നു;

അയൽക്കാർക്ക്‌ അവനൊ​രു നിന്ദാ​വി​ഷ​യ​മാണ്‌.+

42 അങ്ങ്‌ അവന്റെ എതിരാ​ളി​കൾക്കെ​ല്ലാം വിജയം നൽകി;*+

അവന്റെ ശത്രു​ക്ക​ളെ​ല്ലാം സന്തോ​ഷി​ക്കാൻ ഇടയാക്കി.

43 അവന്റെ വാൾ തോറ്റു​മ​ട​ങ്ങാൻ ഇടവരു​ത്തി,

അവനെ യുദ്ധത്തിൽ പിടി​ച്ചു​നിൽക്കാൻ കഴിയാത്ത സ്ഥിതി​യി​ലാ​ക്കി.

44 അങ്ങ്‌ അവന്റെ പ്രതാ​പ​ത്തിന്‌ അറുതി വരുത്തി,

അവന്റെ സിംഹാ​സനം നില​ത്തേക്കു തള്ളിയി​ട്ടു.

45 അവന്റെ ചെറു​പ്പ​കാ​ലം അങ്ങ്‌ വെട്ടി​ച്ചു​രു​ക്കി,

അവനെ ലജ്ജ ഉടുപ്പി​ച്ചു. (സേലാ)

46 യഹോവേ, എത്ര കാലം​കൂ​ടെ അങ്ങ്‌ മറഞ്ഞി​രി​ക്കും? എന്നേക്കു​മോ?+

അങ്ങയുടെ ഉഗ്ര​കോ​പം എന്നും ഇങ്ങനെ കത്തിജ്വ​ലി​ക്കു​മോ?

47 എന്റെ ആയുസ്സ്‌ എത്ര ഹ്രസ്വ​മെന്ന്‌ ഓർക്കേ​ണമേ!+

അങ്ങ്‌ ഈ മനുഷ്യ​രെ​യെ​ല്ലാം സൃഷ്ടി​ച്ചതു വെറു​തേ​യാ​ണോ?

48 ഒരിക്കലും മരിക്കാ​തെ ജീവി​ക്കാൻ ഏതു മനുഷ്യ​നു കഴിയും?+

ശവക്കുഴിയുടെ* പിടി​യിൽനിന്ന്‌ തന്നെ രക്ഷിക്കാൻ അവനാ​കു​മോ? (സേലാ)

49 യഹോവേ, അങ്ങയുടെ പണ്ടത്തെ അചഞ്ചല​സ്‌നേഹം എവിടെ?

അങ്ങ്‌ വിശ്വ​സ്‌ത​ത​യിൽ അന്നു ദാവീ​ദി​നോ​ടു സത്യം ചെയ്‌ത കാര്യ​ങ്ങ​ളൊ​ക്കെ എവി​ടെ​പ്പോ​യി?+

50 യഹോവേ, അങ്ങയുടെ ദാസർ സഹിക്കുന്ന നിന്ദ ഓർക്കേ​ണമേ;

എനിക്കു സകല ജനതക​ളു​ടെ​യും പരിഹാ​സം ഏൽക്കേണ്ടിവരുന്നതു* കണ്ടോ?

51 യഹോവേ, അങ്ങയുടെ ശത്രുക്കൾ നിന്ദ വർഷി​ക്കു​ന്നതു കണ്ടോ?

അങ്ങയുടെ അഭിഷി​ക്തൻ ഓരോ ചുവടു വെക്കു​മ്പോ​ഴും അവർ കളിയാ​ക്കു​ന്നതു കണ്ടോ?

52 യഹോവ എന്നെന്നും വാഴ്‌ത്ത​പ്പെ​ടട്ടെ. ആമേൻ! ആമേൻ!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക