വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 8
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 രാജാക്കന്മാർ ഉള്ളടക്കം

      • പെട്ടകം ദേവാ​ല​യ​ത്തി​ലേക്കു കൊണ്ടു​വ​രു​ന്നു (1-13)

      • ശലോ​മോൻ ജനങ്ങളെ അഭിസം​ബോ​ധന ചെയ്യുന്നു (14-21)

      • ദേവാ​ലയം സമർപ്പി​ച്ചു​കൊണ്ട്‌ ശലോ​മോൻ പ്രാർഥി​ക്കു​ന്നു (22-53)

      • ശലോ​മോൻ ജനങ്ങളെ അനു​ഗ്ര​ഹി​ക്കു​ന്നു (54-61)

      • ബലിക​ളും സമർപ്പ​ണോ​ത്സ​വ​വും (62-66)

1 രാജാക്കന്മാർ 8:1

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ദിന 5:2, 3
  • +സഭ 1:1
  • +2ശമു 5:7; 1ദിന 11:5
  • +2ശമു 6:17

1 രാജാക്കന്മാർ 8:2

അടിക്കുറിപ്പുകള്‍

  • *

    അനു. ബി15 കാണുക.

  • *

    അതായത്‌, കൂടാ​രോ​ത്സവം.

ഒത്തുവാക്യങ്ങള്‍

  • +ലേവ 23:34; ആവ 16:13

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2330-2331, 2436

1 രാജാക്കന്മാർ 8:3

ഒത്തുവാക്യങ്ങള്‍

  • +1ദിന 15:2, 15; 2ദിന 5:4-6

1 രാജാക്കന്മാർ 8:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സമാഗ​മ​ന​കൂ​ടാ​ര​വും.” പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +പുറ 40:2; 2ദിന 1:13

1 രാജാക്കന്മാർ 8:5

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:1

1 രാജാക്കന്മാർ 8:6

ഒത്തുവാക്യങ്ങള്‍

  • +പുറ 26:33; 40:21; 2ശമു 6:17; വെളി 11:19
  • +1രാജ 6:27; 2ദിന 5:7; സങ്ക 80:1; യഹ 10:5

1 രാജാക്കന്മാർ 8:7

ഒത്തുവാക്യങ്ങള്‍

  • +പുറ 25:20; 2ദിന 5:8-10

1 രാജാക്കന്മാർ 8:8

ഒത്തുവാക്യങ്ങള്‍

  • +പുറ 25:14; 37:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2001, പേ. 31

1 രാജാക്കന്മാർ 8:9

ഒത്തുവാക്യങ്ങള്‍

  • +പുറ 19:1; സംഖ 10:11, 12
  • +പുറ 24:8
  • +പുറ 40:20; ആവ 10:5
  • +ആവ 4:13; എബ്ര 9:4

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 9/2020, പേ. 2

1 രാജാക്കന്മാർ 8:10

ഒത്തുവാക്യങ്ങള്‍

  • +പുറ 40:34; ലേവ 16:2
  • +2ദിന 5:11-14

1 രാജാക്കന്മാർ 8:11

ഒത്തുവാക്യങ്ങള്‍

  • +പുറ 40:35; യഹ 10:4; 43:4; 44:4; പ്രവൃ 7:55; വെളി 21:23

1 രാജാക്കന്മാർ 8:12

ഒത്തുവാക്യങ്ങള്‍

  • +പുറ 20:21; ആവ 5:22; 2ദിന 6:1, 2; സങ്ക 18:11; 97:2

1 രാജാക്കന്മാർ 8:13

ഒത്തുവാക്യങ്ങള്‍

  • +സങ്ക 78:69; 132:13, 14

1 രാജാക്കന്മാർ 8:14

ഒത്തുവാക്യങ്ങള്‍

  • +2ദിന 6:3-11

1 രാജാക്കന്മാർ 8:16

ഒത്തുവാക്യങ്ങള്‍

  • +ആവ 12:11

1 രാജാക്കന്മാർ 8:17

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:1-3; 1ദിന 17:1, 2

1 രാജാക്കന്മാർ 8:19

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:12, 13

1 രാജാക്കന്മാർ 8:20

ഒത്തുവാക്യങ്ങള്‍

  • +1ദിന 28:5, 6

1 രാജാക്കന്മാർ 8:21

ഒത്തുവാക്യങ്ങള്‍

  • +പുറ 34:28; ആവ 9:9; 31:26

1 രാജാക്കന്മാർ 8:22

ഒത്തുവാക്യങ്ങള്‍

  • +2ദിന 6:12

1 രാജാക്കന്മാർ 8:23

ഒത്തുവാക്യങ്ങള്‍

  • +പുറ 15:11; 1ശമു 2:2; 2ശമു 7:22
  • +2ദിന 6:14-17
  • +ആവ 7:9

1 രാജാക്കന്മാർ 8:24

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:12, 13

1 രാജാക്കന്മാർ 8:25

ഒത്തുവാക്യങ്ങള്‍

  • +1രാജ 2:4; സങ്ക 132:12

1 രാജാക്കന്മാർ 8:27

ഒത്തുവാക്യങ്ങള്‍

  • +യശ 66:1
  • +സങ്ക 148:13; യിര 23:24
  • +2ദിന 2:6; 6:18-21; നെഹ 9:6; പ്രവൃ 17:24

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 123

1 രാജാക്കന്മാർ 8:29

ഒത്തുവാക്യങ്ങള്‍

  • +ദാനി 6:10; 1പത്ര 3:12
  • +പുറ 20:24; 2ശമു 7:13

1 രാജാക്കന്മാർ 8:30

ഒത്തുവാക്യങ്ങള്‍

  • +സങ്ക 33:13
  • +2ദിന 7:13, 14; ദാനി 9:19

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 123

    ഉണരുക!,

    7/2011, പേ. 26

1 രാജാക്കന്മാർ 8:31

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സഹമനു​ഷ്യൻ അയാളു​ടെ മേൽ ശാപം വെക്കു​ക​യും.” അതായത്‌, കള്ളസത്യം ചെയ്യു​ക​യോ സത്യം ചെയ്‌ത​തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കാ​തി​രി​ക്കു​ക​യോ ചെയ്‌താൽ ശിക്ഷയാ​യി ശാപം പേറി​ക്കൊ​ള്ളാ​മെന്നു സത്യം ചെയ്യുക.

  • *

    അക്ഷ. “ശാപത്തിൻകീ​ഴി​ലാ​യി​രി​ക്കെ.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 6:22, 23

1 രാജാക്കന്മാർ 8:32

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ദുഷ്ട​നെന്ന്‌.”

  • *

    അക്ഷ. “നീതി​മാ​നെന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 34:11

1 രാജാക്കന്മാർ 8:33

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:14, 17; യോശ 7:8, 11; 2രാജ 17:6, 7
  • +നെഹ 1:11
  • +2രാജ 19:19, 20; 2ദിന 6:24, 25

1 രാജാക്കന്മാർ 8:34

ഒത്തുവാക്യങ്ങള്‍

  • +സങ്ക 106:47

1 രാജാക്കന്മാർ 8:35

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ക്ലേശി​പ്പി​ച്ച​തി​നാൽ.”

ഒത്തുവാക്യങ്ങള്‍

  • +യഹ 14:13
  • +ലേവ 26:19; ആവ 28:23
  • +2ദിന 6:26, 27

1 രാജാക്കന്മാർ 8:36

ഒത്തുവാക്യങ്ങള്‍

  • +യശ 30:20; 54:13
  • +1രാജ 18:1

1 രാജാക്കന്മാർ 8:37

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പുൽച്ചാ​ടി​ക​ളു​ടെ.”

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:16; 2രാജ 6:25
  • +ആവ 28:21, 22; ആമോ 4:9
  • +2ദിന 6:28-31

1 രാജാക്കന്മാർ 8:38

ഒത്തുവാക്യങ്ങള്‍

  • +2ദിന 33:12, 13
  • +സുഭ 14:10

1 രാജാക്കന്മാർ 8:39

ഒത്തുവാക്യങ്ങള്‍

  • +യശ 63:15
  • +സങ്ക 130:4
  • +ഇയ്യ 34:11; സങ്ക 18:20
  • +1ശമു 16:7; 1ദിന 28:9; യിര 17:10

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    7/2011, പേ. 26

1 രാജാക്കന്മാർ 8:41

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കീർത്തി.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 9:14; രൂത്ത്‌ 1:16; 2രാജ 5:15; 2ദിന 6:32, 33; യശ 56:6, 7; പ്രവൃ 8:27

1 രാജാക്കന്മാർ 8:42

ഒത്തുവാക്യങ്ങള്‍

  • +നെഹ 9:10

1 രാജാക്കന്മാർ 8:43

ഒത്തുവാക്യങ്ങള്‍

  • +സങ്ക 11:4
  • +സങ്ക 67:2; 102:15

1 രാജാക്കന്മാർ 8:44

ഒത്തുവാക്യങ്ങള്‍

  • +പുറ 23:31; 1രാജ 20:13
  • +സങ്ക 78:68; 132:13
  • +2ദിന 6:34, 35
  • +2ദിന 14:11; 20:5, 6

1 രാജാക്കന്മാർ 8:46

ഒത്തുവാക്യങ്ങള്‍

  • +സങ്ക 51:5; 130:3; സഭ 7:20; റോമ 3:23; 1യോഹ 1:8
  • +ആവ 28:15, 36; 2രാജ 17:6; 25:21; 2ദിന 6:36-39

1 രാജാക്കന്മാർ 8:47

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:40
  • +ആവ 30:1, 2
  • +ആവ 4:27, 29; 2ദിന 33:12, 13
  • +നെഹ 1:6; സങ്ക 106:6; സുഭ 28:13; ദാനി 9:5

1 രാജാക്കന്മാർ 8:48

ഒത്തുവാക്യങ്ങള്‍

  • +1ശമു 7:3
  • +ദാനി 6:10

1 രാജാക്കന്മാർ 8:49

ഒത്തുവാക്യങ്ങള്‍

  • +യശ 63:15

1 രാജാക്കന്മാർ 8:50

ഒത്തുവാക്യങ്ങള്‍

  • +2ദിന 30:9; എസ്ര 7:28; നെഹ 2:7, 8

1 രാജാക്കന്മാർ 8:51

ഒത്തുവാക്യങ്ങള്‍

  • +പുറ 14:30
  • +ആവ 4:20
  • +പുറ 19:5; ആവ 9:26

1 രാജാക്കന്മാർ 8:52

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എന്ത്‌ അപേക്ഷി​ച്ചാ​ലും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 86:5; 145:18
  • +2ദിന 6:40

1 രാജാക്കന്മാർ 8:53

ഒത്തുവാക്യങ്ങള്‍

  • +പുറ 19:6; ആവ 4:34; 32:9

1 രാജാക്കന്മാർ 8:54

ഒത്തുവാക്യങ്ങള്‍

  • +2ദിന 6:12, 13

1 രാജാക്കന്മാർ 8:56

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:24, 25
  • +ആവ 10:11; യോശ 21:45

1 രാജാക്കന്മാർ 8:57

ഒത്തുവാക്യങ്ങള്‍

  • +ആവ 31:6; യോശ 1:5; 2ദിന 32:7; സങ്ക 46:7
  • +യശ 41:10; എബ്ര 13:5

1 രാജാക്കന്മാർ 8:58

ഒത്തുവാക്യങ്ങള്‍

  • +സങ്ക 86:11; 119:36; 2തെസ്സ 3:5

1 രാജാക്കന്മാർ 8:60

ഒത്തുവാക്യങ്ങള്‍

  • +യോശ 4:24; 1ശമു 17:46; യഹ 36:23; 39:7
  • +ആവ 4:35, 39; യശ 44:6

1 രാജാക്കന്മാർ 8:61

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പൂർണ​മാ​യി അർപ്പി​ത​മാ​യി​രി​ക്കട്ടെ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 18:13; 2രാജ 20:3; 1ദിന 28:9; മത്ത 22:37

1 രാജാക്കന്മാർ 8:62

ഒത്തുവാക്യങ്ങള്‍

  • +2ദിന 7:4, 5

1 രാജാക്കന്മാർ 8:63

ഒത്തുവാക്യങ്ങള്‍

  • +ലേവ 3:1
  • +എസ്ര 6:16; നെഹ 12:27

1 രാജാക്കന്മാർ 8:64

ഒത്തുവാക്യങ്ങള്‍

  • +2ദിന 4:1
  • +ലേവ 3:16

1 രാജാക്കന്മാർ 8:65

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹമാത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ടം.”

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ലേവ 23:34
  • +ഉൽ 15:18; സംഖ 34:5, 8

1 രാജാക്കന്മാർ 8:66

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എട്ടാം ദിവസം.” അതായത്‌, രണ്ടാമത്തെ ഏഴു ദിവസ​ങ്ങ​ളു​ടെ പിറ്റേന്ന്‌.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 31:19; യശ 63:7; യിര 31:12

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 രാജാ. 8:12ദിന 5:2, 3
1 രാജാ. 8:1സഭ 1:1
1 രാജാ. 8:12ശമു 5:7; 1ദിന 11:5
1 രാജാ. 8:12ശമു 6:17
1 രാജാ. 8:2ലേവ 23:34; ആവ 16:13
1 രാജാ. 8:31ദിന 15:2, 15; 2ദിന 5:4-6
1 രാജാ. 8:4പുറ 40:2; 2ദിന 1:13
1 രാജാ. 8:51ദിന 16:1
1 രാജാ. 8:6പുറ 26:33; 40:21; 2ശമു 6:17; വെളി 11:19
1 രാജാ. 8:61രാജ 6:27; 2ദിന 5:7; സങ്ക 80:1; യഹ 10:5
1 രാജാ. 8:7പുറ 25:20; 2ദിന 5:8-10
1 രാജാ. 8:8പുറ 25:14; 37:4
1 രാജാ. 8:9പുറ 19:1; സംഖ 10:11, 12
1 രാജാ. 8:9പുറ 24:8
1 രാജാ. 8:9പുറ 40:20; ആവ 10:5
1 രാജാ. 8:9ആവ 4:13; എബ്ര 9:4
1 രാജാ. 8:10പുറ 40:34; ലേവ 16:2
1 രാജാ. 8:102ദിന 5:11-14
1 രാജാ. 8:11പുറ 40:35; യഹ 10:4; 43:4; 44:4; പ്രവൃ 7:55; വെളി 21:23
1 രാജാ. 8:12പുറ 20:21; ആവ 5:22; 2ദിന 6:1, 2; സങ്ക 18:11; 97:2
1 രാജാ. 8:13സങ്ക 78:69; 132:13, 14
1 രാജാ. 8:142ദിന 6:3-11
1 രാജാ. 8:16ആവ 12:11
1 രാജാ. 8:172ശമു 7:1-3; 1ദിന 17:1, 2
1 രാജാ. 8:192ശമു 7:12, 13
1 രാജാ. 8:201ദിന 28:5, 6
1 രാജാ. 8:21പുറ 34:28; ആവ 9:9; 31:26
1 രാജാ. 8:222ദിന 6:12
1 രാജാ. 8:23പുറ 15:11; 1ശമു 2:2; 2ശമു 7:22
1 രാജാ. 8:232ദിന 6:14-17
1 രാജാ. 8:23ആവ 7:9
1 രാജാ. 8:242ശമു 7:12, 13
1 രാജാ. 8:251രാജ 2:4; സങ്ക 132:12
1 രാജാ. 8:27യശ 66:1
1 രാജാ. 8:27സങ്ക 148:13; യിര 23:24
1 രാജാ. 8:272ദിന 2:6; 6:18-21; നെഹ 9:6; പ്രവൃ 17:24
1 രാജാ. 8:29ദാനി 6:10; 1പത്ര 3:12
1 രാജാ. 8:29പുറ 20:24; 2ശമു 7:13
1 രാജാ. 8:30സങ്ക 33:13
1 രാജാ. 8:302ദിന 7:13, 14; ദാനി 9:19
1 രാജാ. 8:312ദിന 6:22, 23
1 രാജാ. 8:32ഇയ്യ 34:11
1 രാജാ. 8:33ലേവ 26:14, 17; യോശ 7:8, 11; 2രാജ 17:6, 7
1 രാജാ. 8:33നെഹ 1:11
1 രാജാ. 8:332രാജ 19:19, 20; 2ദിന 6:24, 25
1 രാജാ. 8:34സങ്ക 106:47
1 രാജാ. 8:35യഹ 14:13
1 രാജാ. 8:35ലേവ 26:19; ആവ 28:23
1 രാജാ. 8:352ദിന 6:26, 27
1 രാജാ. 8:36യശ 30:20; 54:13
1 രാജാ. 8:361രാജ 18:1
1 രാജാ. 8:37ലേവ 26:16; 2രാജ 6:25
1 രാജാ. 8:37ആവ 28:21, 22; ആമോ 4:9
1 രാജാ. 8:372ദിന 6:28-31
1 രാജാ. 8:382ദിന 33:12, 13
1 രാജാ. 8:38സുഭ 14:10
1 രാജാ. 8:39യശ 63:15
1 രാജാ. 8:39സങ്ക 130:4
1 രാജാ. 8:39ഇയ്യ 34:11; സങ്ക 18:20
1 രാജാ. 8:391ശമു 16:7; 1ദിന 28:9; യിര 17:10
1 രാജാ. 8:41സംഖ 9:14; രൂത്ത്‌ 1:16; 2രാജ 5:15; 2ദിന 6:32, 33; യശ 56:6, 7; പ്രവൃ 8:27
1 രാജാ. 8:42നെഹ 9:10
1 രാജാ. 8:43സങ്ക 11:4
1 രാജാ. 8:43സങ്ക 67:2; 102:15
1 രാജാ. 8:44പുറ 23:31; 1രാജ 20:13
1 രാജാ. 8:44സങ്ക 78:68; 132:13
1 രാജാ. 8:442ദിന 6:34, 35
1 രാജാ. 8:442ദിന 14:11; 20:5, 6
1 രാജാ. 8:46സങ്ക 51:5; 130:3; സഭ 7:20; റോമ 3:23; 1യോഹ 1:8
1 രാജാ. 8:46ആവ 28:15, 36; 2രാജ 17:6; 25:21; 2ദിന 6:36-39
1 രാജാ. 8:47ലേവ 26:40
1 രാജാ. 8:47ആവ 30:1, 2
1 രാജാ. 8:47ആവ 4:27, 29; 2ദിന 33:12, 13
1 രാജാ. 8:47നെഹ 1:6; സങ്ക 106:6; സുഭ 28:13; ദാനി 9:5
1 രാജാ. 8:481ശമു 7:3
1 രാജാ. 8:48ദാനി 6:10
1 രാജാ. 8:49യശ 63:15
1 രാജാ. 8:502ദിന 30:9; എസ്ര 7:28; നെഹ 2:7, 8
1 രാജാ. 8:51പുറ 14:30
1 രാജാ. 8:51ആവ 4:20
1 രാജാ. 8:51പുറ 19:5; ആവ 9:26
1 രാജാ. 8:52സങ്ക 86:5; 145:18
1 രാജാ. 8:522ദിന 6:40
1 രാജാ. 8:53പുറ 19:6; ആവ 4:34; 32:9
1 രാജാ. 8:542ദിന 6:12, 13
1 രാജാ. 8:561രാജ 4:24, 25
1 രാജാ. 8:56ആവ 10:11; യോശ 21:45
1 രാജാ. 8:57ആവ 31:6; യോശ 1:5; 2ദിന 32:7; സങ്ക 46:7
1 രാജാ. 8:57യശ 41:10; എബ്ര 13:5
1 രാജാ. 8:58സങ്ക 86:11; 119:36; 2തെസ്സ 3:5
1 രാജാ. 8:60യോശ 4:24; 1ശമു 17:46; യഹ 36:23; 39:7
1 രാജാ. 8:60ആവ 4:35, 39; യശ 44:6
1 രാജാ. 8:61ആവ 18:13; 2രാജ 20:3; 1ദിന 28:9; മത്ത 22:37
1 രാജാ. 8:622ദിന 7:4, 5
1 രാജാ. 8:63ലേവ 3:1
1 രാജാ. 8:63എസ്ര 6:16; നെഹ 12:27
1 രാജാ. 8:642ദിന 4:1
1 രാജാ. 8:64ലേവ 3:16
1 രാജാ. 8:65ലേവ 23:34
1 രാജാ. 8:65ഉൽ 15:18; സംഖ 34:5, 8
1 രാജാ. 8:66സങ്ക 31:19; യശ 63:7; യിര 31:12
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
  • 47
  • 48
  • 49
  • 50
  • 51
  • 52
  • 53
  • 54
  • 55
  • 56
  • 57
  • 58
  • 59
  • 60
  • 61
  • 62
  • 63
  • 64
  • 65
  • 66
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 രാജാക്കന്മാർ 8:1-66

രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം

8 പിന്നെ ശലോ​മോൻ ഇസ്രാ​യേ​ലി​ലെ എല്ലാ മൂപ്പന്മാരെയും* എല്ലാ ഗോ​ത്ര​ത്ത​ല​വ​ന്മാ​രെ​യും ഇസ്രാ​യേ​ലി​ലെ പിതൃ​ഭ​വ​ന​ങ്ങ​ളു​ടെ തലവന്മാരെയും+ കൂട്ടി​വ​രു​ത്തി.+ ദാവീ​ദി​ന്റെ നഗരം എന്ന്‌ അറിയ​പ്പെ​ടുന്ന സീയോനിൽനിന്ന്‌+ യഹോ​വ​യു​ടെ ഉടമ്പടിപ്പെട്ടകം+ കൊണ്ടു​വ​രാൻ അവർ യരുശ​ലേ​മിൽ ശലോ​മോൻ രാജാ​വി​ന്റെ അടുത്ത്‌ വന്നു. 2 ഇസ്രായേലിലെ എല്ലാ പുരു​ഷ​ന്മാ​രും ഏഴാം മാസമായ ഏഥാനീം* മാസത്തി​ലെ ഉത്സവത്തിന്റെ* സമയത്ത്‌+ ശലോ​മോൻ രാജാ​വി​ന്റെ മുന്നിൽ കൂടി​വന്നു. 3 അങ്ങനെ ഇസ്രാ​യേൽമൂ​പ്പ​ന്മാ​രെ​ല്ലാം വന്നു; പുരോ​ഹി​ത​ന്മാർ പെട്ടകം ചുമന്നു.+ 4 പുരോഹിതന്മാരും ലേവ്യ​രും ചേർന്ന്‌ യഹോ​വ​യു​ടെ പെട്ടക​വും സാന്നിധ്യകൂടാരവും*+ കൂടാ​ര​ത്തി​ലു​ണ്ടാ​യി​രുന്ന വിശു​ദ്ധ​മായ എല്ലാ ഉപകര​ണ​ങ്ങ​ളും കൊണ്ടു​വന്നു. 5 ശലോമോൻ രാജാ​വും രാജാ​വി​ന്റെ മുമ്പാകെ കൂടിവന്ന ഇസ്രാ​യേൽസ​മൂ​ഹം മുഴു​വ​നും പെട്ടക​ത്തി​നു മുന്നിൽ നിന്നു. എണ്ണവും കണക്കും ഇല്ലാത്തത്ര ആടുമാ​ടു​കളെ അവിടെ ബലി അർപ്പിച്ചു.+

6 തുടർന്ന്‌ പുരോ​ഹി​ത​ന്മാർ യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ടകം അതിന്റെ സ്ഥാനത്ത്‌,+ ഭവനത്തി​ന്റെ അകത്തെ മുറി​യിൽ, അതായത്‌ അതിവി​ശു​ദ്ധ​ത്തിൽ, കെരൂ​ബു​ക​ളു​ടെ ചിറകിൻകീഴിൽ+ കൊണ്ടു​വന്ന്‌ വെച്ചു.

7 അങ്ങനെ, കെരൂ​ബു​ക​ളു​ടെ ചിറകു​കൾ പെട്ടകം വെച്ച സ്ഥലത്തിനു മീതെ വിരി​ച്ചു​പി​ടിച്ച നിലയി​ലാ​യി.+ കെരൂ​ബു​ക​ളു​ടെ ചിറകു​കൾ പെട്ടക​ത്തി​നും അതിന്റെ തണ്ടുകൾക്കും മീതെ വിടർന്നു​നി​ന്നു. 8 തണ്ടുകൾക്കു+ വളരെ നീളമു​ണ്ടാ​യി​രു​ന്ന​തി​നാൽ അകത്തെ മുറി​യു​ടെ മുന്നി​ലുള്ള വിശു​ദ്ധ​ത്തിൽനിന്ന്‌ നോക്കി​യാൽ തണ്ടുക​ളു​ടെ അറ്റം കാണാ​നാ​കു​മാ​യി​രു​ന്നു. എന്നാൽ പുറത്തു​നിന്ന്‌ അവ കാണാൻ കഴിയു​മാ​യി​രു​ന്നില്ല. അവ ഇന്നും അവി​ടെ​യുണ്ട്‌. 9 ഈജിപ്‌ത്‌ ദേശത്തു​നിന്ന്‌ പുറപ്പെട്ടുവന്ന+ ഇസ്രാ​യേൽ ജനവു​മാ​യി യഹോവ ഉടമ്പടി+ ചെയ്‌ത​പ്പോൾ, ഹോ​രേ​ബിൽവെച്ച്‌ മോശ വെച്ച+ രണ്ടു കൽപ്പലകകളല്ലാതെ+ മറ്റൊ​ന്നും പെട്ടക​ത്തി​ലു​ണ്ടാ​യി​രു​ന്നില്ല.

10 പുരോഹിതന്മാർ വിശു​ദ്ധ​സ്ഥ​ല​ത്തു​നിന്ന്‌ പുറത്ത്‌ വന്നപ്പോൾ മേഘം+ യഹോ​വ​യു​ടെ ഭവനത്തിൽ+ നിറഞ്ഞു. 11 മേഘം കാരണം, അവിടെ നിന്ന്‌ ശുശ്രൂഷ ചെയ്യാൻ പുരോ​ഹി​ത​ന്മാർക്കു കഴിഞ്ഞില്ല. യഹോ​വ​യു​ടെ ഭവനം യഹോ​വ​യു​ടെ തേജസ്സുകൊണ്ട്‌+ നിറഞ്ഞി​രു​ന്നു. 12 അപ്പോൾ ശലോ​മോൻ പറഞ്ഞു: “താൻ കനത്ത മൂടലിൽ+ വസിക്കു​മെന്ന്‌ യഹോവ പറഞ്ഞി​ട്ടുണ്ട്‌. 13 ഞാൻ ഇതാ, അങ്ങയ്‌ക്കു​വേണ്ടി മഹനീ​യ​മായ ഒരു ഭവനം, അങ്ങയ്‌ക്ക്‌ എന്നും വസിക്കാൻ സ്ഥിരമായ ഒരു വാസസ്ഥാ​നം,+ പണിതി​രി​ക്കു​ന്നു!”

14 പിന്നെ, അവിടെ നിന്നി​രുന്ന ഇസ്രാ​യേ​ല്യ​രു​ടെ സഭയ്‌ക്കു നേരെ തിരിഞ്ഞ്‌ രാജാവ്‌ അവരെ അനു​ഗ്ര​ഹി​ച്ചു.+ 15 ശലോമോൻ രാജാവ്‌ പറഞ്ഞു: “എന്റെ അപ്പനായ ദാവീ​ദി​നോ​ടു തിരു​വാ​യ്‌കൊണ്ട്‌ പറഞ്ഞതു തൃ​ക്കൈ​യാൽ നിവർത്തി​ച്ചി​രി​ക്കുന്ന ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ. 16 ‘എന്റെ ജനമായ ഇസ്രാ​യേ​ലി​നെ ഈജി​പ്‌തിൽനിന്ന്‌ കൊണ്ടു​വന്ന നാൾമു​തൽ, എന്റെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയാൻ+ ഇസ്രാ​യേ​ലി​ലെ ഏതെങ്കി​ലു​മൊ​രു ഗോ​ത്ര​ത്തിൽനിന്ന്‌ ഞാൻ ഒരു നഗരം തിര​ഞ്ഞെ​ടു​ത്തില്ല. എന്നാൽ എന്റെ ജനമായ ഇസ്രാ​യേ​ലി​നെ ഭരിക്കാൻ ഞാൻ ദാവീ​ദി​നെ തിര​ഞ്ഞെ​ടു​ത്തു’ എന്ന്‌ അങ്ങ്‌ പറഞ്ഞല്ലോ. 17 ഇസ്രായേലിന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയണം എന്നത്‌ എന്റെ അപ്പനായ ദാവീ​ദി​ന്റെ ഹൃദയാ​ഭി​ലാ​ഷ​മാ​യി​രു​ന്നു.+ 18 എന്നാൽ യഹോവ എന്റെ അപ്പനായ ദാവീ​ദി​നോ​ടു പറഞ്ഞു: ‘എന്റെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയാ​നുള്ള നിന്റെ തീവ്ര​മായ ആഗ്രഹം നല്ലതു​തന്നെ. 19 പക്ഷേ നീയല്ല, നിനക്കു ജനിക്കാ​നി​രി​ക്കുന്ന നിന്റെ മകനാ​യി​രി​ക്കും എന്റെ നാമത്തി​നു​വേണ്ടി ആ ഭവനം പണിയു​ന്നത്‌.’+ 20 ആ വാഗ്‌ദാ​നം യഹോവ നിവർത്തി​ച്ചി​രി​ക്കു​ന്നു. യഹോവ വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ​തന്നെ ഞാൻ ഇതാ, എന്റെ അപ്പനായ ദാവീ​ദി​ന്റെ പിൻഗാ​മി​യാ​യി ഇസ്രാ​യേ​ലി​ന്റെ സിംഹാ​സ​ന​ത്തിൽ അവരോ​ധി​ത​നാ​യി​രി​ക്കു​ന്നു. ഞാൻ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തി​നാ​യി ഒരു ഭവനവും പണിതു!+ 21 നമ്മുടെ പൂർവി​കരെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ കൊണ്ടു​വ​ന്ന​പ്പോൾ യഹോവ അവരോ​ടു ചെയ്‌ത ഉടമ്പടി+ വെച്ചി​രി​ക്കുന്ന പെട്ടക​ത്തി​നാ​യി ഒരു സ്ഥലവും അടിയൻ ഒരുക്കി​യി​രി​ക്കു​ന്നു.”

22 തുടർന്ന്‌ മുഴുവൻ ഇസ്രാ​യേൽസ​ഭ​യു​ടെ​യും മുമ്പാകെ യഹോ​വ​യു​ടെ യാഗപീ​ഠ​ത്തി​നു മുന്നിൽ നിന്നു​കൊണ്ട്‌ ശലോ​മോൻ ആകാശ​ത്തേക്കു കൈകൾ ഉയർത്തി+ 23 ഇങ്ങനെ പ്രാർഥി​ച്ചു: “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവേ, മീതെ സ്വർഗ​ത്തി​ലും താഴെ ഭൂമി​യി​ലും അങ്ങയെ​പ്പോ​ലെ വേറെ ഒരു ദൈവ​വു​മി​ല്ല​ല്ലോ!+ മുഴു​ഹൃ​ദ​യ​ത്തോ​ടെ അങ്ങയുടെ മുമ്പാകെ നടക്കുന്ന ദാസരോട്‌+ അങ്ങ്‌ ഉടമ്പടി പാലി​ക്കു​ക​യും അചഞ്ചല​മായ സ്‌നേഹം+ കാണി​ക്കു​ക​യും ചെയ്യുന്നു. 24 അങ്ങയുടെ ദാസനായ ദാവീ​ദി​നോട്‌, എന്റെ അപ്പനോ​ട്‌, ചെയ്‌ത വാഗ്‌ദാ​നം അങ്ങ്‌ പാലി​ച്ചി​രി​ക്കു​ന്നു. തിരു​വാ​യ്‌കൊണ്ട്‌ പറഞ്ഞത്‌ അങ്ങ്‌ ഇന്നു തൃ​ക്കൈ​കൊണ്ട്‌ നിവർത്തി​ച്ചി​രി​ക്കു​ന്നു.+ 25 ഇസ്രായേലിന്റെ ദൈവ​മായ യഹോവേ, അങ്ങയുടെ ദാസനായ എന്റെ അപ്പനോ​ട്‌, ദാവീ​ദി​നോട്‌, ‘നീ എന്റെ മുമ്പാകെ നടന്നതു​പോ​ലെ നിന്റെ മക്കളും ശ്രദ്ധാ​പൂർവം എന്റെ മുമ്പാകെ നടന്നാൽ ഇസ്രാ​യേ​ലി​ന്റെ സിംഹാ​സ​ന​ത്തിൽ എന്റെ മുമ്പാകെ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരു​ഷ​നി​ല്ലാ​തെ​പോ​കില്ല’+ എന്ന്‌ അങ്ങ്‌ വാഗ്‌ദാ​നം ചെയ്‌തി​രു​ന്ന​ല്ലോ. ഇപ്പോൾ ആ വാഗ്‌ദാ​നം അങ്ങ്‌ നിറ​വേ​റ്റേ​ണമേ. 26 ഇസ്രായേലിന്റെ ദൈവമേ, അങ്ങയുടെ ദാസനായ എന്റെ അപ്പനോ​ട്‌ അങ്ങ്‌ ചെയ്‌ത വാഗ്‌ദാ​നം സത്യമാ​യി​ത്തീ​രാൻ ഇടയാ​ക്കേ​ണമേ.

27 “വാസ്‌ത​വ​ത്തിൽ ദൈവം ഭൂമി​യിൽ വസിക്കു​മോ?+ സ്വർഗ​ത്തിന്‌, എന്തിനു സ്വർഗാ​ധി​സ്വർഗ​ങ്ങൾക്കു​പോ​ലും, അങ്ങയെ ഉൾക്കൊ​ള്ളാൻ കഴിയില്ല.+ ആ സ്ഥിതിക്ക്‌, ഞാൻ നിർമിച്ച ഈ ഭവനം അങ്ങയെ എങ്ങനെ ഉൾക്കൊ​ള്ളാ​നാണ്‌!+ 28 എന്റെ ദൈവ​മായ യഹോവേ, അടിയന്റെ പ്രാർഥ​ന​യ്‌ക്കും കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള യാചന​യ്‌ക്കും ചെവി ചായി​ക്കേ​ണമേ. സഹായ​ത്തി​നു​വേ​ണ്ടി​യുള്ള അടിയന്റെ നിലവി​ളി​യും തിരു​മു​മ്പാ​കെ അടിയൻ ഇന്നു നടത്തുന്ന പ്രാർഥ​ന​യും ശ്രദ്ധി​ക്കേ​ണമേ. 29 ഈ സ്ഥലത്തിന്‌ അഭിമു​ഖ​മാ​യി നിന്ന്‌ അങ്ങയുടെ ദാസൻ നടത്തുന്ന പ്രാർഥന+ ശ്രദ്ധി​ക്കാ​നാ​യി, ‘എന്റെ പേര്‌ അവി​ടെ​യു​ണ്ടാ​യി​രി​ക്കും’+ എന്ന്‌ അങ്ങ്‌ പറഞ്ഞ ഈ ഭവനത്തി​നു നേരെ രാവും പകലും അങ്ങയുടെ കണ്ണുകൾ തുറന്നു​വെ​ക്കേ​ണമേ. 30 കരുണയ്‌ക്കുവേണ്ടിയുള്ള അടിയന്റെ അപേക്ഷ​യും ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ്‌ ഇസ്രാ​യേൽ ജനം നടത്തുന്ന യാചന​യും കേൾക്കേ​ണമേ. അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗത്തിൽനിന്ന്‌+ കേട്ട്‌ ഞങ്ങളോ​ടു ക്ഷമി​ക്കേ​ണമേ.+

31 “ഒരാൾ സഹമനു​ഷ്യ​നോ​ടു പാപം ചെയ്‌തി​ട്ട്‌ അയാ​ളോ​ടു സത്യം ചെയ്യേണ്ടിവരുകയും* അതു പാലി​ക്കാൻ നിർബ​ന്ധി​ത​നാ​യി​ത്തീ​രു​ക​യും ആ സത്യത്തിൻകീഴിലായിരിക്കെ* അങ്ങയുടെ ഈ ഭവനത്തി​ലെ യാഗപീ​ഠ​ത്തി​നു മുന്നിൽ വരുക​യും ചെയ്‌താൽ+ 32 അങ്ങ്‌ സ്വർഗ​ത്തിൽനിന്ന്‌ കേട്ട്‌ അങ്ങയുടെ ദാസന്മാർക്കു മധ്യേ വിധി കല്‌പി​ക്കേ​ണമേ. ദുഷ്ടനെ കുറ്റക്കാരനെന്നു* വിധിച്ച്‌ അവൻ ചെയ്‌തത്‌ അവന്റെ തലയിൽത്തന്നെ വരുത്തു​ക​യും നീതി​മാ​നെ നിരപരാധിയെന്നു* വിധിച്ച്‌ അയാളു​ടെ നീതിക്കു തക്ക പ്രതിഫലം+ കൊടു​ക്കു​ക​യും ചെയ്യേ​ണമേ.

33 “അങ്ങയോ​ട്‌ ആവർത്തി​ച്ച്‌ പാപം ചെയ്‌തതു കാരണം അങ്ങയുടെ ജനമായ ഇസ്രാ​യേൽ ശത്രു​ക്ക​ളു​ടെ മുന്നിൽ പരാജി​ത​രാ​കു​മ്പോൾ,+ അവർ അങ്ങയി​ലേക്കു തിരിഞ്ഞ്‌ അങ്ങയുടെ പേര്‌ മഹത്ത്വപ്പെടുത്തി+ ഈ ഭവനത്തിൽവെച്ച്‌ കരുണ​യ്‌ക്കു​വേണ്ടി അപേക്ഷി​ക്കു​ക​യും യാചിക്കുകയും+ ചെയ്‌താൽ 34 അങ്ങ്‌ സ്വർഗ​ത്തിൽനിന്ന്‌ കേൾക്കു​ക​യും അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​ന്റെ പാപം ക്ഷമിച്ച്‌ അവരുടെ പൂർവി​കർക്കു കൊടുത്ത ദേശ​ത്തേക്ക്‌ അവരെ തിരികെ വരുത്തു​ക​യും ചെയ്യേ​ണമേ.+

35 “അവർ അങ്ങയോ​ട്‌ ആവർത്തി​ച്ച്‌ പാപം ചെയ്‌തതു കാരണം+ ആകാശം അടഞ്ഞ്‌ മഴ ഇല്ലാതാ​കു​മ്പോൾ,+ അങ്ങ്‌ അവരെ താഴ്‌മ പഠിപ്പിച്ചതിനാൽ*+ അവർ ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ്‌ പ്രാർഥി​ക്കു​ക​യും അങ്ങയുടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും അവരുടെ പാപത്തിൽനി​ന്ന്‌ പിന്തി​രി​യു​ക​യും ചെയ്‌താൽ 36 അങ്ങ്‌ സ്വർഗ​ത്തിൽനിന്ന്‌ കേൾക്കു​ക​യും അങ്ങയുടെ ദാസരായ ഇസ്രാ​യേൽ ജനത്തിന്റെ പാപം ക്ഷമിച്ച്‌ അവർക്കു നേരായ വഴി ഉപദേശിച്ചുകൊടുക്കുകയും+ അങ്ങയുടെ ജനത്തിന്‌ അവകാ​ശ​മാ​യി കൊടുത്ത അങ്ങയുടെ ദേശത്ത്‌ മഴ പെയ്യിക്കുകയും+ ചെയ്യേ​ണമേ.

37 “ദേശത്ത്‌ ക്ഷാമമോ+ മാരക​മായ പകർച്ച​വ്യാ​ധി​യോ ഉഷ്‌ണ​ക്കാ​റ്റു​കൊ​ണ്ടുള്ള വിളനാ​ശ​മോ പൂപ്പൽരോഗമോ+ വെട്ടു​ക്കി​ളി​ബാ​ധ​യോ ആർത്തി​പൂണ്ട പ്രാണികളുടെ* ആക്രമ​ണ​മോ ഉണ്ടായാൽ, അല്ലെങ്കിൽ ദേശത്തെ ഒരു നഗരം ശത്രുക്കൾ ഉപരോ​ധി​ച്ചാൽ, അല്ലെങ്കിൽ ഏതെങ്കി​ലും തരത്തി​ലുള്ള ബാധയോ വ്യാധി​യോ ഉണ്ടായാൽ,+ 38 ഒരു മനുഷ്യ​നോ ഇസ്രാ​യേൽ ജനം മുഴു​വ​നു​മോ ഈ ഭവനത്തി​നു നേരെ കൈകൾ ഉയർത്തി എന്തുതന്നെ പ്രാർഥി​ച്ചാ​ലും, കരുണ​യ്‌ക്കാ​യി എന്ത്‌ അപേക്ഷ+ നടത്തി​യാ​ലും (ഓരോ​രു​ത്തർക്കും അവരവ​രു​ടെ ഹൃദയ​വേ​ദ​നകൾ അറിയാ​മ​ല്ലോ.)+ 39 അങ്ങ്‌ അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗത്തിൽനിന്ന്‌+ കേട്ട്‌ അവരോ​ടു ക്ഷമിക്കുകയും+ അവരെ സഹായി​ക്കു​ക​യും ചെയ്യേ​ണമേ. ഓരോ​രു​ത്തർക്കും അവരവ​രു​ടെ വഴികൾക്കു ചേർച്ച​യിൽ പ്രതി​ഫലം കൊടു​ക്കേ​ണമേ.+ അവരുടെ ഹൃദയം വായി​ക്കാൻ അങ്ങയ്‌ക്കു കഴിയു​മ​ല്ലോ. (മനുഷ്യ​രു​ടെ​യെ​ല്ലാം ഹൃദയം വായി​ക്കാൻ കഴിയു​ന്നത്‌ അങ്ങയ്‌ക്കു മാത്ര​മാണ്‌.)+ 40 അപ്പോൾ, ഞങ്ങളുടെ പൂർവി​കർക്ക്‌ അങ്ങ്‌ നൽകിയ ദേശത്ത്‌ ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം അവർ അങ്ങയെ ഭയപ്പെ​ടും.

41 “അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​ന്റെ ഭാഗമ​ല്ലാത്ത ഒരു അന്യദേശക്കാരൻ+ അങ്ങയുടെ പേര്‌* നിമിത്തം ദൂര​ദേ​ശ​ത്തു​നിന്ന്‌ വരുക​യും 42 (കാരണം അവർ അങ്ങയുടെ ശ്രേഷ്‌ഠനാമത്തെക്കുറിച്ചും+ ബലമുള്ള കൈ​യെ​ക്കു​റി​ച്ചും നീട്ടിയ കരത്തെ​ക്കു​റി​ച്ചും കേൾക്കു​മ​ല്ലോ.) ഈ ഭവനത്തി​നു നേരെ നിന്ന്‌ പ്രാർഥി​ക്കു​ക​യും ചെയ്‌താൽ 43 അങ്ങ്‌ അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗത്തിൽനിന്ന്‌+ കേട്ട്‌ അയാൾ ചോദി​ക്കു​ന്ന​തെ​ല്ലാം ചെയ്‌തു​കൊ​ടു​ക്കേ​ണമേ. അപ്പോൾ അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​നെ​പ്പോ​ലെ ഭൂമി​യി​ലെ ജനങ്ങൾ മുഴുവൻ അങ്ങയുടെ പേര്‌ അറിയു​ക​യും അങ്ങയെ ഭയപ്പെടുകയും+ ചെയ്യും. മാത്രമല്ല ഞാൻ പണിത ഈ ഭവനത്തി​ന്മേൽ അങ്ങയുടെ പേര്‌ വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നും അവർ മനസ്സി​ലാ​ക്കും.

44 “യഹോവേ, അങ്ങയുടെ ജനം അങ്ങ്‌ അയയ്‌ക്കു​ന്ന​ത​നു​സ​രിച്ച്‌ ശത്രു​ക്കൾക്കെ​തി​രെ യുദ്ധത്തി​നു പോകുമ്പോൾ+ അങ്ങ്‌ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന നഗരത്തിനു+ നേരെ​യും അങ്ങയുടെ നാമത്തി​നു​വേണ്ടി ഞാൻ പണിത ഈ ഭവനത്തി​നു നേരെയും+ തിരിഞ്ഞ്‌ അങ്ങയോ​ടു പ്രാർഥിച്ചാൽ+ 45 അവരുടെ പ്രാർഥ​ന​യും കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള അപേക്ഷ​യും സ്വർഗ​ത്തിൽനിന്ന്‌ കേട്ട്‌ അവർക്കു​വേണ്ടി ന്യായ​വി​ധി നടപ്പാ​ക്കേ​ണമേ.

46 “അവർ അങ്ങയോ​ടു പാപം ചെയ്‌തി​ട്ട്‌ (പാപം ചെയ്യാത്ത മനുഷ്യ​രി​ല്ല​ല്ലോ.)+ അങ്ങ്‌ അവരോ​ട്‌ ഉഗ്രമാ​യി കോപി​ച്ച്‌ അവരെ ശത്രു​ക്ക​ളു​ടെ കൈയിൽ ഏൽപ്പി​ക്കു​ക​യും ശത്രുക്കൾ അവരെ ബന്ദിക​ളാ​ക്കി, അടുത്തോ അകലെ​യോ ഉള്ള തങ്ങളുടെ ദേശ​ത്തേക്കു കൊണ്ടുപോകുകയും+ 47 ആ ദേശത്തു​വെച്ച്‌ അങ്ങയുടെ ജനം സുബോ​ധം വീണ്ടെടുക്കുകയും+ അങ്ങയി​ലേക്കു തിരിഞ്ഞ്‌+ അങ്ങയുടെ കരുണ​യ്‌ക്കാ​യി യാചി​ച്ചു​കൊണ്ട്‌,+ ‘ഞങ്ങൾ പാപം ചെയ്‌ത്‌ കുറ്റക്കാ​രാ​യി​രി​ക്കു​ന്നു, ഞങ്ങൾ ദുഷ്ടത പ്രവർത്തി​ച്ചി​രി​ക്കു​ന്നു’ എന്ന്‌ ഏറ്റുപറയുകയും+ 48 അവരെ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോയ ശത്രു​ക്ക​ളു​ടെ ദേശത്തു​വെച്ച്‌ അവർ മുഴുഹൃദയത്തോടും+ മുഴു​ദേ​ഹി​യോ​ടും കൂടെ അങ്ങയി​ലേക്കു തിരി​യു​ക​യും അവരുടെ പൂർവി​കർക്ക്‌ അങ്ങ്‌ നൽകിയ ദേശത്തി​നും അങ്ങ്‌ തിര​ഞ്ഞെ​ടുത്ത നഗരത്തി​നും അങ്ങയുടെ നാമത്തി​നു​വേണ്ടി ഞാൻ പണിത ഭവനത്തി​നും നേരെ തിരിഞ്ഞ്‌ അങ്ങയോ​ടു പ്രാർഥി​ക്കു​ക​യും ചെയ്‌താൽ+ 49 അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗത്തിൽനിന്ന്‌+ അവരുടെ പ്രാർഥ​ന​യും കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള അപേക്ഷ​യും കേട്ട്‌ അവർക്കു​വേണ്ടി ന്യായ​വി​ധി നടപ്പാ​ക്കേ​ണമേ. 50 അങ്ങയോടു പാപം ചെയ്‌ത അങ്ങയുടെ ജനത്തോ​ടു ക്ഷമി​ക്കേ​ണമേ. അവർ ചെയ്‌ത എല്ലാ ലംഘന​ങ്ങ​ളും അവരോ​ടു പൊറു​ക്കേ​ണമേ. അവരെ ബന്ദിക​ളാ​ക്കി​യ​വർക്ക്‌ അവരോ​ട്‌ അലിവ്‌ തോന്നാൻ അങ്ങ്‌ ഇടവരുത്തുകയും+ അങ്ങനെ, അവർ അവരോ​ട്‌ അലിവ്‌ കാട്ടു​ക​യും ചെയ്യും. 51 (കാരണം ഈജിപ്‌ത്‌+ എന്ന ഇരുമ്പുചൂളയിൽനിന്ന്‌+ അങ്ങ്‌ വിടു​വിച്ച്‌ കൊണ്ടു​വന്ന അങ്ങയുടെ ജനവും അങ്ങയുടെ അവകാ​ശ​വും ആണല്ലോ അവർ.)+ 52 അങ്ങയുടെ ഈ ദാസനും അങ്ങയുടെ ജനമായ ഇസ്രാ​യേ​ലും അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോഴെല്ലാം*+ അങ്ങ്‌ ചെവി ചായി​ക്കേ​ണമേ; കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള അവരുടെ അപേക്ഷ​കൾക്കു നേരെ അങ്ങയുടെ കണ്ണുകൾ തുറന്നു​വെ​ക്കേ​ണമേ.+ 53 പരമാധികാരിയായ യഹോവേ, അങ്ങ്‌ ഞങ്ങളുടെ പൂർവി​കരെ ഈജി​പ്‌തിൽനിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വ​ന്ന​പ്പോൾ അങ്ങയുടെ ദാസനായ മോശ​യോ​ടു പറഞ്ഞതു​പോ​ലെ, അങ്ങയുടെ അവകാ​ശ​മാ​യി ഭൂമി​യി​ലെ ജനങ്ങളിൽനി​ന്ന്‌ അങ്ങ്‌ വേർതി​രിച്ച ഒരു ജനമാ​ണ​ല്ലോ അവർ.”+

54 ആകാശത്തേക്കു കൈകൾ ഉയർത്തി മുട്ടു​കു​ത്തി​നിന്ന്‌ പ്രാർഥി​ക്കു​ക​യാ​യി​രുന്ന ശലോ​മോൻ, യഹോ​വ​യു​ടെ മുമ്പാകെ ഈ പ്രാർഥ​ന​യും കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള അപേക്ഷ​യും അർപ്പിച്ച ഉടനെ യഹോ​വ​യു​ടെ യാഗപീ​ഠ​ത്തി​നു മുന്നിൽനി​ന്ന്‌ എഴു​ന്നേറ്റു.+ 55 പിന്നെ ശലോ​മോൻ അവിടെ നിന്ന്‌ ഇസ്രാ​യേ​ലി​ന്റെ സഭയെ മുഴുവൻ അനു​ഗ്ര​ഹി​ച്ചു​കൊണ്ട്‌ ഉച്ചത്തിൽ ഇങ്ങനെ പറഞ്ഞു: 56 “വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ സ്വന്തം ജനമായ ഇസ്രാ​യേ​ലിന്‌ ഒരു വിശ്രമസ്ഥലം+ നൽകിയ യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ. തന്റെ ദാസനായ മോശ​യി​ലൂ​ടെ ദൈവം നൽകിയ നല്ല വാഗ്‌ദാ​ന​ങ്ങ​ളിൽ ഒന്നു​പോ​ലും നിറ​വേ​റാ​തി​രു​ന്നി​ട്ടില്ല.+ 57 നമ്മുടെ ദൈവ​മായ യഹോവ നമ്മുടെ പൂർവികരോടുകൂടെയുണ്ടായിരുന്നതുപോലെ നമ്മു​ടെ​കൂ​ടെ​യു​മു​ണ്ടാ​യി​രി​ക്കട്ടെ,+ നമ്മളെ കൈവി​ടു​ക​യോ ഉപേക്ഷി​ക്കു​ക​യോ ചെയ്യാ​തി​രി​ക്കട്ടെ.+ 58 നമ്മുടെ പൂർവി​കർക്കു നമ്മുടെ ദൈവം കൊടുത്ത കല്‌പ​ന​ക​ളും ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും നമ്മൾ പാലി​ക്കാ​നും ദൈവ​ത്തി​ന്റെ എല്ലാ വഴിക​ളി​ലും നടക്കാ​നും വേണ്ടി നമ്മുടെ ഹൃദയ​ങ്ങളെ ദൈവം തന്നി​ലേക്ക്‌ അടുപ്പി​ക്കട്ടെ.+ 59 ദൈവത്തിന്റെ ഈ ദാസനും ദൈവ​ത്തി​ന്റെ ജനമായ ഇസ്രാ​യേ​ലി​നും അന്നന്നത്തെ ആവശ്യം​പോ​ലെ ദൈവം ന്യായം പാലി​ച്ചു​ത​രേ​ണ്ട​തിന്‌ യഹോ​വ​യു​ടെ കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള എന്റെ ഈ യാചനകൾ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ സന്നിധി​യിൽ രാവും പകലും ഉണ്ടായി​രി​ക്കട്ടെ. 60 അങ്ങനെ യഹോ​വ​യാ​ണു സത്യ​ദൈവം,+ മറ്റൊരു ദൈവവുമില്ല+ എന്നു ഭൂമി​യി​ലെ എല്ലാ ജനങ്ങളും അറിയാൻ ഇടവരട്ടെ! 61 അതിനാൽ, ഇന്നു ചെയ്യു​ന്ന​തു​പോ​ലെ ദൈവ​ത്തി​ന്റെ ചട്ടങ്ങൾ അനുസ​രിച്ച്‌ നടന്നു​കൊ​ണ്ടും ദൈവ​ത്തി​ന്റെ കല്‌പ​നകൾ പാലി​ച്ചു​കൊ​ണ്ടും നിങ്ങളു​ടെ ഹൃദയം നമ്മുടെ ദൈവ​മായ യഹോ​വ​യിൽ പൂർണ​മാ​യി​രി​ക്കട്ടെ.”*+

62 അതിനു ശേഷം രാജാ​വും ഒപ്പമു​ണ്ടാ​യി​രുന്ന എല്ലാ ഇസ്രാ​യേ​ല്യ​രും യഹോ​വ​യു​ടെ മുമ്പാകെ ഗംഭീ​ര​മായ ഒരു ബലി അർപ്പിച്ചു.+ 63 യഹോവയ്‌ക്കു സഹഭോജനബലിയായി+ ശലോ​മോൻ 22,000 കന്നുകാ​ലി​ക​ളെ​യും 1,20,000 ആടുക​ളെ​യും അർപ്പിച്ചു. അങ്ങനെ രാജാ​വും എല്ലാ ഇസ്രാ​യേ​ല്യ​രും കൂടി യഹോ​വ​യു​ടെ ഭവനം ഉദ്‌ഘാടനം+ ചെയ്‌തു. 64 യഹോവയുടെ സന്നിധി​യി​ലു​ണ്ടാ​യി​രുന്ന ചെമ്പു​കൊ​ണ്ടുള്ള യാഗപീഠത്തിന്‌+ എല്ലാ ദഹനബ​ലി​ക​ളും ധാന്യ​യാ​ഗ​ങ്ങ​ളും സഹഭോ​ജ​ന​ബ​ലി​ക​ളു​ടെ കൊഴു​പ്പും ഉൾക്കൊ​ള്ളാൻമാ​ത്രം വലുപ്പ​മി​ല്ലാ​യി​രു​ന്ന​തി​നാൽ രാജാവ്‌ അന്ന്‌ യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുൻവ​ശ​ത്തുള്ള മുറ്റത്തി​ന്റെ മധ്യഭാ​ഗം വിശു​ദ്ധീ​ക​രിച്ച്‌ അവിടെ ദഹനബ​ലി​ക​ളും ധാന്യ​യാ​ഗ​ങ്ങ​ളും സഹഭോ​ജ​ന​ബ​ലി​ക​ളു​ടെ കൊഴുപ്പും+ അർപ്പിച്ചു. 65 ആ സമയത്ത്‌ ശലോ​മോൻ എല്ലാ ഇസ്രാ​യേ​ല്യ​രു​ടെ​യും​കൂ​ടെ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ 7 ദിവസ​വും പിന്നീ​ടൊ​രു 7 ദിവസ​വും, ആകെ 14 ദിവസം, ഉത്സവം+ ആചരിച്ചു. ലബോ-ഹമാത്ത്‌* മുതൽ താഴെ ഈജി​പ്‌ത്‌ നീർച്ചാൽ*+ വരെയുള്ള ദേശത്തു​നിന്ന്‌ വലി​യൊ​രു കൂട്ടം ഇസ്രാ​യേ​ല്യർ കൂടി​വന്നു. 66 പിറ്റെ ദിവസം* ശലോ​മോൻ ജനത്തെ പറഞ്ഞയച്ചു. രാജാ​വി​നെ അനു​ഗ്ര​ഹി​ച്ച​ശേഷം അവർ, യഹോവ തന്റെ ദാസനായ ദാവീ​ദി​നോ​ടും സ്വന്തം ജനമായ ഇസ്രാ​യേ​ലി​നോ​ടും കാണിച്ച എല്ലാ നന്മയെയുംപ്രതി+ ആഹ്ലാദി​ച്ചു​കൊണ്ട്‌ സന്തോഷം നിറഞ്ഞ ഹൃദയ​ത്തോ​ടെ അവരവ​രു​ടെ വീടു​ക​ളി​ലേക്കു തിരി​ച്ചു​പോ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക