ദൈവത്തിന്റെ ഉദ്ദേശ്യം ഇപ്പോൾ അതിന്റെ പരമകാഷ്ഠയിലെത്തുന്നു
ഭൂമിയെ സൃഷ്ടിച്ചതിലുളള ദൈവോദ്ദേശ്യം നീതിയുളള അവസ്ഥകളിൽ ജീവിക്കുന്ന സന്തുഷ്ടജനം അതിൽ നിവസിക്കണമെന്നുളളതായിരുന്നു. തുടർന്നു ജീവിക്കുന്നതിന് മനുഷ്യവർഗ്ഗം ദൈവനിയമങ്ങൾ അനുസരിക്കണമായിരുന്നു. എന്നാൽ ആദ്യ മനുഷ്യജോടി അനുസരണക്കേട് കാണിക്കുകയും പാപികളായിത്തീരുകയും മരണ ശിക്ഷാവിധിയിൻ കീഴിലാകുകയും ചെയ്തു. ഇത് അവരുടെ സന്തതികൾക്കെല്ലാം പാപവും മരണവും വരുത്തി.—ഉല്പത്തി 1:27, 28; 2:16, 17; 3:1-19; റോമർ 5:12.
യഹോവയെന്നു നാമമുളള ദൈവം അനുസരണക്കേടിന്റെയും പാപത്തിന്റെയും ഫലങ്ങൾ ഭൂമിയിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചു. കാലക്രമത്തിൽ അവൻ ഭൂമിയെ നോക്കുകയും മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ അബ്രാം എന്നു പേരുണ്ടായിരുന്ന ഒരു വിശ്വസ്ത മനുഷ്യനെ കാണുകയും ചെയ്തു. യഹോവ അവന്റെ പേർ അബ്രാഹാം എന്നു മാററി. അവന്റെ സന്തതി ഒരു വലിയ ജനതയായിത്തീരുമെന്നും ആ ജനതയിലൂടെ ദൈവം ഒരു സന്തതിയെ പ്രദാനം ചെയ്യുമെന്നും ആ സന്തതിമുഖേന ഭൂമിയിലെ സകല കുടുംബങ്ങളും തങ്ങളേത്തന്നെ അനുഗ്രഹിക്കുമെന്നും ദൈവം അബ്രാഹാമിനോട് വാഗ്ദത്തം ചെയ്തു.—ഉല്പത്തി 12:1-3; 18:18, 19; 22:18; സങ്കീർത്തനം 83:18; എബ്രായർ 11:8-16.
ക്രി. മു. 16-ാം നൂററാണ്ടിന്റെ അവസാനത്തോടടുത്ത് അബ്രാഹാമിന്റെ പൗത്രനായ യാക്കോബിന്റെ അഥവാ യിസ്രായേലിന്റെ സന്തതി 12 ഗോത്രങ്ങളായിത്തീരുകയും ഈജിപ്ററിലെ അടിമത്തത്തിൽ വസിക്കുകയും ചെയ്തിരുന്നു. യഹോവ യിസ്രായേല്യരെ ഈജിപ്ററിൽ നിന്ന് വിടുവിച്ച് ഒരു ജനതയാക്കിത്തീർത്തു. അവൻ സീനായി മലയിങ്കൽ വച്ച് മോശെ മുഖാന്തരം അവരുടെ ദേശീയ ഭരണഘടനയായി അവർക്കു ന്യായപ്രമാണം കൊടുത്തു. യഹോവ അവരുടെ രാജാവും ന്യായാധിപതിയും നിയമദാതാവുമായിരുന്നു. യിസ്രായേൽ ജനത ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമായ അവന്റെ സാക്ഷികളായിത്തീർന്നു. അവർ അവന്റെ ഉദ്ദേശ്യം നിറവേററാൻ സംഘടിപ്പിക്കപ്പെട്ടു. അവരിലൂടെ മശിഹാ വരുമായിരുന്നു, അവൻ സകല ജനതകളിലെയും ആളുകളുടെ പ്രയോജനത്തിനായി ഒരു നിത്യ രാജ്യം സ്ഥാപിക്കുമായിരുന്നു.—പുറപ്പാട് 19:5, 6; 1 ദിനവൃത്താന്തം 17:7-14; 1 രാജാക്കൻമാർ 4:20, 25; യെശയ്യാവ് 33:22; 43:10-12; റോമർ 9:4, 5.
പതിനഞ്ച് നൂററാണ്ടുകൾ കഴിഞ്ഞ് അല്ലെങ്കിൽ ഏകദേശം 2,000 വർഷം മുമ്പ്, ദൈവം തന്റെ ഏകജാതനായ പുത്രനെ ഒരു യുവ യഹൂദ കന്യകയായ മറിയയിൽ ജനിക്കുന്നതിന് സ്വർഗ്ഗത്തിൽനിന്ന് ഭൂമിയിലേക്കയച്ചു. അവൻ യേശു എന്നു പേർവിളിക്കപ്പെട്ടു. അവൻ, ദൈവം തന്റെ പൂർവ്വ പിതാവായിരുന്ന ദാവീദിനോട് വാഗ്ദത്തം ചെയ്തിരുന്ന രാജ്യം അവകാശപ്പെടുത്തണമായിരുന്നു. യേശു 30-ാമത്തെ വയസ്സിൽ യോഹന്നാൻ സ്നാപകനാൽ സ്നാപനം കഴിപ്പിക്കപ്പെടുകയും ദൈവരാജ്യത്തെ ഘോഷിച്ചു തുടങ്ങുകയും ചെയ്തു. അവൻ രോഗികളെ സൗഖ്യമാക്കിയതിനാൽ ആ വരുവാനുളള രാജ്യം മനുഷ്യവർഗ്ഗത്തെ എങ്ങനെ അനുഗ്രഹിക്കുമെന്ന് പ്രകടിപ്പിച്ചുകാണിച്ചു. നിത്യജീവൻ ആഗ്രഹിക്കുന്ന എല്ലാവരിൽ നിന്നും എന്താവശ്യപ്പെടുമെന്ന് അവൻ ദൃഷ്ടാന്തങ്ങൾ പറഞ്ഞ് വിശദീകരിച്ചു. പിന്നീട് യേശു ഒരു ദണ്ഡനസ്തംഭത്തിൽ വധിക്കപ്പെട്ടു; അവന്റെ പൂർണ്ണമാനുഷ ജീവൻ മനുഷ്യവർഗ്ഗത്തിന് ഒരു മോചനദ്രവ്യമായിത്തീർന്നു.—മത്തായി 1:18-24; 3:13-16; 4:17-23; 6:9, 10; അദ്ധ്യായം 13; 20:28; ലൂക്കോസ് 1:26-37; 2:14; 4:43, 44; 8:1; യോഹന്നാൻ 3:16; പ്രവൃത്തികൾ 10:37-39.
മശിഹൈകരാജ്യം അതിവിദൂരഭാവിയിൽ, വ്യവസ്ഥിതിയുടെ സമാപനകാലത്തായിരിക്കും സ്ഥാപിക്കപ്പെടുന്നതെന്ന് യേശു വിശദീകരിച്ചിരുന്നു. ആ സമയത്ത് വാഴ്ച നടത്തുന്ന രാജാവെന്നനിലയിൽ അവൻ സ്വർഗ്ഗങ്ങളിൽ അദൃശ്യനായി സന്നിഹിതനായിരിക്കുകയും ഭൂമിയിലേക്കു തന്റെ ശ്രദ്ധതിരിക്കുന്നതിനാൽ തന്റെ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്യും. 1914 മുതൽ നാം ഈ സാന്നിദ്ധ്യ കാലത്തു ജീവിക്കുന്നുവെന്ന് ലോക സംഭവങ്ങൾ പ്രകടമാക്കുന്നു. യേശു മുൻകൂട്ടിപ്പറഞ്ഞപ്രകാരം രാജ്യത്തിന്റെ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി സർവ്വഭൂമിയിലും എല്ലായിടത്തും പ്രസംഗിക്കപ്പെടുന്നുണ്ട്. തത്ഫലമായി, സകല ജനതകളിൽനിന്നുമുളള ആളുകൾ ദൈവരാജ്യത്തിന്റെ പക്ഷത്തേക്ക് കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവർ ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അവസാനത്തെ അതിജീവിക്കുകയും മശിഹൈക രാജ്യത്തിൻ കീഴിൽ ഭൂമിയിൽ നിത്യജീവൻ പ്രാപിക്കുകയും ചെയ്യും.—മത്തായി 24-ഉം 25-ഉം അദ്ധ്യായങ്ങൾ; വെളിപ്പാട് 7:9-17.
അനേകം സഭകൾ ഇന്നു ദൈവേഷ്ടം ചെയ്യുന്നതായി അവകാശപ്പെടുന്നുണ്ട്. എന്നാൽ നിങ്ങൾക്ക് സത്യക്രിസ്തീയ സഭയെ എങ്ങനെ തിരിച്ചറിയാൻ കഴിയും? ഒന്നാം നൂററാണ്ടിലെ ക്രിസ്തീയസഭയെ സംബന്ധിക്കുന്ന തിരുവെഴുത്തുകൾ പരിശോധിക്കുന്നതിനാലും അനന്തരം അതേ മാതൃക ഇന്ന് ആർ പിന്തുടരുന്നുവെന്ന് കാണുന്നതിനാലുംതന്നെ.
• ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിൽ അബ്രാഹാമും യിസ്രായേലും എന്തു പങ്കുവഹിച്ചു?
• യേശു തന്റെ ശുശ്രൂഷയാലും തന്റെ മരണത്താലും എന്തു സാധിച്ചു?
• നമ്മുടെ ഈ കാലത്തിന്റെ അടയാളമായി ഏതു സംഭവങ്ങൾ പ്രവചിക്കപ്പെട്ടു?