വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
സ്വാഗതം.
യഹോവയുടെ സാക്ഷികള്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഗവേഷണം ചെയ്യാനുള്ള ഒരു ഉപകരണമാണ് ഇത്.
പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍, ദയവായി jw.org സന്ദര്‍ശിക്കുക.
  • ഇന്ന്

ഏപ്രിൽ 16 വ്യാഴം

‘എന്റെ കഷ്ടതയിൽ ഞാൻ യഹോ​വയെ വിളി​ച്ച​പേ​ക്ഷി​ച്ചു. സഹായ​ത്തി​നാ​യുള്ള എന്റെ നിലവി​ളി ദൈവ​ത്തി​ന്റെ കാതി​ലെത്തി.’—സങ്കീ. 18:6.

യഹോ​വയെ നന്നായി അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ ദാവീദ്‌ രാജാവ്‌ യഹോ​വ​യിൽ ആശ്രയി​ച്ചു. ശൗൽ രാജാവ്‌ ഉൾപ്പെ​ടെ​യുള്ള ശത്രുക്കൾ ദാവീ​ദി​നെ കൊല്ലാ​നാ​യി പിന്തു​ടർന്ന​പ്പോൾ അദ്ദേഹം യഹോ​വ​യോ​ടു സഹായ​ത്തി​നാ​യി പ്രാർഥി​ച്ചു. ദൈവം ആ പ്രാർഥന കേൾക്കു​ക​യും ദാവീ​ദി​നെ രക്ഷിക്കു​ക​യും ചെയ്‌തു. അപ്പോൾ ദാവീദ്‌ ഇങ്ങനെ പറഞ്ഞു: “യഹോവ ജീവനു​ള്ളവൻ!” (സങ്കീ. 18:46) ഈ വാക്കുകൾ പറഞ്ഞ​പ്പോൾ ദൈവം ശരിക്കും ഉണ്ട്‌ എന്നു മാത്രമല്ല ദാവീദ്‌ ഉദ്ദേശി​ച്ചത്‌. “ജീവനുള്ള ദൈവ​മെന്ന നിലയിൽ യഹോവ തന്റെ ജനത്തി​നു​വേണ്ടി എപ്പോ​ഴും പ്രവർത്തി​ക്കും” എന്ന ബോധ്യ​മാ​ണു ദാവീ​ദി​ന്റെ ഈ വാക്കു​ക​ളിൽ കാണു​ന്നത്‌ എന്ന്‌ സങ്കീർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഒരു പുസ്‌തകം പറയുന്നു. യഹോവ ജീവനുള്ള ദൈവ​മാ​ണെന്നു സ്വന്തം അനുഭ​വ​ങ്ങ​ളിൽനിന്ന്‌ ദാവീദ്‌ മനസ്സി​ലാ​ക്കി​യി​രു​ന്നു. ഈ ബോധ്യം, തുടർന്നും യഹോ​വയെ സേവി​ക്കാ​നും സ്‌തു​തി​ക്കാ​നും ദാവീ​ദി​നെ പ്രേരി​പ്പി​ച്ചു. (സങ്കീ. 18:28, 29, 49) യഹോവ ജീവനുള്ള ദൈവ​മാ​ണെന്ന ബോധ്യം തീക്ഷ്‌ണ​ത​യോ​ടെ ദൈവത്തെ സേവി​ക്കാൻ നമ്മളെ സഹായി​ക്കും. അതു പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്കാൻ ആവശ്യ​മായ ശക്തി നമുക്കു നൽകും. ദൈവ​സേ​വ​ന​ത്തിൽ കഠിനാ​ധ്വാ​നം ചെയ്യാ​നും എപ്പോ​ഴും യഹോ​വ​യോട്‌ അടുത്തു​നിൽക്കാ​നും ആ ബോധ്യം നമ്മളെ പ്രേരി​പ്പി​ക്കും. w24.06 പേ. 20-21 ഖ. 3-4

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026

ഏപ്രിൽ 17 വെള്ളി

“ആരും ഒരു വിധത്തി​ലും നിങ്ങളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കട്ടെ.”—2 തെസ്സ. 2:3.

തെസ്സ​ലോ​നി​ക്യ​ക്കാ​രോ​ടുള്ള അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ വാക്കു​ക​ളിൽനിന്ന്‌ നമ്മൾ എന്താണു പഠിക്കു​ന്നത്‌? ബൈബി​ളി​നോ​ടു യോജി​ക്കാത്ത എന്തെങ്കി​ലും കാര്യ​ങ്ങ​ളോ അല്ലെങ്കിൽ ഞെട്ടി​ക്കുന്ന എന്തെങ്കി​ലും വിവര​ങ്ങ​ളോ ഒക്കെ കേൾക്കു​മ്പോൾ നമ്മൾ വിവേ​ച​നാ​പ്രാ​പ്‌തി ഉപയോ​ഗി​ക്കണം. പണ്ട്‌ സോവി​യറ്റ്‌ യൂണി​യ​നി​ലു​ണ്ടായ ഒരു സംഭവം നോക്കാം. അവിടത്തെ നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌, ലോകാ​സ്ഥാ​നത്ത്‌ നിന്നു​ള്ള​താ​ണെന്നു തെറ്റി​ദ്ധ​രി​പ്പി​ക്കുന്ന ഒരു കത്ത്‌ ശത്രു​ക്ക​ളിൽനിന്ന്‌ കിട്ടി. സ്വത​ന്ത്ര​മായ മറ്റൊരു സംഘടന തുടങ്ങാൻ ആ കത്ത്‌ ചില സഹോ​ദ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ആ കത്ത്‌ ശരിക്കും ലോകാ​സ്ഥാ​നത്ത്‌ നിന്നു​ള്ള​താ​ണെന്നു തോന്നി​യെ​ങ്കി​ലും വിശ്വ​സ്‌ത​രായ സഹോ​ദ​ര​ന്മാർ വഞ്ചിക്ക​പ്പെ​ട്ടില്ല. അതിലെ ആശയങ്ങൾ സംഘടന തങ്ങളെ പഠിപ്പി​ച്ചി​രി​ക്കുന്ന കാര്യ​ങ്ങ​ളു​മാ​യി യോജി​പ്പി​ല​ല്ലെന്ന്‌ അവർ മനസ്സി​ലാ​ക്കി. ഇന്നും സത്യത്തി​ന്റെ ശത്രുക്കൾ ഇന്റർനെ​റ്റും സോഷ്യൽമീ​ഡി​യ​യും പോലുള്ള ഇന്നത്തെ സാങ്കേ​തി​ക​വി​ദ്യ​കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ നമ്മളെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കാ​നും ഭിന്നി​പ്പി​ക്കാ​നും ഒക്കെ ശ്രമി​ച്ചേ​ക്കാം. ‘പെട്ടെന്നു സുബോ​ധം നഷ്ടപ്പെട്ട്‌ ആശയക്കു​ഴ​പ്പ​ത്തി​ലാ​കു​ന്ന​തി​നു’ പകരം, കേൾക്കു​ക​യോ വായി​ക്കു​ക​യോ ചെയ്യുന്ന കാര്യങ്ങൾ നമ്മൾ പഠിച്ച സത്യങ്ങൾക്കു ചേർച്ച​യി​ലാ​ണോ എന്ന്‌ ചിന്തി​ച്ചു​കൊണ്ട്‌ സ്വയം സംരക്ഷി​ക്കാം.—2 തെസ്സ. 2:2; 1 യോഹ. 4:1. w24.07 പേ. 12 ഖ. 14-15

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026

ഏപ്രിൽ 18 ശനി

‘ആരെങ്കി​ലും ഒരു പാപം ചെയ്‌തു​പോ​യാൽ നമു​ക്കൊ​രു സഹായി​യുണ്ട്‌.’—1 യോഹ. 2:1.

ഒരു വ്യക്തിക്ക്‌ എടുക്കാൻ കഴിയുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട തീരു​മാ​നം യഹോ​വ​യ്‌ക്കു തന്നെത്തന്നെ സമർപ്പി​ക്കു​ന്ന​തും യഹോ​വ​യു​ടെ ആരാധ​ക​രു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​കു​ന്ന​തും ആണ്‌. എല്ലാവ​രും അങ്ങനെ ചെയ്യണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. എന്തു​കൊണ്ട്‌? ആളുകൾ തന്റെ സുഹൃ​ത്തു​ക്ക​ളാ​യി​രി​ക്ക​ണ​മെ​ന്നും ഭൂമി​യിൽ എന്നും ജീവി​ച്ചി​രി​ക്ക​ണ​മെ​ന്നും ആണ്‌ യഹോ​വ​യു​ടെ ഇഷ്ടം. (ആവ. 30:19, 20; ഗലാ. 6:7, 8) എന്നാൽ തന്നെ സേവി​ക്കാൻ യഹോവ ആരെയും നിർബ​ന്ധി​ക്കു​ന്നില്ല. എന്തു ചെയ്യണ​മെന്നു തീരു​മാ​നി​ക്കാ​നുള്ള അവകാശം യഹോവ ഓരോ വ്യക്തി​ക്കും കൊടു​ത്തി​രി​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ സ്‌നാ​ന​മേറ്റ ഒരു ക്രിസ്‌ത്യാ​നി ദൈവ​ത്തി​ന്റെ നിയമം ലംഘിച്ച്‌ ഗുരു​ത​ര​മായ ഒരു പാപം ചെയ്യു​ന്നെ​ങ്കി​ലോ? പശ്ചാത്ത​പി​ക്കു​ന്നി​ല്ലെ​ങ്കിൽ ആ വ്യക്തിയെ സഭയിൽനിന്ന്‌ നീക്കം ചെയ്യണം. (1 കൊരി. 5:13) അപ്പോൾപ്പോ​ലും തെറ്റു ചെയ്‌ത വ്യക്തി തന്നി​ലേക്കു മടങ്ങി​വ​ര​ണ​മെ​ന്നു​ത​ന്നെ​യാണ്‌ യഹോവ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നത്‌. ശരിക്കും പറഞ്ഞാൽ യഹോവ മോച​ന​വില ഏർപ്പെ​ടു​ത്തി​യ​തി​ന്റെ ഒരു പ്രധാ​ന​കാ​രണം പശ്ചാത്ത​പി​ക്കുന്ന പാപി​ക​ളോ​ടു ക്ഷമിക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌. തെറ്റു ചെയ്‌ത വ്യക്തി​ക​ളോ​ടു നമ്മുടെ സ്‌നേ​ഹ​വാ​നായ ദൈവം പറയു​ന്നതു മാനസാ​ന്ത​ര​പ്പെട്ട്‌ തിരി​ഞ്ഞു​വ​രാ​നാണ്‌.—സെഖ. 1:3; റോമ. 2:4; യാക്കോ. 4:8. w24.08 പേ. 14 ഖ. 1-2

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026
സ്വാഗതം.
യഹോവയുടെ സാക്ഷികള്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഗവേഷണം ചെയ്യാനുള്ള ഒരു ഉപകരണമാണ് ഇത്.
പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍, ദയവായി jw.org സന്ദര്‍ശിക്കുക.
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക