അടിക്കുറിപ്പ്
a ഒരിക്കൽ യേശുവിനെ വിമർശിച്ചുകൊണ്ട് പരീശന്മാർ, “ഗലീലയിൽനിന്നു പ്രവാചകൻ എഴുന്നേല്‌ക്കുന്നില്ല” എന്ന് പറയുകയുണ്ടായി. (യോഹന്നാൻ 7:52) അതുകൊണ്ട്, പ്രവാചകനായ യോനാ ഒരു ഗലീലക്കാരനായിരുന്നുവെന്ന വസ്‌തുത ശ്രദ്ധേയമാണ്. ഗലീല എന്ന എളിയ പട്ടണത്തിൽനിന്ന് ഒരിക്കലും ഒരു പ്രവാചകൻ എഴുന്നേറ്റിട്ടില്ല, ഇനി എഴുന്നേൽക്കുകയുമില്ല എന്ന് വെറുതെ ഒരു പ്രസ്‌താവന നടത്തുകയായിരുന്നു പരീശന്മാർ എന്ന് പല ഗവേഷകരും പരിഭാഷകരും അഭിപ്രായപ്പെടുന്നു. അങ്ങനെയെങ്കിൽ ചരിത്രത്തെയും പ്രവചനങ്ങളെയും കണ്ടില്ലെന്നു നടിക്കുകയായിരുന്നു ആ മതനേതാക്കന്മാർ.—യെശയ്യാവു 9:1, 2.