അടിക്കുറിപ്പ്
a അർമേനിയക്കാർ തങ്ങളുടെ രാജ്യത്തെ, അരാരാത്ത് പർവതവുമായി ബന്ധിപ്പിച്ചു സംസാരിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. പുരാതന കാലത്ത് അരാരാത്ത് പർവതനിരകൾ ഉൾപ്പെട്ട വിശാലമായ ഒരു രാജ്യമായിരുന്നു അർമേനിയ. അതുകൊണ്ട്, ബൈബിളിന്റെ ഗ്രീക്ക് സെപ്‌റ്റുവജിന്റ് ഭാഷാന്തരം യെശയ്യാവു 37:38-ൽ, ‘അരാരാത്ത്‌ദേശം’ എന്ന പദം “അർമേനിയ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അരാരാത്ത് പർവതം ഇപ്പോൾ തുർക്കിയുടെ ഭാഗമാണ്, തുർക്കിയുടെ കിഴക്കേ അതിർത്തിക്ക് അടുത്താണ് അതു സ്ഥിതിചെയ്യുന്നത്.