അടിക്കുറിപ്പ്
a സി. റ്റി. റസ്സലിന്റെ മരണശേഷം, യെഹെസ്‌കേൽ, വെളിപ്പാടു എന്നീ പുസ്‌തകങ്ങൾക്ക് ഒരു വിശദീകരണം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായി വേദാധ്യയന പത്രികകളുടെ ഏഴാമത്തെ വാല്യമായി ഒരു പ്രസിദ്ധീകരണം തയ്യാറാക്കുകയുണ്ടായി. പ്രസ്‌തുത ബൈബിൾ പുസ്‌തകങ്ങളെ കുറിച്ചുള്ള റസ്സലിന്റെ അഭിപ്രായങ്ങളിൽ ഭാഗികമായി അധിഷ്‌ഠിതമായിരുന്നു ആ വാല്യം. എന്നാൽ, ആ പ്രവചനങ്ങളുടെ അർഥം വെളിപ്പെടാനുള്ള സമയം അപ്പോഴും വന്നെത്തിയിരുന്നില്ല. ഫലത്തിൽ, വേദാധ്യയന പത്രികകളുടെ പ്രസ്‌തുത വാല്യത്തിൽ നൽകിയ വിശദീകരണം അവ്യക്തമായിരുന്നു. എന്നാൽ തുടർന്നുവന്ന വർഷങ്ങളിൽ, ആ പ്രവചന പുസ്‌തകങ്ങളുടെ അർഥം കൂടുതൽ കൃത്യമായി തിരിച്ചറിയാൻ യഹോവയുടെ അനർഹദയയും ലോകരംഗത്തെ സംഭവവികാസങ്ങളും ക്രിസ്‌ത്യാനികളെ സഹായിച്ചിരിക്കുന്നു.