അടിക്കുറിപ്പ്
a “ലോകസ്ഥാപനം” എന്ന പദത്തിൽ വിത്ത് എറിയുക, അതായത് പുനരുത്പാദനം നടത്തുക, എന്ന ആശയം ഉൾപ്പെടുന്നു. അതുകൊണ്ട്, ആദ്യമനുഷ്യസന്തതിയുടെ ജനനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ, എന്തുകൊണ്ടാണ് യേശു “ലോകസ്ഥാപന”ത്തെ ഹാബേലുമായി ബന്ധിപ്പിച്ചത്? ആദ്യമനുഷ്യസന്തതി കയീനായിരുന്നില്ലേ? കയീന്റെ തീരുമാനങ്ങളും പ്രവർത്തനങ്ങളും യഹോവയാം ദൈവത്തിന് എതിരായ മനഃപൂർവമത്സരമായിരുന്നു. മാതാപിതാക്കളെപ്പോലെതന്നെ അവനും പുനരുത്ഥാനത്തിനും വീണ്ടെടുപ്പിനും യോഗ്യനല്ലെന്ന് ന്യായമായും നിഗമനം ചെയ്യാനാകും.