അടിക്കുറിപ്പ്
c ബോവസ് “ആറിടങ്ങഴി” അല്ലെങ്കിൽ “ആറ് അളവ്” (പി.ഒ.സി.) യവം കൊടുത്തതിന് എന്തെങ്കിലും പ്രത്യേക അർഥമുണ്ടായിരുന്നോ? ആറ് ദിവസത്തെ വേലയ്ക്കു ശേഷം ഒരു ശബത്ത് അഥവാ വിശ്രമദിവസം ഉള്ളതുപോലെ, വിധവയായ രൂത്തിന്റെ കഷ്ടപ്പാട് നിറഞ്ഞ നാളുകൾക്കു ശേഷം ഒരു ‘വിശ്രാമം’ (ഭർത്താവും ഭവനവും ഒക്കെയായുള്ള ഒരു സ്വസ്ഥജീവിതം) അടുത്തെന്നായിരിക്കാം അതു സൂചിപ്പിച്ചത്. ഇനി അതല്ലെങ്കിൽ, രൂത്തിന് ചുമന്നുകൊണ്ടുപോകാൻ കഴിയുന്നത്ര ധാന്യം അളന്നു കൊടുത്തു എന്ന അർഥം മാത്രമേ അതിനുള്ളൂ എന്നും വരാം.