അടിക്കുറിപ്പ്
a നൊവൊമി പറഞ്ഞത് ശരിയായിരുന്നു. ജീവിച്ചിരിക്കുന്നവരോട് മാത്രമല്ല മരിച്ചവരോടും ദയ കാണിക്കുന്ന ദൈവമായിരുന്നു യഹോവ. നൊവൊമിക്ക് ഭർത്താവിനെയും രണ്ടു പുത്രന്മാരെയും നഷ്ടപ്പെട്ടിരുന്നു. രൂത്തിനാകട്ടെ അവളുടെ ഭർത്താവിനെയും. ആ മൂന്നു പുരുഷന്മാരും ഈ സ്ത്രീകൾക്ക് എല്ലാമെല്ലാമായിരുന്നു. നൊവൊമിയോടും രൂത്തിനോടും കാണിക്കുന്ന ഏതൊരു കാരുണ്യപ്രവൃത്തിയും ആ മൂന്നു പുരുഷന്മാരോടുമുള്ള കാരുണ്യമാകുമായിരുന്നു. കാരണം, അവർ ജീവിച്ചിരുന്നെങ്കിൽ ഈ സ്ത്രീകളെ ഒരു കുറവും വരാതെ പോറ്റിപ്പുലർത്തിയേനെ.