panitan/stock.adobe.com
യേശു ദാരിദ്ര്യം ഇല്ലാതാക്കും
ഭൂമിയിലായിരുന്നപ്പോൾ യേശു ആളുകളെ വളരെയധികം സ്നേഹിച്ചു, പ്രത്യേകിച്ചും പാവപ്പെട്ടവരെയും കഷ്ടതകൾ അനുഭവിക്കുന്നവരെയും. (മത്തായി 9:36) മറ്റുള്ളവർക്കുവേണ്ടി യേശു സ്വന്തം ജീവൻ ബലിയായി കൊടുക്കുകപോലും ചെയ്തു. (മത്തായി 20:28; യോഹന്നാൻ 15:13) ഉടൻതന്നെ, യേശു മറ്റൊരു വിധത്തിലും ആളുകളോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കും. ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിലുള്ള തന്റെ ശക്തിയും അധികാരവും ഉപയോഗിച്ച് യേശു ഭൂമിയിലെങ്ങുമുള്ള ദാരിദ്ര്യം ഇല്ലാതാക്കും.
യേശു ചെയ്യാൻപോകുന്ന കാര്യത്തെക്കുറിച്ച് ബൈബിൾ മനോഹരമായി ഇങ്ങനെ വർണിച്ചിരിക്കുന്നു:
“അവൻ ജനത്തിൽ എളിയവർക്കുവേണ്ടി വാദിക്കട്ടെ; ദരിദ്രരുടെ മക്കളെ രക്ഷിക്കട്ടെ.”—സങ്കീർത്തനം 72:4.
യേശു നമുക്കുവേണ്ടി ചെയ്തതും ഇനി ചെയ്യാൻപോകുന്നതും ആയ കാര്യങ്ങളോടു നമുക്ക് എങ്ങനെ നന്ദി കാണിക്കാം? അതിനുള്ള ഒരു വിധം യേശു പ്രസംഗിച്ച ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്തയെക്കുറിച്ച്’ കൂടുതൽ പഠിക്കുന്നതാണ്. (ലൂക്കോസ് 4:43) “എന്താണ് ദൈവരാജ്യം?” എന്ന ലേഖനം വായിക്കുക.