ക്രിസ്ത്യാനികളായി ജീവിക്കാം
മറക്കുകയില്ലാത്ത ചില നല്ല പ്രവൃത്തികൾ
ദൈവത്തിന്റെ വിശുദ്ധസേവനത്തിൽ നല്ല പ്രവൃത്തികളുടെ ഒരു രേഖ ഉണ്ടാക്കാൻ യഹോവയുടെ എല്ലാ ദാസർക്കും കഴിയും. സ്നേഹമുള്ള ഒരു പിതാവ് മക്കൾ ചെയ്യുന്ന നല്ല കാര്യങ്ങൾ വിലമതിക്കുകയും ഓർത്തിരിക്കുകയും ചെയ്യും. അതുപോലെ യഹോവ നമ്മുടെ നല്ല പ്രവൃത്തികളും ദൈവനാമത്തോടുള്ള സ്നേഹവും ഒരിക്കലും മറന്നുകളയില്ല. (മത്ത 6:20; എബ്ര 6:10) ഓരോരുത്തരുടെയും പ്രാപ്തികളും സാഹചര്യങ്ങളും വ്യത്യസ്തമാണ് എന്നതു ശരിയാണ്. എങ്കിലും യഹോവയുടെ സേവനത്തിൽ ഏറ്റവും നല്ലതു ചെയ്യുന്നെങ്കിൽ നമുക്കു സന്തോഷിക്കാൻ വകയുണ്ട്. (ഗല 6:4; കൊലോ 3:23) ഇക്കാലങ്ങളിലെല്ലാം ആയിരക്കണക്കിനു സഹോദരീസഹോദരന്മാർ ബഥേലിൽ സേവിച്ചിട്ടുണ്ട്. നിങ്ങൾക്കും അതുപോലെ സേവിക്കാനാകുമോ? അതിന് കഴിയുന്നില്ലെങ്കിൽ മറ്റാരെയെങ്കിലും ബഥേൽസേവനത്തിനു പ്രോത്സാഹിപ്പിക്കാനാകുമോ? അതുമല്ലെങ്കിൽ, ബഥേലിൽ സേവിക്കുന്ന ആരെയെങ്കിലും ആ പ്രത്യേകസേവനത്തിൽ തുടരാൻ സഹായിക്കാനാകുമോ?
ബഥേൽസേവനത്തിനായി മുന്നോട്ടുവരുക എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ബഥേലിൽ സേവിക്കാൻ നിങ്ങളെ പ്രേരിപ്പിക്കേണ്ടത് എന്താണ്?
ബഥേലിൽ സേവിച്ചതിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് ചിലർ എന്താണു പറയുന്നത്?
ബഥേലിൽ സേവിക്കുന്നതിനു വേണ്ട യോഗ്യതകൾ എന്തെല്ലാമാണ്?
നിങ്ങൾക്ക് എങ്ങനെ ബഥേൽസേവനത്തിന് അപേക്ഷ കൊടുക്കാം?