ഏപ്രിലിൽ അതിജീവനം പുസ്തകം വിശേഷവൽക്കരിക്കുക
1 ഇന്ന് ദശലക്ഷക്കണക്കിനാളുകൾ ശരിയായ കാരണത്താൽ അതിജീവനത്തെക്കുറിച്ച് ഉത്ക്കണ്ഠപ്പെടുന്നു. ഭക്ഷ്യദൗർലഭ്യവും മലിനീകരണവും അക്രമവും ജീവനു ഭീഷണിയായ മററനേകം അവസ്ഥകളും മനുഷ്യർ ഭാവി എന്തു കൈവരുത്തുന്നു എന്നതുസംബന്ധിച്ച് ഭീതിദരാകാൻ ഇടയാക്കിയിരിക്കുന്നു. എന്നിട്ടും അതിജീവനത്തെക്കുറിച്ച് ഉത്ക്കണ്ഠയുളള മിക്കയാളുകളും അതിലും വലിയ ഒരു അപകടത്തെക്കുറിച്ച് കുറച്ചുമാത്രമെ അറിയുന്നുളളു, അഥവാ ഒട്ടുംതന്നെ അറിയുന്നില്ല. “ലോകാരംഭം മുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത തരത്തിലുളള ഉപദ്രവം” എന്ന് യേശു അതിനെ വിളിച്ചു. (മത്താ. 24:21) മനുഷ്യവർഗ്ഗത്തെ അഭിമുഖീകരിക്കുന്ന അതിജീവനത്തെക്കാളധികം പ്രധാനമായ ഒരു അടിയന്തിര പ്രശ്നം ഉണ്ടായിരിക്കാൻ കഴിയുമോ?
2 ആ ഏററം അടിയന്തിരമായ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് ഒരു പുതിയ ഭൂമിയിലേക്കുളള അതിജീവനം എന്ന നമ്മുടെ പുസ്തകത്തെക്കാളധികം കാലാനുസൃതമായിരിക്കുന്ന മറെറന്തുണ്ടായിരിക്കാൻ കഴിയും? “രാജ്യവർദ്ധന” ഡിസ്ട്രിക്ട് കൺവെൻഷനിൽ അതിന്റെ പ്രകാശനം നിർവഹിച്ചശേഷം പ്രസംഗകൻ ഇപ്രകാരം പറഞ്ഞു: “അതിജീവനം നമ്മുടെ കാലത്തെ ഒരു മുഖ്യ ഉത്ക്കണ്ഠയായിത്തീർന്നിരിക്കുന്നു. എന്നാൽ മനുഷ്യവർഗ്ഗത്തെ അഭിമുഖീകരിക്കുന്നത് ഒരു ആണവയുദ്ധത്തെക്കാൾ വളരെയധികം ഭീതിജനകമായതാണ്. അത് സ്രഷ്ടാവുമായിത്തന്നെയുളള ഒരു കണക്കുതീർക്കലാണ്. അതിശയിപ്പിക്കുന്ന ബൈബിൾപ്രവചനങ്ങൾ അതിജീവകർ ഉണ്ടായിരിക്കുമെന്ന് വ്യക്തമായി കാണിക്കുന്നു. . . . ഈ പുസ്തകം അവരിൽ ഒരാളായിരിക്കാൻ നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.”
ഒരു അടിയന്തിര ആവശ്യം നിറവേററാൻ സഹായിക്കുന്നു
3 എന്നാൽ ആളുകളുടെ ഏററം അടിയന്തിരമായ ആവശ്യം നിറവേററുന്നതിൽ അതിജീവനത്തെസംബന്ധിച്ചുളള ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെക്കാളധികം ഉൾപ്പെട്ടിരിക്കുന്നു. അവർ അതിനെക്കുറിച്ചു കേൾക്കണം, അത് അവർക്കു ലഭിക്കണം, അതു വായിക്കുകയും ഗ്രഹിക്കുകയും ചെയ്യണം, അതിനുശേഷം അതിലടങ്ങിയിരിക്കുന്ന ജീവൽപ്രധാനമായ വിവരങ്ങൾക്കനുസരിച്ച് നടപടി കൈക്കൊളളണം. ഇതു മനസ്സിൽപിടിച്ചുകൊണ്ടാണ് ഡിസ്ട്രിക്ട് കൺവെൻഷൻ പ്രസംഗകൻ ഇപ്രകാരം പറഞ്ഞത്: “സാഹചര്യം അതിജീവിക്കേണ്ട എല്ലാവരുടെയും പക്ഷത്ത് അടിയന്തിരമായ നടപടി ആവശ്യമാക്കിത്തീർക്കുന്നു. . . . ഇത് വയൽസേവനത്തിൽ നമ്മുടെ ഉപയോഗത്തിനും നമ്മുടെ സ്വന്തമായ പഠനത്തിനുംവേണ്ടി രൂപകൽപ്പനചെയ്യപ്പെട്ടിട്ടുളള ഒരു പ്രസിദ്ധീകരണമാണ്.” അതെ, സഹോദരൻമാരേ, ‘ആരെങ്കിലും പ്രസംഗിക്കാതെ അവർ എങ്ങനെ കേൾക്കും?’—റോമ. 10:14.
4 നിങ്ങൾക്ക് ഒരു ജീവൻ രക്ഷിക്കുന്നതിനേക്കാൾ അധികം രോമാഞ്ചജനകമായ, അധികം സംതൃപ്തികരമായ, എന്തെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ? എന്നാൽ നിങ്ങൾ മറെറാരാളെ രക്ഷിക്കുമ്പോൾ നിങ്ങളുടെ സ്വന്തം ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ എന്ത്? അത് അതിലും അധികം പ്രതിഫലദായകമായിരിക്കാൻ കഴിയും.—1 തിമൊ. 4:16.
5 ഈ പുസ്തകത്തിന്റെ സഹായത്തോടെ സത്യം പഠിക്കുന്നതു മുഖാന്തരം എത്ര ജീവൻ രക്ഷിക്കപ്പെടും? ഉത്തരം ഒരു വലിയ അളവിൽ നാം ഇതു വിതരണംചെയ്യുന്നതിനു ചെയ്യുന്ന യത്നത്തെയും നമ്മുടെ അവതരണത്തിന്റെ ഫലപ്രദത്വത്തെയും ആശ്രയിച്ചിരിക്കുന്നു. നാം ഇത് ഏപ്രിലിൽ നമ്മുടെ സാഹിത്യസമർപ്പണമായി 10 രൂ. സംഭാവനക്ക് വിശേഷവൽക്കരിക്കുന്നു. ഈ പുസ്തകം നമ്മുടെ അയൽക്കാർക്കൊ ബന്ധുക്കൾക്കൊ സഹപാഠികൾക്കൊ അല്ലെങ്കിൽ മററുളളവർക്കൊ പങ്കുവെക്കുന്നതിനുളള പരിശ്രമം നമ്മുടെ ആരോഗ്യം, പ്രായം, ബലം, കുടുംബ ഉത്തരവാദിത്വങ്ങൾ എന്നിങ്ങനെയുളള അനേകം കാര്യങ്ങളെ ആശ്രയിച്ചായിരിക്കാം ഇരിക്കുന്നത്. അതിനേക്കാൾ ഉപരിയായി അത് മററുളളവരുടെ അതിജീവനത്തെ സംബന്ധിച്ചു നമുക്കു തോന്നുന്ന അടിയന്തിരതാബോധത്തോടൊപ്പം അവരോടുളള നമ്മുടെ സ്നേഹത്തെയും ആശ്രയിച്ചിരിക്കും.—2 തിമൊ. 4:2എ.
6 നമ്മുടെ ശുശ്രൂഷയുടെ ഫലപ്രദത്വം, മിക്കപ്പോഴും അവതരിപ്പിക്കപ്പെടുന്ന പുസ്തകത്തെ സംബന്ധിച്ച് നാം എത്ര നന്നായി വിവരമുളളവരാണ് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഈ സമയംകൊണ്ട് നമുക്ക് ഈ പുസ്തകം വായിച്ചുതീർക്കാൻ സമയം ലഭിച്ചു. നാം സംസാരാശയങ്ങൾ, ഉദ്ധരണികൾ, അല്ലെങ്കിൽ ചിത്രങ്ങൾ എന്നിവ ശ്രദ്ധിച്ചോ? 1914 ഒരു നിർണ്ണായക വർഷമാണെന്നു കാണിക്കുന്ന 27-ാം പേജിലെ ചാർട്ടും ചരിത്രകാരൻമാർ ആ വർഷത്തെ എങ്ങനെ വീക്ഷിക്കുന്നു എന്നു സൂചിപ്പിക്കുന്ന 29-ാം പേജിലെ ഉദ്ധരണികളും അതിജീവനത്തെസംബന്ധിച്ച് ഉത്ക്കണ്ഠയുളള ആളുകൾക്ക് ആകർഷകമായിരിക്കും. 95-ാം പേജിലെ ചിത്രത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അതിജീവനത്തിനാവശ്യമായ “അടയാളം” ലഭിക്കുന്നതിന് ആവശ്യമായിരിക്കുന്നത് എന്താണെന്നതു സംബന്ധിച്ച് ജിജ്ഞാസയുണർത്താൻ കഴിഞ്ഞേക്കും.—യെഹെസ്ക്കേൽ 9:4, 6 താരതമ്യപ്പെടുത്തുക.
7 അദ്ധ്യായതലക്കെട്ടുകൾ ചിന്തകരായ ആളുകളുടെ താൽപ്പര്യത്തെ ഉണർത്തും. “ഭൂഗ്രഹത്തിന് എന്തു സംഭവിക്കും?,” “ഈ വ്യവസ്ഥിതി എത്ര നാൾ നിലനിൽക്കും?,” “വിപത്തിന്റെ മുമ്പിൽ ജ്ഞാനപൂർവം പ്രവർത്തിക്കുക,” “കൗണ്ട്ഡൗൺ അവസാനിക്കാറായിരിക്കുന്നു!” എന്നീ ശീർഷകങ്ങൾ ഈ പുസ്തകത്തിൽ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്ന താൽപ്പര്യജനകമായ വിഷയങ്ങളിൽ ചിലവയാണ്. പുസ്തകം വീട്ടുകാരന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നതിന് പരിശ്രമിക്കുകയും ഏതു അദ്ധ്യായതലക്കെട്ടുകളാണ് അദ്ദേഹത്തിന് ഏററവും താൽപ്പര്യമെന്ന് ചോദിക്കുകയും ചെയ്യുക. മററു പ്രസിദ്ധീകരണങ്ങൾകൊണ്ട് ഇപ്രകാരം ശ്രമിച്ചുനോക്കിയിട്ടുളളവർ മിക്കപ്പോഴും അതിന് നല്ല ഫലം ലഭിച്ചതായി കണ്ടെത്തി.
പിന്തിരിക്കപ്പെടരുത്
8 കൺവെൻഷൻ പ്രസംഗകൻ തന്റെ സമാപന വാക്കുകളിൽ, “സമയം ഇനിയും അവശേഷിച്ചിരിക്കെ സന്തുഷ്ടരായ സാക്ഷികളുടെ കൂട്ടത്തിന്റെ ഭാഗമായിത്തീരുന്നതിന് അനേകരെയുംകൂടെ സഹായിക്കുന്നതിനുളള അവസരത്തെ നമുക്കെല്ലാം ഉപയോഗപ്പെടുത്താം. . . . ദൈവം ഈ ദുഷ്ടലോകത്തെ നശിപ്പിക്കുമ്പോൾ അവന്റെ അനർഹദയയാൽ നാം അവന്റെ മഹത്തായ ‘പുതിയ ഭൂമി’യിലേക്ക് അതിജീവിക്കുന്നവരുടെ കൂട്ടത്തിലായിത്തീരട്ടെ!” എന്നു പറഞ്ഞപ്പോൾ നാമെല്ലാം കൈയടിച്ചു. അതുകൊണ്ട് നമുക്ക് ഏപ്രിലിൽ അതിജീവനംപുസ്തകം വിതരണംചെയ്യുന്നതിൽ പൂർണ്ണപങ്കു വഹിച്ചുകൊണ്ട് അനേകരെക്കൂടെ സഹായിക്കുന്നതിനുളള അവസരം പ്രയോജനപ്പെടുത്താം.