നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ നിങ്ങൾ വായിച്ചാസ്വദിച്ചോ? അങ്ങനെയെങ്കിൽ പിൻവരുന്ന കാര്യങ്ങൾ അനുസ്മരിക്കുന്നതു രസകരമെന്നു നിങ്ങൾ കണ്ടെത്തും:
◻ ഇസ്രായേല്യ ഒററുകാർ വേശ്യയായ രാഹാബിന്റെ ഭവനത്തിൽ തങ്ങാൻ തീരുമാനിച്ചതെന്തുകൊണ്ട്?
ഇസ്രായേല്യ ഒററുകാർ ദൈവത്തിന്റെ ന്യായപ്രമാണമനുസരിച്ചാണു ജീവിച്ചത്, അതുകൊണ്ട് അവർ രാഹാബിന്റെ വീട്ടിൽ തങ്ങിയതു മോശമായ കാരണങ്ങളാലല്ല. ഒരു വേശ്യയുടെ വീട്ടിലാകുമ്പോൾ തങ്ങളെ ആളുകൾ സംശയിക്കാനുള്ള സാധ്യത കുറയുമെന്ന് അവർ ഒരുപക്ഷേ ന്യായവാദം ചെയ്തിരിക്കാം. നഗരമതിലിലെ അതിന്റെ സ്ഥാനം രക്ഷപെടൽ എളുപ്പമാക്കുകയും ചെയ്യുമായിരുന്നു. എന്നാൽ എല്ലാററിനുമുപരി, പശ്ചാത്തപിച്ചു തന്റെ വഴികൾക്കു മാററം വരുത്താൻ ഇടയാകുംവിധം ഇസ്രായേല്യരുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളാൽ അനുകൂലമായി സ്വാധീനിക്കപ്പെട്ട ഹൃദയമുണ്ടായിരുന്ന ഒരു പാപിയുടെ അടുക്കലേക്കാണു യഹോവ അവരെ നയിച്ചത്.—12⁄15, പേജുകൾ 24-5.
◻ കോപം നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
സമ്മർദത്തിനു കാരണമായ ഹോർമോണുകൾ കോപം ഉത്പാദിപ്പിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. തുടരെത്തുടരെയുള്ള പൊട്ടിത്തെറികൾക്ക് സംരക്ഷണാത്മകമായ കൊളസ്റററോളിന്റെയും ഹാനികരമായ കൊളസ്റററോളിന്റെയും സന്തുലിതാവസ്ഥയെ തകർക്കാൻ കഴിയും. തദ്വാര നമുക്കു ഹൃദയസംബന്ധമായ രോഗം വരുന്നതിനുള്ള സാധ്യത കൂട്ടുന്നു.—12⁄15, പേജ് 32.
◻ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വിതരണം വർധിപ്പിക്കാൻ നമ്മെ സഹായിക്കുന്ന നിർദേശങ്ങൾ ഏവ?
വീക്ഷാഗോപുരം, ഉണരുക!ബോധമുള്ളവർ ആയിരിക്കുക; അവതരണം ലളിതമാക്കുക; ഏതാനും ഹ്രസ്വമായ അവതരണങ്ങൾ തയ്യാറാക്കിക്കൊണ്ടു വഴക്കമുള്ളവരായിരിക്കുക; വ്യക്തിപരമായ ഒരു ലാക്കു വെക്കുക.—1⁄1, പേജുകൾ 24-5.
◻ മോശ നമുക്ക് അനുകരിക്കാൻ പററിയ ഒരു നല്ല ദിവ്യാധിപത്യ മാതൃകയായിരിക്കുന്നത് എന്തുകൊണ്ട്?
മോശ കാര്യാദികളിൽ യഹോവയുടെ മാർഗനിർദേശം തേടി. അദ്ദേഹത്തിനു വ്യക്തിപരമായ അഭിലാഷങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പ്രത്യുത അദ്ദേഹം ദൈവമഹത്ത്വം സംബന്ധിച്ചു ചിന്തയുള്ളവനായിരുന്നു. അദ്ദേഹത്തിനു ശക്തമായ വിശ്വാസമുണ്ടായിരുന്നു. കൂടാതെ, രാഷ്ട്രത്തിന്റെ യഥാർഥ ഭരണാധിപൻ യഹോവയായിരുന്നുവെന്ന കാര്യം മോശ ഒരിക്കലും മറന്നുകളഞ്ഞില്ല.—1⁄15, പേജ് 11.
◻ ദിവ്യ ബോധനം വിജയം വരിക്കുന്ന ചില വിധങ്ങൾ ഏവ?
യഹോവയുടെ ജനത്തിനു തിരുവെഴുത്തുകളുടെ ഒരു ക്രമാനുഗതമായ ഗ്രാഹ്യം പകർന്നുകൊണ്ടു ദിവ്യ ബോധനം വിജയം വരിക്കുന്നു. അത് ആളുകളെ ആത്മീയ വെളിച്ചത്തിലേക്കു കൊണ്ടുവരുകയും അത് ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കേണ്ടത് എങ്ങനെയെന്നു സൗമ്യരെ കാണിക്കുകയും ചെയ്യുന്നു. (യോഹന്നാൻ 4:24) കൂടാതെ, ദിവ്യ ബോധനം പരിശോധനകളിൻമേലും ലോകത്തിൻമേലും വിജയം വരിക്കുന്നു.—2⁄1, പേജുകൾ 10-12.
◻ വിജയകരമായി ബുദ്ധ്യുപദേശിക്കുന്നതിനുള്ള താക്കോൽ എന്ത്?
മറേറ വ്യക്തിയോടും മാന്യമായ പെരുമാററം ലഭിക്കാനുള്ള അയാളുടെ അവകാശത്തോടുമുള്ള ഉചിതമായ ആദരവാണു താക്കോൽ. അതുകൊണ്ട്, ഒരു ക്രിസ്തീയ ബുദ്ധ്യുപദേശകൻ ദയാലുവും ദൃഢചിത്തനുമായിരിക്കുമ്പോൾത്തന്നെ സ്വീകർത്താവിനെ മാന്യത അണിയിക്കുകയും വേണം.—2⁄1, പേജ് 28.
◻ മറിയയുടെ സ്വർഗാരോഹണം ഒരു സിദ്ധാന്തമായി റോമൻ കത്തോലിക്കാസഭ സ്വീകരിച്ചിരിക്കാൻ ഇടയായതെങ്ങനെ?
യേശുവിന്റെ മരണത്തിനുശേഷമുള്ള ആദ്യനൂററാണ്ടുകളിൽ മറിയയുടെ സ്വർഗാരോഹണം എന്ന ആശയം ക്രിസ്ത്യാനികളുടെ ചിന്തയ്ക്ക് തികച്ചും അപരിചിതമായിരുന്നു. എന്നിരുന്നാലും, ത്രിത്വോപദേശം സഭയുടെ ഔദ്യോഗിക പഠിപ്പിക്കലായിത്തീർന്നശേഷം മറിയക്ക് കൂടുതൽ പ്രാധാന്യമുള്ള സ്ഥാനങ്ങൾ കൊടുക്കുവാൻ തുടങ്ങി. “ദൈവം വെളിപ്പെടുത്തിയ ഒരു സിദ്ധാന്തമായി ഇതിനെ നാം നിർവചിക്കുന്നു” എന്നു പീയൂസ് XII-ാമൻ പാപ്പാ 1950, നവംബർ 1-ന് പ്രഖ്യാപിക്കുന്നതുവരെ സ്വർഗാരോഹണ സിദ്ധാന്തം ഒരു അംഗീകൃത സിദ്ധാന്തമായി സ്വീകരിച്ചിരുന്നില്ല.—മ്യൂണിഫിസെൻറിസ്സിമസ് ഡ്യൂസ്—2⁄15, പേജുകൾ 26-7.
◻ യിരെമ്യാവു 24-ാം അധ്യായത്തിൽ, നല്ലതും ചീത്തയുമായ രണ്ടു കൊട്ട അത്തിപ്പഴങ്ങൾ എന്തിനെ പ്രതിനിധാനം ചെയ്തു?
നല്ല അത്തിപ്പഴങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ആരംഭത്തിൽ ബാബിലോനിലേക്ക് അടിമകളായി പിടിച്ചുകൊണ്ടുപോയ യഹൂദരെയാണ്, അവരുടെ ഒരു ശേഷിപ്പ് യഹൂദയിലേക്കു തിരികെപോരുമായിരുന്നു. ചീത്ത അത്തിപ്പഴങ്ങൾ പ്രതിനിധാനം ചെയ്യുന്നത്, യഹോവയുടെ നാമത്തിൽ പ്രതിജ്ഞചെയ്തിട്ടും നെബുഖദ്നേസർ രാജാവിനോടു മത്സരിച്ച സിദക്കിയാ രാജാവിനെയും അദ്ദേഹത്തിന്റെ ആളുകളെയുമാണ്. അതിനോടുള്ള താരതമ്യത്തിൽ, തങ്ങളുടെ ജീവിതത്തിൽ നല്ല ഫലം ഉത്പാദിപ്പിച്ച ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പിനെയും അതിനു വിപരീതമായി തങ്ങളുടെ ജീവിതത്തിൽ അഴുകിയ ഫലം ഉത്പാദിപ്പിച്ച ക്രൈസ്തവലോകത്തിലെ പുരോഹിതവർഗത്തെയും ആധുനികനാളിൽ നാം കാണുന്നു.—3⁄1, പേജുകൾ 14-16.
◻ ക്വാർട്ടോഡെസിമൻസ് ആരായിരുന്നു, ക്രിസ്ത്യാനികൾ അവരിൽ തത്പരരായിരിക്കുന്നത് എന്തുകൊണ്ട്?
അപ്പോസ്തലൻമാരുടെ കാലശേഷം അപ്പോസ്തലിക മാതൃക പിന്തുടർന്നുകൊണ്ട് കർത്താവിന്റെ സന്ധ്യാഭക്ഷണം ഓരോ വർഷവും നീസാൻ 14-ന് ആഘോഷിച്ച ഒരു കൂട്ടർ ഉണ്ടായിരുന്നു. അവർ “പതിനാലുകാർ” എന്നർഥമുള്ള ക്വാർട്ടോഡെസിമൻസ് എന്നു വിളിക്കപ്പെടാനിടയായി. ഇതിന് ഇന്നു വളരെ പ്രാധാന്യമുണ്ട് കാരണം, അപ്പോസ്തലൻമാർ മരിച്ചശേഷവും ഓരോ വർഷവും നീസാൻ 14-ന് യേശുവിന്റെ മരണത്തിന്റെ ഓർമ ശരിയായ വിധത്തിൽ കൊണ്ടാടിയവർ ഉണ്ടായിരുന്നുവെന്ന് ഇതു കാണിക്കുന്നു.—3⁄15, പേജുകൾ 4-5.
◻ വില്യം വിസ്ററൺ ആരായിരുന്നു?
അദ്ദേഹം 18-ാം നൂററാണ്ടിൽ ഇംഗ്ലണ്ടിലെ ഒരു ബുദ്ധിമാനായ പണ്ഡിതനും സർ ഐസക്ക് ന്യൂട്ടന്റെ ഒരു അടുത്ത കൂട്ടുകാരനുമായിരുന്നു. വിസ്ററൺ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്തി, ത്രിത്വ പഠിപ്പിക്കലുകളെ പരസ്യമായി എതിർത്തു, കൂടാതെ, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിൽ ലെക്ച്ചറർ ആയിരുന്നു. യഹൂദ ചരിത്രകാരനായ ഫേവ്ളിയസ് ജോസീഫസിന്റെ ലിഖിതങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയുടെ കാര്യത്തിലാണ് അദ്ദേഹം കൂടുതൽ പ്രസിദ്ധിയാർജിച്ചത്.—3⁄15, പേജുകൾ 26-8.
◻ മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിൽ നിർമിക്കപ്പെട്ടത് എങ്ങനെ? (ഉല്പത്തി 1:27)
ദൈവത്തിന്റെ പ്രമുഖ ഗുണങ്ങളായ സ്നേഹം, നീതി, ജ്ഞാനം, ശക്തി തുടങ്ങിയവയും അതുപോലെതന്നെ മററുള്ള ഗുണങ്ങളും ബാധകമാക്കാനുള്ള പ്രാപ്തിയോടെയാണു മനുഷ്യൻ നിർമിക്കപ്പെട്ടത്.—4⁄1, പേജ് 25.