വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w89 10/1 പേ. 16-17
  • യേശു—ഒരു വിവാദ വിഷയം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു—ഒരു വിവാദ വിഷയം
  • വീക്ഷാഗോപുരം—1989
  • സമാനമായ വിവരം
  • ഒരു വിവാദകേന്ദ്രം
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • അത്ഭുതങ്ങൾ​—ആരുടെ ശക്തിയാൽ?
    യേശു​—വഴിയും സത്യവും ജീവനും
  • “ഈ മനുഷ്യൻ സംസാരിക്കുന്നതു പോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല”
    2002 വീക്ഷാഗോപുരം
  • “എന്നോടു പഠിപ്പിൻ”
    2001 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1989
w89 10/1 പേ. 16-17

യേശു​വി​ന്റെ ജീവി​ത​വും ശുശ്രൂ​ഷ​യും

യേശു—ഒരു വിവാദ വിഷയം

ശീമോ​ന്റെ വീട്ടിലെ സ്വീക​ര​ണ​ത്തി​നു​ശേഷം യേശു ഗലീല​യി​ലേ​ക്കുള്ള രണ്ടാം പ്രാവ​ശ്യ​ത്തെ പ്രസംഗ പര്യടനം തുടങ്ങു​ന്നു. ആ പ്രദേ​ശത്തെ അവന്റെ മുൻ പര്യട​ന​ത്തിൽ അവന്റെ ആദ്യ ശിഷ്യൻമാ​രായ പത്രോ​സും അന്ത്ര​യോ​സും യാക്കോ​ബും യോഹ​ന്നാ​നും അവനെ അനുഗ​മി​ച്ചി​രു​ന്നു. എന്നാൽ ഇപ്പോൾ 12 അപ്പോ​സ്‌ത​ലൻമാ​രും ചില സ്‌ത്രീ​ക​ളും അവനെ അനുഗ​മി​ക്കു​ന്നു. ഇവരിൽ മഗ്‌ദലന മറിയ​യും സൂസന്ന​യും ഹെരോ​ദാ രാജാ​വി​ന്റെ ഒരു ഉദ്യോ​ഗ​സ്ഥന്റെ ഭാര്യ​യായ യോഹ​ന്ന​യും ഉൾപ്പെ​ടു​ന്നു.

യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ ഗതി​വേഗം തീവ്ര​മാ​യി​ത്തീർന്ന​പ്പോൾ അതോ​ടൊ​പ്പം അവന്റെ പ്രവർത്ത​നം​സം​ബ​ന്ധിച്ച വിവാ​ദ​വും അങ്ങനെ​ത​ന്നെ​യാ​യി. അന്ധനും ഊമനും ഭൂതബാ​ധി​ത​നു​മായ ഒരു മനുഷ്യ​നെ അവന്റെ അടുക്കൽ കൊണ്ടു​വ​രു​ന്നു. യേശു അവനെ സൗഖ്യ​മാ​ക്കി​യ​പ്പോൾ അവൻ ഭൂതബാ​ധ​യിൽ നിന്നു സ്വത​ന്ത്ര​നാ​കു​ക​യും സംസാ​രി​ക്കു​ന്ന​തി​നും കാണു​ന്ന​തി​നും സാധ്യ​മാ​യി​ത്തീ​രു​ക​യും​ചെയ്‌ത​പ്പോൾ ആളുകൾ കേവലം ഇളകി​വ​ശാ​യി. അവർ ഇപ്രകാ​രം പറഞ്ഞു തുടങ്ങു​ന്നു: “ഇത്‌ ഒരുപക്ഷേ ദാവീ​ദി​ന്റെ പുത്രൻ ആയിരി​ക്കു​ക​യി​ല്ലേ?”

യേശു​വി​നും അവന്റെ ശിഷ്യൻമാർക്കും ആഹാരം പോലും കഴിക്കാൻ സാധ്യ​മാ​കാ​ത്ത​വണ്ണം അവൻ താമസി​ച്ചി​രുന്ന ഭവനത്തി​നു ചുററും അത്രമാ​ത്രം ജനക്കൂട്ടം തടിച്ചു​കൂ​ടി. അവൻ വാഗ്‌ദ​ത്തം​ചെ​യ്യ​പ്പെട്ട “ദാവീ​ദി​ന്റെ പുത്രൻ” ആയിരു​ന്നേ​ക്കും എന്ന്‌ പരിഗ​ണി​ച്ച​വരെ കൂടാതെ, അവനെ അവമാ​നി​ക്കാൻ വേണ്ടി അങ്ങ്‌ യെരു​ശ​ലേ​മിൽനിന്ന്‌ വന്ന ശാസ്‌ത്രി​മാ​രും പരീശൻമാ​രും ഉണ്ട്‌. യേശു​വി​ന്റെ ബന്ധുക്കൾ അവനെ ചുററി​പ്പ​റ​റി​യുള്ള ബഹള​ത്തെ​ക്കു​റി​ച്ചു കേട്ട​പ്പോൾ അവർ അവനെ പിടി​കൂ​ടാൻ വരുന്നു. എന്തു കാരണ​ത്താൽ?

കൊള്ളാം, യേശു​വി​ന്റെ സ്വന്തം സഹോ​ദ​രൻമാർ ഇപ്പോ​ഴും അവൻ ദൈവ​പു​ത്ര​നാ​ണെന്ന്‌ വിശ്വ​സി​ക്കു​ന്നില്ല. കൂടാതെ അവൻ മൂലം ഉളവായ പൊതു​ജ​ന​ങ്ങ​ളു​ടെ ബഹളവും വിവാ​ദ​വും അവൻ നസറേ​ത്തിൽ വളർന്നു​കൊ​ണ്ടി​രു​ന്ന​പ്പോൾ അവർ അറിഞ്ഞി​രുന്ന യേശു​വി​ന്റെ സ്വഭാ​വ​മ​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ യേശു​വിന്‌ മാനസി​ക​മാ​യി ഗുരു​ത​ര​മായ എന്തോ തകരാ​റു​ണ്ടെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. “അവനു ബുദ്ധി​ഭ്രമം ഉണ്ട്‌” എന്ന്‌ അവർ നിഗമനം ചെയ്യു​ക​യും അവനെ പിടി​ച്ചു​കൊ​ണ്ടു​പോ​ക​ണ​മെന്ന്‌ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു.

എന്നിരു​ന്നാ​ലും, യേശു ഭൂതബാ​ധി​തനെ സൗഖ്യ​മാ​ക്കി​യെന്ന്‌ തെളിവ്‌ വ്യക്തമാ​ക്കു​ന്നു. ശാസ്‌ത്രി​മാർക്കും പരീശൻമാർക്കും ഇതി​ന്റെ​യും യേശു​വി​ന്റെ മററു അത്ഭുത​ങ്ങ​ളു​ടെ​യും യാഥാർത്ഥ്യ​ത്തെ നിഷേ​ധി​ക്കാൻ സാധ്യ​മ​ല്ലെന്ന്‌ അറിയാം. അതു​കൊണ്ട്‌ യേശു​വി​നെ അപമാ​നി​ക്കു​ന്ന​തിന്‌ അവർ ആളുക​ളോട്‌ ഇപ്രകാ​രം പറയുന്നു: “ഈ മനുഷ്യൻ ഭൂതങ്ങ​ളു​ടെ ഭരണാ​ധി​പ​നായ ബെയെൽസെ​ബൂ​ബി​നെ കൊണ്ട​ല്ലാ​തെ ഭൂതങ്ങളെ പുറത്താ​ക്കു​ന്നില്ല.”

അവരുടെ വിചാ​ര​മ​റിഞ്ഞ്‌ യേശു ശാസ്‌ത്രി​മാ​രെ​യും പരീശൻമാ​രെ​യും അവന്റെ അടുക്കൽ വിളി​ച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു: “തന്നിൽതന്നെ ഛിദ്രി​ക്കുന്ന ഏതൊരു രാജ്യ​വും ശൂന്യ​മാ​കും, തന്നിൽ തന്നെ ഛിദ്രി​ക്കുന്ന ഏതു നഗരവും ഭവനവും നിലനിൽക്ക​യില്ല. അതേ വിധത്തിൽ, സാത്താൻ സാത്താനെ പുറത്താ​ക്കു​ന്നു​വെ​ങ്കിൽ അവൻ തനി​ക്കെ​തി​രെ തന്നെ ഛിദ്രി​ച്ചി​രി​ക്കു​ന്നു, അപ്പോൾ അവന്റെ രാജ്യ​ത്തിന്‌ എങ്ങനെ നിലനിൽക്കാൻ കഴിയും?”

എത്ര സുശക്ത​മായ യുക്തി! പരീശൻമാ​രു​ടെ അണിക​ളിൽപെ​ട്ട​വർതന്നെ ഭൂതങ്ങളെ പുറത്താ​ക്കി​യി​ട്ടുണ്ട്‌ എന്ന്‌ അവർ അവകാ​ശ​പ്പെ​ടു​ന്ന​തി​നാൽ യേശു ഇങ്ങനെ​യും​കൂ​ടെ ചോദി​ക്കു​ന്നു: “ഞാൻ ബെയെൽസെ​ബൂ​ബി​നെ​ക്കൊണ്ട്‌ ഭൂതങ്ങളെ പുറത്താ​ക്കു​ന്നു​വെ​ങ്കിൽ, നിങ്ങളു​ടെ മക്കൾ എന്തി​നെ​ക്കൊണ്ട്‌ അവയെ പുറത്താ​ക്കു​ന്നു?” മററു വാക്കു​ക​ളിൽ പറഞ്ഞാൽ, യേശു​വി​നെ​തി​രെ​യുള്ള അവരുടെ കുററാ​രോ​പണം അവനെ​പ്പോ​ലെ​തന്നെ അവർക്കെ​തി​രെ​യും ബാധക​മാ​ക്ക​പ്പെ​ടണം. യേശു പിന്നീട്‌ ഇപ്രകാ​രം മുന്നറി​യി​പ്പു നൽകുന്നു: “ഞാൻ ദൈവാ​ത്‌മാ​വി​നാ​ലാണ്‌ ഭൂതങ്ങളെ പുറത്താ​ക്കു​ന്ന​തെ​ങ്കിൽ, ദൈവ​രാ​ജ്യം യഥാർത്ഥ​ത്തിൽ നിങ്ങളെ മറിക​ട​ന്നു​പോ​യി​രി​ക്കു​ന്നു.”

താൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്നത്‌ തനിക്ക്‌ സാത്താ​ന്റെ​മേ​ലുള്ള അധികാ​ര​ത്തി​ന്റെ തെളി​വാ​ണെന്ന്‌ വിശദീ​ക​രി​ക്കു​ന്ന​തിന്‌ യേശു ഇപ്രകാ​രം പറയുന്നു: “ബലവാ​നായ ഒരാളെ പിടി​ച്ചു​കെ​ട്ടീ​ട്ട​ല്ലാ​തെ അയാളു​ടെ ഭവനത്തിൽ കടക്കു​ന്ന​തി​നും ബലവാ​നാ​യ​വന്റെ ജംഗമ​സാ​ധ​നങ്ങൾ കവർന്നു​കൊ​ണ്ടു​പോ​കു​ന്ന​തി​നും ആർക്കെ​ങ്കി​ലും എങ്ങനെ കഴിയും? അതിനു​ശേഷം അയാൾ അയാളു​ടെ വീട്‌ കവർച്ച​ചെ​യ്യും. എനിക്ക്‌ അനുകൂ​ല​മ​ല്ലാ​ത്തവൻ എനിക്ക്‌ പ്രതി​കൂ​ല​മാ​കു​ന്നു, എന്നോടു കൂട്ടി​ച്ചേർക്കാ​ത്തവൻ ചിതറി​ക്കു​ന്നു.” പരീശൻമാർ വ്യക്തമാ​യും യേശു​വിന്‌ പ്രതി​കൂ​ല​മാണ്‌, തങ്ങളെ​ത്തന്നെ സാത്താന്റെ ഏജൻറൻമാ​രാ​ണെന്ന്‌ പ്രകട​മാ​ക്കി​ക്കൊ​ണ്ടു​തന്നെ. അവർ ഇസ്രാ​യേ​ല്യ​രെ അവനിൽനിന്ന്‌ ചിതറി​ച്ചു​ക​ള​യു​ന്നു.

തൽഫല​മാ​യി, യേശു “ആത്മാവി​നെ​തി​രെ​യുള്ള ദൂഷണം ക്ഷമിക്ക​യില്ല” എന്ന്‌ ഈ സാത്താന്യ എതിരാ​ളി​കൾക്ക്‌ മുന്നറി​യി​പ്പു​കൊ​ടു​ക്കു​ന്നു. അവൻ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “ആരെങ്കി​ലും മനുഷ്യ​പു​ത്ര​നെ​തി​രെ ഒരു വാക്കു പറഞ്ഞാൽ അവനോ​ടു ക്ഷമിക്കും; എന്നാൽ ആരെങ്കി​ലും പരിശു​ദ്ധാ​ത്മാ​വി​നെ​തി​രെ പറഞ്ഞാൽ അവനോ​ടു ക്ഷമിക്ക​യില്ല, ഇല്ല, ഈ വ്യവസ്ഥി​തി​യി​ലും വരുവാ​നു​ള്ള​തി​ലും ക്ഷമിക്ക​യില്ല.” ആ ശാസ്‌ത്രി​മാ​രും പരീശൻമാ​രും വ്യക്തമാ​യും ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നാ​ലുള്ള അത്ഭുത​പ്ര​വർത്ത​നത്തെ ദ്രോ​ഹ​പൂർവം പിശാ​ചിന്‌ ആരോ​പി​ച്ചു​കൊണ്ട്‌ ക്ഷമിക്ക​യി​ല്ലാത്ത പാപം ചെയ്‌തു. മത്തായി 12:22-32; മർക്കോസ്‌ 3:19-30; യോഹ​ന്നാൻ 7:5.

◆ യേശു​വി​ന്റെ ഗലീല​യി​ലേ​ക്കുള്ള രണ്ടാമത്തെ പര്യടനം ആദ്യ​ത്തേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

◆ യേശു​വി​ന്റെ ചാർച്ച​ക്കാർ അവനെ പിടി​കൂ​ടാൻ ശ്രമി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

◆ പരീശൻമാർ യേശു​വി​ന്റെ അത്ഭുത​ങ്ങളെ അവമതി​ക്കാൻ ശ്രമി​ക്കു​ന്ന​തെ​ങ്ങനെ, അവൻ അവരെ ഖണ്ഡിക്കു​ന്ന​തെ​ങ്ങനെ?

◆ ആ പരീശൻമാർ എന്തുസം​ബ​ന്ധി​ച്ചു കുററ​ക്കാർ ആയിരു​ന്നു, എന്തു​കൊണ്ട്‌? (w87 2/15)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക