യാതനകൾ നിങ്ങൾക്കെങ്ങനെ സഹിക്കാം?
“നിങ്ങളുടെ ഭാഗത്തെ സഹിഷ്ണതയാൽ നിങ്ങൾ നിങ്ങളുടെ ദേഹികളെ നേടും.” “അന്ത്യനാളുകളെ”ക്കുറിച്ചുള്ള തന്റെ പ്രവചനം നൽകവെ യേശു പറഞ്ഞതായിരുന്നു ആ വാക്കുകൾ. (ലൂക്കോസ് 21:19; ദാനിയേൽ 12:4) അവന്റെ പ്രസ്താവനയിൽ പിൻവരുന്ന രണ്ടു കാര്യങ്ങൾ ഉയർന്നു നിൽക്കുന്നു: (1) നമ്മുടെ ജീവൻ രക്ഷിക്കുന്നതിന് സഹിഷ്ണത ആവശ്യമാണ്. (2) സഹിച്ചു നിൽക്കുക സാദ്ധ്യമാണ്.
പക്ഷെ നിങ്ങൾക്കെങ്ങനെ സഹിച്ചുനിൽക്കാൻ കഴിയും? ഈ ചോദ്യത്തിനു ഉത്തരം ലഭിക്കണമെങ്കിൽ യഹോവയാം ദൈവം തന്റെ ദാസൻമാരുടെ മേൽ യാതനകളും പീഡനവും എന്തുകൊണ്ട് അനുവദിക്കുന്നു എന്ന് നാം മനസ്സിലാക്കിയിരിക്കണം.
യാതനയും പീഡനവും—എന്തുകൊണ്ട്?
യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യത്തെയും നീതിയെയും സാത്താൻ വെല്ലുവിളിച്ചു എന്നതാണ് പ്രമുഖ കാരണം. (ഉല്പത്തി 3:1-19) തന്റെ സ്വന്ത നാമത്തെപ്രതിയും മററുള്ളവരെ പ്രതിയും ഈ വെല്ലുവിളി നേരിടാൻ യഹോവ ക്രമീകരണം ചെയ്തിരിക്കുകയാണ്.
നാം ഉചിതമായ കാഴ്ചപ്പാടിൽ കഷ്ടതകളെ നിരീക്ഷിക്കുമെങ്കിൽ നമുക്ക് അത്യന്തം പ്രയോജനപ്രദങ്ങളെന്ന് തെളിയുന്ന കാരണങ്ങളെ പ്രതിയുമാണ് ദൈവം തന്റെ ജനങ്ങളുടെ മേൽ അവ അനുവദിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം. ഉദാഹരണത്തിന്, പരിശോധനയിൻ കീഴിലായിരിക്കുമ്പോൾ പ്രാതികൂല്യങ്ങളോട് തെല്ലും നീരസമില്ലാതെ നാം അവ സഹിച്ചു നിന്നാൽ, അപ്പോൾ നമ്മുടെ വിശ്വാസം യാഥാർത്ഥമാണ്, ദൈവത്തെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള വിശ്വാസമാണ് എന്ന് തെളിയിക്കുകയായിരിക്കും നാം ചെയ്യുന്നത്. (1 പത്രോസ് 1:6, 7; എബ്രായർ 11:6) പക്ഷെ നിഗളം, സഹിഷ്ണതയില്ലായ്മ, ആലസ്യപ്രിയം, എന്നീ വൈകല്യങ്ങളെ കഷ്ടതകൾ പുറത്തുകൊണ്ടുവരും. ദൈവാത്മാവിന്റെ സഹായത്താൽ നമുക്ക് അത്തരം അവലക്ഷണങ്ങളെ ഒഴിവാക്കി ‘നമുക്ക് പുതിയ വ്യക്തിത്വം ധരിപ്പിക്കാം.’—കൊലോസ്യർ 3:9-14.
പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് സങ്കീർത്തനക്കാരൻ വളരെ നന്നായി ഈ ആശയം പ്രകടിപ്പിച്ചു: “ഞാൻ നിന്റെ ചട്ടങ്ങളെ ഗ്രഹിക്കാൻ തക്കവണ്ണം ഞാൻ കഷ്ടതയിലകപ്പെട്ടത് എനിക്കു നന്ന്.” (സങ്കീർത്തനങ്ങൾ 119:71) കഷ്ടതകളോടുള്ള എത്രനല്ല ഒരു കാഴ്ചപ്പാട്! യാതൊരു പരാതിയോ മുറുമുറുപ്പോ ഇല്ല. കഷ്ടതകൾ നിമിത്തം വന്നു ചേരാവുന്ന ഏതെങ്കിലും വ്യക്തിപരമായ നഷ്ടങ്ങളെക്കുറിച്ചുള്ള സ്വാർത്ഥമായ ഉത്ക്കണ്ഠയോ ഇല്ല. മറിച്ച്, സങ്കീർത്തനക്കാരന്റെ മേൽ വന്നുഭവിക്കാൻ യഹോവ എന്തനുവദിച്ചുവോ അതിന് യഹോവയുടെ ചട്ടങ്ങളെ ഏറെ തികവോടെ വിലമതിക്കാൻ അവനെ സഹായിക്കാൻ കഴിഞ്ഞു എന്ന ജ്ഞാനപൂർവ്വകമായ തിരിച്ചറിവാണിത്. കഷ്ടതകൾക്ക് നമ്മുടെമേൽ അത്തരം ഫലം ഉണ്ടായിരിക്കുന്നതിന് നാം അനുവദിക്കുമോ?
ഏഷ്യൻ സംസ്ഥാനത്ത് അപ്പോസ്തലനായ പൗലോസിന് അനുഭവിക്കേണ്ടി വന്ന ഉപദ്രവത്തിൽ നിന്ന് അവൻ പ്രയോജനമനുഭവിച്ചു. യഹോവയിൽ സമ്പൂർണ്ണമായി ആശ്രയിക്കുന്നതിന് ഈ ക്ലേശം അവനെ പ്രേരിപ്പിച്ചു എന്നതാണ് ഒരു സംഗതി. പുനരുത്ഥാനത്തിൽ അപ്പോസ്തലനുണ്ടായിരുന്ന വിശ്വാസത്തെയും ഇത് അടിവരയിട്ടു, കാരണം, “മരിച്ചവരെ ഉയർപ്പിക്കുന്ന ദൈവത്തിലുള്ള” പരിപൂർണ്ണ ആശ്രയത്താലല്ലോ അവൻ തന്റെ അരിഷ്ടതകൾ സഹിച്ചത്. (2 കൊരിന്ത്യർ 1:8-10) അതെ, കഷ്ടതയിങ്കലെ തന്റെ സഹിഷ്ണുതയാൽ പൗലോസ് പ്രയോജനങ്ങൾ അനുഭവിച്ചു.
യാതനകളെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുള്ള ക്രിസ്ത്യാനികളെ സംബന്ധിച്ച് ഇത് ഇന്നും സത്യമായിരിക്കുന്നു. ഗറില്ലകളുടെ ഒളിപ്പോരുകൊണ്ട് പ്രക്ഷുബ്ധമായ സിംബാബ്വെയെന്ന രാജ്യത്ത് ഒരു സംരക്ഷിത ഗ്രാമത്തിലേക്ക് യഹോവയുടെ ജനത്തിന്റെ ഒരു സഭ മാററപ്പെട്ടു. യുദ്ധകാലസ്ഥിതിഗതികൾ നിമിത്തം സഭയിലെ നിയമിത മൂപ്പൻമാരിൽ മൂന്നുപേർക്കും ഓരോ കുട്ടി വീതം മരണത്താൽ നഷ്ടപ്പെട്ടിരുന്നു. കൂടാതെ കോപിച്ചതായി പറയപ്പെട്ട ആത്മാക്കളെ പ്രീതിപ്പെടുത്തിക്കൊണ്ട് തങ്ങളുടെ വിശ്വാസം കൈവെടിയാൻ പ്രദേശത്തെ ആളുകൾ ആ ക്രിസ്തീയ മാതാപിതാക്കളുടെ മേൽ വമ്പിച്ച സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. ഇത് സംബന്ധിച്ച് മൂപ്പൻമാർക്ക് എന്തുതോന്നി? മൂന്നുപേർക്കുമായി അവരിൽ ഒരുവൻ ഇങ്ങനെ പറഞ്ഞു: “രാഷ്ട്രം യുദ്ധത്തിലായിരിക്കുമ്പോൾ ദുഷ്ടാത്മാക്കളുമായി തങ്ങളും യുദ്ധത്തിൽ ആണ്. ഞങ്ങൾക്ക് ഞങ്ങളുടെ ശത്രുവിനേക്കാൾ [ദുഷ്ടാത്മാക്കളേക്കാൾ] ഒരു മികവുണ്ട്, ഒരു പ്രത്യാശ, ഒരു ജീവപ്രത്യാശയുണ്ട് എന്ന കാര്യം തന്നെ. അതുകൊണ്ട്, പോരാട്ടത്തിൽ ഞങ്ങൾ മരിച്ചാലും യഹോവയോടുള്ള വിശ്വസ്തതയിൽ ആയിരിക്കുന്നിടത്തോളം, ഞങ്ങൾ ഉയിർപ്പിക്കപ്പെടും. ഞങ്ങൾ ശത്രുവിനെ വിജയിച്ചു കഴിഞ്ഞിരിക്കുന്നു.” ഈ മൂന്നു വിശ്വസ്ത പുരുഷൻമാർക്ക് വിടുവിക്കാനുള്ള യഹോവയുടെ ശക്തിയിൽ ഒരിക്കലും അവരുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നില്ല. അവരുടെ ദൃഢമായ നിലപാട് നിരീക്ഷിച്ചുകൊണ്ട്, നമുക്കും സഹിച്ചു നിൽക്കാനാവും എന്ന് ബോധ്യം ഉള്ളവരായിരിക്കാം.
പീഡനം നിഷ്ഠൂരമായിത്തീരുമ്പോൾ
‘എന്നാൽ പീഡനം, ക്രൂരമായ ദണ്ഡനമുറകളുപയോഗിച്ചുകൊണ്ട് നിഷ്ഠൂരമായിത്തീർന്നാലെന്ത്? എന്ന് നിങ്ങൾ ചോദിച്ചേക്കാം. നമുക്ക് അപ്പോഴും നമ്മുടെ വിശ്വാസം കൈവെടിയാതെ സഹിച്ചു നിൽക്കാൻ കഴിയുമോ? കൊള്ളാം, ആദിമ ക്രിസ്ത്യാനികൾക്ക് അവരുടെ വിശ്വാസം അനുരജ്ഞനപ്പെടുത്താതെ ഘോരമായ പീഡനം സഹിക്കാൻ കഴിയുമായിരുന്നു. അതുപോലെ, സിംബാബ്വെയിലെ ഒരു ഒററപ്പെട്ട ഗ്രാമപ്രദേശത്ത് ജീവിക്കുന്ന ഒരു ആധുനികകാല ക്രിസ്ത്യാനിയും യഹോവയിലുള്ള സമ്പൂർണ്ണ വിശ്വാസം പ്രകടമാക്കി. അദ്ദേഹത്തിന്റെ ഭാര്യ വിവാഹിതയായ മകളെ സന്ദർശിക്കാൻ പോയിരുന്നത് നിമിത്തം അയാൾ ഒരു ദിവസം ഒററക്കായിരുന്നു. പെട്ടെന്ന് അയാളുടെ ക്രിസ്തീയ നിലപാടിനെച്ചൊല്ലി ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ചില സായുധരായ ആളുകൾ അയാളെ ആക്രമിച്ചു. അയാളെ മാരകമായി മർദ്ദിച്ച ശേഷം ചുട്ടുപഴുത്ത ഇഷ്ടിക അയാളുടെ കാലുകൾക്കിടക്ക് കെട്ടിയിട്ടിട്ട് അതുപോലുള്ള കുറെ ഇഷ്ടികകൾക്കു മീതെ നടക്കുന്നതിന് പ്രേരിപ്പിച്ചു. അതിന് ശേഷം അയാളെ അവിടെ മരിക്കാൻ വിട്ടിട്ട് അവർ പോയി. ആ പ്രദേശത്തെ സ്ഥിതിഗതികളിൽ പെട്ടെന്നുണ്ടായ ഒരു മാററം നിമിത്തം യാത്ര അസാദ്ധ്യമായിരുന്നതുകൊണ്ട് ആ മമനുഷ്യന്റെ ഭാര്യ തന്റെ ഭർത്താവിന്റെ ദയനീയസ്ഥിതി അറിഞ്ഞില്ല. മരണഭീഷണി ഉയർത്തിക്കൊണ്ട് അയാളെ സഹായിക്കരുത് എന്ന് അയൽക്കാരോട് ആജ്ഞാപിക്കപ്പെട്ടിരുന്നു. അങ്ങനെ ഓരോ ദിവസവും മരണം മുന്നിൽ കണ്ടുകൊണ്ട് അയാൾ മൂന്നു മാസങ്ങൾ മുഴുവൻ ഏകനായി ഈ നിലയിൽ കഴിഞ്ഞു.
യാതനക്കിരയായ ആ ക്രിസ്ത്യാനിയായ മനുഷ്യൻ തന്റെ വീട്ടിൽ ശേഷിപ്പുണ്ടായിരുന്ന വെള്ളവും ചോളവും കൊണ്ട് ജീവൻ നിലനിർത്തിപ്പോന്നു. പക്ഷെ അയാൾക്ക് നേരിട്ട ദ്രോഹങ്ങൾ മൂലം അയാൾക്ക് നടക്കാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് അരികെയുണ്ടായിരുന്ന വിറക് തീർന്നപ്പോൾ തന്റെ ഫർണിച്ചർ തല്ലിക്കീറി പാചകത്തിന് തീയെരിക്കേണ്ടതായി വന്നു. വെള്ളത്തിലാകെ പൂപ്പൽ പിടിച്ച് പുഴുക്കളെക്കൊണ്ട് നിറഞ്ഞു. അയാളുടെ പൊള്ളലുകൾ അഴുകിക്കൊണ്ടിരുന്നു.
മൂന്നുമാസങ്ങൾക്ക് ശേഷം ആ സഹോദരന്റെ ഭാര്യക്ക് ഒടുവിൽ വീട്ടിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞപ്പോൾ ഇതായിരുന്നു അയാളുടെ അവസ്ഥ. അയാളെകണ്ടപ്പോൾ അവർക്കെന്തു തോന്നിയിട്ടുണ്ടാവുമെന്നു സങ്കൽപ്പിക്കുക! ഉടനടി അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഏർപ്പാടുകൾ ചെയ്തു. അതു ചെയ്യുന്നതിന് അവൾക്കയാളെ ഒരു ഉന്തുവണ്ടിയിലിരുത്തി അടുത്തുള്ള ബസ്സ്റേറാപ്പ് വരെ കൊണ്ടെത്തിച്ച് അവിടെ നിന്ന് ആശുപത്രി ഉള്ള പട്ടണത്തിലേക്ക് കൊണ്ടുപോകണമായിരുന്നു മൂന്നാഴ്ചകൾക്ക് ശേഷം അയാളെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ്ജ് ചെയ്തു. അയാളുടെ മകളുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ അയാൾക്ക് പ്രദേശത്തെ യഹോവയുടെ സാക്ഷികളുടെ സഭാംഗങ്ങളിൽ നിന്ന് ആത്മീയ സഹായവും പ്രോത്സാഹനവും ലഭിച്ചു.
നിഷ്ഠൂര നടപടികൾ സഹിക്കാൻ ദൈവരാജ്യത്തിന്റെ ഈ വിശ്വസ്ത പിന്തുണക്കാരനെ സഹായിച്ചതെന്ത്? മൂന്നു മാസക്കാലം അയാൾ തികച്ചും ഏകാന്തനായിരുന്നു. താൻ മരിക്കുമെന്നു തന്നെ അയാൾ ഉറപ്പിച്ചിരുന്നു. പക്ഷെ ഈ കഠിനപരീക്ഷയുടെ നാളുകളിൽ അയാളുടെ അനുഭവം എന്തായിരുന്നു എന്നു ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു, ‘യഹോവ എന്നോടൊപ്പം എല്ലാ സമയത്തും ഉണ്ടായിരുന്നു’ എന്ന് എനിക്ക് തോന്നി. അയാളുടെ പീഡകൻമാർക്കെതിരെ യാതൊരു പരാതിയുമില്ല. തനിക്ക് ഭവിച്ചതിനെ ഓർത്ത് വിലപിക്കലും ഇല്ല—യഹോവ തന്റെ വിശ്വസ്തദാസൻമാരെ ഒരിക്കലും കൈവെടിയുകയില്ല എന്ന ദൃഢ ബോധ്യം മാത്രം.—സങ്കീർത്തനം 37:28.
അതെ, ക്രിസ്ത്യാനികളക്ക് സഹിച്ചു നിൽക്കാൻ കഴിയും. യഹോവ ഒരുപദ്രവം അനുവദിക്കുന്നുവെങ്കിൽ അത് ഒരു ശ്രേഷ്ഠമായ ഉദ്ദേശ്യത്തെ പ്രതിയായിരിക്കുമെന്നും സഹിഷ്ണുത സാദ്ധ്യമാണ് എന്നും അവർക്ക് അറിയാം. ഈ വസ്തുതയെ ദൈവവചനവും മററുള്ളവരുടെ അനുഭവങ്ങളും നമുക്കായി ഉറപ്പാക്കിയിരിക്കുന്നു. (മത്തായി 24:13) എന്നിരുന്നാലും, പരിശോധനകൾ സഹിക്കുമ്പോൾ നമുക്ക് സാന്ത്വനങ്ങളുടെ ആവശ്യമുണ്ട് ഇല്ലേ? എന്നാൽ അത്തരം ആശ്വാസത്തിനുവേണ്ടി നാം ആരിലേക്ക് തിരിയണം? (w85 9/15)