വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g20 നമ്പർ 3 പേ. 4-5
  • വസ്‌തുതകൾ മനസ്സിലാക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വസ്‌തുതകൾ മനസ്സിലാക്കുക
  • ഉണരുക!—2020
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പ്രശ്‌നം
  • ബൈബിൾത​ത്ത്വം
  • വസ്‌തു​തകൾ മനസ്സി​ലാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?
  • നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌
  • മുൻവിധി നിങ്ങളെ ബാധിച്ചിട്ടുണ്ടോ?
    ഉണരുക!—2020
  • നിങ്ങൾ മുൻവിധിയുടെ ഇരയാണോ?
    വീക്ഷാഗോപുരം—1996
  • മുൻവിധി പിഴുതെറിയപ്പെടുമ്പോൾ
    ഉണരുക!—2004
  • മുൻവിധിയുടെ മുഖം
    ഉണരുക!—2004
കൂടുതൽ കാണുക
ഉണരുക!—2020
g20 നമ്പർ 3 പേ. 4-5
വണ്ടികൾ നിർമിക്കുന്ന ഒരു ഫാക്ടറിയിൽ ജോലി അന്വേഷിച്ചുവന്ന ഒരു സ്‌ത്രീയെ രണ്ടു പുരുഷന്മാർ ഇന്റർവ്യൂ ചെയ്യുന്നു. ആ സ്‌ത്രീ വലിയ ടെൻഷനിലാണ്‌.

വസ്‌തു​തകൾ മനസ്സി​ലാ​ക്കു​ക

പ്രശ്‌നം

നമ്മുടെ ഉള്ളിൽ കയറി​പ്പ​റ്റി​യി​രി​ക്കുന്ന തെറ്റായ ധാരണ​ക​ളാ​യി​രി​ക്കാം മുൻവി​ധി​ക്കു പിന്നിൽ. ചില ഉദാഹ​ര​ണങ്ങൾ നോക്കാം:

  • നല്ല വൈദ​ഗ്‌ധ്യ​വും ശക്തിയും ബുദ്ധി​യും ഒക്കെ വേണ്ട ചില ജോലി​കൾ സ്‌ത്രീ​കൾക്കു ചെയ്യാ​നാ​കി​ല്ലെന്ന തെറ്റായ ധാരണ ചില തൊഴി​ലു​ട​മ​കൾക്ക്‌ ഉണ്ട്‌.

  • മധ്യകാ​ല​ഘ​ട്ട​ത്തിൽ, യൂറോ​പ്പിൽ ജൂതന്മാ​രാണ്‌ കിണറ്റിൽ വിഷം ചേർക്കു​ന്ന​തെ​ന്നും രോഗങ്ങൾ പരത്തു​ന്ന​തെ​ന്നും ഉള്ള വ്യാജാ​രോ​പ​ണങ്ങൾ ഉണ്ടായി​രു​ന്നു. നാസി ഭരണകാ​ലത്ത്‌, ജർമനി​യി​ലെ സാമ്പത്തിക പ്രതി​സ​ന്ധി​ക്കു കാരണ​ക്കാ​രാ​യും ജൂതന്മാ​രെ മുദ്ര​കു​ത്തി. രണ്ടു പ്രാവ​ശ്യ​വും കടുത്ത മുൻവി​ധിക്ക്‌ ഇരയാ​യത്‌ ജൂതന്മാ​രാ​യി​രു​ന്നു. അവയിൽ ചിലത്‌ ഇപ്പോ​ഴും തുടരു​ന്നു.

  • ശാരീ​രി​ക​വൈ​ക​ല്യ​മു​ള്ള​വർക്ക്‌ എപ്പോ​ഴും ദേഷ്യ​വും നിരാ​ശ​യും ഒക്കെയാ​ണെ​ന്നാ​ണു മിക്കയാ​ളു​ക​ളും ചിന്തി​ക്കു​ന്നത്‌.

ഇത്തരം മുൻവി​ധി​കൾ ഉള്ളവർ തങ്ങളുടെ ഭാഗം ശരിയാ​ണെന്നു വരുത്താൻ പല ഉദാഹ​ര​ണ​ങ്ങ​ളും നിരത്തി​യേ​ക്കാം. ഇതി​നോ​ടു യോജി​ക്കാ​ത്ത​വർക്കു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും നന്നായി അറിയില്ല എന്ന്‌ അവർ വിചാ​രി​ക്കു​ന്നു.

ബൈബിൾത​ത്ത്വം

“അറിവി​ല്ലായ്‌മ മനുഷ്യ​നു നന്നല്ല.”—സുഭാ​ഷി​തങ്ങൾ 19:2.

വാക്യം പഠിപ്പി​ക്കു​ന്നത്‌: വസ്‌തു​തകൾ ശരിക്കും മനസ്സി​ലാ​ക്കി​യി​ല്ലെ​ങ്കിൽ നമ്മൾ തെറ്റായ തീരു​മാ​നങ്ങൾ എടു​ത്തേ​ക്കാം. ഊഹാ​പോ​ഹ​ങ്ങ​ളിൽ വിശ്വ​സി​ച്ചാൽ നമ്മൾ ആളുകളെ തെറ്റി​ദ്ധ​രി​ക്കും.

മുൻവിധി കാണി​ക്കാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടോ?

ബൈബിൾ മുൻവി​ധി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നെന്നു ചിലർ അവകാ​ശ​പ്പെ​ടു​ന്നു. എന്നാൽ ബൈബിൾ എന്താണു പറയു​ന്നത്‌?

  • എല്ലാ മനുഷ്യ​രും ഉത്ഭവി​ച്ചത്‌ ഒരാളിൽനി​ന്നാണ്‌: “ദൈവം ഒരു മനുഷ്യ​നിൽനിന്ന്‌ എല്ലാ ജനതക​ളെ​യും ഉണ്ടാക്കി.”—പ്രവൃ​ത്തി​കൾ 17:26.

  • ദൈവ​ത്തി​നു മുഖപ​ക്ഷ​മില്ല: ‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല. ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.’—പ്രവൃ​ത്തി​കൾ 10:34, 35.

  • ഒരു വ്യക്തി പുറമേ എങ്ങനെ​യുള്ള ആളാ​ണെന്നല്ല അകമേ എങ്ങനെ​യുള്ള ആളാ​ണെ​ന്നാ​ണു ദൈവം നോക്കു​ന്നത്‌: “കണ്ണിനു കാണാ​നാ​കു​ന്നതു മാത്രം മനുഷ്യൻ കാണുന്നു. യഹോ​വ​യോ ഹൃദയ​ത്തിന്‌ ഉള്ളിലു​ള്ളതു കാണുന്നു.”—1 ശമുവേൽ 16:7a

a ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ദൈവ​ത്തി​ന്റെ പേരാണ്‌ യഹോവ.

വസ്‌തു​തകൾ മനസ്സി​ലാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ആളുകൾ യഥാർഥ​ത്തിൽ ആരാ​ണെന്നു മനസ്സി​ലാ​ക്കി​യാൽ മറ്റുള്ളവർ അവരെ​ക്കു​റിച്ച്‌ പറയുന്ന നുണകൾ നമ്മൾ വിശ്വ​സി​ക്കില്ല. ഒരു പ്രത്യേക കൂട്ട​ത്തെ​ക്കു​റിച്ച്‌ മറ്റുള്ളവർ പറയു​ന്നതു നുണയാ​ണെന്നു തിരി​ച്ച​റി​ഞ്ഞാൽ പിന്നീട്‌ അതു​പോ​ലുള്ള നുണകൾ മറ്റുള്ളവർ പറയു​മ്പോൾ നമ്മൾ അതു കണ്ണുമ​ടച്ച്‌ വിശ്വ​സി​ക്കില്ല.

ജീവിതാനുഭവം: ജൊവിക്ക (ബാൾക്കൻസ്‌)

ആദ്യ ലേഖന​ത്തിൽ നമ്മൾ കണ്ട ജൊവിക്ക, ഒരു പ്രത്യേക വിഭാ​ഗ​ത്തെ​ക്കു​റിച്ച്‌ വാർത്ത​ക​ളി​ലും ടി.വി പരിപാ​ടി​ക​ളി​ലും തന്റെ രാജ്യ​ത്തു​ള്ള​വ​രും പറയുന്ന മോശ​മായ കാര്യങ്ങൾ കേട്ടാണ്‌ വളർന്നത്‌. ജൊവിക്ക പറയുന്നു, “ആ കൂട്ടത്തി​ലു​ള്ള​വ​രോട്‌ എനിക്ക്‌ വല്ലാത്ത ദേഷ്യ​വും മുൻവി​ധി​യും ആയിരു​ന്നു. അങ്ങനെ ചെയ്യു​ന്ന​തിൽ ഒരു തെറ്റു​മി​ല്ലെന്നു ഞാൻ ന്യായീ​ക​രി​ച്ചു.

“എന്നാൽ ഞാൻ സൈന്യ​ത്തിൽ ചേർന്ന​പ്പോൾ ഈ വിഭാ​ഗ​ക്കാ​രോ​ടൊ​പ്പം ജീവി​ക്കേ​ണ്ട​താ​യും ജോലി ചെയ്യേ​ണ്ട​താ​യും വന്നു. അങ്ങനെ ഞാൻ അവരെ​ക്കു​റിച്ച്‌ ഒരുപാട്‌ കാര്യങ്ങൾ മനസ്സി​ലാ​ക്കി. ഞാൻ അവരുടെ ഭാഷ പഠിക്കാ​നും നാടോ​ടി ഗാനം കേൾക്കാ​നും നന്നായി ഇടപെ​ടാൻപോ​ലും തുടങ്ങി. മാത്രമല്ല അവരോ​ടുള്ള എന്റെ കാഴ്‌ച​പ്പാ​ടും മാറി. എങ്കിലും ഇടയ്‌ക്കൊ​ക്കെ മുൻവി​ധി​യു​ടെ ആ ചിന്ത എന്നി​ലേക്കു വരുമാ​യി​രു​ന്നു. അതു​കൊണ്ട്‌ ആ വിഭാ​ഗ​ത്തെ​ക്കു​റിച്ച്‌ മോശ​മാ​യി പറയുന്ന വാർത്ത​ക​ളും അവരെ കളിയാ​ക്കി​ക്കൊ​ണ്ടുള്ള സിനി​മ​ക​ളും കോമഡി പരിപാ​ടി​ക​ളും ഒക്കെ കാണു​ന്നതു ഞാൻ നിറുത്തി. അത്തരം മുൻവി​ധി​കൾ അക്രമ​ത്തി​ലേ​ക്കും വിദ്വേ​ഷ​ത്തി​ലേ​ക്കും നയിക്കു​മെന്ന്‌ എനിക്കു മനസ്സി​ലാ​യി.”

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

  • ഒരു കൂട്ടത്തിൽപ്പെ​ട്ട​വ​രെ​ല്ലാം മോശം ആളുക​ളാ​ണെന്നു ചില​പ്പോൾ ആളുകൾ പറഞ്ഞേ​ക്കാം. എന്നാൽ അക്കൂട്ട​ത്തി​ലെ എല്ലാവ​രും മോശം ആളുക​ളാ​ണെന്ന്‌ വിചാ​രി​ക്ക​രുത്‌.

  • ഒരു കൂട്ട​ത്തെ​ക്കു​റി​ച്ചുള്ള എല്ലാ വിവര​ങ്ങ​ളും നമുക്ക്‌ അറിയാൻ കഴിയി​ല്ലെന്ന്‌ ഓർക്കുക.

  • ആശ്രയ​യോ​ഗ്യ​മായ ഉറവിൽനിന്ന്‌ വസ്‌തു​തകൾ ശേഖരി​ക്കുക.

അവർ ശത്രു​തയെ ജയിച്ച​ട​ക്കി

കൊളാഷ്‌: 1. രണ്ട്‌ ആളുകൾ സംസാരിച്ചുകൊണ്ട്‌ നടക്കുന്നു. 2. അവരിൽ ഒരാൾ സുഹൃത്തുക്കളോടൊപ്പം ആയിരിക്കുന്നതിൽ സന്തോഷിക്കുന്നു.

ഒരു ജൂതനും അറബി​യും എങ്ങനെ​യാണ്‌ മുൻവി​ധി മറിക​ട​ന്നത്‌?

jw.org വെബ്‌​സൈ​റ്റിൽനി​ന്നും വിശ്വ​സ്‌ത​സ്‌നേഹം ശത്രു​തയെ ജയിച്ച​ട​ക്കു​ന്നത്‌ എപ്പോൾ എന്ന വീഡി​യോ കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക