വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g98 10/8 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദുഷ്‌പെ​രു​മാ​റ്റം തെരുവു കുട്ടി​കളെ സൃഷ്ടി​ക്കു​ന്നു
  • മറവി​ക്കാ​രായ ആളുകൾ
  • നിങ്ങൾ നിൽക്കുന്ന വരി ഏറ്റവും പതുക്കെ നീങ്ങു​ന്ന​താ​യി തോന്നു​ന്ന​തി​ന്റെ കാരണം
  • ആഫ്രി​ക്ക​യിൽ പുരോ​ഹിത ദുഷ്‌കൃ​ത്യം
  • മത പ്രസം​ഗകർ തോക്കു​കൾ കൊണ്ടു​ന​ട​ക്കു​ന്നു
  • ശിശു​ക്കൾക്ക്‌ സ്‌പർശനം ആവശ്യം
  • ഫാഷൻ നായ്‌ക്കൾ പുറന്ത​ള്ള​പ്പെ​ടു​ന്നു
  • കുട്ടി​കളേ—എഴു​ന്നേറ്റ്‌ എന്തെങ്കി​ലും ചെയ്യൂ!
  • ലൈം​ഗിക വ്യാപാ​ര​ത്തി​ന്റെ ഇരകൾ
  • ജെറ്റ്‌ ലാഗ്‌ കുറയ്‌ക്കു​ന്ന​തിന്‌ മുട്ടു​ക​ളിൽ ലൈറ്റ​ടി​ക്കു​ന്നു
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1996
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—2003
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1997
  • കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ—ഒരു ലോകവ്യാപക പ്രശ്‌നം
    ഉണരുക!—1997
കൂടുതൽ കാണുക
ഉണരുക!—1998
g98 10/8 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

ദുഷ്‌പെ​രു​മാ​റ്റം തെരുവു കുട്ടി​കളെ സൃഷ്ടി​ക്കു​ന്നു

“തെരുവു കുട്ടി​ക​ളു​ടെ തൊണ്ണൂ​റു ശതമാ​ന​ത്തി​നും ഒരു കുടും​ബ​മുണ്ട്‌. [ഇതിൽത്തന്നെ] ഏതാണ്ട്‌ 90 ശതമാനം മാതാ​പി​താ​ക്ക​ളു​ടെ അക്രമാ​സ​ക്ത​മായ പെരു​മാ​റ്റം നിമിത്തം ഓടി​പ്പോ​കു​ക​യും കുറ്റകൃ​ത്യം, മയക്കു​മ​രുന്ന്‌ ദുരു​പ​യോ​ഗം, ലൈം​ഗിക ചൂഷണം എന്നിവ​യിൽ ചെന്നു പെടു​ക​യും ചെയ്‌തി​രി​ക്കു​ന്നു” എന്ന്‌ ദുഷ്‌പെ​രു​മാ​റ്റ​ത്തി​നു വിധേ​യ​രാ​കുന്ന കുട്ടി​കൾക്കു ശ്രദ്ധ കൊടു​ക്കുന്ന പ്രാ​ദേ​ശിക കേന്ദ്ര​ത്തി​ന്റെ (ക്രാമി) കോ-ഓർഡി​നേ​റ്റ​റായ എൻസാ മാട്ടാർ പ്രസ്‌താ​വി​ക്കു​ന്നു. കുട്ടികൾ ദുഷ്‌പെ​രു​മാ​റ്റ​ത്തി​നു വിധേ​യ​രാ​കു​ന്ന​തി​ന്റെ സൂചനകൾ സംബന്ധിച്ച്‌ ജാഗരൂ​ക​രാ​യി​രി​ക്കാൻ ആരോഗ്യ പ്രവർത്ത​ക​രെ​യും അധ്യാ​പ​ക​രെ​യും ബുദ്ധ്യു​പ​ദേ​ശി​ച്ചു​കൊ​ണ്ടുള്ള മാട്ടാ​റി​ന്റെ വാക്കുകൾ ബ്രസീ​ലി​ലെ പത്രമായ ഒ എസ്റ്റാഡൊ ദെ എസ്‌. പൗലൂ ഉദ്ധരിച്ചു. കുട്ടി​ക​ളു​ടെ “പെരു​മാ​റ്റ​ത്തിൽ പെട്ടെന്ന്‌ മാറ്റം ഉണ്ടാകു​ന്ന​തും അവർ ഉൾവലി​യുന്ന സ്വഭാ​വ​ക്കാ​രാ​യി​ത്തീ​രു​ന്ന​തും ദേഹത്ത്‌ പാടുകൾ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തും” അതിന്റെ സൂചന​ക​ളിൽ ചിലതാണ്‌. കുട്ടികൾ ദുഷ്‌പെ​രു​മാ​റ്റ​ത്തി​നു വിധേ​യ​രാ​കു​ന്നു​ണ്ടോ എന്നറി​യാൻ മുൻകൈ എടു​ക്കേ​ണ്ടത്‌ മർമ​പ്ര​ധാ​ന​മാണ്‌. എന്തു​കൊ​ണ്ടെ​ന്നാൽ, ക്രാമി കൈകാ​ര്യം ചെയ്‌ത കേസു​ക​ളു​ടെ 5 ശതമാ​ന​ത്തിൽ ഉൾപ്പെട്ട കുട്ടികൾ മാത്രമേ സംരക്ഷണം ആവശ്യ​പ്പെട്ട്‌ വന്നുള്ളൂ. ദുഷ്‌പെ​രു​മാ​റ്റ​ക്കാ​രായ മാതാ​പി​താ​ക്കൾ പലപ്പോ​ഴും സഹായം തിരസ്‌ക​രി​ക്കു​ന്നു. എന്തു​കൊണ്ട്‌? “കുട്ടി​ക​ളോട്‌ വളരെ അക്രമാ​സ​ക്ത​മാ​യി പെരു​മാ​റുന്ന മാതാ​പി​താ​ക്കൾ ചെറു​പ്പ​ത്തിൽ തങ്ങൾക്കു​തന്നെ ഉണ്ടായ അനുഭവം ആവർത്തി​ക്കു​ക​യാണ്‌ ചെയ്യു​ന്നത്‌. തങ്ങൾ കുട്ടി​കളെ പഠിപ്പി​ക്കു​ക​യാ​ണെ​ന്നാണ്‌ അവരുടെ വിചാരം” എന്ന്‌ ക്രാമി​യു​ടെ പ്രസി​ഡ​ന്റായ ഷൗൻ റോ​ബെർട്ടൂ സ്‌കൊൺപാ​രിൻ പറയുന്നു.

മറവി​ക്കാ​രായ ആളുകൾ

മുതിർന്ന​വ​രായ 1,600 വ്യക്തി​കളെ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ ഇറ്റലി​യിൽ നടത്തിയ ഒരു പഠനത്തിൽ പങ്കെടുത്ത 77 ശതമാനം ആളുക​ളും തങ്ങൾക്ക്‌ മറവി ഉള്ളതായി സൂചി​പ്പി​ച്ചു എന്ന്‌ ലാ റേപൂ​ബ്ലി​ക്കാ പത്രം പ്രസ്‌താ​വി​ക്കു​ന്നു. പഠനത്തിൽ പങ്കെടുത്ത മൂന്നി​ലൊ​ന്നി​ല​ധി​കം പേർ തലേ വർഷം ഒരു പ്രധാ​ന​പ്പെട്ട വാർഷിക ദിനം ആഘോ​ഷി​ക്കാൻ മറന്നു​പോ​യി​രു​ന്നു. കൂടാതെ, കാർ പാർക്കു ചെയ്‌തത്‌ എവി​ടെ​യാ​ണെന്ന്‌ നിരന്തരം മറന്നു​പോ​കു​ന്ന​വ​രാ​യി​രു​ന്നു 42 ശതമാനം പേർ; വീടിന്റെ താക്കോൽ 30 ശതമാ​ന​ത്തി​ല​ധി​കം പേരും പേഴ്‌സ്‌ 25 ശതമാ​ന​ത്തി​ല​ധി​കം പേരും മറന്നു​പോ​യി​രു​ന്നു, പേരും കുടും​ബ​പ്പേ​രും പോലും മറന്നു​പോ​കുന്ന 1.2 ശതമാനം പേരും അക്കൂട്ട​ത്തിൽ ഉണ്ടായി​രു​ന്നു. നേരേ മറിച്ച്‌, തങ്ങൾ സ്‌കൂ​ളിൽ വെച്ച്‌ മനഃപാ​ഠ​മാ​ക്കിയ ഒരു കവിതാ ശകല​മെ​ങ്കി​ലും ഇപ്പോ​ഴും ഓർമി​ക്കു​ന്നു​വെന്ന്‌ 28 ശതമാനം ഇറ്റലി​ക്കാർ പറയുന്നു. നിങ്ങൾക്ക്‌ ഓർമ​ശക്തി എങ്ങനെ വർധി​പ്പി​ക്കാൻ കഴിയും? ഓർമി​ക്കേണ്ട സംഗതി​യെ മറ്റെ​ന്തെ​ങ്കി​ലു​മാ​യി ബന്ധപ്പെ​ടു​ത്താ​നും ഡയറി​യിൽ കുറി​പ്പു​കൾ എഴുതി​യിട്ട്‌ അത്‌ എടുത്തു നോക്കാ​നും ഫോൺ നമ്പറു​ക​ളും ഈണങ്ങ​ളും ലൈസൻസ്‌ നമ്പറും പോലും ഓർമി​ച്ചു​കൊണ്ട്‌ മസ്‌തി​ഷ്‌ക​ത്തിന്‌ വ്യായാ​മം കൊടു​ക്കാ​നും ഒരു മനശ്ശാ​സ്‌ത്രജ്ഞൻ ശുപാർശ​ചെ​യ്യു​ന്നു.

നിങ്ങൾ നിൽക്കുന്ന വരി ഏറ്റവും പതുക്കെ നീങ്ങു​ന്ന​താ​യി തോന്നു​ന്ന​തി​ന്റെ കാരണം

സാധനം വാങ്ങാൻ പോകു​മ്പോൾ നിങ്ങൾ എപ്പോ​ഴും ഏറ്റവും പതുക്കെ നീങ്ങുന്ന വരിയിൽ ആയി​പ്പോ​കു​ന്ന​താ​യി തോന്നു​ന്നെ​ങ്കിൽ അതു കേവലം യാദൃ​ച്ഛി​ക​മാ​യി സംഭവി​ക്കു​ന്ന​താ​യി​രി​ക്കാം. അടുത്തുള്ള രണ്ടു വരിക​ളിൽ ഒന്നു നിങ്ങളു​ടേ​തി​നെ​ക്കാൾ വേഗത്തിൽ നീങ്ങു​ന്ന​താ​യി​രി​ക്കാ​നുള്ള സാധ്യത 3-ൽ 2 ആണെന്ന്‌ ജർമൻ പത്രമായ ദി റ്റ്‌​സൈറ്റ്‌ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. വരിക​ളു​ടെ എണ്ണം വർധി​ക്കു​ന്നത്‌ അനുസ​രിച്ച്‌ പ്രതി​കൂല സാധ്യ​ത​യും ഏറുന്നു. കാത്തു​നിൽപ്പ്‌ ആളുകളെ അത്ര​യൊ​ന്നും അലട്ടു​ന്നില്ല, പകരം “സമയം നഷ്ടമാ​കു​ന്നു​വ​ല്ലോ എന്ന തോന്നൽ” ആണ്‌ അവരെ അലട്ടു​ന്നത്‌ എന്ന്‌ ഗവേഷകർ കണ്ടെത്തി​യി​രി​ക്കു​ന്നു. ലിഫ്‌റ്റി​നു​വേണ്ടി കാത്തു​നിൽക്കു​മ്പോ​ഴുള്ള വിഷമം കുറയ്‌ക്കു​ന്ന​തി​നാ​യി ചില ഹോട്ട​ലു​ക​ളിൽ ലിഫ്‌റ്റി​നാ​യി കാത്തു​നിൽക്കു​ന്നി​ടത്ത്‌ മുഖക​ണ്ണാ​ടി​കൾ സ്ഥാപി​ച്ചി​ട്ടുണ്ട്‌. അതുമൂ​ലം ആളുകൾക്ക്‌ എന്തെങ്കി​ലു​മൊ​ക്കെ ചെയ്യാൻ—മുടി ചീകാ​നോ ടൈ ശരിയാ​ക്കാ​നോ ഒക്കെ—കഴിയു​ന്നു. എത്ര സമയം കൂടെ കാത്തി​രി​ക്ക​ണ​മെന്ന്‌ ആളുകളെ അറിയി​ക്കു​ന്ന​തും സഹായ​ക​ര​മാണ്‌. അതു​കൊണ്ട്‌, ചില ഭൂഗർഭ റെയിൽവേ സ്റ്റേഷനു​ക​ളിൽ അടുത്ത ട്രെയിൻ പുറ​പ്പെ​ടാൻ എത്ര മിനിറ്റു കൂടെ​യു​ണ്ടെന്ന്‌ ഇലക്‌​ട്രോ​ണിക്‌ പ്രദർശന പാനലു​ക​ളിൽ കാണി​ക്കു​ന്നു.

ആഫ്രി​ക്ക​യിൽ പുരോ​ഹിത ദുഷ്‌കൃ​ത്യം

“പുരോ​ഹി​ത​ന്മാ​രു​ടെ ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റം സംബന്ധിച്ച കേസുകൾ ആഫ്രി​ക്ക​യിൽ വെളി​ച്ചത്തു വരാൻ തുടങ്ങി​യി​രി​ക്കു​ന്നു” എന്ന്‌ കാത്തലിക്‌ ഇന്റർനാ​ഷണൽ മാസിക റിപ്പോർട്ടു ചെയ്യുന്നു. അത്തരം ദുഷ്‌പെ​രു​മാ​റ്റം തടയു​ന്ന​തി​നാ​യി വൈദിക വിദ്യാർഥി​കൾക്കു പ്രവേ​ശനം നൽകും മുമ്പ്‌ അവരെ​ക്കു​റി​ച്ചു കൂടുതൽ സൂക്ഷ്‌മ​മാ​യി അന്വേ​ഷിച്ച്‌ അറിയാ​നും കൂടുതൽ തീവ്ര​മായ പരിശീ​ലനം കൊടു​ക്കാ​നും ചില കത്തോ​ലി​ക്കാ ബിഷപ്പു​മാർ ശുപാർശ​ചെ​യ്യു​ന്നു. ആഫ്രി​ക്ക​യി​ലെ ബിഷപ്പു​മാ​രെ ആകുല​പ്പെ​ടു​ത്തുന്ന വൈദിക ദുഷ്‌പെ​രു​മാ​റ്റ​ത്തി​ന്റെ മറ്റു മേഖല​ക​ളിൽ “മദ്യത്തി​ന്റെ ദുരു​പ​യോ​ഗം, വ്യാപാ​ര​മോ രാഷ്‌ട്രീയ പ്രവർത്ത​ന​മോ പോലെ പൗരോ​ഹി​ത്യ​ത്തി​നും ദൈവ​വി​ളി​ക്കും ഒട്ടും ചേർന്ന​ത​ല്ലാത്ത അഥവാ അനു​യോ​ജ്യ​മ​ല്ലാത്ത കാര്യ​ങ്ങ​ളിൽ ഏർപ്പെടൽ” എന്നിവ ഉൾപ്പെ​ടു​ന്നു. ഈ കേസുകൾ അടുത്ത​യി​ടെ മാത്രം വെളി​ച്ച​ത്താ​യത്‌ എന്തു​കൊ​ണ്ടാണ്‌? “മാധ്യ​മ​ങ്ങൾക്ക്‌ കൂടുതൽ സ്വാത​ന്ത്ര്യ​ത്തോ​ടെ പ്രവർത്തി​ക്കാൻ കഴിയു​ന്ന​തും ബഹുജ​ന​മാ​ധ്യ​മ​ങ്ങ​ളു​ടെ മേൽ സഭയ്‌ക്ക്‌ ഉണ്ടായി​രുന്ന നിയ​ന്ത്രണം കുറഞ്ഞ​തും” ആണ്‌ കാരണം എന്ന്‌ കാത്തലിക്‌ ഇന്റർനാ​ഷണൽ മറുപടി പറയുന്നു. അത്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “പ്രതി​കൂല വാർത്തകൾ പ്രചരി​ക്കു​ന്നതു തടയു​ന്ന​തി​നാ​യി ആഫ്രി​ക്ക​യു​ടെ ഏതാനും ഭാഗങ്ങ​ളിൽ ചില സഭാധി​കാ​രി​കൾ തുടക്ക​ത്തിൽ നടത്തിയ ശ്രമങ്ങൾ . . . പരാജ​യ​പ്പെട്ടു.”

മത പ്രസം​ഗകർ തോക്കു​കൾ കൊണ്ടു​ന​ട​ക്കു​ന്നു

യു.എസ്‌.എ.-യിലുള്ള കെന്റക്കി​യി​ലെ സംസ്ഥാന നിയമ​ത്തിന്‌ അടുത്ത​യി​ടെ ഭേദഗതി വരുത്തു​ക​യു​ണ്ടാ​യി. അതനു​സ​രിച്ച്‌, രഹസ്യാ​യുധ ലൈസൻസ്‌ ഉള്ളപക്ഷം പാസ്റ്റർമാർക്ക്‌ തോക്കു​കൾ രഹസ്യ​മാ​യി കൊണ്ടു​ന​ട​ക്കാൻ കഴിയും എന്ന്‌ റോയി​റ്റേ​ഴ്‌സ്‌ വാർത്താ വിഭാഗം റിപ്പോർട്ടു ചെയ്യുന്നു. മാരകാ​യു​ധങ്ങൾ രഹസ്യ​മാ​യി കൊണ്ടു​ന​ട​ക്കു​ന്ന​തി​നു ലൈസൻസുള്ള പാസ്റ്റർമാർക്ക്‌ മുമ്പ്‌ സംസ്ഥാ​നത്തെ ആരാധനാ സ്ഥലങ്ങളിൽ അവ കൊണ്ടു​പോ​കാൻ കഴിയി​ല്ലാ​യി​രു​ന്നു. 1997-ൽ കെന്റക്കി​യി​ലെ ചില പള്ളിക​ളിൽനിന്ന്‌ മോഷ്ടാ​ക്കൾ തോക്കൂ​ചൂ​ണ്ടി കാണി​ക്ക​ശേ​ഖരം തട്ടി​യെ​ടു​ക്കു​ക​യു​ണ്ടാ​യി. ആർക്കും പരി​ക്കൊ​ന്നും പറ്റിയി​ല്ലെ​ങ്കി​ലും, “ഗ്രാമ​ത്തി​ലെ പള്ളിക​ളി​ലുള്ള ശുശ്രൂ​ഷ​ക​രും പുരോ​ഹി​ത​ന്മാ​രും തോക്കു​കൾ രഹസ്യ​മാ​യി കൊണ്ടു​ന​ട​ക്കാ​നുള്ള അനുവാ​ദം ലഭിക്കു​ന്ന​തി​നാ​യി സംസ്ഥാന നിയമ​നിർമാ​താ​ക്കളെ സ്വാധീ​നി​ച്ചു” എന്ന്‌ റിപ്പോർട്ടു പറയുന്നു. എന്നാൽ എല്ലാ വൈദി​ക​രും ഈ മാറ്റത്തെ അനുകൂ​ലി​ക്കു​ന്നില്ല. കെന്റക്കി​യി​ലെ പള്ളി സമിതി​യു​ടെ എക്‌സി​ക്യൂ​ട്ടിവ്‌ ഡയറക്ട​റായ നാൻസി ജോ കെമ്പർ ഇങ്ങനെ ചോദി​ച്ചു: “സമാധാ​ന​ത്തി​ന്റെ​യും അനുര​ഞ്‌ജ​ന​ത്തി​ന്റെ​യും ഏജന്റു​മാ​രാ​യി വർത്തി​ക്കേണ്ട ശുശ്രൂ​ഷകർ പോലും മാരകാ​യു​ധങ്ങൾ കൊണ്ടു​ന​ട​ക്കു​ന്നത്‌ നമ്മുടെ കുട്ടികൾ കാണു​മ്പോൾ തോക്കു​കൾ പ്രശ്‌ന പരിഹാ​ര​ത്തി​നുള്ള മാർഗ​മ​ല്ലെന്ന്‌ അവർ മനസ്സി​ലാ​ക്കു​മെന്ന്‌ നമുക്ക്‌ എങ്ങനെ പ്രതീ​ക്ഷി​ക്കാൻ കഴിയും?”

ശിശു​ക്കൾക്ക്‌ സ്‌പർശനം ആവശ്യം

“പതിവായ ആലിം​ഗ​ന​മോ തലോ​ട​ലോ തഴുക​ലോ കൂടാതെ വളർന്നു​വ​രുന്ന കുട്ടി​ക​ളിൽ . . . സമ്മർദ ഹോർമോ​ണു​കൾ അസാധാ​ര​ണ​മാം വിധം ഉയർന്ന അളവിൽ കാണ​പ്പെ​ടു​ന്നു” എന്ന്‌ ടൊറ​ന്റോ സ്റ്റാർ എന്ന പത്രത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ട ഒരു പഠനം കാണി​ക്കു​ന്നു. ശൈശ​വ​ത്തിൽ അമ്മമാ​രിൽനിന്ന്‌ വേർപെ​ടു​ന്ന​തോ അമ്മമാ​രാൽ അവഗണി​ക്ക​പ്പെ​ടു​ന്ന​തോ, “പഠന​പ്രാ​പ്‌തി​യി​ലും ഓർമ​ശ​ക്തി​യി​ലും ഗുരു​ത​ര​മായ ദീർഘ​കാല ഭവിഷ്യ​ത്തു​കൾക്ക്‌ ഇടയാ​ക്കി​യേ​ക്കാം” എന്ന്‌ ഗവേഷകർ വിശ്വ​സി​ക്കു​ന്നു. ഹാർവാർഡ്‌ മെഡിക്കൽ സ്‌കൂൾ ശാസ്‌ത്ര​ജ്ഞ​യായ മേരി കാൾസൺ കൂടു​ത​ലാ​യി ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ജോലി ദിവസ​ങ്ങ​ളിൽ ഗുണനി​ല​വാ​രം കുറഞ്ഞ ദിനപ​രി​പാ​ലന കേന്ദ്ര​ങ്ങ​ളിൽ” ആക്കപ്പെ​ടുന്ന കുട്ടി​ക​ളിൽ “ഇട ദിവസ​ങ്ങ​ളിൽ സമ്മർദ ഹോർമോ​ണു​കൾ അസാധാ​രണ അളവിൽ കാണ​പ്പെ​ടു​ക​യു​ണ്ടാ​യി, എന്നാൽ ആ കുട്ടികൾ വീട്ടി​ലാ​യി​രുന്ന വാരാ​ന്ത​ത്തിൽ അത്‌ സാധാരണ അളവി​ലാ​യി​രു​ന്നു.” സൗമ്യ സ്‌പർശ​ന​വും ധാരാളം സ്‌നേ​ഹ​വും നമ്മുടെ കുട്ടി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം പ്രാധാ​ന്യ​മേ​റി​യ​താണ്‌ എന്നുള്ള​തിന്‌ ഈ ഗവേഷണം കൂടു​ത​ലായ തെളിവു നൽകുന്നു.

ഫാഷൻ നായ്‌ക്കൾ പുറന്ത​ള്ള​പ്പെ​ടു​ന്നു

ഓസ്‌​ട്രേ​ലി​യ​യി​ലെ മൃഗസ​ങ്കേ​തങ്ങൾ പഴയ ഫാഷനി​ലുള്ള നായ്‌ക്ക​ളെ​ക്കൊണ്ട്‌ നിറഞ്ഞു കവിയു​ക​യാ​ണെന്ന്‌ മെൽബ​ണി​ലെ പത്രമായ ഹെറാൾഡ്‌ സൺ പറയുന്നു. “അലാസ്‌കൻ മാലമ്യൂ​ട്ടു​ക​ളാണ്‌ ഏറ്റവും ഒടുവിൽ ധാരാ​ള​മാ​യി പുറന്ത​ള്ള​പ്പെ​ട്ടത്‌” എന്ന്‌ അത്‌ റിപ്പോർട്ടു ചെയ്യുന്നു. നായുടെ ഫാഷൻ മാറു​ന്ന​തു​കൊ​ണ്ടോ ഉടമസ്ഥന്റെ അഭിരു​ചിക്ക്‌ ഇണങ്ങാ​ത്ത​വി​ധം അതിന്‌ വലുപ്പം വെക്കു​ന്ന​തു​കൊ​ണ്ടോ ആണ്‌ ഉടമസ്ഥർ നായ്‌ക്കളെ ഉപേക്ഷി​ക്കു​ന്നത്‌. ഫാഷനി​ലുള്ള മാറ്റം നിമിത്തം അടുത്ത​താ​യി പുറന്ത​ള്ള​പ്പെ​ടാൻ പോകു​ന്നത്‌ ഈയിടെ ഒരു ചലച്ചി​ത്ര​ത്തി​ലൂ​ടെ ജനപ്രീ​തി​യാർജിച്ച ഡാൽമേഷൻ ആയിരി​ക്കു​മെ​ന്നാണ്‌ മൃഗങ്ങ​ളോ​ടുള്ള ക്രൂരത തടയു​ന്ന​തി​നാ​യി പ്രവർത്തി​ക്കുന്ന റോയൽ സൊ​സൈറ്റി (ആർഎസ്‌പി​സിഎ) കരുതു​ന്നത്‌. ഫാഷൻ നായ്‌ക്കളെ പുറന്ത​ള്ളുന്ന രീതി പുതി​യ​ത​ല്ലെന്ന്‌ ആർഎസ്‌പി​സിഎ ചീഫ്‌ എക്‌സി​ക്യൂ​ട്ടീ​വായ റിച്ചാർഡ്‌ ഹണ്ടർ പറയുന്നു. 1970-കളിൽ അഫ്‌ഗാൻ ഹൗണ്ടിന്റെ കാര്യ​ത്തി​ലും 1980-കളിൽ ഇംഗ്ലീഷ്‌ ഇടയ നായയു​ടെ കാര്യ​ത്തി​ലും അതു സംഭവി​ച്ചു. സങ്കടക​ര​മെന്നു പറയട്ടെ, ഉപേക്ഷി​ക്ക​പ്പെട്ട പല നായ്‌ക്ക​ളെ​യും കൊന്നു​ക​ള​യേണ്ടി വന്നിട്ടുണ്ട്‌. ഫാഷനു പുറകേ പോകു​ന്ന​തി​നു പകരം പ്രകൃതം നോക്കി​യും സ്വന്തം ജീവി​ത​ശൈ​ലിക്ക്‌ അനുസൃ​ത​മാ​യും നായ്‌ക്കളെ തിര​ഞ്ഞെ​ടു​ക്കാൻ ആർഎസ്‌പി​സിഎ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

കുട്ടി​കളേ—എഴു​ന്നേറ്റ്‌ എന്തെങ്കി​ലും ചെയ്യൂ!

കുട്ടികൾ വളരെ നേരം ടിവി കണ്ടു​കൊണ്ട്‌ നിഷ്‌ക്രി​യ​രാ​യി ഇരിക്കു​ന്നത്‌ അവരുടെ ഇന്ദ്രിയ ഗ്രഹണ​പ്രാ​പ്‌തി​യെ​യും അനൈ​ച്ഛിക പ്രതി​കരണ പ്രക്രി​യ​ക​ളെ​യും പേശീ-ഏകോ​പ​ന​ത്തെ​യും പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്നു​വെ​ന്നും അതിന്റെ ഫലമായി അവർക്ക്‌ അപകടങ്ങൾ സംഭവി​ക്കാ​നുള്ള പ്രവണത കൂടു​ത​ലാ​ണെ​ന്നും ടെസ്റ്റ്‌ എന്ന ജർമൻ ഉപഭോ​ക്തൃ മാസി​ക​യിൽ വന്ന ഒരു റിപ്പോർട്ട്‌ പറയുന്നു. ജർമനി​യിൽ, സ്‌കൂ​ളിൽ ചേരുന്ന കുട്ടി​ക​ളിൽ ശരീര പരി​ശോ​ധന നടത്തി​യ​പ്പോൾ 30 ശതമാനം പേർക്ക്‌ അമിത തൂക്കവും 40 ശതമാനം പേർക്ക്‌ ഏകോപന സംബന്ധ​മായ ബുദ്ധി​മു​ട്ടു​ക​ളും 60 ശതമാനം പേർക്ക്‌ ഇരിക്കു​മ്പോ​ഴും നിൽക്കു​മ്പോ​ഴും മറ്റുമുള്ള ശരീര​നി​ല​യു​മാ​യി ബന്ധപ്പെട്ട പ്രശ്‌ന​ങ്ങ​ളും ഉള്ളതായി കണ്ടെത്തി. കുട്ടി​കളെ പ്രവർത്ത​ന​നി​ര​ത​രാ​ക്കി നിർത്തു​ന്ന​തി​നു​വേണ്ടി മൃദു​ല​മായ പ്ലാസ്റ്റിക്‌ ഡിസ്‌ക്കു​ക​ളും പന്തുക​ളും മറ്റു കളിപ്പാ​ട്ട​ങ്ങ​ളും അടങ്ങുന്ന ഒരു കളിപ്പാട്ട പെട്ടി ജർമനി​യി​ലെ വിനോദ-സുരക്ഷാ-ഗതാഗത ഉപദേ​ശകർ വികസി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്നു. ഇത്‌ വിനോ​ദം ആസ്വദി​ക്കു​ന്ന​തോ​ടൊ​പ്പം ശാരീ​രി​ക​മാ​യി പ്രവർത്ത​ന​നി​രതർ ആയിരി​ക്കാൻ കുട്ടി​കളെ സഹായി​ക്കു​ന്നു.

ലൈം​ഗിക വ്യാപാ​ര​ത്തി​ന്റെ ഇരകൾ

യൂ​ക്രെ​യി​നി​ലെ ഒരു പത്രത്തിൽ വന്ന പരസ്യം ഇങ്ങനെ​യാ​യി​രു​ന്നു: “അവിവാ​ഹി​ത​രും അതിസു​ന്ദ​രി​മാ​രും പൊക്ക​മു​ള്ള​വ​രു​മായ യുവതി​കളെ മോഡ​ലു​കൾ, സെക്ര​ട്ട​റി​മാർ, നർത്തകി​കൾ, നൃത്തസം​വി​ധാ​യകർ, ജിംനാ​സ്റ്റു​കൾ തുടങ്ങിയ തസ്‌തി​ക​ക​ളി​ലേക്കു ക്ഷണിക്കു​ന്നു.” നിഷ്‌ക​ള​ങ്ക​രായ യുവതി​കളെ വേശ്യാ​വൃ​ത്തി​യിൽ കുരു​ക്കു​ന്ന​തിന്‌ ലൈം​ഗിക വ്യാപാ​രി​കൾ സാധാരണ ഉപയോ​ഗി​ക്കാ​റുള്ള കെണി​യാണ്‌ ഇത്തരം പരസ്യ​ങ്ങ​ളെന്ന്‌ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. യൂ​ക്രെ​യി​നി​ലും റഷ്യയി​ലും ഉള്ള ആയിര​ക്ക​ണ​ക്കി​നു സ്‌ത്രീ​കൾ സാമ്പത്തി​ക​നില മെച്ച​പ്പെ​ടു​ത്താ​മെന്ന ആശയിൽ ഓരോ വർഷവും വിദേ​ശ​ത്തേക്കു പോകു​ന്നു. എന്നാൽ വിദേ​ശത്ത്‌ എത്തിക്ക​ഴി​യു​മ്പോൾ അവരിൽ ചിലരു​ടെ പാസ്‌പോർട്ടു​കൾ കുറ്റവാ​ളി​ക​ളായ “മേലധി​കാ​രി​കൾ” തട്ടി​യെ​ടു​ക്കു​ക​യും വേശ്യാ​ല​യ​ങ്ങ​ളിൽ ജോലി​ചെ​യ്യാൻ അവരെ നിർബ​ന്ധി​ത​രാ​ക്കു​ക​യും ചെയ്യുന്നു. അതു നിരസി​ക്കു​ന്ന​പക്ഷം അവരെ മർദി​ക്കു​ക​യും ബലാൽസം​ഗം ചെയ്യു​ക​യും ദാരു​ണ​മാ​യി കൊല​പ്പെ​ടു​ത്തു​ക​യും ചെയ്‌തേ​ക്കാം. അത്തരം അടിമ​ത്ത​ത്തിൽനിന്ന്‌ തലയൂരി പോന്നി​ട്ടുള്ള സ്‌ത്രീ​കൾക്ക്‌ ഉപദേശം നൽകി​യി​ട്ടുള്ള യൂ​ക്രെ​യി​നി​ലെ മനഃശാ​സ്‌ത്ര​ജ്ഞ​യായ ല്യൂഡ്‌മി​ലാ ബിറൂക്ക്‌ ഇങ്ങനെ പറയുന്നു: “എന്തെങ്കി​ലും ഒരു സംഗതി അവിശ്വ​സ​നീ​യ​മാം വിധം നല്ലതായി കാണ​പ്പെ​ടു​മ്പോൾ സാധാ​ര​ണ​ഗ​തി​യിൽ അത്‌ വാസ്‌ത​വ​മാ​യി​രി​ക്കു​ക​യില്ല എന്ന്‌ ഈ പെൺകു​ട്ടി​കൾക്ക്‌ നിങ്ങൾ പറഞ്ഞു​കൊ​ടു​ക്കേ​ണ്ട​തുണ്ട്‌.”

ജെറ്റ്‌ ലാഗ്‌ കുറയ്‌ക്കു​ന്ന​തിന്‌ മുട്ടു​ക​ളിൽ ലൈറ്റ​ടി​ക്കു​ന്നു

റെറ്റി​ന​യി​ലെ കോശ​ങ്ങ​ളാണ്‌ മനുഷ്യ​നി​ലെ ജൈവ ഘടികാ​രത്തെ നിയ​ന്ത്രി​ക്കു​ന്നത്‌ എന്ന ധാരണ​യാ​യി​രു​ന്നു ഇത്രയും നാളും ഉണ്ടായി​രു​ന്നത്‌. എന്നാൽ, പ്രകാ​ശ​ത്തോട്‌ സംവേ​ദ​ന​ക്ഷ​മ​ത​യുള്ള കോശങ്ങൾ മനുഷ്യ​രു​ടെ കണ്ണിൽ മാത്രമല്ല മറ്റു ശരീര​ഭാ​ഗ​ങ്ങ​ളി​ലും ഉണ്ടെന്ന്‌ ഒരു പുതിയ പഠനം സൂചി​പ്പി​ക്കു​ന്ന​താ​യി ഫ്രഞ്ച്‌ പത്രമായ ല കോട്ടി​ദ്യാൻ ഡ്യൂ മേദസാൻ റിപ്പോർട്ടു ചെയ്യുന്നു. മുട്ടിനു പിന്നിൽ കെട്ടി​വെ​ച്ചി​രുന്ന ഫൈബർ-ഒപ്‌റ്റിക്‌ കുഴലി​ലൂ​ടെ ചിലരിൽ ഉജ്ജ്വല പ്രകാശം കടത്തി​വി​ട്ടു​കൊ​ണ്ടും എന്നാൽ അതേ ഉപകരണം തന്നെ ഘടിപ്പി​ച്ചി​രുന്ന മറ്റു ചിലരിൽ പ്രകാശം കടത്തി​വി​ടാ​തി​രു​ന്നു​കൊ​ണ്ടും—ഇരു കൂട്ടരും ഇതിനു സ്വമന​സ്സാ​ലേ സന്നദ്ധരാ​യി മുന്നോ​ട്ടു വന്നവരാണ്‌—ഐക്യ​നാ​ടു​ക​ളി​ലെ ഗവേഷകർ ഒരു പരീക്ഷണം നടത്തു​ക​യു​ണ്ടാ​യി. ആർക്കാണ്‌ പ്രകാശ ചികിത്സ ലഭിക്കു​ന്നത്‌ എന്ന്‌ രണ്ടു കൂട്ടർക്കും അറിഞ്ഞു​കൂ​ടാ​യി​രു​ന്നു. ശരീ​രോ​ഷ്‌മാ​വി​നെ​യും മെല​റ്റോ​നിൻ എന്ന ഹോർമോ​ണി​ന്റെ അളവി​നെ​യും ആസ്‌പ​ദ​മാ​ക്കി​യാണ്‌ ശരീര ഘടികാര അളവുകൾ എടുത്തത്‌. പ്രകാശ ചികിത്സ ലഭിച്ച​വ​രു​ടെ ശരീര​ത്തി​ലെ ദിവസ​വും ആവർത്തി​ക്ക​പ്പെ​ടുന്ന പ്രക്രി​യ​ക​ളു​ടെ സമയത്തിൽ “മൂന്നു മണിക്കൂർ വരെ വ്യത്യാ​സം ഉണ്ടായ​താ​യി” പഠന​ത്തെ​ക്കു​റി​ച്ചു റിപ്പോർട്ടു ചെയ്യവേ ഇന്റർനാ​ഷണൽ ഹെറാൾഡ്‌ ട്രിബ്യൂൺ പ്രസ്‌താ​വി​ക്കു​ന്നു. ഇത്‌ എങ്ങനെ സംഭവി​ക്കു​ന്നു എന്നത്‌ ഇപ്പോ​ഴും അജ്ഞാത​മാണ്‌. എന്നാൽ പ്രസ്‌തുത ഫലങ്ങൾ ജെറ്റ്‌ ലാഗ്‌ (ജെറ്റ്‌ വിമാ​ന​ത്തിൽ വ്യത്യസ്‌ത സമയ​മേ​ഖ​ലകൾ മുറി​ച്ചു​ക​ട​ക്കു​ന്ന​തി​നെ തുടർന്നു​ണ്ടാ​കുന്ന അസ്വാ​സ്ഥ്യം), ഉറക്ക സംബന്ധ​മായ തകരാ​റു​കൾ, കാലി​ക​മാ​യി ചിലർക്കു​ണ്ടാ​കുന്ന വിഷാദം എന്നിവ​യു​ടെ ചികി​ത്സ​യിൽ ശ്രദ്ധേ​യ​മാം​വി​ധം ഉപയോ​ഗി​ക്കാൻ കഴിയും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക