“പ്രകൃതിയുടെ ഉൽകൃഷ്ട കൃതികളിൽ ഒന്ന്”
അപ്രകാരമാണ് ഒരു ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞൻ ഒരു ആനയുടെ തുമ്പിക്കൈയെ വർണ്ണിക്കുന്നത്. ഈ അസ്ഥി രഹിത മാംസപേശീവ്യൂഹം ആനയെ ഒരു ഗ്യാലൻ വെള്ളം വലിച്ചെടുക്കുന്നതിനും വായിലേക്കു പീച്ചുന്നതിനും സഹായിക്കുന്നു. ഈ കഴിവില്ലായിരുന്നെങ്കിൽ, ഈ വലിയ മൃഗത്തിന് ഓരോ ജലപാനത്തിനും താഴേക്കു കുനിയുന്ന ഒരു അസുഖകരമായ പ്രവൃത്തി ചെയ്യേണ്ടിവന്നേനെ. ഓരോ ദിവസവും 500-ഓ അതിലധികമോ റാത്തൽ സസ്യങ്ങൾ ഭക്ഷിക്കുന്നതിന് തുമ്പിക്കൈ സഹായിക്കുന്നു. അങ്ങനെ ഈ മുഖ്യ അവയവത്തിന് ഗുരുതരമായി മുറിവേററാൽ ആനകൾ പട്ടിണിയുടെ അപകടത്തിലാണ്.
ചിന്നം വിളിക്കുക, ആനക്കുട്ടിയെ ലാളിക്കുക, കുസൃതിക്കുട്ടിയെ പ്രഹരിക്കുക മുതലായ മററുപലതിനും തുമ്പിക്കൈ ഉപയോഗിക്കുന്നു. വെള്ളമോ ചെളിയോ കൊണ്ട് അതിന്റെ ഉടമസ്ഥനെ ചീററുന്നതിനും അതു പലപ്പോഴും ഉപയോഗിക്കപ്പെടുന്നു. എന്തുകൊണ്ട് ചെളി? സാദ്ധ്യതയനുസരിച്ച് അതിന്റെ ത്വക്കിനെ ചൂടിൽനിന്നും പ്രാണികളിൽ നിന്നും സംരക്ഷിക്കുന്നതിന്. എന്തുകൊണ്ടാണ് ഒരു ആന ചിലപ്പോഴെല്ലാം അതിന്റെ തുമ്പിക്കൈ ഒരു പെരിസ്ക്കോപ്പ് (പരിതോദർശിനി) പോലെ വായുവിലേക്ക് ഉയർത്തുന്നത്? കാററിന്റെ ദിശ അറിയുന്നതിനും ഒരു അതിക്രമിയുടെ മണം പിടിക്കുന്നതിനും. അതെ, സ്പർശനത്തിനുള്ള സംവേദകത്വമുള്ള ഒരു അവയവം എന്നതിനുപുറമേ, ഈ ബഹുപയോഗ അവയവം മൂക്കിന്റെ ഒരു നീട്ടൽ ആണ്. പരേതനായ ജിം വില്ല്യംസ് തന്റെ എലിഫൻറ് ബിൽ എന്ന പുസ്തകത്തിൽ ആനകൾ തങ്ങളുടെ തുമ്പിക്കൈ ഉപയോഗിക്കുന്ന ചില രസകരമായ വിധങ്ങൾ വിവരിക്കുന്നു:
“അതിന് തന്റെ ശരീരത്തിൽ ചൊറിയുന്ന ഏതെങ്കിലും ഭാഗത്ത് അതിന്റെ തുമ്പിക്കൈകൊണ്ട് എത്താൻ സാധിക്കുന്നില്ലെങ്കിൽ, അത് എല്ലായ്പ്പോഴും അവിടം ഒരു മരത്തിൽ ഉരസ്സുന്നില്ല; പകരം, അവൻ ഒരു നീണ്ട വടിയെടുത്ത് സ്വയം ഒരു നല്ല ചൊറിച്ചിൽ നടത്തിയേക്കാം. ഒരു വടി ആവശ്യത്തിന് നീളമുള്ളതല്ലെങ്കിൽ അവൻ നീളമുള്ള മറെറാന്നിനുവേണ്ടി തിരയും.
“അവൻ ചില പുല്ല് പറിച്ചെടുക്കുമ്പോൾ കുറെ മണ്ണുസഹിതം വേരുകളോടുകൂടിയാണ് പറിഞ്ഞുവരുന്നതെങ്കിൽ, മുഴുവൻ മണ്ണും ഇളകിപ്പോകുന്നതുവരെ അവൻ അതു തന്റെ പാദത്തിനിട്ട് അടിക്കും, അല്ല, വെള്ളം ലഭ്യമാണെങ്കിൽ, അതു തന്റെ വായിൽ വെക്കുന്നതിനു മുമ്പായി അവൻ അതു ഭംഗിയായി കഴുകും.”
വില്ല്യംസ് 20 വർഷങ്ങളിലധികം, ബർമ്മയിലെ തേക്കു വനങ്ങളിൽ തടി വലിക്കാൻ പരിശീലിച്ച ആനകളെ ചികിൽസിച്ചു. എന്നാൽ ഒരു രോഗിയായ ആനയുടെ ഭക്ഷണത്തിൽ മരുന്ന് ഒളിച്ചുവെക്കുന്നതിൽ അദ്ദേഹം ചിലപ്പോഴൊക്കെ പരാജയപ്പെട്ടു. വില്ല്യംസ് വിശദീകരിക്കുന്നു, “അവന്റെ തുമ്പിക്കൈകൊണ്ട്, ഒരു ക്രിക്കററ് ബോളിന്റെ വലിപ്പമുള്ള ഒരു പുളിമരപഴത്തിൽ ഒളിച്ചുവെച്ച മരുന്ന് (ഒരു ആസ്പിരിൻ ഗുളികയുടെ വലിപ്പമുള്ള) ‘നിങ്ങൾക്കെന്നെ കളിപ്പിക്കാൻ പററില്ല’ എന്നു പറയുന്ന ഭാവത്തിൽ, അവൻ പുറത്തെടുക്കും.”
“വള്ളിപ്പടർപ്പുപോലെ വളരെ പററിപ്പിടിച്ചിരിക്കുന്ന ഒരു വള്ളിച്ചെടിയെ ഒരു മരത്തിൽ നിന്നും പറിച്ചെടുക്കുന്നതിന്, രണ്ടുകൈകൾകൊണ്ടും പ്രവർത്തിക്കുന്ന ഒരു മനുഷ്യനേക്കാൾ വൈദഗ്ദ്ധ്യത്തോടെ പ്രവർത്തിക്കാനും ആനകൾക്കു കഴിയും,” അദ്ദേഹം തുടരുന്നു. ഇതു അവയുടെ സ്പർശനത്തിന്റെ കൂടുതലായ മൃദുലതകൊണ്ടാണ്.
അതുകൊണ്ട് അടുത്ത പ്രാവശ്യം നിങ്ങൾ ഒരു ആനയെ ഒരു വന്യമൃഗപാർക്കിലോ മൃഗശാലയിലോ കാണുമ്പോൾ കുസ്റേറാസ് എന്ന ആഫ്രിക്കൻ വന്യമൃഗ മാസികയിൽ ഡോ. ജറീ ഡീ ഗ്രാഫ് നിർദ്ദേശിച്ചപ്രകാരം എന്തുകൊണ്ട് ചെയ്തുകൂടാ: “ആ മൃഗത്തിന് അർഹമായ ഭയത്തോടും ബഹുമാനത്തോടും അതിനെ കാണുകയും, പ്രകൃതിയുടെ ഉൽകൃഷ്ടമായ വേലകളിൽ ഒന്നായ ആനയുടെ തുമ്പിക്കൈ, പ്രവർത്തിക്കുന്നതു കാണുകയും പരിചിന്തിക്കുകയും ചെയ്യുന്നതിന് കുറച്ചു സമയം നിങ്ങൾക്കു തന്നെ അനുവദിക്കുകയും ചെയ്യുക. എന്നിട്ട് നിങ്ങളോടുതന്നെ ചോദിക്കുക, ‘ഇത്തരം എടുത്തുപറയത്തക്ക വൈദഗ്ദ്ധ്യമുള്ള അവയവത്തിന് ആർക്ക് ബഹുമതി കൊടുക്കണം?’ ആ ചോദ്യത്തിനുള്ള ബൈബിളിന്റെ ഉത്തരം, യഹോവയായ ദൈവം “ഭൂമിയിൽ ചരിക്കുന്ന എല്ലാ മൃഗങ്ങളെയും അതതിന്റെ തരത്തിൽ” ഉണ്ടാക്കുകയും “നോക്കൂ! അതു വളരെ നന്നായിരിക്കുന്നു എന്ന് അവൻ ഉണ്ടാക്കിയ സകലതിനേയും അവൻ കാണുകയും” ചെയ്തു.—ഉൽപ്പത്തി 1:25, 31. (g88 12/22)