വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g89 6/8 പേ. 15-20
  • അത്‌ കാഠ്‌മണ്ഡുവിൽ തുടങ്ങി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അത്‌ കാഠ്‌മണ്ഡുവിൽ തുടങ്ങി
  • ഉണരുക!—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എഞ്ചിനീ​യ​റിം​ഗിൽനിന്ന്‌ മനഃശാ​സ്‌ത്ര​ത്തി​ലേക്ക്‌
  • സോവി​യ​റ്റ്‌ യൂണി​യ​നി​ലെ പഠനം
  • ഹിന്ദു, മെതോ​ഡി​സ്റ്റ്‌ ആരാധന
  • സംശയ​ങ്ങ​ളാൽ കുഴങ്ങു​ന്നു
  • സന്ദേഹ​വാ​ദ​വും അനന്തരം ബോദ്ധ്യ​വും
  • മനഃശാ​സ്‌ത്ര​ജ്ഞ​നിൽ നിന്ന്‌ ബസ്‌​ഡ്രൈ​വ​റി​ലേക്ക്‌!
  • ന്യൂ​യോർക്കിൽ ഒരു പുതിയ വെല്ലു​വി​ളി
  • അൽപ്പത്തിൽ സന്തുഷ്ടർ
  • “അവരുടെ സ്‌നേഹം ഞങ്ങളുടെ ഹൃദയത്തെ തൊട്ടു”
    ഉണരുക!—2017
  • ആവേശകരമായ ഒരു പ്രതികരണം!
    നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • അമ്മമാർ വെല്ലുവിളികൾ തരണം ചെയ്യുന്നു
    ഉണരുക!—2005
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
കൂടുതൽ കാണുക
ഉണരുക!—1989
g89 6/8 പേ. 15-20

അത്‌ കാഠ്‌മ​ണ്ഡു​വിൽ തുടങ്ങി

ബിഷ്‌ണുവും താരാ ചിത്ര​കാ​റും പറഞ്ഞത്‌

“താരാ, നിനക്ക്‌ ഒരു നല്ല ഭർത്താ​വാ​യി​രി​ക്കു​മെന്ന്‌ ഞങ്ങൾ കരുതുന്ന ഒരു പുരു​ഷനെ കാണു​ന്ന​തിന്‌ നീ വരാൻ ഞാൻ ആഗ്രഹി​ക്കു​ന്നു!” നേപ്പാ​ളി​ലെ കാഠ്‌മ​ണ്ഡു​വി​ലുള്ള ഒരു ആശുപ​ത്രി​യിൽ വെച്ച്‌ എന്റെ പിതാവ്‌ ആ വാർത്ത പൊട്ടി​ച്ചത്‌ അപ്രകാ​ര​മാ​യി​രു​ന്നു. എനിക്ക്‌ 28 വയസ്‌ പ്രായ​മു​ണ്ടാ​യി​രു​ന്നു, അവിടെ ഒരു ഡോക്ട​റാ​യി ജോലി​ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഞങ്ങളുടെ രണ്ടു പേരു​ടെ​യും മാതാ​പി​താ​ക്ക​ളു​ടെ അംഗീ​കാ​ര​ത്തോ​ടെ നാലാ​ഴ്‌ച​ക്കു​ശേഷം ഞങ്ങൾ വിവാ​ഹി​ത​രാ​യി!

ആ പുരു​ഷന്റെ പേര്‌ ബിഷ്‌ണു ചിത്ര​കാർ എന്നായി​രു​ന്നു. അദ്ദേഹ​ത്തിന്‌ 34 വയസ്‌ പ്രായ​മു​ണ്ടാ​യി​രു​ന്നു, കൃഷി​ശാ​സ്‌ത്ര എഞ്ചിനീ​യ​റിംഗ്‌ സാങ്കേ​തി​ക​വി​ദ്യ​യിൽ ഉന്നത​യോ​ഗ്യത പ്രാപി​ച്ചു​മി​രു​ന്നു. മുൻ വർഷങ്ങ​ളിൽ ഞാൻ അദ്ദേഹത്തെ കാഠ്‌മ​ണ്ഡു​വി​ലെ തെരു​വിൽവെച്ച്‌ സാന്ദർഭി​ക​മാ​യി കണ്ടിട്ടുണ്ട്‌, എന്നാൽ നേരത്തേ ഞാൻ ഒരിക്ക​ലും അദ്ദേഹത്തെ വ്യക്തി​പ​ര​മാ​യി പരിച​യ​പ്പെ​ട്ടി​ട്ടില്ല. ഇത്‌ പാശ്ചാത്യ കാതു​കൾക്ക്‌ വിചി​ത്ര​മാ​യി​രു​ന്നേ​ക്കാം, എന്നാൽ എന്റെ സ്വദേ​ശ​മായ നേപ്പാ​ളിൽ നൂററാ​ണ്ടു​ക​ളാ​യി വിവാ​ഹങ്ങൾ മാതാ​പി​താ​ക്കൾ ക്രമീ​ക​രി​ക്കുന്ന രീതി​യാ​ണു​ള്ളത്‌—വിവാ​ഹ​മോ​ച​ന​നി​രക്ക്‌ വളരെ കുറവു​മാണ്‌. ഞാൻ അൽപ്പം​കൂ​ടി വിവരി​ക്കട്ടെ.

നേപ്പാ​ളിൽ ഒരു സ്‌ത്രീ വിവാ​ഹി​ത​യാ​കു​മ്പോൾ അവൾ തന്റെ ഭർത്താ​വി​ന്റെ മാതാ​പി​താ​ക്ക​ളോ​ടു​കൂ​ടെ വസിക്കാൻ പോകു​ന്നു. പുത്രൻ മാറി​ത്താ​മ​സി​ക്ക​യാ​ണെ​ങ്കിൽ അത്‌ അവജ്ഞ​യോ​ടെ വീക്ഷി​ക്ക​പ്പെ​ടു​ന്നു. അയാൾ വീട്ടിൽ താമസി​ക്കു​ന്ന​തി​നും കുടും​ബ​ക്ര​മീ​ക​ര​ണ​ങ്ങളെ പിൻതാ​ങ്ങു​ന്ന​തി​നും പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. അതു​കൊണ്ട്‌ ഒരു ഭാവി മരുമകൾ തങ്ങളുടെ പുത്ര​നോ​ടും തങ്ങളോ​ടും എത്രമാ​ത്രം യോജി​ക്കു​മെന്ന്‌ ശ്രദ്ധാ​പൂർവം സൂക്ഷ്‌മ​പ​രി​ശോ​ധന നടത്ത​പ്പെ​ടു​ന്നു. ഈ വിധത്തിൽ ഒരു ഭർത്താ​വി​നേ​യും ഭാര്യ​യേ​യും തിര​ഞ്ഞെ​ടു​ക്കു​ന്ന​തിന്‌ വർഷങ്ങ​ളി​ലെ അനുഭ​വ​പ​രി​ചയം പ്രാ​യോ​ഗി​ക​മാ​ക്കു​ന്നു.

എന്തായാ​ലും, ഞാൻ അവിടെ സോവി​യ​ററ്‌ യൂണി​യ​നി​ലെ മോസ്‌കോ മെഡിക്കൽ ഇൻസ്‌റ​റി​റ​റ്യൂ​ട്ടിൽ നിന്ന്‌ പരിശീ​ലനം നേടിയ ഒരു യോഗ്യ​ത​യുള്ള ഡോക്ട​റാ​യി​രു​ന്നു, എന്നെ ഐക്യ​നാ​ടു​ക​ളി​ലേക്ക്‌ കൊണ്ടു​പോ​കാ​നി​രുന്ന ഒരു പുരു​ഷനെ വിവാഹം കഴിക്കു​ക​യും ചെയ്‌തു. എന്നാൽ ഞാൻ അത്‌ പിന്നീട്‌ വിശദീ​ക​രി​ക്കാം. ആദ്യമാ​യി ബിഷ്‌ണു കഥയിൽ അദ്ദേഹ​ത്തി​ന്റെ ഭാഗം പൂരി​പ്പി​ക്കട്ടെ.

എഞ്ചിനീ​യ​റിം​ഗിൽനിന്ന്‌ മനഃശാ​സ്‌ത്ര​ത്തി​ലേക്ക്‌

ബിഷ്‌ണു: മുമ്പ്‌ 1960-കളുടെ പ്രാരം​ഭ​ത്തിൽ ഞാൻ എന്റെ സ്വദേ​ശ​മായ നേപ്പാ​ളിൽ അന്തർദ്ദേ​ശീയ വികസ​ന​ത്തി​നാ​യുള്ള ഐക്യ​നാ​ടു​ക​ളു​ടെ ഏജൻസി​യോ​ടൊത്ത്‌ ജോലി​ചെ​യ്‌തു​കൊ​ണ്ടി​രു​ന്ന​പ്പോൾ ഒരു ദൈവ​മു​ണ്ടോ എന്നതു​സം​ബ​ന്ധി​ച്ചോ ഏതു മതമാ​യി​രി​ക്കും സത്യം എന്നതു​സം​ബ​ന്ധി​ച്ചോ എനിക്ക്‌ അൽപ്പം​പോ​ലും ചിന്തയി​ല്ലാ​യി​രു​ന്നു. എനിക്ക്‌ ഒരു ഹിന്ദു-ബുദ്ധമത മിശ്ര​പ​ശ്ചാ​ത്ത​ല​മാ​ണു​ണ്ടാ​യി​രു​ന്നത്‌. അവിടെ ആകെ ആവശ്യ​മു​ണ്ടാ​യി​രു​ന്നത്‌ ക്ഷേത്ര​ങ്ങ​ളിൽ പതിവാ​യി പോകു​ക​യെ​ന്ന​തു​മാ​ത്ര​മാ​യി​രു​ന്നു. അമേരി​ക്ക​ക്കാ​രോ​ടൊ​ത്തു ജോലി​നോ​ക്കി​യ​തി​ന്റെ ഫലമായി എന്റെ വിദ്യാ​ഭ്യാ​സം വിപു​ല​പ്പെ​ടു​ത്തു​ന്ന​തി​നു​വേണ്ടി ഐക്യ​നാ​ടു​ക​ളിൽ എത്തുന്ന​തി​നേ​ക്കു​റിച്ച്‌ ഞാൻ സ്വപ്‌നം കണ്ടിരു​ന്നു. 1965-ൽ കാൻസാ​സിൽ നിന്നുള്ള ഒരു കൃഷി​ശാ​സ്‌ത്ര എഞ്ചിനീ​യർ സ്‌നേ​ഹി​തൻ ഐക്യ​നാ​ടു​ക​ളി​ലേക്ക്‌ വരുന്ന​തിന്‌ എന്നെ സ്‌പോൺസർ ചെയ്‌ത​പ്പോൾ ആ സ്വപ്‌നം സാക്ഷാ​ത്‌ക​രി​ക്ക​പ്പെട്ടു.

ഞാൻ 1965 മുതൽ 1969 വരെ ഹാവായ്‌ യൂണി​വേ​ഴ്‌സി​റ​റി​യി​ലും പിന്നീട്‌ ഓറി​ഗോൺ സ്‌റേ​റ​ററ്‌ യൂണി​വേ​ഴ്‌സി​റ​റി​യി​ലും കൃഷി​ശാ​സ്‌ത്ര എഞ്ചിനീ​യ​റിംഗ്‌ പഠിച്ചു. അവി​ടെ​യാ​യി​രു​ന്ന​പ്പോൾ എന്നെ ഒരു ഡോർമ​റ​റ​റി​യി​ലെ വിദ്യാർത്ഥി പ്രബോ​ധ​ക​നാ​യി തിര​ഞ്ഞെ​ടു​ത്തു. ഇത്‌ എനിക്ക്‌ ആളുക​ളോ​ടും അവരുടെ പ്രശ്‌ന​ങ്ങ​ളോ​ടും ഒത്ത്‌ പ്രവർത്തി​ക്കു​ന്ന​തിന്‌ അവസരം നൽകി. അപ്പോൾ ഞാൻ കനാലു​ക​ളേ​ക്കാ​ളും കൃഷി​കാ​ര്യ​ങ്ങ​ളേ​ക്കാ​ളും എനിക്ക്‌ ആളുക​ളി​ലാണ്‌ താൽപ്പ​ര്യ​മെന്ന്‌ തിരി​ച്ച​റി​യാ​നി​ട​യാ​യി. അതു​കൊണ്ട്‌ ഞാൻ ഏകദേശം അഞ്ചുവർഷത്തെ എന്റെ പഠനത്തി​നു​ശേഷം എഞ്ചിനീ​യ​റിംഗ്‌ വിടു​ക​യും മനഃശാ​സ്‌ത്ര​ത്തി​ലേക്ക്‌ മാറു​ക​യും ചെയ്‌തു. തക്കസമ​യത്ത്‌ ഞാൻ വിചിതാ സ്‌റേ​റ​ററ്‌ യൂണി​വേ​ഴ്‌സി​റ​റി​യിൽനിന്ന്‌ ക്ലിനിക്കൽ മനഃശാ​സ്‌ത്ര​ത്തിൽ മാസ്‌ററർ ഡിഗ്രി നേടി.

ഞാൻ 1971-ൽ ഒരു ഹ്രസ്വ സന്ദർശ​ന​ത്തി​നാ​യി നേപ്പാ​ളിൽ എന്റെ ഭവനത്തി​ലേക്ക്‌ പോയി. എന്റെ അമ്മ എന്നോട്‌ അവർ ഒരു നല്ല കുടും​ബ​ത്തിൽനി​ന്നുള്ള ഒരു നല്ല പെൺകു​ട്ടി​യെ അറിയും എന്നു പറഞ്ഞ​പ്പോൾ എനിക്കു​ണ്ടായ അതിശയം സങ്കൽപ്പി​ക്കുക. ഞാൻ അവളെ വിവാഹം ചെയ്യു​ന്ന​തിന്‌ താൽപ്പ​ര്യ​പ്പെ​ടു​മോ? ഞാൻ ചിന്തിച്ചു, ‘കൊള്ളാം ഐക്യ​നാ​ടു​ക​ളി​ലെ എന്റെ പഠനം ഒരു വർഷത്തി​നകം പൂർത്തീ​ക​രി​ച്ചു​ക​ഴി​യു​മ്പോൾ.’ സംഭവി​ച്ച​തു​പോ​ലെ, നാലാ​ഴ്‌ച​ക്കകം ഞങ്ങൾ വിവാ​ഹി​ത​രാ​യി. ഞങ്ങൾക്ക്‌ പരമ്പരാ​ഗ​ത​മാ​യി രണ്ടു ദിവസം നീണ്ടു​നിൽക്കുന്ന ഒരു നേപ്പാ​ളീസ്‌ വിവാഹ ചടങ്ങുണ്ട്‌. ഞങ്ങൾ ഇരുവ​രും ചിത്ര​കാർ ജാതി​യിൽപെ​ട്ട​വ​രാ​യി​രു​ന്ന​തി​നാൽ ഞങ്ങളുടെ അനേകം ബന്ധുക്ക​ളും സന്നിഹി​ത​രാ​യി​രു​ന്നു.

ഞങ്ങൾക്ക്‌ എങ്ങനെ ഞങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ തിര​ഞ്ഞെ​ടു​പ്പി​ലും പരസ്‌പരം ഇത്ര ദുർബ​ല​മായ അറിവിൻമേ​ലും കെട്ടു​പ​ണി​ചെ​യ്‌തു​കൊണ്ട്‌ ഒരു വിജയ​പ്ര​ദ​മായ വിവാഹം നയിക്കാൻ പ്രതീ​ക്ഷി​ക്കാൻ കഴിയു​മെന്ന്‌ നിങ്ങൾ അതിശ​യി​ച്ചേ​ക്കാം. ഞങ്ങൾ അവരുടെ വിവേ​ച​ന​യിൽ ആശ്രയി​ക്കു​ന്നു എന്നതാണ്‌ ഉത്തരം—അതു ശരിയാ​ണെന്ന്‌ കാലം തെളി​യി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഡേററിം​ഗും കോർട്ടിം​ഗും പോലുള്ള പാശ്ചാത്യ മാർഗ്ഗം പിൻതു​ട​രു​ന്ന​തി​നു​പ​കരം ഞങ്ങളുടെ ഗുണങ്ങ​ളും മൂല്യ​ങ്ങ​ളും സ്വഭാ​വ​വും ഞങ്ങളുടെ മാതാ​പി​താ​ക്കൾ പൊരു​ത്ത​പ്പെ​ടു​ത്തി​നോ​ക്കുന്ന ഞങ്ങളുടെ പാരമ്പ​ര്യ​രീ​തി ഞങ്ങൾ പിൻപ​ററി.

ഞങ്ങളുടെ വിവാ​ഹ​ശേഷം താര നേപ്പാ​ളി​ലെ ഒരു ആശുപ​ത്രി​യിൽ ഡോക്ട​റാ​യി ജോലി​ചെ​യ്യു​ന്ന​തിൽ തുടർന്നു. എന്നിരു​ന്നാ​ലും അവൾ ആത്മീയ​മാ​യി സന്തുഷ്ട​യ​ല്ലാ​യി​രു​ന്നു. അവൾ ഒരു ഹിന്ദു​വാ​യി വളർത്ത​പ്പെട്ടു, ഒരു തീവ്ര​മായ മത മനഃസാ​ക്ഷി​യു​മു​ണ്ടാ​യി​രു​ന്നു. അവൾക്ക്‌ മതം സംബന്ധിച്ച്‌ അനേകം സംശയങ്ങൾ ഉണ്ടായി​രു​ന്നു. എന്നാൽ അവൾക്ക്‌ അതു സംബന്ധിച്ച്‌ നമ്മോടു പറയാൻ കഴിയും.

സോവി​യ​റ്റ്‌ യൂണി​യ​നി​ലെ പഠനം

താര: ആദ്യമാ​യി ഞാൻ എപ്രകാ​രം സോവി​യ​ററ്‌ യൂണി​യ​നിൽ എത്തി​യെന്നു വിശദീ​ക​രി​ക്കാം. എനിക്ക്‌ മോസ്‌ക്കോ​യിൽ വൈദ്യ​ശാ​സ്‌ത്രം പഠിക്കു​ന്ന​തി​നുള്ള സോവി​യ​ററ്‌ ഗവൺമെൻറ്‌ സ്‌കോ​ളർഷിപ്പ്‌ ലഭിച്ചു. അപ്പോൾ ആദ്യത്തെ പ്രശ്‌നം ഉണ്ടായി. എനിക്ക്‌ റഷ്യൻഭാഷ പഠിക്ക​ണ​മാ​യി​രു​ന്നു. സാധാ​ര​ണ​യാ​യി വിദ്യാർത്ഥി​കളെ ഒരു വർഷത്തെ ഭാഷാ​പ​ഠ​ന​ത്തി​നു​വേണ്ടി റഷ്യയി​ലേ​ക്ക​യ​ക്കു​ന്നു. എന്നാൽ ഒരു ഭരണപ​ര​മായ വിളംബം നിമിത്തം ഞാൻ ആറു മാസം വൈകി​യാണ്‌ മോസ്‌ക്കോ​യിൽ എത്തിയത്‌. അതു​കൊണ്ട്‌ റഷ്യൻഭാഷ പഠിക്കു​ന്ന​തിന്‌ എനിക്ക്‌ ആറുമാ​സം മാത്രമേ അവശേ​ഷി​ച്ചി​രു​ന്നു​ള്ളു! പിന്നീട്‌ ഞാൻ ആറു മാസത്തെ പരിശീ​ല​ന​ത്തി​നു​വേണ്ടി നേരേ മെഡിക്കൽ സ്‌കൂ​ളി​ലേക്ക്‌ പോയി.

ഞാൻ സോവി​യ​ററ്‌ യൂണി​യ​നേ​ക്കു​റിച്ച്‌ എങ്ങനെ വിചാ​രി​ക്കു​ന്നു​വെന്ന്‌ പലപ്പോ​ഴും എന്നോടു ചോദി​ച്ചി​ട്ടുണ്ട്‌. തീർച്ച​യാ​യും ജീവി​ത​ത്തി​ലെ എല്ലാ കാര്യ​ങ്ങ​ളും ആപേക്ഷി​ക​മാണ്‌, അപ്പോൾ എന്റെ പരാമർശ​ന​ത്തിന്‌ ആസ്‌പദം ഇപ്പോ​ഴും വികസ്വര രാജ്യ​മായ നേപ്പാ​ളാണ്‌. അതു​കൊണ്ട്‌ ഞാൻ വൃത്തി​യുള്ള നഗരങ്ങ​ളി​ലും, പ്രത്യേ​കിച്ച്‌ മോസ്‌ക്കോ​യി​ലെ വളരെ നല്ല വാഹന ക്രമീ​ക​ര​ണ​ങ്ങ​ളി​ലും, അത്യന്തം മതിപ്പു​ള്ള​വ​ളാ​യി​രു​ന്നു. ആളുകളെ സംബന്ധി​ച്ച​ട​ത്തോ​ളം, എവി​ടെ​യു​മുള്ള ആളുക​ളേ​പ്പോ​ലെ അവർക്കും മതിയായ ആഹാര​ത്തി​ന്റെ​യും വസ്‌ത്ര​ത്തി​ന്റെ​യും തങ്ങളുടെ കുട്ടി​കളെ പരിപാ​ലി​ക്കു​ന്ന​തി​നു​വേണ്ടി ജോലി​യു​ടേ​യും ഒരേ അടിസ്ഥാന ആവശ്യങ്ങൾ ഉണ്ടായി​രു​ന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ അവർ വളരെ​യ​ധി​കം കഷ്ടതയ​നു​ഭ​വി​ച്ച​തി​നാൽ അവർ സമാധാ​ന​ത്തി​ന്റെ ആവശ്യം സംബന്ധിച്ച്‌ ബോധ​വാൻമാ​രാണ്‌.

ഒരു മെഡി​ക്കൽവി​ദ്യാർത്ഥി​നി​യെന്ന നിലയിൽ, ഡോക്ടർമാ​രും പ്രൊ​ഫ​സർമാ​രും വലിയ ശമ്പളം ലഭിക്കു​ന്ന​വ​ര​ല്ലെ​ങ്കി​ലും തങ്ങളുടെ ജോലി​യെ അവർ സ്‌നേ​ഹി​ച്ചി​രു​ന്നു​വെന്ന്‌ ഞാൻ കണ്ടെത്തി. യഥാർത്ഥ​ത്തിൽ ഒരു സ്‌കോ​ളർഷിപ്പ്‌ വിദ്യാർത്ഥി​നി​യെന്ന നിലയിൽ എനിക്ക്‌ എന്റെ സഹ റഷ്യൻ വിദ്യാർത്ഥി​ക​ളേ​ക്കാൾ വളരെ​യ​ധി​കം പണം (പ്രതി​മാ​സം 90 റൂബിൾ) ലഭിച്ചി​രു​ന്നു. അനേകം ഡോക്ടർമാ​രും ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ദ്ധ​രും ആശുപ​ത്രി​യി​ലെ ചില ഡിപ്പാർട്ടു​മെൻറ്‌ മേധാ​വി​ക​ളും സ്‌ത്രീ​ക​ളാ​യി​രു​ന്നു.

ഹിന്ദു, മെതോ​ഡി​സ്റ്റ്‌ ആരാധന

മോസ്‌ക്കോ​യി​ലെ എന്റെ പഠനം പൂർത്തി​യാ​ക്കി​യ​ശേഷം ഞാൻ നേപ്പാ​ളി​ലേക്ക്‌ തിരികെ പോയി, നിങ്ങൾക്ക​റി​യാ​വു​ന്ന​തു​പോ​ലെ വിവാ​ഹി​ത​യു​മാ​യി. ഏതാനും മാസങ്ങൾ കഴിഞ്ഞ്‌ ഞാൻ ഐക്യ​നാ​ടു​ക​ളിൽ ബിഷ്‌ണു​വി​ന്റെ അടുത്ത്‌ എത്തി​ച്ചേർന്നു. നേപ്പാ​ളി​ലെ എന്റെ ജീവി​ത​ത്തി​ന്റെ ഏതാനും വശങ്ങൾ നഷ്ടമാ​വാൻ തുടങ്ങി. ഒരു ഹിന്ദു​വെന്ന നിലയിൽ ഞാൻ കാഠ്‌മ​ണ്ഡു​വി​ലെ ക്ഷേത്രങ്ങൾ സന്ദർശി​ക്കുക പതിവാ​യി​രു​ന്നു. എന്റെ മതം ഉപദേ​ശ​ങ്ങൾക്ക്‌ ഏറെ ശ്രദ്ധ​യൊ​ന്നും കൊടു​ത്തി​രു​ന്നി​ല്ലെ​ങ്കി​ലും എനിക്ക്‌ ആത്മീയ​ത​യു​ടെ ബാഹ്യ​മായ പ്രകട​നങ്ങൾ നഷ്ടപ്പെട്ടു. എനിക്ക്‌ ഒരു “ക്തേത്രം” ആവശ്യ​മാ​യി​രു​ന്നു.

ഞങ്ങൾക്ക്‌ എഴുത്തു​കൾ ലഭിച്ചി​രുന്ന കാൻസാസ്‌ വിൻഫീൽഡി​ലെ പോസ്‌റ​റാ​ഫീ​സിൽനി​ന്നുള്ള റോഡി​ന്റെ എതിർവ​ശത്ത്‌ ഒരു മെതോ​ഡി​സ്‌ററ്‌ പള്ളിയു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ഒരു ദിവസം ബിഷ്‌ണു പാസ്‌റ​റ​റു​മാ​യി സംസാ​ര​ത്തി​ലേർപ്പെ​ടു​ക​യും അതി​നേ​തു​ടർന്ന്‌ ഞങ്ങൾ ആ പള്ളിയിൽ ഹാജരാ​കാൻ തുടങ്ങു​ക​യും ചെയ്‌തു.

പാസ്‌റ​റ​റും അദ്ദേഹ​ത്തി​ന്റെ അസിസ്‌റ​റൻറും ഞാൻ ഒരു ഹിന്ദു​വാ​യി​രു​ന്നു​വെ​ന്നും വീട്ടിൽ വിഗ്ര​ഹങ്ങൾ ഉണ്ടായി​രു​ന്നെ​ന്നും അറിഞ്ഞി​രു​ന്നു; എന്നിട്ടും അവർക്ക്‌ അതു സംബന്ധിച്ച്‌ ഒരു എതിർപ്പു​മു​ണ്ടാ​യി​രു​ന്നില്ല. എന്റെ അവിടത്തെ നാലു വർഷം ആത്മീയ​മാ​യി എന്നെ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തിൽ പരാജ​യ​പ്പെട്ടു എന്ന്‌ ഞാൻ പറയേ​ണ്ടി​യി​രി​ക്കു​ന്നു. ഞങ്ങൾ ബൈബിൾ സംബന്ധിച്ച്‌ വളരെ അജ്ഞരാ​യി​രു​ന്നു.

സംശയ​ങ്ങ​ളാൽ കുഴങ്ങു​ന്നു

ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ വളരെ​യ​ധി​കം ദുരിതം കണ്ടിട്ടുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌ ഒരു സന്ദർഭ​ത്തിൽ കാഠ്‌മ​ണ്ഡു​വിൽ ഒരു സ്‌ത്രീക്ക്‌ യോജി​ക്കാത്ത രക്തപ്പകർച്ച നൽകി​യ​തു​കൊണ്ട്‌ അവർക്ക്‌ ആഘാത​മേൽക്കു​ന്നതു ഞാൻ കണ്ടു. ലാബറ​ട്ടറി പ്രവർത്തനം എല്ലായ്‌പോ​ഴും മനഃസാ​ക്ഷി​ബോ​ധ​ത്തോ​ടെയല്ല; മരണക​ര​മായ അപകടങ്ങൾ സംഭവി​ക്ക​തന്നേ ചെയ്യുന്നു.

ഹിന്ദു​മ​ത​ത്തി​നും മെതോ​ഡി​സ്‌ററ്‌ മതത്തി​നും ഉത്തരം പറയാൻ കഴിയാത്ത സംശയ​ങ്ങ​ളാൽ ഞാൻ കുഴങ്ങി​യി​രു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌ നാം എന്തു​കൊണ്ട്‌ മരിക്കണം? ലോകത്ത്‌ ഇത്രയ​ധി​കം ദുരി​ത​മു​ള്ള​തെ​ന്തു​കൊണ്ട്‌? മാനുഷ ദുരി​ത​ത്തിന്‌ ആരാണ്‌ ഉത്തരവാ​ദി? ‘എനിക്ക്‌ എങ്ങനെ ഉത്തരം ലഭിക്കും,’ എന്ന്‌ ഞാൻ എന്നോ​ടു​തന്നെ ചോദി​ച്ചു.

ഒരു ദിവസം യഹോ​വ​യു​ടെ സാക്ഷികൾ ഞങ്ങളെ സമീപി​ച്ചു. ഞങ്ങൾ മെതോ​ഡി​സ്‌ററ്‌ പള്ളിയിൽ ഹാജരാ​യി​ട്ടു​ണ്ടെന്ന്‌ ഞാൻ അവരോട്‌ പറഞ്ഞു. എന്നാൽ സാക്ഷികൾ ഞങ്ങളോട്‌ ബൈബിൾ മനസ്സി​ലാ​ക്കാൻ ഇഷ്ടമാ​ണോ എന്ന്‌ ചോദി​ച്ച​പ്പോൾ ആ സംഗതി ബിഷ്‌ണു​വിന്‌ ഇഷ്ടമായി, ഞാനും അതി​നോട്‌ യോജി​ച്ചു. പെട്ടെന്ന്‌ എന്റെ സംശയ​ങ്ങൾക്ക്‌ ബൈബിൾപ​ര​വും യുക്തി​പൂർവ​ക​വു​മായ ഉത്തരങ്ങൾ നൽക​പ്പെട്ടു. ഇപ്പോൾ ഞാൻ മററുള്ള എന്തി​നേ​ക്കാ​ളും മനസ്സി​ലാ​ക്കാൻ ആഗ്രഹിച്ച പുസ്‌തകം ബൈബി​ളാ​യി​രു​ന്നു. ലോകത്തെ സകല ദുരി​ത​ങ്ങൾക്കും സ്‌നേ​ഹ​ത്തി​ന്റെ ദൈവ​ത്തിന്‌ ഉത്തരവാ​ദി​യാ​യി​രി​ക്കാൻ കഴിയു​ക​യി​ല്ലെന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു. യഥാർത്ഥ​ത്തിൽ സാത്താന്റെ സ്വാധീ​ന​ത്തി​ന്റേ​യും മനുഷ്യ​ന്റെ​തന്നേ തന്നിഷ്ട​ത്തി​ന്റേ​യും ഒരു സമ്മി​ശ്ര​ഫ​ല​മാണ്‌ ദുരി​ത​ത്തി​ലേ​ക്കും മരണത്തി​ലേ​ക്കും നയിക്കു​ന്ന​തെന്ന്‌ ഞാൻ ബൈബി​ളിൽനിന്ന്‌ കണ്ടു.—ആവർത്തനം 32:4, 5: 1 യോഹ​ന്നാൻ 5:19; വെളി​പ്പാട്‌ 12:9-12.

കൂടാതെ ഹിന്ദു​ദൈ​വ​ങ്ങളെ തമ്മിൽ തമ്മിൽ തിരി​ച്ച​റി​യു​ന്ന​തിന്‌ അവരുടെ പേരുകൾ പ്രധാ​ന​മാ​ണെ​ങ്കിൽ, സത്യ​ദൈ​വ​മായ യഹോ​വയെ ലോകത്തു സ്ഥിതി​ചെ​യ്യുന്ന സകല വ്യാജ​ദൈ​വ​ങ്ങ​ളിൽനി​ന്നും തിരി​ച്ച​റി​യു​ന്ന​തിന്‌ അവന്റെ നാമം എത്രയ​ധി​കം പ്രധാ​ന​മാ​ണെന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു. (സങ്കീർത്തനം 83:18) സമാധാ​ന​ത്തി​ന്റേ​യും യോജി​പ്പി​ന്റേ​യും ഒരു പുതി​യ​ലോ​ക​ത്തി​ന്റെ പ്രതീ​ക്ഷ​യാൽ ഞാൻ പുളകി​ത​യാ​യി​ത്തീർന്നു. (വെളി​പ്പാട്‌ 21:3, 4) എന്നാൽ ഞാൻ ആത്മീയ​മാ​യി തൃപ്‌തി​നേ​ടി​ക്കൊ​ണ്ടി​രി​ക്കെ ബിഷ്‌ണു ഉത്തരങ്ങൾ എളുപ്പ​ത്തിൽ സ്വീക​രി​ച്ചി​രു​ന്നില്ല.

സന്ദേഹ​വാ​ദ​വും അനന്തരം ബോദ്ധ്യ​വും

ബിഷ്‌ണു: താര ബൈബിൾസ​ത്യം അംഗീ​ക​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ സത്യത്തി​ന്റെ ഒരു സംഹി​ത​മാ​ത്രമേ ഉണ്ടായി​രി​ക്കാൻ കഴിയൂ എന്ന ആശയത്തെ ഞാൻ എതിർക്കു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ സാക്ഷി​ക​ളു​മാ​യി ബൈബിൾ പഠിച്ചത്‌ തെററു കണ്ടുപി​ടി​ക്കാ​നാ​യി​രു​ന്നു. എന്നിരു​ന്നാ​ലും സാക്ഷികൾ ക്ഷമാപൂർവം ബൈബി​ളിൽനിന്ന്‌ എനിക്ക്‌ എല്ലാ ഉത്തരങ്ങ​ളും നൽകി. സാവധാ​ന​ത്തിൽ എനിക്ക്‌ ബോധ്യം​വന്നു.

ഒടുവിൽ, ഞങ്ങൾ വെർജീ​നി​യാ​യി​ലെ ആർലിം​ഗ്‌ട​നി​ലേക്ക്‌ മാറി​പ്പാർത്തു. 1979 ഡിസം​ബ​റിൽ ഞങ്ങൾ സമർപ്പിത സാക്ഷി​ക​ളെന്ന നിലയിൽ സ്‌നാ​പ​ന​മേ​ററു. ഞങ്ങളുടെ ജീവി​തത്തെ യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യി കൂടുതൽ ഉപയോ​ഗി​ക്ക​ണ​മെന്ന്‌ ഞങ്ങൾ ഇപ്പോൾ തീരു​മാ​നി​ച്ചു. അതു​കൊണ്ട്‌ ഏതൊരു സമയത്തും ഞങ്ങളി​ലൊ​രാൾ ഒരു മുഴു​സ​മ​യ​ജോ​ലി ചെയ്യു​ക​യും മറെറ​യാൾ സത്യം പ്രസം​ഗി​ച്ചും പഠിപ്പി​ച്ചും​കൊണ്ട്‌ കൂടുതൽ സമയം ചെലവ​ഴി​ക്കു​ക​യും വേണ​മെന്ന്‌ ഞങ്ങൾ തീരു​മാ​നി​ച്ചു. കുറേ കാല​ത്തേക്ക്‌ വിയറ​റ്‌നാ​മീസ്‌ അഭയാർത്ഥി​കൾക്കാ​യുള്ള ഒരു മനോ​രോഗ ചികിൽസാ​കേ​ന്ദ്ര​ത്തിൽ ഞാൻ മുഴു​സ​മയം ജോലി ചെയ്‌തു.

മനഃശാ​സ്‌ത്ര​ജ്ഞ​നിൽ നിന്ന്‌ ബസ്‌​ഡ്രൈ​വ​റി​ലേക്ക്‌!

ഞങ്ങൾ 1980 നവംബ​റിൽ വെർജീ​നി​യാ​യി​ലെ വിഞ്ചെ​സ്‌റ​റ​റി​ലേക്കു മാറി. അവിടെ പൊതു​ജ​നാ​രോ​ഗ്യ​വ​കു​പ്പിൽ താരക്ക്‌ ഒരു ക്ലിനി​ഷ്യ​നാ​യി ജോലി​കി​ട്ടി. ഇപ്പോൾ എനിക്ക്‌ ജോലി കണ്ടെ​ത്തേ​ണ്ട​താ​യി വന്നു. ഒൻപതു മാസം എന്റെ തൊഴി​ല​നു​സ​രി​ച്ചുള്ള ഒരു ജോലി എനിക്കു നേടാൻ കഴിഞ്ഞില്ല. അങ്ങനെ താര ജോലി​ചെ​യ്‌തു​കൊ​ണ്ടി​രു​ന്നു. എന്നാൽ എനിക്ക്‌ ജോലി​യി​ല്ലാ​യി​രു​ന്നു. എനിക്ക്‌ ഒരു അംശകാ​ല​ജോ​ലി​മാ​ത്രം മതിയാ​യി​രു​ന്നു, അപ്പോൾ എനിക്ക്‌ ശുശ്രൂ​ഷ​യിൽ കൂടു​ത​ലാ​യി ഏർപ്പെ​ടാൻക​ഴി​യു​മാ​യി​രു​ന്നു.

അത്‌ എനിക്ക്‌ ഒരു പരീക്ഷാ​സ​മ​യ​മാ​യി​രു​ന്നു. എനിക്ക്‌ നിരു​ത്സാ​ഹം തോന്നി. ഞാൻ മുഴു​സ​മ​യ​ജോ​ലി ചെയ്യേ​ണ്ടി​വ​രു​മെന്ന്‌ ഞാൻ ചിന്തി​ച്ചു​തു​ടങ്ങി. എന്നാൽ എനിക്ക്‌ സഹിക്കാ​വു​ന്ന​തി​ല​ധി​കം ഞാൻ പരീക്ഷി​ക്ക​പ്പെ​ട്ടില്ല. ഒടുവിൽ ഒരു മയക്കു​മ​രു​ന്നു​പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തിൽ എനിക്ക്‌ ഒരു അംശകാ​ല​ജോ​ലി കിട്ടി—മയക്കു​മ​രു​ന്നു​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും ലഹരി​പ്ര​ശ്‌ന​മു​ള്ള​വ​രെ​യും ഉപദേ​ശി​ക്കുക. അത്‌ എനിക്ക്‌ പററി​യ​താ​യി​രു​ന്നു. എനിക്ക്‌ എന്റെ സ്വന്തം പരിപാ​ടി പിന്തു​ട​രാ​മാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ സാഹച​ര്യ​ത്തി​നു മാററ​മു​ണ്ടാ​യി. എനിക്ക്‌ തെര​ഞ്ഞെ​ടു​ക്കേ​ണ്ടി​വന്നു—ഒന്നുകിൽ മുഴു​സ​മ​യ​ജോ​ലി അല്ലെങ്കിൽ ജോലി​യേ ഇല്ല. അങ്ങനെ ഒരിക്കൽകൂ​ടി എനിക്ക്‌ ജോലി​യി​ല്ലാ​താ​യി. ഈ പ്രാവ​ശ്യം ഞാൻ തൊഴിൽര​ഹി​തർക്കുള്ള പ്രയോ​ജ​നങ്ങൾ കൈപ്പ​ററി. അത്‌ എന്റെ അഭിമാ​ന​ത്തിന്‌ ഒരു അടിയാ​യി​രു​ന്നു. എന്നാൽ ഞങ്ങളെ ഒരു അത്ഭുത​പ്പെ​ടു​ത്തുന്ന വെല്ലു​വി​ളി അഭിമു​ഖീ​ക​രി​ച്ചു.

ആയിര​ത്തി​ത്തൊ​ള്ളാ​യി​രത്തി എൺപത്തി​നാല്‌ ജൂലൈ 22ലെ എവേക്ക്‌ മാസിക തൊഴിൽരാ​ഹി​ത്യ​ത്തെ​ക്കു​റിച്ച്‌ ഒരു ലേഖനം പ്രസി​ദ്ധ​പ്പെ​ടു​ത്തു​ക​യും നിർദ്ദേ​ശങ്ങൾ സമർപ്പി​ക്കു​ക​യും ചെയ്‌തു. വീട്ടി​നു​പു​റത്തെ ജോലി​സാ​ദ്ധ്യ​ത​ക​ളു​ടെ ലിസ്‌റ​റിൽ ഞങ്ങൾ താഴോ​ട്ടു​നോ​ക്കവേ എനിക്കി​ഷ്ട​മുള്ള ഒന്നു താര ചൂണ്ടി​ക്കാ​ട്ടി—സ്‌കൂൾബ​സ്സ്‌​ഡ്രൈവർ! പ്രവർത്ത​ന​പ്പ​ട്ടി​ക​യേ​സം​ബ​ന്ധി​ച്ച​ട​ത്തോ​ളം ഇത്‌ ഏററം യോജിച്ച ഒരു ജോലി​യാ​യി​രു​ന്നു.

മനഃശാ​സ്‌ത്ര​ജ്ഞ​നിൽനിന്ന്‌ ഡ്രൈ​വ​റി​ലേ​ക്കു​ള്ളത്‌ ഒരു മാററം​ത​ന്നെ​യാ​യി​രു​ന്നു. എന്നാൽ എനിക്ക്‌ ഡ്രൈ​വിംഗ്‌ ഇഷ്ടമാ​യി​രു​ന്നു. എന്റെ അഭിമാ​നത്തെ ഞാൻ വിഴു​ങ്ങ​ണ​മാ​യി​രു​ന്നു​വെ​ങ്കി​ലും. ഞാൻ സ്‌കൂ​ള​ധി​കാ​രി​കളെ സമീപി​ച്ചു. അവർ എനിക്ക്‌ ജോലി വാഗ്‌ദാ​നം​ചെ​യ്‌തു—അനന്തരം ഏററം മത്സരി​ക​ളായ ചില കുട്ടി​ക​ളോ​ടെ ഏററം പ്രയാ​സ​മുള്ള ഒരു റൂട്ട്‌ എനിക്കു തന്നു.

ഒരു ബസ്സിൽ ശാന്തമാ​യി ഇരിക്കു​ക​യി​ല്ലാഞ്ഞ റൗഡി​ക​ളായ കുട്ടി​ക​ളു​ടെ ഒരു ചെറിയ കൂട്ടമു​ണ്ടാ​യി​രു​ന്നു. ഞാൻ ഡ്രൈ​വു​ചെ​യ്യു​മ്പോൾ ശല്യമു​ണ്ടാ​കാ​തി​രി​ക്കു​ന്നത്‌ അവർക്ക്‌ സുരക്ഷി​ത​ത്വ​മാ​യി​രി​ക്കു​മെന്ന്‌ ഞാൻ ബസ്സ്‌ നിർത്തി​യിട്ട്‌ അവരോ​ടു വിശദീ​ക​രി​ച്ചു. ശല്യമു​ണ്ടാ​യാൽ ക്രമം​പാ​ലി​ക്കു​ന്ന​തു​വരെ ഞാൻ ബസ്സ്‌ നിർത്തു​മെ​ന്നും പറഞ്ഞു. ഒന്നുരണ്ടു പ്രാവ​ശ്യം നിർത്തി​യ​പ്പോൾ മത്സരികൾ ശാന്തരാ​യി​രി​ക്കുന്ന കാര്യം ഭൂരി​പ​ക്ഷം​പേർ ഉറപ്പു​വ​രു​ത്തി.

എന്നിരു​ന്നാ​ലും, എന്റെ അത്യന്തം വിലപ്പെട്ട അനുഭ​വങ്ങൾ ശുശ്രൂ​ഷ​യി​ലേ​താ​യി​രു​ന്നു. കൂടുതൽ ക്രമമായ അടിസ്ഥാ​ന​ത്തിൽ ഞാൻ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നു. വിഞ്ചെ​സ്‌ററർ വെസ്‌ററ്‌ സഭയിലെ ഒരു നല്ല പയനി​യർശു​ശ്രൂ​ഷ​ക​നും മൂപ്പനു​മായ ലാൻസിംഗ്‌ ആൻഡേ​ഴ്‌സ​നിൽനിന്ന്‌ പരിശീ​ല​ന​വും നേടു​ന്നു​ണ്ടാ​യി​രു​ന്നു. പിന്നീട്‌ ഞങ്ങളുടെ ജീവി​ത​ത്തിന്‌ മാററം​വ​രു​ത്തിയ ചില അനുഭ​വങ്ങൾ താരക്കു​ണ്ടാ​യി.

ന്യൂ​യോർക്കിൽ ഒരു പുതിയ വെല്ലു​വി​ളി

താര: 1984-ലും 1985-ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രൂക്ക്‌ളിൻ ന്യൂ​യോർക്കി​ലെ ലോക ഹെഡ്‌ക്വാർട്ടേ​ഴ്‌സിൽ ഒരു സന്ദർശക ഫിസി​ഷ്യ​നാ​യി മൂന്നു പ്രാവ​ശ്യം സേവി​ക്കാ​നുള്ള അവസരം എനിക്കു ലഭിച്ചു. ലോക​ത്തെ​ല്ലാ​യി​ട​ത്തും​നി​ന്നുള്ള 2,700 സാക്ഷി​ക​ളു​ടെ ഒരു സമൂഹ​മാ​ണത്‌. അവർ അവിടെ ഭക്ഷണം​ക​ഴി​ക്കു​ക​യും ഉറങ്ങു​ക​യും ജോലി​ചെ​യ്യു​ക​യും ചെയ്യുന്നു—ശമ്പളമി​ല്ലാ​തെ ചെലവു​കൾ മാത്രം ചെറു​താ​യി വഹിക്ക​പ്പെ​ടു​ന്നു! അവരെ​ല്ലാം സർവ​ലോ​ക​ത്തി​ലും ദൈവ​രാ​ജ്യ​ഗ​വൺമെൻറി​ന്റെ “സുവാർത്ത” പ്രസം​ഗി​ക്കു​ന്ന​തിന്‌ അർപ്പി​ത​രാ​യി​രി​ക്കുന്ന സ്വമേ​ധ​യാ​ശു​ശ്രൂ​ഷ​ക​രാണ്‌. (മർക്കോസ്‌ 13:10) അവരിൽ അനേകർ അനേകം ഭാഷക​ളിൽ ബൈബി​ളു​ക​ളും ബൈബിൾസാ​ഹി​ത്യ​വും ഉൽപ്പാ​ദി​പ്പി​ക്കു​ന്ന​തിന്‌ വിപു​ല​മായ അച്ചടി​ശാ​ല​യിൽ പ്രവർത്തി​ക്കു​ന്നു. മററു ചിലർ ഓഫീ​സ്‌ജോ​ലി​യി​ലും ഭരണനിർവ​ഹ​ണ​ത്തി​ലും ഭവനന​ട​ത്തി​പ്പി​ലും ഏർപ്പെ​ട്ടി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ബ്രൂക്ക്‌ളിൻ ഹൈറ​റ്‌സി​ലെ ഈ ചെറിയ “പട്ടണ”ത്തിന്‌ അതിന്റെ സ്വന്തം മെഡിക്കൽ സ്‌ററാഫ്‌ ആവശ്യ​മാണ്‌.

അത്തര​മൊ​രു ക്രിസ്‌തീയ സമൂഹ​ത്തിൽ ജോലി ചെയ്യു​ന്ന​തി​ന്റെ അവസര​ത്തിൽ ഞാൻ പുളകി​ത​യാ​യി. ശരീര​ത്തി​ലും മനസ്സി​ലും ശുദ്ധരാ​യി​രി​ക്കു​ന്ന​വ​രും എന്റെ വിശ്വാ​സം​ത​ന്നെ​യു​ള്ള​വ​രു​മായ ആളുക​ളോ​ടു​കൂ​ടെ ജോലി​ചെ​യ്യു​ന്നത്‌ വളരെ സംതൃ​പ്‌തി​ക​ര​മാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ, വലിയ വിസ്‌മയം വന്നെത്തി. വാച്ച്‌റ​റവർ സൊ​സൈ​ററി ലോക​ഹെ​ഡ്‌ക്വാർട്ടേ​ഴ്‌സിൽ മുഴു​സ​മയം സേവി​ക്കാൻ ഞങ്ങളെ ക്ഷണിച്ചു. അങ്ങനെ ഈ സമൂഹ​ത്തി​ന്റെ ആവശ്യങ്ങൾ നോക്കുന്ന നാലു ഡോക്‌ടർമാ​രിൽ ഒരാളാണ്‌ ഞാനി​പ്പോൾ—രണ്ടു പുരു​ഷൻമാ​രും രണ്ടു സ്‌ത്രീ​ക​ളും. ഞങ്ങളുടെ രോഗി​കൾ കൊച്ചു​കു​ട്ടി​കൾ മുതൽ ഇപ്പോ​ഴും പ്രവർത്തി​ക്കുന്ന 90-ൽപരം വയസ്സു​ള്ളവർ വരെയുണ്ട്‌ (ദൃഷ്‌ടാ​ന്ത​മാ​യി ഞങ്ങളുടെ ഡോക്‌ടർമാ​രി​ലൊ​രാൾക്ക്‌ നാലു കുട്ടി​ക​ളുണ്ട്‌)! ബിഷ്‌ണു എന്തു ചെയ്യുന്നു?

അൽപ്പത്തിൽ സന്തുഷ്ടർ

ബിഷ്‌ണു: ചില ഗൃഹകാ​ര്യ​ങ്ങ​ളു​ടെ മേൽനോ​ട്ടം​വ​ഹി​ച്ചു​കൊണ്ട്‌ ഇപ്പോൾ ഞാൻ ഈ സമൂഹ​ത്തിൽ ഒരു ഹോം ഓവർസി​യ​റാ​യി പ്രവർത്തി​ക്കു​ക​യാണ്‌. ഇവിടെ ഞാൻ മദ്യാ​സ​ക്തി​യോ മയക്കു​മ​രു​ന്നാ​സ​ക്തി​യോ കൈകാ​ര്യം​ചെ​യ്യു​ന്നില്ല. എല്ലാവ​രും ബൈബിൾത​ത്വ​ങ്ങ​ള​നു​സ​രി​ക്കു​ക​യും ബാധക​മാ​ക്കു​ക​യും ചെയ്യുന്നു. അങ്ങനെ​യുള്ള തത്വങ്ങ​ളാണ്‌ മിക്ക​പ്പോ​ഴും ഇന്ന്‌ പ്രയുക്ത മനഃശാ​സ്‌ത്രം എന്നു വിളി​ക്ക​പ്പെ​ടു​ന്നത്‌ എന്നതു കൗതു​ക​ക​ര​മാണ്‌.

ഞങ്ങൾക്കു മേലാൽ സ്വന്തം വീടോ ശമ്പളമോ ഇല്ലെന്നു​ള്ളതു സത്യം​തന്നെ. എന്നാൽ ഞങ്ങൾ അൽപ്പം​കൊ​ണ്ടു തൃപ്‌തി​പ്പെ​ടാൻ പഠിച്ചി​രി​ക്കു​ന്നു. ഞങ്ങൾ സത്യ​ദൈ​വ​വും അഖിലാ​ണ്ഡ​ത്തി​ന്റെ പരമാ​ധി​കാ​ര​കർത്താ​വു​മായ യഹോ​വ​യെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​നം കണ്ടെത്തി​യി​രി​ക്കു​ന്നു. ഞങ്ങൾ അതു കണ്ടെത്തു​ന്ന​തിന്‌ നേപ്പാ​ളി​ലെ കാഠ്‌മ​ണ്ഡു​വിൽനി​ന്നുള്ള ദൂര​മെ​ല്ലാം സഞ്ചരിച്ചു വന്നെത്തി! (g88 6/8)

[15-ാം പേജിലെ ചിത്രങ്ങൾ/ഭൂപടം]

ഞങ്ങൾ ജനിച്ച കാഠ്‌മണ്ഡു നഗരവും നേപ്പാ​ളി​ലെ താഴ്‌വ​ര​യും

[ഭൂപടം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

നേപ്പാൾ

കാഠ്‌മണ്ഡു

ചൈനാ

ഇൻഡ്യാ

[16-ാം പേജിലെ ചിത്രം]

നേപ്പാളിലെ ഞങ്ങളുടെ വിവാ​ഹ​ത്തി​നു​ശേഷം താമസി​യാ​തെ

[17-ാം പേജിലെ ചിത്രം]

താര സോവ്യ​ററ്‌ യൂണി​യ​നിൽ മെഡി​സി​നു പഠിച്ചു

[കടപ്പാട്‌]

USSR Mission to the UN

[18-ാം പേജിലെ ചിത്രം]

താര (ഇടത്ത്‌) തന്റെ അമ്മായി​യ​മ്മ​യു​ടെ അടുക്ക​ള​യിൽ ഒരു ഭക്ഷണം തയ്യാറാ​ക്കാൻ സഹായി​ക്കു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക