പഠനപ്രോജക്ട്
രക്ഷിക്കാനുള്ള യഹോവയുടെ ശക്തിയിൽ വിശ്വാസം വളർത്തുക
ഇസ്രായേല്യർ യഹോവയിൽ വിശ്വസിക്കാതിരുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ സംഖ്യ 13:25–14:4 വരെ വായിക്കുക.
സന്ദർഭം മനസ്സിലാക്കുക. തങ്ങളെ സംരക്ഷിക്കാൻ യഹോവയ്ക്ക് ശക്തിയുണ്ടെന്ന് ഈജിപ്ത് വിട്ടുപോന്ന ഇസ്രായേല്യർ വിശ്വസിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്? (സങ്കീ. 78:12-16, 43-53) അവർക്ക് യഹോവയിലുള്ള വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങിയത് എന്തുകൊണ്ട്? (ആവ. 1:26-28) തങ്ങൾ യഹോവയിൽ വിശ്വസിക്കുന്നുണ്ടെന്ന് യോശുവയും കാലേബും കാണിച്ചത് എങ്ങനെ?—സംഖ്യ 14:6-9.
ആഴത്തിൽ പഠിക്കുക. യഹോവയിലുള്ള വിശ്വാസം ശക്തമാക്കാൻ ഇസ്രായേല്യർക്ക് എന്തു ചെയ്യാമായിരുന്നു? (സങ്കീ. 9:10; 22:4; 78:11) യഹോവയെ ആദരിക്കുന്നതും യഹോവയിൽ വിശ്വസിക്കുന്നതും തമ്മിലുള്ള ബന്ധം എന്താണ്?—സംഖ്യ 14:11.
നമുക്കുള്ള പാഠങ്ങൾ വേർതിരിച്ചെടുക്കുക. സ്വയം ചോദിക്കുക:
‘യഹോവയിൽ പൂർണമായി വിശ്വസിക്കുന്നുണ്ടെന്ന് കാണിക്കാൻ എനിക്കു ബുദ്ധിമുട്ടായേക്കാവുന്നത് എപ്പോഴൊക്കെയാണ്?’
‘ഇപ്പോഴും ഭാവിയിലും യഹോവയിലുള്ള വിശ്വാസം ശക്തമാക്കിനിറുത്താൻ എനിക്ക് എന്തു ചെയ്യാം?’
‘മഹാകഷ്ടത തുടങ്ങുമ്പോൾ ഏതു കാര്യത്തിൽ എനിക്ക് ഉറപ്പുണ്ടായിരിക്കാം?’—ലൂക്കോ. 21:25-28.