കൂടുതൽ പഠിക്കാനായി. . .
ഒത്തുവാക്യങ്ങൾ പ്രയോജനപ്പെടുത്താം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ ഒരു സവിശേഷതയായ ഒത്തുവാക്യങ്ങൾ ബൈബിളിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള യോജിപ്പ് എടുത്തുകാണിക്കുന്നു. ഒരു വാക്യവുമായി ബന്ധപ്പെട്ട മറ്റു വാക്യങ്ങളുടെ ഒരു ലിസ്റ്റ് ആണ് അത്. വാക്യങ്ങളിൽ, ചില വാക്കുകൾക്കു ശേഷം ഒരു ഇംഗ്ലീഷ് അക്ഷരം കൊടുത്തിട്ടുണ്ടാകും. അച്ചടിച്ച ബൈബിളുകളിൽ അതേ അക്ഷരം വശങ്ങളിലെ മാർജിനുകളിൽ കണ്ടെത്താനാകും. അതിനു കീഴെ ഒത്തുവാക്യങ്ങളുമുണ്ടാകും. JW.ORG-ലും JW ലൈബ്രറിയിലും ആണെങ്കിൽ വാക്യത്തിലെ ഇംഗ്ലീഷ് അക്ഷരത്തിൽ തൊട്ടാൽ ഒത്തുവാക്യങ്ങൾ കാണാം.
ഒത്തുവാക്യങ്ങളിൽ നമുക്കു കാണാനാകുന്ന ചില കാര്യങ്ങൾ:
സമാന്തരവിവരണങ്ങൾ: ഒരേ സംഭവത്തെക്കുറിച്ച് പറയുന്ന മറ്റൊരു ബൈബിൾഭാഗം കാണിക്കുന്നു. ഉദാഹരണത്തിന്, 2 ശമുവേൽ 24:1-ഉം 1 ദിനവൃത്താന്തം 21:1-ഉം കാണുക.
ഉദ്ധരണി: ഉദ്ധരിച്ചിരിക്കുന്ന ഒരു വാക്കോ വാചകമോ എവിടെനിന്ന് വന്നിട്ടുള്ളതാണെന്നു കാണിക്കുന്നു. ഉദാഹരണത്തിന്, മത്തായി 4:4-ഉം ആവർത്തനം 8:3-ഉം കാണുക.
നിറവേറിയ പ്രവചനം: ഒരു പ്രവചനവും അതിന്റെ നിവൃത്തിയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഉദാഹരണത്തിന്, മത്തായി 21:5-ഉം സെഖര്യ 9:9-ഉം കാണുക.