ആഗസ്റ്റ് 1-7
1 രാജാക്കന്മാർ 1-2
ഗീതം 98, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നിങ്ങളുടെ തെറ്റുകളിൽനിന്ന് നിങ്ങൾ പഠിക്കുന്നുണ്ടോ?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1രാജ 2:37, 41-46—ശിമെയി ചെയ്ത തെറ്റിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (w05 7/1 30 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1രാജ 1:28-40 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. (th പാഠം 11)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. പല പ്രാവശ്യം സംഭാഷണം നടത്തി, വീട്ടുകാരനു ശരിക്കും താത്പര്യമുണ്ടെന്നു മനസ്സിലാക്കിയ ശേഷം നടത്തുന്ന ഒരു അവതരണംപോലെ ആയിരിക്കണം ഇത്. രാജ്യഹാളിൽ എന്താണ് നടക്കുന്നത്? വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തുക. വീട്ടുകാരനെ മീറ്റിങ്ങിനു ക്ഷണിക്കുക. (th പാഠം 20)
പ്രസംഗം: (5 മിനി.) km 1/15 2 ¶1-3—വിഷയം: വൈദഗ്ധ്യത്തോടെ ശുശ്രൂഷ ചെയ്യുന്നവരിൽനിന്ന് പഠിക്കുക. (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
“പുതിയ സേവനവർഷത്തേക്ക് ലക്ഷ്യങ്ങൾ വെക്കാം—രാജ്യസുവിശേഷകർക്കുള്ള സ്കൂളിന് അപേക്ഷിക്കുക:” (7 മിനി.) ചർച്ച. പ്രവർത്തനത്തിനുള്ള വാതിലിലൂടെ വിശ്വാസത്തോടെ പ്രവേശിക്കുക—രാജ്യസുവിശേഷകർക്കുള്ള സ്കൂളിന് അപേക്ഷിക്കുക എന്ന വീഡിയോ കാണിക്കുക.
“പുതിയ സേവനവർഷത്തേക്ക് ലക്ഷ്യങ്ങൾ വെക്കാം—നമ്മുടെ നിർമാണപ്രവർത്തനങ്ങളിൽ സഹായിക്കുക:” (8 മിനി.) ചർച്ച. പ്രവർത്തനത്തിനുള്ള വാതിലിലൂടെ വിശ്വാസത്തോടെ പ്രവേശിക്കുക—നമ്മുടെ നിർമാണപ്രവർത്തനങ്ങളിൽ സഹായിക്കുക എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 14
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 24, പ്രാർഥന