നവംബർ 23-29
ലേവ്യ 6–7
ഗീതം 46, പാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നന്ദിസൂചകമായി അർപ്പിച്ചിരുന്ന യാഗം:” (10 മിനി.)
ലേവ 7:11, 12—പല തരത്തിലുള്ള സഹഭോജനബലികളുണ്ടായിരുന്നു, നന്ദിസൂചകമായി സ്വമനസ്സാലെ അർപ്പിക്കുന്നതായിരുന്നു അതിൽ ഒന്ന് (w19.11 22 ¶9)
ലേവ 7:13-15—സഹഭോജനബലി അർപ്പിച്ച വ്യക്തിയും കുടുംബാംഗങ്ങളും ആലങ്കാരികമായി യഹോവയുടെകൂടെ ഭക്ഷിച്ചു, അത് അവർ യഹോവയുമായി സമാധാനബന്ധത്തിലാണെന്നു തെളിയിച്ചു (w00 8/15 15 ¶15)
ലേവ 7:20—ശുദ്ധരായിരിക്കുന്നവർക്കു മാത്രമേ സ്വീകാര്യമായ സഹഭോജനബലി അർപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ (w00 8/15 19 ¶8)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ലേവ 6:13—യാഗപീഠത്തിൽ തീ കത്തിച്ചതിനെക്കുറിച്ച് പരമ്പരാഗതമായി ജൂതന്മാർക്കുള്ള ഒരു വീക്ഷണം എന്താണ്, പക്ഷേ തിരുവെഴുത്തുകൾ എന്താണു സൂചിപ്പിക്കുന്നത്? (it-1-E 833 ¶1)
ലേവ 6:25—പാപയാഗങ്ങൾ എങ്ങനെയാണു ദഹനയാഗങ്ങളിൽനിന്നും സഹഭോജനബലികളിൽനിന്നും വ്യത്യസ്തമായിരുന്നത്? (si 27 ¶15)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ലേവ 6:1-18 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് 2020 നമ്പർ 2 വീക്ഷാഗോപുരം പൊതുപതിപ്പിൽനിന്ന് ഏതെങ്കിലും ഒരു പ്രത്യേക ആശയം കാണിച്ചിട്ട് മാസിക കൊടുക്കുക. (th പാഠം 3)
മടക്കസന്ദർശനം: (4 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് വീട്ടുകാരനെ നമ്മുടെ വെബ്സൈറ്റ് പരിചയപ്പെടുത്തുക. JW.ORG സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക. (th പാഠം 11)
ബൈബിൾപഠനം: (5 മിനി. വരെ) bhs 178-179 ¶12-13 (th പാഠം 6)
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ കൂട്ടുകാരാകാം—നന്ദിയുള്ളവരായിരിക്കുക: (5 മിനി.) വീഡിയോ കാണിക്കുക. എന്നിട്ട് നേരത്തേ തിരഞ്ഞെടുത്ത ചില കൊച്ചുകുട്ടികളെ (സഭയിൽ കൊച്ചുകുട്ടികളുണ്ടെങ്കിൽ) സ്റ്റേജിലേക്കു ക്ഷണിക്കുക, അവരോട് വീഡിയോയെക്കുറിച്ച് ചില ചോദ്യങ്ങൾ ചോദിക്കുക.
പ്രാദേശികാവശ്യങ്ങൾ: (10 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി. വരെ) lfb പാഠം 92, 93, 94
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 17, പ്രാർഥന