സെപ്റ്റംബർ 7-13
പുറപ്പാട് 23–24
ഗീതം 34, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ബഹുജനത്തിനു പിന്നാലെ പോകരുത്:” (10 മിനി.)
പുറ 23:1—വ്യാജവാർത്തകൾ പരത്തരുത് (w18.08 4 ¶7-8)
പുറ 23:2—തെറ്റു ചെയ്യുന്നതിനു നിങ്ങളെ സ്വാധീനിക്കാൻ മറ്റുള്ളവരെ അനുവദിക്കരുത് (it-1-E 11 ¶3)
പുറ 23:3—പക്ഷപാതം കാണിക്കരുത് (it-1-E 343 ¶5)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
പുറ 23:9—വിദേശികളോടു സഹാനുഭൂതി തോന്നാൻ ഏതു കാര്യമാണ് യഹോവ ഇസ്രായേല്യരെ ഓർമിപ്പിച്ചത്? (w16.10 9 ¶4)
പുറ 23:20, 21—ഇവിടെ പറയുന്ന ദൂതൻ മീഖായേലാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്? (it-2-E 393)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) പുറ 23:1-19 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: വീട്ടുകാരി തെറ്റായ ഉത്തരം പറഞ്ഞപ്പോഴും പ്രചാരക എങ്ങനെയാണു യോജിക്കാൻ കഴിയുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് സംഭാഷണം തുടർന്നത്? പ്രചാരകയ്ക്കു നമ്പർ 3 വീക്ഷാഗോപുരം പൊതുപ്പതിപ്പ് എങ്ങനെ പരിചയപ്പെടുത്താമായിരുന്നു?
ആദ്യസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 1)
പ്രസംഗം: (5 മിനി. വരെ) w16.05 30-31—വിഷയം: ഗവൺമെന്റ് ഉദ്യോഗസ്ഥർക്കു പാരിതോഷികമോ സമ്മാനമോ കൊടുക്കുന്നത് ഉചിതമാണോ എന്ന് തീരുമാനിക്കാൻ ഒരു ക്രിസ്ത്യാനിയെ എന്തു സഹായിക്കും? (th പാഠം 14)
ക്രിസ്ത്യാനികളായി ജീവിക്കാം
“അറിയാതെപോലും നുണകൾ പ്രചരിപ്പിക്കരുത്:” (15 മിനി.) ചർച്ച. പരദൂഷണം എനിക്ക് എങ്ങനെ ഒഴിവാക്കാം? എന്ന ബോർഡിലെ രേഖാചിത്രീകരണം കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി. വരെ) lfb പാഠം 68
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 141, പ്രാർഥന