ദൈവവചനത്തിലെ നിധികൾ | 2 പത്രോസ് 1-3
‘യഹോവയുടെ ദിവസത്തിന്റെ സാന്നിധ്യം എപ്പോഴും മനസ്സിൽക്കണ്ട് ജീവിക്കുക’
നിശ്ചയിച്ച സമയത്തുതന്നെ യഹോവ ന്യായവിധി നടപ്പാക്കും. വരാനിരിക്കുന്ന യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കുകയാണെന്നു നമ്മുടെ പ്രവൃത്തികൾ കാണിക്കുന്നുണ്ടോ?
‘വിശുദ്ധമായ പെരുമാറ്റരീതികളുള്ളവരായിരിക്കുക,’ ‘ഭക്തിപൂർണമായ പ്രവൃത്തികൾ ചെയ്യുക’ എന്നതിന്റെ അർഥം എന്താണ്?
നമ്മൾ ധാർമികമായി ശുദ്ധിയുള്ളവരായിരിക്കണം, സത്യത്തിനുവേണ്ടി ഒരു ഉറച്ച നിലപാട് എടുക്കണം
ആത്മീയപ്രവർത്തനങ്ങളിൽ നമ്മൾ പതിവായി ഏർപ്പെടണം, വീട്ടിനുള്ളിലും പുറത്തും