വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഒക്‌ടോബർ പേ. 5
  • നിർമലമായ പെരുമാറ്റവും ആഴമായ ബഹുമാനവും ഹൃദയം കവരും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിർമലമായ പെരുമാറ്റവും ആഴമായ ബഹുമാനവും ഹൃദയം കവരും
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • ഇണയോട്‌ ആദര​വോ​ടെ ഇടപെ​ടുക
    2012 വീക്ഷാഗോപുരം
  • സന്തോഷഭരിതമായ ദാമ്പത്യത്തിന്‌ ദൈവത്തെ വഴികാട്ടിയാക്കുക
    കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
  • പരസ്‌പരം വിശ്വസ്‌തരായിരിക്കുക
    കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
  • ദമ്പതികൾക്ക്‌ മാതാപിതാക്കളുമായി എങ്ങനെ സമാധാനത്തിൽ പോകാം?
    കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഒക്‌ടോബർ പേ. 5

ക്രിസ്‌ത്യാനികളായി ജീവിക്കാം

നിർമ​ല​മായ പെരു​മാ​റ്റ​വും ആഴമായ ബഹുമാ​ന​വും ഹൃദയം കവരും

ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രുന്ന ഭാര്യ​മാ​രു​ടെ ക്രിസ്‌തു​തു​ല്യ​മായ പെരു​മാ​റ്റ​മാ​ണു മിക്ക​പ്പോ​ഴും അവരുടെ ഭർത്താ​ക്ക​ന്മാ​രെ സത്യത്തി​ലേക്ക്‌ ആകർഷി​ക്കു​ന്നത്‌. എന്നാൽ ചില​പ്പോൾ വർഷങ്ങ​ളോ​ളം അങ്ങനെ​യുള്ള ഭാര്യ​മാർ കഷ്ടപ്പാ​ടു​കൾ സഹി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. (1പത്ര 2:21-23; 3:1, 2) നിങ്ങൾ അന്യാ​യ​മാ​യി കഷ്ടത സഹിക്കു​ന്നെ​ങ്കിൽ എപ്പോ​ഴും നന്മകൊണ്ട്‌ തിന്മയെ കീഴട​ക്കുക. (റോമ 12:21) നിങ്ങളു​ടെ വാക്കു​ക​ളെ​ക്കാൾ നിങ്ങളു​ടെ മാതൃക നല്ല ഫലം ഉണ്ടാക്കി​യേ​ക്കാം.

കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഇണയുടെ കാഴ്‌ച​പ്പാട്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. (ഫിലി 2:3, 4) സഹാനു​ഭൂ​തി​യും അനുക​മ്പ​യും കാണി​ക്കുക. നിങ്ങൾക്കുള്ള ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റവും നന്നായി ചെയ്യുക. ഇണ പറയു​ന്നതു ശ്രദ്ധിച്ച്‌ കേൾക്കുക. (യാക്ക 1:19) ക്ഷമയു​ള്ള​വ​രാ​യി​രി​ക്കുക. ഇണയെ നിങ്ങൾ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ ഉറപ്പു​കൊ​ടു​ക്കുക. ഇണ നിങ്ങ​ളോ​ടു അതേ ദയയും ആദരവും ഒന്നും കാണി​ക്കു​ന്നി​ല്ലെ​ങ്കി​ലും നിങ്ങളു​ടെ വിശ്വ​സ്‌തത യഹോവ വിലയു​ള്ള​താ​യി കാണുന്നു എന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക.—1പത്ര 2:19, 20.

ഭാരം ചുമക്കാൻ യഹോവ സഹായി​ക്കു​ന്നു എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • വിവാ​ഹ​ത്തി​നു ശേഷമുള്ള ആദ്യനാ​ളു​ക​ളിൽ ഗ്രെയ്‌സ്‌ ലീയുടെ ജീവിതം എങ്ങനെയായിരുന്നു?

  • ബൈബിൾസ​ത്യ​ത്തി​ലേക്ക്‌ എന്താണു ഗ്രെയ്‌സി​നെ ആകർഷി​ച്ചത്‌?

  • സ്‌നാ​ന​ത്തി​നു ശേഷം പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യ​പ്പോൾ ഗ്രെയ്‌സ്‌ സഹോദരി എങ്ങനെയാണു പിടി​ച്ചു​നി​ന്നത്‌?

  • ഗ്രെയ്‌സ്‌ സഹോ​ദരി ഭർത്താ​വി​നു​വേണ്ടി എന്താണു പ്രാർഥി​ച്ചത്‌?

  • നിർമ​ല​മായ പെരു​മാ​റ്റ​വും ആഴമായ ബഹുമാ​ന​വും കാണി​ച്ച​തു​കൊണ്ട്‌ ഗ്രെയ്‌സ്‌ സഹോദരിക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാ​ണു ലഭിച്ചത്‌?

ഒരു സഹോദരി ഗ്രെയ്‌സ്‌ ലീയുടെകൂടെ ബൈബിൾ പഠിക്കുന്നു; ഒരു ഇടനാഴിയിൽ ഗ്രെയ്‌സ്‌ കരയുന്നു; ഗ്രെയ്‌സും മക്കളും അവരുടെ റസ്റ്ററന്റിൽനിന്ന്‌ മീറ്റിങ്ങിനായി പോകുന്നു; ഗ്രെയ്‌സ്‌ ലീ കുടുംബത്തോടൊപ്പം

നിർമലമായ പെരു​മാ​റ്റ​വും ആഴമായ ബഹുമാ​ന​വും ശക്തി​യേ​റി​യ​താണ്‌!

നിങ്ങളുടെ ഭർത്താവ്‌ സ്‌നാ​ന​പ്പെ​ട്ട​യാ​ളാ​ണെ​ങ്കി​ലും ആത്മീയ​കാ​ര്യ​ങ്ങ​ളിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ലോ? നിർമ​ല​മായ പെരു​മാ​റ്റ​വും ആഴമായ ബഹുമാ​ന​വും കാണി​ക്കു​ന്നത്‌ അത്തരം സാഹച​ര്യ​ങ്ങ​ളി​ലും പ്രയോ​ജനം ചെയ്യും. “ഒരു വാക്കും കൂടാതെ” ഇണയെ പ്രോ​ത്സാ​ഹി​പ്പി​ക്കുക എന്ന വീഡി​യോ കാണുക.

ഒരു സഹോദരി നിഷ്‌ക്രിയനായ ഭർത്താവിനെ നോക്കുന്നു
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക