വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ആഗസ്റ്റ്‌ പേ. 8
  • മറക്കുകയില്ലാത്ത ചില നല്ല പ്രവൃത്തികൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മറക്കുകയില്ലാത്ത ചില നല്ല പ്രവൃത്തികൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • നിങ്ങൾക്ക്‌ ഏറ്റവും നല്ല ജീവിതവൃത്തി ഇതായിരിക്കുമോ?
    2001 വീക്ഷാഗോപുരം
  • നിങ്ങളെത്തന്നെ ലഭ്യമാക്കാൻ കഴിയുമോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
  • ബെഥേൽ സേവനം—കൂടുതൽ സന്നദ്ധസേവകർ ആവശ്യം
    നമ്മുടെ രാജ്യ ശുശ്രൂഷ—1995
  • “ദൈവഭവന”ത്തെ വിലമതിപ്പോടെ വീക്ഷിക്കുക
    വീക്ഷാഗോപുരം—1994
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ആഗസ്റ്റ്‌ പേ. 8
ഒരു സഹോദരി ബഥേലിലെ അടുക്കളയിൽ ജോലി ചെയ്യുന്നു

ക്രിസ്‌ത്യാനി​കളായി ജീവിക്കാം

മറക്കു​ക​യി​ല്ലാത്ത ചില നല്ല പ്രവൃ​ത്തി​കൾ

ദൈവ​ത്തി​ന്റെ വിശു​ദ്ധ​സേ​വ​ന​ത്തിൽ നല്ല പ്രവൃ​ത്തി​ക​ളു​ടെ ഒരു രേഖ ഉണ്ടാക്കാൻ യഹോ​വ​യു​ടെ എല്ലാ ദാസർക്കും കഴിയും. സ്‌നേ​ഹ​മുള്ള ഒരു പിതാവ്‌ മക്കൾ ചെയ്യുന്ന നല്ല കാര്യങ്ങൾ വിലമ​തി​ക്കു​ക​യും ഓർത്തി​രി​ക്കു​ക​യും ചെയ്യും. അതു​പോ​ലെ യഹോവ നമ്മുടെ നല്ല പ്രവൃ​ത്തി​ക​ളും ദൈവ​നാ​മ​ത്തോ​ടുള്ള സ്‌നേ​ഹ​വും ഒരിക്ക​ലും മറന്നു​ക​ള​യില്ല. (മത്ത 6:20; എബ്ര 6:10) ഓരോ​രു​ത്ത​രു​ടെ​യും പ്രാപ്‌തി​ക​ളും സാഹച​ര്യ​ങ്ങ​ളും വ്യത്യ​സ്‌ത​മാണ്‌ എന്നതു ശരിയാണ്‌. എങ്കിലും യഹോ​വ​യു​ടെ സേവന​ത്തിൽ ഏറ്റവും നല്ലതു ചെയ്യു​ന്നെ​ങ്കിൽ നമുക്കു സന്തോ​ഷി​ക്കാൻ വകയുണ്ട്‌. (ഗല 6:4; കൊലോ 3:23) ഇക്കാല​ങ്ങ​ളി​ലെ​ല്ലാം ആയിര​ക്ക​ണ​ക്കി​നു സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ബഥേലിൽ സേവി​ച്ചി​ട്ടുണ്ട്‌. നിങ്ങൾക്കും അതു​പോ​ലെ സേവി​ക്കാ​നാ​കു​മോ? അതിന്‌ കഴിയു​ന്നി​ല്ലെ​ങ്കിൽ മറ്റാ​രെ​യെ​ങ്കി​ലും ബഥേൽസേ​വ​ന​ത്തി​നു പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​കു​മോ? അതുമ​ല്ലെ​ങ്കിൽ, ബഥേലിൽ സേവി​ക്കുന്ന ആരെ​യെ​ങ്കി​ലും ആ പ്രത്യേ​ക​സേ​വ​ന​ത്തിൽ തുടരാൻ സഹായി​ക്കാ​നാ​കു​മോ?

ബഥേൽസേവനത്തിനായി മുന്നോ​ട്ടു​വ​രുക എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ബഥേലിൽ സേവി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കേ​ണ്ടത്‌ എന്താണ്‌?

  • ബഥേലിൽ സേവി​ച്ച​തി​ന്റെ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിലർ എന്താണു പറയു​ന്നത്‌?

  • ബഥേലിൽ സേവി​ക്കു​ന്ന​തി​നു വേണ്ട യോഗ്യ​തകൾ എന്തെല്ലാ​മാണ്‌?

  • നിങ്ങൾക്ക്‌ എങ്ങനെ ബഥേൽസേ​വ​ന​ത്തിന്‌ അപേക്ഷ കൊടു​ക്കാം?

മൂന്നു സഹോദരങ്ങൾ ഒരുമിച്ചിരുന്ന്‌ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നു; ഒരു സഹോദരൻ പ്രസദ്ധീകരണങ്ങൾ പെട്ടികളിലാക്കുന്നു; ബഥേലിൽ ഒരു സഹോദരൻ മരപ്പണി ചെയ്യുന്നു

ബഥേൽസേവനത്തിനു വേണ്ട യോഗ്യ​ത​കൾ

  • യഹോ​വ​യോ​ടും സംഘട​ന​യോ​ടും ഉള്ള ആഴമായ സ്‌നേഹം

  • ഉയർന്ന ധാർമി​ക​നി​ല​വാ​ര​ങ്ങ​ളും യഹോ​വ​യു​ടെ മുമ്പാകെ ശുദ്ധമായ ഒരു മനസ്സാ​ക്ഷി​യും

  • ഒരു ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​കനു യോജി​ക്കുന്ന വസ്‌ത്ര​ധാ​ര​ണ​വും ചമയവും

  • ക്രിസ്‌തീ​യ​നി​ല​വാ​ര​ങ്ങൾക്കു ചേർച്ച​യിൽ വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌

  • സാധാ​ര​ണ​ഗ​തി​യിൽ, 19-നും 35-നും ഇടയിൽ പ്രായം

  • മാനസി​ക​വും വൈകാ​രി​ക​വും ശാരീ​രി​ക​വും ആയി നല്ല ആരോ​ഗ്യം

  • നിങ്ങളു​ടെ ബ്രാഞ്ചിൽ ഉപയോ​ഗി​ക്കുന്ന പ്രധാ​ന​ഭാ​ഷ​യിൽ വായി​ക്കാ​നും എഴുതാനും സംസാരിക്കാനും ഉള്ള കഴിവ്‌

  • കുറഞ്ഞത്‌ ഒരു വർഷ​മെ​ങ്കി​ലും സേവി​ക്കാ​നുള്ള മനസ്സൊ​രു​ക്കം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക