ഡിസംബർ 24-30
പ്രവൃത്തികൾ 17–18
ഗീതം 78, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ പൗലോസ് അപ്പോസ്തലനെ അനുകരിക്കുക:” (10 മിനി.)
പ്രവൃ 17:2, 3—പൗലോസ് അപ്പോസ്തലൻ തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യുകയും പഠിപ്പിച്ചപ്പോൾ അതിൽനിന്ന് തെളിവുകൾ കൊടുക്കുകയും ചെയ്തു (“ന്യായവാദം ചെയ്തു” എന്നതിന്റെ പ്രവൃ 17:2-ലെയും “തിരുവെഴുത്തുകൾ ഉപയോഗിച്ച് തെളിയിക്കുക” എന്നതിന്റെ പ്രവൃ 17:3-ലെയും പഠനക്കുറിപ്പുകൾ, nwtsty)
പ്രവൃ 17:17—ആളുകളെ കാണാൻ കഴിഞ്ഞിടത്തെല്ലാം പൗലോസ് പ്രസംഗിച്ചു (“ചന്തസ്ഥലം” എന്നതിന്റെ പ്രവൃ 17:17-ലെ പഠനക്കുറിപ്പ്, nwtsty)
പ്രവൃ 17:22, 23—പൗലോസ് ചുറ്റുപാടുകൾ നന്നായി നിരീക്ഷിക്കുകയും രണ്ടു കൂട്ടർക്കും അംഗീകരിക്കാൻ കഴിയുന്ന ഒരു കാര്യത്തിൽനിന്ന് സംഭാഷണം ആരംഭിക്കുകയും ചെയ്തിരുന്നു (“അജ്ഞാതദൈവത്തിന്” എന്നതിന്റെ പ്രവൃ 17:22, 23-ലെ പഠനക്കുറിപ്പ്, nwtsty)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
പ്രവൃ 18:18—പൗലോസ് നടത്തിയ നേർച്ചയെക്കുറിച്ച് എന്തു പറയാം? (w08 5/15 32 ¶5)
പ്രവൃ 18:21—ആത്മീയലക്ഷ്യങ്ങൾവെച്ച് അതിനുവേണ്ടി പ്രവർത്തിക്കുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ പൗലോസിനെ അനുകരിക്കാം? (“യഹോവയുടെ ഇഷ്ടമെങ്കിൽ” എന്നതിന്റെ പ്രവൃ 18:21-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) പ്രവൃ 17:1-15
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് നടത്തുക. ബൈബിളധ്യയനം—അത് എന്താണ്? എന്ന വീഡിയോ (പ്ലേ ചെയ്യില്ല.) പരിചയപ്പെടുത്തി ചർച്ച ചെയ്യുക.
മൂന്നാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ഇഷ്ടമുള്ള തിരുവെഴുത്ത് തിരഞ്ഞെടുക്കുക, ബൈബിൾപഠനത്തിനുള്ള ഒരു പ്രസിദ്ധീകരണം കൊടുക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) jl പാഠം 7
ക്രിസ്ത്യാനികളായി ജീവിക്കാം
സന്തോഷവാർത്ത സമഗ്രമായി പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുക: (15 മിനി.) ചർച്ച. കുടുംബാരാധന: പൗലോസ്—അദ്ദേഹം സന്തോഷവാർത്ത സമഗ്രമായി പ്രസംഗിച്ചു എന്ന വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: തങ്ങളുടെ ശുശ്രൂഷയുടെ ഗുണമേന്മ വർധിപ്പിക്കണമെന്നു വീഡിയോയിലെ കുടുംബം മനസ്സിലാക്കിയത് എങ്ങനെ? പൗലോസ് അപ്പോസ്തലന്റെ ശുശ്രൂഷയുടെ ഏതു വശങ്ങളാണ് അവർ അനുകരിച്ചത്? അതിന്റെ ഫലമായി അവർക്ക് എന്തു പ്രയോജനങ്ങൾ ലഭിച്ചു? കുടുംബാരാധനയ്ക്കുവേണ്ടി നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ചില ആശയങ്ങൾ ഏതൊക്കെയാണ്?
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 12 ¶16-23; “ഞങ്ങൾ അമ്പരന്നുപോയി,” “ആഴ്ചതോറും ചെന്നതു ഫലം ചെയ്തു,” “ദൈവരാജ്യം നിങ്ങൾക്ക് എത്ര യഥാർഥമാണ്?” എന്നീ ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 103, പ്രാർഥന