നവംബർ 12-18
പ്രവൃത്തികൾ 1–3
ഗീതം 104, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ക്രിസ്തീയസഭയുടെ മേൽ പരിശുദ്ധാത്മാവ് ചൊരിയപ്പെടുന്നു:” (10 മിനി.)
( പ്രവൃത്തികൾ—ആമുഖം എന്ന വീഡിയോ പ്ലേ ചെയ്യുക.)
പ്രവൃ 2:1-8, 14, 37, 38, 41—പരിശുദ്ധാത്മാവ് ലഭിച്ചതിനു ശേഷം യേശുവിന്റെ ശിഷ്യന്മാർ നടത്തിയ സാക്ഷീകരണത്തിന്റെ ഫലമായി, 3,000-ത്തോളം ആളുകളാണു സ്നാനപ്പെട്ടത്
പ്രവൃ 2:42-47—യേശുവിന്റെ ശിഷ്യന്മാർ വലിയ ഔദാര്യവും ആതിഥ്യമര്യാദയും കാണിച്ചു, അങ്ങനെ പുതുതായി സ്നാനപ്പെട്ടവർക്കു കുറച്ചുകൂടെ കാലം യരുശലേമിൽ കഴിയാനും വിശ്വാസം ശക്തിപ്പെടുത്താനും കഴിഞ്ഞു (w87 9/1 28 ¶4-5, 7)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
പ്രവൃ 3:15—യേശുവിനെ ‘ജീവനായകൻ’ എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്? (it-2-E 61 ¶1)
പ്രവൃ 3:19—പശ്ചാത്താപമുള്ള തെറ്റുകാരോട് യഹോവ ക്ഷമിക്കുന്ന വിധത്തെക്കുറിച്ച് ഈ വാക്യം എങ്ങനെയാണു വിശദീകരിക്കുന്നത്? (cl 265 ¶14)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) പ്രവൃ 2:1-21
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക.
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക.
പ്രസംഗം: (6 മിനി. വരെ) it-1-E 129 ¶2-3—വിഷയം: യൂദാസിനു പകരക്കാരെ നിയമിക്കുകയും അതേസമയം വിശ്വസ്തരായി മരിച്ചുപോയ മറ്റ് അപ്പോസ്തലന്മാർക്ക് പകരക്കാരെ നിയമിക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ട്?
ക്രിസ്ത്യാനികളായി ജീവിക്കാം
“പല ഭാഷക്കാരുള്ള പ്രദേശത്ത് പരസ്പരധാരണയോടെ പ്രവർത്തിക്കുക:” (15 മിനി.) സേവനമേൽവിചാരകൻ നടത്തുന്ന ചർച്ച. വീഡിയോ കാണിച്ച് ചർച്ച ചെയ്യുക. പല ഭാഷക്കാരുള്ള പ്രദേശം പ്രവർത്തിക്കുന്നതിനു ചെയ്തിരിക്കുന്ന ക്രമീകരണങ്ങൾ ചുരുക്കമായി പറയുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 10 ¶12-19; “കുരിശിന്റെ ഉപയോഗത്തെക്കുറിച്ച് കൂടുതലായ വിശദാംശങ്ങൾ,” “ദൈവരാജ്യം നിങ്ങൾക്ക് എത്ര യഥാർഥമാണ്?” എന്നീ ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 13, പ്രാർഥന