ക്രിസ്ത്യാനികളായി ജീവിക്കാം
ക്രിസ്തുവിനെ അനുഗമിക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക
തങ്ങളുടെ കുട്ടി ‘സ്വയം ത്യജിച്ച് തന്റെ ദണ്ഡനസ്തംഭം എടുത്ത് യേശുവിനെ അനുഗമിക്കുന്നതു’ കാണുന്നതിനെക്കാൾ ക്രിസ്തീയമാതാപിതാക്കൾക്കു സന്തോഷം തരുന്ന മറ്റൊന്നില്ല. (മർ 8:34; 3യോഹ 4) യേശുവിനെ അനുഗമിക്കാനും ജീവിതം യഹോവയ്ക്കു സമർപ്പിക്കാനും സ്നാനപ്പെടാനും കുട്ടികളെ സഹായിക്കാൻ മാതാപിതാക്കൾക്ക് എന്തൊക്കെ ചെയ്യാം? സ്നാനമെന്ന സുപ്രധാനപടി സ്വീകരിക്കാൻ കുട്ടികൾ തയ്യാറായെന്നു സൂചിപ്പിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്?
യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 165-166 പേജുകളിലെ “ക്രിസ്തീയമാതാപിതാക്കളോട്. . . ” എന്ന ഭാഗം വായിച്ച് പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുക:
ക്രിസ്തുശിഷ്യനാകുക എന്നാൽ എന്താണ് അർഥം?
മാതാപിതാക്കൾ കുട്ടികളെ എന്താണു പഠിപ്പിക്കേണ്ടത്?
സ്നാനത്തിനു യോഗ്യത നേടുന്നതിനു താഴെക്കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ച് എങ്ങനെ ബാധകമാക്കാം?