ദൈവവചനത്തിലെ നിധികൾ | യിരെമ്യ 49-50
യഹോവ താഴ്മയുള്ളവരെ അനുഗ്രഹിക്കുന്നു, അഹങ്കാരികളെ ശിക്ഷിക്കുന്നു
മാനസാന്തരപ്പെടുന്ന ഇസ്രായേല്യരെ അടിമത്തത്തിൽനിന്ന് യഹോവ മോചിപ്പിക്കുമ്പോൾ അവർ സന്തോഷക്കണ്ണീർ പൊഴിക്കും
ദൈവവുമായുള്ള ഉടമ്പടി അവർ പുതുക്കും, സത്യാരാധന പുനഃസ്ഥാപിക്കാനായി യരുശലേമിലേക്കു തിരിച്ചുപോകും
യഹോവയുടെ ജനത്തോടു ക്രൂരമായി പെരുമാറിയ, അഹങ്കാരികളായ ബാബിലോണിന് ശിക്ഷ കിട്ടാതെപോകില്ല
മുൻകൂട്ടിപ്പറഞ്ഞതുപോലെ ബാബിലോൺ ആൾപ്പാർപ്പില്ലാത്ത പാഴ്നിലമായിത്തീർന്നു