നവംബർ 21-27
സഭാപ്രസംഗി 7-12
ഗീതം 41, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി.)
ദൈവവചനത്തിലെ നിധികൾ
“നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക:” (10 മിനി.)
സഭാ. 12:1—യുവജനങ്ങൾ അവരുടെ സമയവും ഊർജവും ദൈവസേവനത്തിനുവേണ്ടി ഉപയോഗിക്കണം (w14 1/15 18 ¶3; 22 ¶1)
സഭാ. 12:2-7—വാർധക്യനാളുകളിലെ “ദുർദിവസങ്ങൾ” കൊണ്ടുവരുന്ന പരിമിതികൾ ബാധിച്ചിട്ടില്ലാത്തവരാണ് യുവജനങ്ങൾ (w08 11/15 23 ¶2; w06 11/1 16 ¶8)
സഭാ. 12:13, 14—ജീവിതത്തിന് അർഥം പകരാനുള്ള ഏറ്റവും നല്ല വഴി യഹോവയെ സേവിക്കുന്നതാണ് (w11-E 11/1 21 ¶1-6)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സഭാ. 10:1—‘അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാൾ ഘനമേറുന്നത്’ എങ്ങനെ? (w06-E 11/1 16 ¶4)
സഭാ. 11:1—“നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക” എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? (w06-E 11/1 16 ¶7)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് ശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: (4 മിനി. വരെ) സഭാ. 10:12–11:10
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) 2 തിമൊ. 3:1-5 —സത്യം പഠിപ്പിക്കുക.
മടക്കസന്ദർശനം: (4 മിനി. വരെ) യശ. 44:27–45:2 —സത്യം പഠിപ്പിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) bh 25-26 ¶18-20 —വിദ്യാർഥിയെ യോഗങ്ങൾക്കു ക്ഷണിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“യുവജനങ്ങളേ, ‘വലിയ വാതിലിലൂടെ’ പ്രവേശിക്കാൻ താമസിക്കരുത്:” (15 മിനി.) യുവജനങ്ങളേ—യഹോവ നിങ്ങളെ സ്നേഹിക്കുന്നു എന്ന വീഡിയോ പ്ലേ ചെയ്യുക. തുടർന്ന് ലേഖനം ചർച്ച ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 13 ¶13-25, പേ. 132-ലെ പുനരവലോകനം
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 148, പ്രാർഥന
കുറിപ്പ്: ആദ്യം സംഗീതം കേൾപ്പിക്കുക. തുടർന്ന് എല്ലാവരും ചേർന്ന് പാടുക.