അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഏപ്രിൽ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. മെയ്, ജൂൺ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? അല്ലെങ്കിൽ താഴെപ്പറയുന്ന ഏതെങ്കിലും ലഘുലേഖകൾ: കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ?, സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
◼ നിഷ്ക്രിയരായ പ്രചാരകരെ സ്മാരകത്തിന് ഹാജരാകാൻ പ്രോത്സാഹിപ്പിക്കുന്നതിൽ മൂപ്പന്മാർ പ്രത്യേകാൽ ശ്രദ്ധയുള്ളവരായിരിക്കണം.—മൂപ്പന്മാരുടെ സംഘത്തിനുള്ള 2010 മെയ് 23-ലെ കത്ത് കാണുക.
◼ ഇനിമുതൽ പ്രസാധകൻ എന്ന വാക്കിനു പകരം പ്രചാരകൻ എന്നായിരിക്കും നമ്മൾ ഉപയോഗിക്കുക. കാലങ്ങളായി പ്രസാധകൻ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും നമ്മൾ ഉദ്ദേശിക്കുന്ന അർഥം അതിനില്ല. ഈ പദത്തിന്റെ അർഥം ഒരു പ്രസിദ്ധീകരണത്തിന്റെ പ്രസാധകൻ എന്നാണ്, അല്ലാതെ സുവാർത്തയുടെ പ്രചാരകൻ എന്നല്ല. അതുപോലെ പയനിയർ സേവനത്തെ മുൻനിരസേവനം എന്നു മാറ്റിയിരിക്കുന്നു. സാക്ഷികൾക്ക് പയനിയറിങ് എന്ന പദം പരിചിതമാണെങ്കിലും പുതിയവർക്ക് ഈ പദം മനസ്സിലാകില്ല. പയനിയറിങ് എന്നത് ഇംഗ്ലീഷ് പദത്തിന്റെ ലിപ്യന്തരണം മാത്രമാണ്. ഈ പദം അധികം ഉപയോഗിക്കാത്തതുമാണ്.