അറിയിപ്പുകൾ
സാഹിത്യ സമർപ്പണം. ഫെബ്രുവരി: ദൈവത്തിൽനിന്നുള്ള സുവാർത്ത! അല്ലെങ്കിൽ താഴെപ്പറയുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക: ഒരു സംതൃപ്‌ത ജീവിതം—അത് എങ്ങനെ നേടാം?, ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, ബൈബിൾ നൽകുന്ന സന്ദേശം, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം. മാർച്ച്, ഏപ്രിൽ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. മെയ്, ജൂൺ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? അല്ലെങ്കിൽ താഴെപ്പറയുന്ന ഏതെങ്കിലും ലഘുലേഖകൾ: കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ?, സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
2015-ലെ സ്മാരകകാലത്തെ പ്രത്യേക പരസ്യപ്രസംഗത്തിന്റെ വിഷയം “സമ്പൂർണ കുടുംബസന്തുഷ്ടി—ഒരു ദിവ്യവാഗ്ദാനം” എന്നതാണ്.