“മാസികകൾ സമർപ്പിക്കാനുള്ള വിധങ്ങൾ”
എല്ലാ മാസവും സേവനയോഗത്തിൽ, മാസികകൾ സമർപ്പിക്കുന്നതിനെക്കുറിച്ചുള്ള ഒരു പരിപാടിയുണ്ട്. മാസികകളുടെ ഉള്ളടക്കം അവലോകനം ചെയ്യുക എന്നതല്ല ആ പരിപാടിയുടെ ഉദ്ദേശ്യം. പകരം, മാസികകൾ സമർപ്പിക്കാനുള്ള വിധങ്ങൾ ചർച്ച ചെയ്യുക എന്നതാണ്. മാസികകൾ സമർപ്പിക്കാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിപാടി നിർവഹിക്കുന്ന സഹോദരൻ, നിർദേശങ്ങളിൽ കൊടുത്തിരിക്കുന്നതിനു ചേർച്ചയിൽ, വളരെ ഹ്രസ്വമായ ഒരു മുഖവുര നൽകും. അതിനുശേഷം, മാസികയിലെ ലേഖനങ്ങൾ എങ്ങനെ സമർപ്പിക്കാനാകും എന്ന് പ്രസാധകരോട് ചോദിക്കുക. ഒരു ലേഖനത്തെക്കുറിച്ച് (അല്ലെങ്കിൽ ലേഖനപരമ്പരയെക്കുറിച്ച്) അഭിപ്രായങ്ങൾ ചോദിച്ചശേഷമേ അടുത്തതിലേക്കു കടക്കാവൂ. അങ്ങനെയാകുമ്പോൾ, ആ ലേഖനം എടുത്തുനോക്കാനും നിർദേശങ്ങൾ കുറിക്കൊള്ളാനും അവർക്കു കഴിയും. ഒരു അവതരണം മുഴുവൻ പറയാൻ ക്ഷണിക്കുന്നതിനു പകരം, വീട്ടുകാരന്റെ താത്പര്യം ഉണർത്താൻ കഴിയുന്ന ഏതു ചോദ്യം ചോദിക്കാനാകുമെന്ന് സദസ്യരോട് ആരായുക. അത്തരത്തിലുള്ള പല ചോദ്യങ്ങളെക്കുറിച്ച് സദസ്യർ പറഞ്ഞേക്കാം. അടുത്തതായി, ഏതെല്ലാം തിരുവെഴുത്തുകൾ ഉപയോഗിക്കാനാകും എന്ന് ചോദിക്കുക. ഓരോ മാസികയും എങ്ങനെ സമർപ്പിക്കാം എന്നു കാണിക്കുന്ന അവതരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പരിപാടി ഉപസംഹരിക്കുക. പ്രസാധകർ മുന്നമേ തന്നെ മാസികകൾ അവലോകനം ചെയ്ത് അഭിപ്രായങ്ങൾ പറയാൻ തയ്യാറായി വരണം. എല്ലാവരും നന്നായി തയ്യാറായി വരുന്നെങ്കിൽ, അന്യോന്യം മൂർച്ച കൂട്ടാൻ ഈ പരിപാടി നമ്മെ സഹായിക്കും.—സദൃ. 27:17.