അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. നവംബർ: ബൈബിൾ നൽകുന്ന സന്ദേശം. പൊതുജനത്തെ ഉദ്ദേശിച്ച് തയ്യാറാക്കിയിട്ടുള്ളതും നിങ്ങളുടെ പ്രദേശത്തെ ആളുകൾക്ക് ഇഷ്ടപ്പെടുന്ന വിഷയങ്ങളുള്ളതുമായ ലഘുപത്രികകളും ഇതോടൊപ്പം അല്ലെങ്കിൽ ഇതിനുപകരം സമർപ്പിക്കാം. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ മഹാനായ അധ്യാപകനിൽനിന്ന് പഠിക്കാം! എന്ന പുസ്‌തകം സമർപ്പിക്കാം. ജനുവരി: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യ സന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. വീട്ടുകാരുടെ പക്കൽ ഈ പുസ്തകമുണ്ടായിരിക്കുകയും എന്നാൽ ഒരു ബൈബിളധ്യയനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ അവർക്കു താത്പര്യമുള്ള ഒരു വിഷയം പ്രതിപാദിക്കുന്ന ഏതെങ്കിലും ലഘുപത്രികയോ ഒരു മുൻലക്കം മാസികയോ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി: നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്), കുടുംബ സന്തുഷ്ടിയുടെ രഹസ്യം, ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്)
◼ ബ്രാഞ്ച് ഓഫീസിലേക്കു നേരിട്ട് അയയ്‌ക്കുന്ന ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ, “The Watch Tower Bible and Tract Society of India” അല്ലെങ്കിൽ “The Watch Tower” എന്ന പേരിൽ മാറാൻ കഴിയുന്നതായിരിക്കണം. പണമിടപാടുകൾ നടത്തുന്നതിനുള്ള ബ്രാഞ്ച് ഓഫീസിന്റെ മേൽവിലാസം, The Watch Tower Bible & Tract Society of India, 927/1, Addevishwanathapura, Rajanukunte, Yelahanka, Bangalore 560064 എന്നതാണ്.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
യഹോവയോട് അടുത്തു ചെല്ലുവിൻ —കന്നട, തമിഴ്, തെലുങ്ക്, പഞ്ചാബി, മലയാളം, ഹിന്ദി
എന്റെ ബൈബിൾ കഥാപുസ്തകം (ചെറുത്) —മറാഠി
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
എന്റെ ബൈബിൾ കഥാപുസ്തകം (ചെറുത്) —അസമീസ്
യഹോവയുടെ സാക്ഷികളുടെ കലണ്ടർ—2012 —പഞ്ചാബി
യഹോവയെ പാടിസ്തുതിക്കുവിൻ (ഈരടികൾ മാത്രം) —തമിഴ്
യഹോവയെ പാടിസ്തുതിക്കുവിൻ (വലിയക്ഷരപ്പതിപ്പ്) —തമിഴ്
സിഡി-റോമിലുള്ള വാച്ച്‌ടവർ ലൈബ്രറി—2011 (ഇംഗ്ലീഷ്)