ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2011 ഒക്ടോബർ 31-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
1. യഹോവയുടെ ഓർമിപ്പിക്കലുകളോടു പറ്റിനിൽക്കേണ്ടത് എന്തുകൊണ്ട്? (സങ്കീ. 119:60, 61) [w00 12/1 പേ. 14 ഖ. 3]
2. സങ്കീർത്തനം 133:1-3 നമ്മെ എന്തു പഠിപ്പിക്കുന്നു? [w06 9/1 പേ. 16 ഖ. 3]
3. യഹോവ ദാവീദിന്റെ “നടപ്പും കിടപ്പും” “ശോധന ചെയ്തു” എന്നു പറഞ്ഞിരിക്കുന്നത് ഏത് അർഥത്തിൽ? (സങ്കീ. 139:1, 3) [w06 9/1 പേ. 16 ഖ.6; w93 10/1 പേ. 11 ഖ.6]
4. ഏതെല്ലാം പ്രയാസങ്ങളിൽ യഹോവ തന്റെ ദാസന്മാരെ താങ്ങുകയും എഴുന്നേൽപ്പിക്കുകയും ചെയ്യും? (സങ്കീ. 145:14) [w04 1/15 പേ. 17 ഖ. 11]
5. സദൃശവാക്യങ്ങൾ 6:12-14-ൽ പരാമർശിച്ചിരിക്കുന്ന മനുഷ്യന്റെ ഏതു സ്വഭാവമാണ് അവനെ നിസ്സാരൻ അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവനാക്കുന്നത്? [w00 9/15 പേ. 26 ഖ. 6-പേ.27 ഖ.1]
6. ജ്ഞാനിയായ ഒരു വ്യക്തി ‘കൽപ്പനകളെ കൈക്കൊള്ളുന്നത്’ എന്തുകൊണ്ട്? (സദൃ. 10:8) [w01 7/15 പേ. 26 ഖ. 2]
7. ഭോഷന്മാരിൽനിന്നു വ്യത്യസ്തമായി, അധിക്ഷേപങ്ങൾക്കോ വിമർശനത്തിനോ പാത്രമാകുമ്പോൾ വിവേകമുള്ള ഒരു വ്യക്തി എങ്ങനെ പ്രതികരിക്കും? (സദൃ. 12:16) [w03 3/15 പേ. 27 ഖ. 3-4
8. ക്രിയാത്മകമായ ഒരു വീക്ഷണം വെച്ചുപുലർത്തുന്നത് “നിത്യം ഉത്സവ”ത്തിൽ കഴിയാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ? (സദൃ. 15:15) [w06 7/1 പേ. 16 ഖ. 6]
9. “ബുദ്ധി സമ്പാദിക്കുന്ന”തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു? (സദൃ. 19:8) [w99 7/1 പേ. 18 ഖ. 4]
10. വിവേകം കുടുംബത്തിന് എങ്ങനെ പ്രയോജനം ചെയ്യും? (സദൃ. 24:3) [w06 9/15 പേ. 27 ഖ.11; be പേ. 32 ഖ. 1]