അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. സെപ്റ്റംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യ സന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം ആരംഭിക്കാൻശ്രമിക്കുക. വീട്ടുകാരുടെ പക്കൽ ഈ പുസ്തകമുണ്ടെങ്കിലും ഒരു ബൈബിളധ്യയനത്തിന് താത്പര്യം കാണിക്കുന്നില്ലെങ്കിൽ അവർക്കു താത്പര്യമുള്ള വിഷയം പ്രതിപാദിക്കുന്ന ഒരു മുൻലക്കം മാസികയോ ഏതെങ്കിലും ലഘുപത്രികയോ സമർപ്പിക്കാവുന്നതാണ്. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ സമർപ്പിക്കാം. താത്പര്യം കാണിക്കുന്നിടത്ത് സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ പരിചയപ്പെടുത്തിക്കൊണ്ട് ഒരു ബൈബിളധ്യയനം തുടങ്ങാൻ ശ്രമിക്കുക. നവംബർ: ബൈബിൾ നൽകുന്ന സന്ദേശം എന്ന ലഘുപത്രിക. ഇതോടൊപ്പമോ അല്ലാതെയോ, പൊതുജനത്തെ ഉദ്ദേശിച്ച് തയ്യാറാക്കിയിട്ടുള്ളതും നിങ്ങളുടെ പ്രദേശത്തെ ആളുകൾക്ക് ഇഷ്ടപ്പെടുന്ന വിഷയങ്ങളുള്ളതുമായ ലഘുപത്രികകളും സമർപ്പിക്കാം. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ മഹാനായ അധ്യാപകനിൽനിന്ന് പഠിക്കാം! എന്ന പുസ്തകമോ എന്റെ ബൈബിൾ കഥാപുസ്തകം എന്ന പുസ്തകമോ നൽകാവുന്നതാണ്.
◼ 2012 സ്മാരകകാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗം ഏപ്രിൽ 2-ന് ആരംഭിക്കുന്ന വാരത്തിൽ നടത്തപ്പെടും. പ്രസംഗത്തിന്റെ വിഷയം പിന്നീട് അറിയിക്കുന്നതായിരിക്കും. സ്മാരകത്തിനുമുമ്പ് ഒരു സഭയും ഈ പ്രത്യേക പ്രസംഗം നടത്തരുത്.
◼ 2012 മാർച്ചിൽ സഹായ പയനിയറിങ് നടത്തുന്ന പ്രസാധകർക്ക് ആ മാസം 30 മണിക്കൂറോ 50 മണിക്കൂറോ പ്രവർത്തിക്കാവുന്നതാണ്. മാർച്ചിൽ സർക്കിട്ട് മേൽവിചാരകൻ സഭ സന്ദർശിക്കുന്നുണ്ടെങ്കിൽ സഹായ പയനിയറിങ് ചെയ്യുന്ന എല്ലാവർക്കും, സാധാരണ പയനിയർമാർക്കുവേണ്ടി സർക്കിട്ട് മേൽവിചാരകൻ നടത്തുന്ന മുഴുവൻ യോഗത്തിലും സംബന്ധിക്കാവുന്നതാണ്.
◼ സെപ്റ്റംബർമുതൽ, സർക്കിട്ട് മേൽവിചാരകന്മാർ “ദൈവത്തിന്റെ സന്തുഷ്ട ജനത്തോടൊപ്പം ചേരുവിൻ” എന്ന പരസ്യ പ്രസംഗം നടത്തിത്തുടങ്ങും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
“ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക —തമിഴ്, മലയാളം
രക്തത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സഹായം—ഡിവിഡി —അമേരിക്കൻ ആംഗ്യഭാഷ
യഹോവയെ പാടിസ്തുതിക്കുവിൻ—സംഗീതാവിഷ്കാരം-സിഡി, ഡിസ്ക് 3
യഹോവയെ പാടിസ്തുതിക്കുവിൻ—സംഗീതാവിഷ്കാരം-സിഡി, ഡിസ്ക് 4