ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2011 ഏപ്രിൽ 25-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 20 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2011 മാർച്ച് 7 മുതൽ ഏപ്രിൽ 25 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ഉള്ളതാണ്.
1. ഏതു വിധത്തിലാണ് ജാതികളിൽ ‘പലരും യഹൂദന്മാരായിത്തീർന്നത്’? (എസ്ഥേ. 8:17) [w06 3/1 പേ. 11 ഖ. 3]
2. യഹോവയുടെ മുമ്പാകെ ചെല്ലാൻ സാത്താന് അനുവാദം ഉണ്ടായിരുന്നത് എന്തുകൊണ്ട്? (ഇയ്യോ. 1:6; 2:1) [w06 3/15 പേ. 13 ഖ. 6]
3. “വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത്?” എന്ന ചോദ്യത്തിലൂടെ സാത്താൻ എന്താണ് സൂചിപ്പിച്ചത്? (ഇയ്യോ. 1:9) [w94 11/15 പേ. 11 ഖ. 6]
4. “യുദ്ധസേവ” (“നിർബന്ധിത തൊഴിൽ,” NW) എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? (ഇയ്യോ. 7:1) [w06 3/15 പേ. 14 ഖ. 10]
5. മനുഷ്യൻ “വെള്ളംപോലെ അകൃത്യം” കുടിക്കുന്നു എന്ന എലീഫസിന്റെ വാക്കുകൾ സാത്താന്യ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നത് എങ്ങനെ? (ഇയ്യോ. 15:16) [w10 2/15 പേ. 20 ഖ. 1-2]
6. ഇയ്യോബ് 19:2-ലെ ഇയ്യോബിന്റെ വികാരനിർഭരമായ വാക്കുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും? [w94 10/1 പേ. 32 ഖ. 1-5]
7. നിർമലത പാലിക്കാൻ ഇയ്യോബിനെ സഹായിച്ചത് എന്താണ്? (ഇയ്യോ. 27:5) [w09 4/15 പേ. 6 ഖ. 17]
8. ആർക്കെങ്കിലും ഒരു സഹായം ആവശ്യമായിവരുമ്പോൾ നമുക്ക് എങ്ങനെ ഇയ്യോബിനെ അനുകരിക്കാം? (ഇയ്യോ. 29:12, 13) [w02 5/15 പേ. 22 ഖ. 19; w94 9/15 പേ. 24 ഖ. 2]
9. എലീഹൂവിന്റെ ബുദ്ധിയുപദേശം ഇയ്യോബിന്റെ മറ്റ് മൂന്നു സുഹൃത്തുക്കളുടേതിൽനിന്നു വ്യത്യസ്തമായിരുന്നത് എങ്ങനെ? (ഇയ്യോ. 33:1, 6) [w95 2/15 പേ. 29 ഖ. 3]
10. യഹോവയുടെ വിസ്മയാവഹമായ പ്രവർത്തനങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത് നമ്മെ എങ്ങനെ സ്വാധീനിക്കണം? (ഇയ്യോ. 37:14) [w06 3/15 പേ. 16 ഖ. 4]