മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഒക്ടോബർ – ഡിസംബർ
“രേഖകളിൽ കൃത്രിമത്വം കാണിക്കുകയും വസ്തുതകൾ മറച്ചുപിടിക്കുകയും ഒക്കെ ചെയ്തുകൊണ്ട് കാര്യം നേടാൻ ഇന്ന് പലർക്കും യാതൊരു മടിയുമില്ല. അതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? താങ്കൾ അതിനെ വഞ്ചനയുടെ ഗണത്തിൽ പെടുത്തുമോ? [പ്രതികരിക്കാൻ അനുവദിക്കുക. വീട്ടുകാരൻ ശ്രദ്ധിക്കാൻ താത്പര്യം കാണിക്കുന്നെങ്കിൽ ഒരു തിരുവെഴുത്തു വായിച്ചു കേൾപ്പിക്കട്ടെ എന്നു ചോദിക്കുക. സമ്മതിക്കുന്നെങ്കിൽ എബ്രായർ 4:13 വായിക്കുക.] ഇതു സംബന്ധിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നുവെന്ന് ഈ ലേഖനത്തിൽ പറയുന്നുണ്ട്.” 17-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ഒക്ടോബർ – ഡിസംബർ
“ജോലി നഷ്ടപ്പെടുന്ന ഒരു സാഹചര്യത്തിൽ നമുക്ക് എന്തു ചെയ്യാൻ കഴിയും? [പ്രതികരിക്കാൻ അനുവദിക്കുക.] സഹായകമായ ഒരു തിരുവെഴുത്ത് ഞാൻ വായിച്ചു കേൾപ്പിക്കട്ടേ? [വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ സദൃശവാക്യങ്ങൾ 21:5 വായിക്കുക.] പ്രായോഗികമായ ചില നിർദേശങ്ങൾ ഈ ലേഖനത്തിലുണ്ട്.”
വീക്ഷാഗോപുരം ജനുവരി – മാർച്ച്
“സ്രഷ്ടാവിനെ പലരും ദൈവം എന്നാണ് വിളിക്കുന്നത്. എന്നാൽ അവന് ഒരു പേരുണ്ടെന്ന കാര്യം താങ്കൾക്ക് അറിയാമോ? [പ്രതികരിക്കാൻ അനുവദിക്കുക. അതിനുള്ള ഉത്തരം തിരുവെഴുത്തുകളിൽനിന്ന് കാണിച്ചുതരട്ടേയെന്ന് ചോദിക്കുക. വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ യെശയ്യാവു 42:8 വായിക്കുക.] ദൈവത്തിന്റെ പേര് അറിയുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് ഈ മാസിക വിശദീകരിക്കുന്നുണ്ട്.”
ഉണരുക! ജനുവരി – മാർച്ച്
“യഹോവയുടെ സാക്ഷികൾ മുമ്പും താങ്കളെ സന്ദർശിച്ചിട്ടുണ്ടാകാം. ഞങ്ങൾ ഇങ്ങനെ വീടുതോറും പോകുന്നത് എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ മത്തായി 24:14 വായിക്കുക.] ഞങ്ങളെക്കുറിച്ച് പലർക്കും തെറ്റായ ധാരണകളുണ്ട്. യഹോവയുടെ സാക്ഷികളെയും അവരുടെ വിശ്വാസങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഈ മാസികയിലുണ്ട്.”