ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2010 ഒക്ടോബർ 25-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 20 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2010 സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 25 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ഉള്ളതാണ്.
1. അസര്യാ (ഉസ്സീയാവ്) രാജാവിന്റെ ജീവചരിത്രത്തിൽനിന്നു നമുക്ക് എന്തു പാഠം പഠിക്കാനാകും? (2 രാജാ. 15:1-6) [w05 10/15 പേ. 25 ഖ. 19]
2. ‘തിരുശേഷിപ്പുകളെ’ വണങ്ങുന്നതിനെ 2 രാജാക്കന്മാർ 13:20, 21-ലെ അത്ഭുതം അനുകൂലിക്കുന്നുണ്ടോ? [w05 8/1 പേ. 11 ഖ. 4]
3. ഹിസ്കീയാവ് ഈജിപ്റ്റുമായി സഖ്യം ചേർന്നിരുന്നോ? (2 രാജാ. 18:19-21) [w05 8/1 പേ. 11 ഖ. 6]
4. യഹോവ തന്റെ ഉദ്ദേശ്യങ്ങൾ “ഉണ്ടാക്കി” അഥവാ “രൂപപ്പെടുത്തി,” (NW) എന്ന് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? (2 രാജാ. 19:25) [w99 8/15 പേ. 14 ഖ. 3]
5. യെഹൂദയോടു “ക്ഷമിപ്പാൻ യഹോവെക്കു മനസ്സായില്ല” എന്നു പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? (2 രാജാ. 24:3, 4.) [w05 8/1 പേ. 12 ഖ. 2]
6. യിശ്ശായിയുടെ എട്ടാമത്തെ പുത്രനാണു ദാവീദ് എന്ന് 1 ശമൂവേൽ 16:10, 11 പറയുമ്പോൾ എസ്രാ ദാവീദിനെ ഏഴാമത്തെ പുത്രനെന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്? (1 ദിന. 2:15) [w02 9/15 പേ. 31]
7. യോർദാനു കിഴക്കു പാർത്ത ഗോത്രങ്ങളുടെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം? (1 ദിന. 5:10, 18-22) [w05 10/1 പേ. 9 ഖ. 7]
8. ലേവ്യരായ വാതിൽ കാവൽക്കാരിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാനാകും? (1 ദിന. 9:26, 27) [w05 10/1 പേ. 9 ഖ. 8]
9. കൊല്ലപ്പെട്ടവരുടെ എണ്ണം 800 ആണെന്ന് 2 ശമൂവേൽ 23:8 പറയുന്നെങ്കിലും 300 ആണെന്ന് 1 ദിനവൃത്താന്തം 11:11 പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? [w05 10/1 പേ. 10 ഖ. 3]
10. 1 ദിനവൃത്താന്തം 13:11-ൽ കാണുന്ന ദാവീദിന്റെ പ്രതികരണം അനുചിതമായിരുന്നത് എന്തുകൊണ്ട്? [w05 10/1 പേ. 11 ഖ. 1]