അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. സെപ്റ്റംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ബൈബിളധ്യയനം തുടങ്ങാൻ പ്രത്യേക ശ്രമം ചെയ്യുക. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ നൽകി അധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. നവംബർ: ബൈബിൾ നൽകുന്ന സന്ദേശം. ഈ പുതിയ ലഘുപത്രികയോടൊപ്പം പിൻവരുന്ന ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്: സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. കുട്ടികളുള്ള വീടുകളിൽ മഹാനായ അധ്യാപകനിൽനിന്ന് പഠിക്കാം! പുസ്തകം സമർപ്പിക്കുക.
◼ 2011 സ്മാരകകാലത്തേക്കുള്ള പ്രത്യേക പരസ്യ പ്രസംഗം 2011 ഏപ്രിൽ 25-ന് ആരംഭിക്കുന്ന വാരത്തിൽ നടത്തപ്പെടും. പ്രസംഗത്തിന്റെ വിഷയം പിന്നീട് അറിയിക്കുന്നതായിരിക്കും. ആ വാരത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സമ്മേളനമോ ഉള്ള സഭകൾക്ക് തുടർന്നുവരുന്ന വാരത്തിൽ പ്രസംഗം നടത്താവുന്നതാണ്. ഏപ്രിൽ 25-നു മുമ്പ് ഒരു സഭയും ഈ പ്രത്യേക പ്രസംഗം നടത്തരുത്.
◼ 2011 ജനുവരി 10-ന് ആരംഭിക്കുന്ന വാരം മുതൽ നാം സഭാ ബൈബിളധ്യയനത്തിൽ പഠിക്കുന്നത് 2007, 2008 വർഷങ്ങളിലെ വീക്ഷാഗോപുരത്തിൽനിന്നുള്ള ലേഖനങ്ങളായിരിക്കും. ഈ മാസികകൾ ഇല്ലാത്തവർക്കുവേണ്ടി, രാജ്യഹാളിലെ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന വീക്ഷാഗോപുരത്തിൽനിന്ന് പ്രസ്തുത ലേഖനങ്ങളുടെ ഫോട്ടോകോപ്പികളെടുത്ത് നൽകാൻ മൂപ്പന്മാർക്കു ക്രമീകരണം ചെയ്യാവുന്നതാണ്.