അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. നവംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ബൈബിളധ്യയനം തുടങ്ങാൻ പ്രത്യേക ശ്രമം ചെയ്യുക. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്‌തകം. കുട്ടികളുള്ളവർക്ക് മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) എന്ന പുസ്‌തകം സമർപ്പിക്കാം. ജനുവരി: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? വീട്ടുകാരുടെ പക്കൽ ഈ പുസ്‌തകം ഉണ്ടെങ്കിൽ കടലാസിന്റെ നിറംമങ്ങുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1992-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി: നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്), കുടുംബ സന്തുഷ്ടിയുടെ രഹസ്യം, ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്നിവയിലേതെങ്കിലും ലഭ്യമാണെങ്കിൽ, അവ സമർപ്പിക്കാവുന്നതാണ്.
◼ 2009 ജനുവരി 1 മുതൽ “അധ്യക്ഷ മേൽവിചാരകൻ” എന്ന പദപ്രയോഗം ഉപയോഗിക്കുന്നതല്ല. “മൂപ്പന്മാരുടെ സംഘത്തിന്റെ കോഓർഡിനേറ്റർ” എന്നായിരിക്കും ആ നിയമനം അറിയപ്പെടുക.